സൗദി പൗരന്മാര്‍ക്ക് വിസ ഇളവ് അനുവദിച്ച്‌ ഇന്ത്യ

റിയാദ്: സൗദിഅറേബ്യയുടെ പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ലഘുകരിച്ചു. വിനോദ സഞ്ചാരികള്‍ക്കും മികച്ച ചികിത്സക്കായി ഇന്ത്യയിലെത്തുന്ന സൗദി പൗരന്മാര്‍ക്കും സഹായകമാകും വിധമാണ് വിസാ നടപടികള്‍ ലഘൂകരിച്ചിരിക്കുന്നത്. പലതവണ വന്നുപോകേണ്ട ആവശ്യങ്ങള്‍ക്കായുള്ള അടിന്തിരവിസയുടെ നിരക്കും പകുതിയായികുറച്ചതായി കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സൗദി പൗരന്മാര്‍ക്കായി ഇ-വിസ സേവനമാണ് കൂടുതല്‍ സുതാര്യവും എളുപ്പവുമാക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനസമയത്തെ ഉഭയകക്ഷി ധാരണപ്രകാരമാണ് വിസ നിയമത്തിലുണ്ടായിരിക്കുന്ന ഇളവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനപ്രകാരം ചികിത്സ, വ്യാപാരം, ടൂറിസം, വിവിധ ബിസിനസ് കോണ്‍ഫറന്‍സുകള്‍ എന്നിവക്കായി ഇ-വിസ വഴി എളുപ്പം ഇന്ത്യയിലെത്താം. ഒപ്പം ഇന്ത്യയില്‍ തങ്ങാനുള്ള കാലാവധിയും കൂട്ടാന്‍ തീരൂമാനമായിട്ടുണ്ട്.

പലതവണ ഒരാള്‍ക്ക് വന്നുപോകേണ്ട ആവശ്യത്തിനായുള്ള മള്‍ട്ടി എന്‍ട്രി വിസക്ക് ഒരു മാസത്തേക്ക് 25 ഡോളറാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇത് 10 ഡോളറാക്കി കുറച്ചു. ഇതുപ്രകാരം ഒരു വര്‍ഷത്തെ മള്‍ട്ടി എന്‍ട്രിക്ക് 80ല്‍ നിന്ന് 40 ലേക്കും അഞ്ചുവര്‍ഷത്തേക്ക് 80 ഡോളറെന്ന ആകര്‍ഷകമായ നിരക്കും ഇന്ത്യ സൗദിക്കായി അനുവദിച്ചിട്ടുണ്ട്.

Related posts

Leave a Comment