കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

പയ്യന്നൂര്‍: കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. ആറായിരം രൂപ യാണ് ഇന്‍സ്പെക്ടര്‍ കൈക്കൂലിയിയി വാങ്ങിയത് .പയ്യന്നൂര്‍ സബ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ എം.എം.വി.ഐ കരിവെള്ളൂരിലെ പി.വി. പ്രസാദി (45)നെയാണ് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

വെള്ളൂരില്‍ ഓട്ടോ കണ്‍സല്‍ട്ടന്‍ ഡ് സ്ഥാപനം നടത്തുന്ന സി.പി. ബാബുവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ബാബു രണ്ട് വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിരുന്നു. ഇത് നല്‍കണമെങ്കില്‍ 6000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു എന്നാണ് പരാതി . 3000 രൂപ കൊടുക്കാമെന്നു പറഞ്ഞുവെങ്കിലും വഴങ്ങിയില്ല. കോവിഡ് കാലമായതിനാല്‍ 3000 പേരെന്ന് പറഞ്ഞതായും ബാബു പറയുന്നു. ഇതേതുടര്‍ന്ന് ബാബു വിജിലന്‍സില്‍ പരാതി നല്‍കിയത് .

സി.ഐ.പി. ആര്‍. മനോജ്, എസ്.ഐ കെ.പി. പങ്കജാക്ഷന്‍, എ.എസ്.ഐമാരായ എം.വി. വിനോദ്കുമാര്‍, പി. നികേഷ്, പി. ബിജു എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം രാത്രിയോടെ അറസ്റ്റിലായ എ.എം.വി.ഐയെ തലശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

Related posts

Leave a Comment