. മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ സിനിമാ-സീരിയൽ ,താരം ആണ് അനീഷ് രവി. തിരക്കഥാകൃത്ത്, സംവിധായകൻ, അവതാരകൻ, തുടങ്ങി എല്ലാ നിലകളിലും അനീഷ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. കൗമുദി ടിവി സംപ്രേഷണം ചെയ്യുന്ന അളിയാൻസ് എന്ന പരിപാടിയിൽ അഭിനയിച്ചുവരികയാണ് അദ്ദേഹമിപ്പോൾ. അനീഷ് രവിയുടെ സ്വന്തം യൂട്യൂബ് ചാനൽ ആയ അനീഷ് രവി ബ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിൽ അതല്ലേ ഇത് എന്ന ഒരു പരിപാടി ഇപ്പോൾ സംരക്ഷണം ആരംഭിച്ചിരിക്കുകയാണ്. ഈ പരിപാടിയുടെ സംവിധാനം അനീഷ് തന്നെയാണ് നിർവഹിക്കുന്നത്. ഇപ്പോൾ അദ്ദേഹം ഒരു സന്തോഷം പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ് കുറിച്ചിരിക്കുകയാണ് കുറുപ്പിനെ പൂർണരൂപം.സന്തോഷം വരുന്ന വഴികൾ ….
അഭിമാനം തോന്നുന്ന ചില നിമിഷങ്ങൾ ….
അതും അപ്രതീക്ഷിതമായി കടന്നുവരുമ്പോൾ …അതിരുകളില്ലാതെ അവ ഇങ്ങനെ അല തല്ലി ഒഴുകും …
ഈ…മഹാമാരി കാലത്തു സർക്കാർ
നിർദേശമനുസരിച്ചു വീട്ടിലിരിയ്ക്കുന്ന കൂട്ടുകാർക്കു
ഒരു കലാകാരൻ എന്ന നിലയിൽ എനിയ്ക്കു ചെയ്യാൻ കഴിയുന്ന ഒരു ചെറിയ കാര്യം
അറിയാവുന്ന കുഞ്ഞു കഥകളും കവിതകളും നാടൻ ശീലുകളുമായ് ഒരല്പനേരം …
അത് മാത്രമേ കരുതിയുള്ളൂ ….
കഴിഞ്ഞ മാർച്ചിൽ കൂട്ടിലടച്ചപ്പോഴാണ്
ഇങ്ങനെ ഒരു തോന്നൽ തോന്നിയത്
അത് പിന്നെ
കൂട്ടായി …കൂട്ടുകാരായി …കൂട്ടായ്മകളായി
അതിലൂടെ കുഞ്ഞു കുഞ്ഞു നന്മകൾ കൂടി ചെയ്യാൻ കഴിഞ്ഞപ്പോൾ
എല്ലാറ്റിനും ഒരർത്ഥമുണ്ടായി ….
നിസ്വാർത്ഥ സ്നേഹത്തിന്റെ ഉറവിടമായി സൗഹൃദം വളരുമ്പോൾ ….
അഭിമാനത്തോടെ കണ്ടുനില്ക്കാൻ ഒരു രസം
….
പ്രാർത്ഥന ഒന്നേ ഉള്ളു ….
എല്ലാപേരും എന്നും ഒപ്പമുണ്ടാകണേ എന്ന് ….
കൗതുകമുള്ള രണ്ടു ഫോട്ടോ കിട്ടിയപ്പോ മനസ്സ് ഒന്നുകൂടി നിറഞ്ഞു …
ഉച്ചയ്ക്ക് 2 മണിയാകാൻ ….
ലൈവ് കാണാൻ കാത്തിരിയ്ക്കുന്ന ഇതുപോലുള്ള കൂട്ടുകാരും കുടുംബക്കാരുമുള്ളതാണ് ഇന്നെന്റെ ശക്തി …