മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായ കിഷോർ സത്യ. ടെലിവിഷൻ സീരിയലിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയനായ അദ്ദേഹം ഇപ്പോൾ സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന ഉദാഹരണം സുജാത എന്ന പരമ്പരയിൽ അഭിനയിക്കുകയാണ്. ലോക്ഡോൺ സമയത്ത് വായന വിശേഷങ്ങൾ പങ്കു വച്ചിരിക്കുകയാണ് കിഷോർ ഇപ്പോൾ. ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പങ്കുവച്ചത് ഇങ്ങനെ. 43 വർഷം മുമ്പ് മാധവിക്കുട്ടി എഴുതിയ നോവൽ ആണ് മാനസി.
പക്ഷെ ഈ കഥയും കഥാപാത്രങ്ങളും കാലത്തിനു മുകളിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നു.
രാഷ്ട്രീയവും അതിന്റെ അവിഭാജ്യ ഘടകങ്ങളായ അധികാരവും, അഴിമതിയും, ലൈംഗികതയും എല്ലാം ഇന്നും രാഷ്ട്രീയത്തിൽ മാറ്റമില്ലാതെ തുടരുന്നു…..
മാനസിയും,വിജയ് രാജേയും, പ്രധാനമന്ത്രിയുമെല്ലാം ചീരഞ്ജീവികളായി ഇന്നും വാഴുന്നു….
മാനസിയുടെ ഭർത്താവ് മിത്രയും മകൾ സുപർണയുടെ കാമുകൾ സൈറസുമെല്ലാം അന്യം ന്നിന്നുപോകുന്ന ഗണത്തിൽ പെടുന്നവർ മാത്രം.. അന്നും ഇന്നും…..
ഭരണകക്ഷിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ അയൽരാജ്യവുമായി ഒരു യുദ്ധമുണ്ടാക്കുന്നതിനെ കുറിച്ച് വിജയ് രാജേ പ്രധാനമന്ത്രിയോട് സംസാരിക്കുന്നു!…..
നോക്കു നാലു പതിറ്റാണ്ടുകൾക്ക് മുൻപ് എഴുത്തുകാരി ഭാവനയിൽ കണ്ട അല്ലെങ്കിൽ അറിഞ്ഞ രാഷ്ട്രീയ അടവുകൾക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല…..
ഒരു സ്വയം നിർമിത ക്വാറന്റൈനിൽ ഇരിക്കുമ്പോൾ “മാനസി” വീണ്ടും വായിക്കാൻ തോന്നിപ്പിച്ചത് അമ്മ (മാധവിക്കുട്ടി)തന്നെ ആയിരിക്കുമോ……?!