കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നൊലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് എതിരെ സൈബര്‍ ഇടത്ത് വിമര്‍ശനം ശക്തം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന വ്യക്തിയായ പിപി ദിവ്യ ഇനിയും പ്രതികരിച്ചിട്ടില്ല. യാത്രയയപ്പ് യോഗത്തില്‍ തന്നെ വേണമായിരുന്നോ ഇത്തരത്തിലുള്ള ആക്ഷേപമെന്നും നിങ്ങള്‍ ക്ഷണിക്കാതെ അവിടെ ചെന്ന് എന്തെല്ലാമാണ് പറഞ്ഞതെന്നും പിപി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ കമന്റുകള്‍ ചോദിക്കുന്നു. അതിനിടെ മറ്റൊരു ശ്രദ്ധേയമായ കമന്റും ചര്‍ച്ചകളില്‍ എത്തുന്നു. വാള് കൊണ്ട് മാത്രമല്ല നാക്ക് കൊണ്ടും കൊലപ്പെടുത്താമെന്ന് തെളിയിച്ചു..-ഇതാണ് ആ കമന്റ്. പ്രകാശ് കുമാറാണ് നിര്‍ണ്ണായകമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി പോസ്റ്റിട്ടത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തോട് നവീന്‍ ബാബുവിന്റെ മരണത്തേയും കൂട്ടിവായിക്കുകയാണ് ഈ പോസ്റ്റ്. ഇതിനൊപ്പമാണ് ദിവ്യയ്‌ക്കെതിരായ മറ്റ് കന്റുകള്‍. ‘സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോള്‍ സന്തോഷമായില്ലേ ?അതും ക്ഷണിക്കപ്പെടാത്ത ഒരു…
Day: October 15, 2024
സുഷിൻ പാടി, ചാക്കോച്ചൻ ആടി; മഹാരാജാസ് കോളേജില്‍ തകര്‍പ്പൻ ഡാൻസുമായി കുഞ്ചാക്കോ ബോബൻ ; വിവാദ സ്തുതിഗാനത്തിന് ചുവടുവച്ച് ബോഗയ്ൻവില്ല ടീം
മഹാരാജാസ് കോളേജില്‍ തകർപ്പൻ നൃത്തച്ചുവടുമായി കുഞ്ചാക്കോ ബോബൻ. പുതിയ ചിത്രമായ ബോഗയ്ൻവില്ല എന്ന സിനിമയിലെ സ്തുതി എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കുഞ്ചാക്കോ ബോബൻ ചുവടുവച്ചത്. സദസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ച് അവരെ ഡാൻസ് പഠിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തിലെ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, വീണ നന്ദകുമാർ, ശൃന്ദ, സംഗീത സംവിധായകൻ സുഷിൻ ശ്യം എന്നിവരാണ് കോളേജിലെത്തിയത്. കോളേജിലെ ഫിലിം ക്ലബിന്റെ ഉദ്ഘാടനത്തിനും ബോഗയ്ൻവില്ലയുടെ പ്രമോഷന്റെ ഭാഗമായുമാണ് താരങ്ങള്‍ കോളേജിലെത്തിയത്. സുഷിൻ ശ്യാമിന്റെയും കുഞ്ചാക്കോ ബോബന്റെയും ലൈവ് പെർഫോർമൻസിനാണ് മഹാരാജാസ് കോളേജ് വേദിയായത്. വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ചുകൊണ്ടാണ് താരങ്ങള്‍ ചുവടുവച്ചത്. ഒരുപാട് കലാ പ്രതിഭകള്‍ പഠിച്ച് വളർന്ന ഇടമാണിവിടെയെന്നും ബോഗയ്ൻവില്ല ടീമിന്റെ വിളംബര യാത്ര മഹാരാജാസ് കോളേജിന്റെ രാജകീയ വേദിയില്‍ തുടങ്ങാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. അമല്‍ നീരദിന്റെ…
സന്ധ്യ വായ്പയെടുത്തത് 4 ലക്ഷം, പലിശ കുമിഞ്ഞുകൂടി 8.25 ലക്ഷം; ‘ലുലു’ നല്‍കിയ പണം ഇന്ന് മണപ്പുറം ഫിനാൻസിന് കൈമാറും
പറവൂർ: സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതിനെത്തുടർന്ന് പെരുവഴിയിലായ വീട്ടമ്മയുടെയും രണ്ട് പിഞ്ചു കുട്ടികളുടെയും ലോണ്‍ ഇന്ന് തീർപ്പാക്കും. വടക്കേക്കര പഞ്ചായത്ത് ഏഴാം വാർഡില്‍ മടപ്ലാത്തുരുത്ത് കണ്ണേഴത്ത് വീട്ടില്‍ സന്ധ്യയുടെയും കുഞ്ഞുങ്ങളുടെയും ദുരവസ്ഥ പുറംലോകമറിഞ്ഞതോടെ അടക്കേണ്ട 8.25 ലക്ഷം രൂപയും കുടുംബത്തിന് ജീവിതച്ചിലവിനായി 10ലക്ഷം രൂപയും നല്‍കാമെന്നേറ്റ് ലുലു ഗ്രൂപ് ഉടമ എം.എ. യൂസഫലി രംഗത്തെത്തിയിരുന്നു. ലുലു ഗ്രൂപ്പ് മീഡിയ കോഡിനേറ്റർ സ്വരാജ് നേരിട്ടെത്തി ഇന്നലെ രാത്രി തന്നെ ചെക്ക് സന്ധ്യക്ക് കൈമാറി. 10 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റായാണ് സന്ധ്യയ്ക്ക് നല്‍കിയത്. മണപ്പുറം ഫിനാൻസില്‍നിന്നാണ് 2019ല്‍ ഇവർ നാലുലക്ഷം രൂപ വായ്പയെടുത്തത്. ഭർത്താവിന്‍റെ പേരിലുള്ള 4.8 സെന്‍റ് സ്ഥലത്ത് ലൈഫ് ഭവനപദ്ധതിയില്‍ അനുവദിച്ച വീടിന്‍റെ നിർമാണത്തിനായിരുന്നു ഇത്. വർക്ക്ഷോപ്പ് നടത്തിയിരുന്ന ഭർത്താവ് ആദ്യത്തെ രണ്ടുവർഷം പണം തിരിച്ചടച്ചു. മൂന്നുവർഷം മുമ്ബ് ഭർത്താവ് ഉപേക്ഷിച്ചുപോയി. ഇതോടെ…
വണ്ടി ഇടിച്ച് നിര്‍ത്താതെ പോയി, നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക് എതിരെ വീണ്ടും കേസ്. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയെന്ന എറണാകുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്. സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് സംഭവം നടന്നത്. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയി എന്നാണ് മട്ടാഞ്ചേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അതേസമയം, സംഭവത്തില്‍ നടനെതിരെ ഗുരുതരമായ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. കൊച്ചി കുണ്ടന്നൂരില്‍ ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടനെ പൊലീസ് കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഈ കേസില്‍ ഓംപ്രകാശിനെ ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശിച്ചതിനാണ് പൊലീസ് നടനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഓംപ്രകാശുമായി ലഹരി ഇടപാടില്‍ ഏര്‍പ്പെട്ടിരുന്നുവോ എന്ന കാര്യം ചോദിച്ചറിയുകയെന്നതായിരുന്നു…
കണ്ണൂര്‍ ADM മരിച്ച നിലയില്‍; സംഭവം പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ച എ.ഡി.എം. മരിച്ച നിലയില്‍. കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിനെയാണ് അദ്ദേഹത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവർ പറഞ്ഞത്. പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാൻ ഇരിക്കെയാണ് മരണം. പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീൻ ബാബു. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടയ്ക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്. യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായി എത്തിയ പി.പി. ദിവ്യ പരസ്യമായി ആരോപണം ഉന്നയിക്കുകയായിരുന്നു.