കൊച്ചി : യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ സിനിമാ താരങ്ങള്‍ക്കെതിരെ കേസ് . താരങ്ങളായ, ബീന ആന്റണി, ഭർത്താവ് മനോജ് , സ്വാസിക എന്നിവർക്കെതിരെയാണ് നെടുമ്ബാശ്ശേരി പൊലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമർശം നടത്തിയെന്നാണ് നടിയുടെ പരാതി.
Day: October 12, 2024
സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം
സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ഇനി കോടതി വഴി നീങ്ങാൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സുപ്രീം കോടതിയെ അന്വേഷണ സംഘം അറിയിക്കും.കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവില്ല എന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യല്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടും എന്നും അന്വേഷണ സംഘം വ്യക്തമാക്കി.വിശദമായ ചോദ്യം ചെയ്യല്‍ കസ്റ്റഡിയില്‍ ലഭിച്ച ശേഷം മാത്രം ആകും. അതേസമയം 2016-17 കാലത്തെ ഫോണ്‍, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്ന് സിദ്ധിഖ് പറഞ്ഞു.2014 മുതല്‍ തന്നോട് ഫോണില്‍ ബന്ധപ്പെടുന്നതായുള്ള നടിയുടെ മൊഴിയും സിദ്ധിഖ് നിഷേധിച്ചു.നടിയുമായി ഇതേവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു.2014 മുതല്‍ 2017 വരെ ഉപയോഗിച്ചിരുന്ന ഫോണ്‍ തന്റെ കൈവശമില്ലെന്ന് സിദ്ധിഖ് പറഞ്ഞു. സിദ്ധിഖ് മറുപടി നല്‍കുന്നത് ഒന്നോ രണ്ടോ വരിയില്‍ മാത്രമെന്ന് അന്വേഷണ സംഘം പറഞ്ഞു.ഇന്ന് ഹാജരാക്കിയത് ബാങ്ക് രേഖകള്‍ മാത്രം, ഇത് അന്വേഷണത്തില്‍…
എറണാകുളത്ത് കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു; അദ്ഭുതകരമായി രക്ഷപ്പെട്ട് യുവ ദമ്ബതികള്‍
കോലഞ്ചേരി: എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയില്‍ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. കാറില്‍ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മഴ പെയ്ത് കൊണ്ടിരിക്കെ പണികള്‍ നടന്ന് കൊണ്ടിരിക്കുന്ന റോഡിലെ ചപ്പാത്ത് തിരിച്ചറിയാൻ കഴിയാതിരുന്നതാണ് അപകടത്തിനു കാരണം. ചാക്കപ്പൻ കവലയില്‍ വച്ച് കാർ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. കൊട്ടാരക്കരയില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്ബതികളാണ് അപകടത്തില്‍പ്പെട്ടത്. പട്ടിമറ്റം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് കിണറിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ് മുങ്ങിക്കൊണ്ടിരുന്ന കാറില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ചത്. കാർ യാത്രികർ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. കിണറില്‍ നിന്ന് കാറിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ സീറ്റ് ബെല്‍റ്റ് അഴിച്ച് കാറിന്റെ പിൻസീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെ പുറത്തെത്തിച്ച് പിന്നാലെയാണ് അനില്‍ പുറത്തെത്തിയത്. കാർ പിന്നീട്…
കടുത്ത വയറുവേദനയും ദഹനപ്രശ്നവും; യുവാവിന്റെ ചെറുകുടലില്‍ നിന്ന് നീക്കം ചെയ്തത് ജീവനുള്ള പാറ്റയെ
ന്യൂഡല്‍ഹി: കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതില്‍ ബുദ്ധിമുട്ടുമായി ആശുപത്രിയിലെത്തിയ 23-കാരൻ്റെ ചെറുകുടലില്‍ നിന്ന് ജീവനുള്ള പാറ്റയെ പുറത്തെടുത്തു. വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയില്‍ നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകള്‍ ഉപയോഗിച്ചാണ് മൂന്ന് സെൻ്റീമീറ്റർ വലിപ്പമുള്ള പാറ്റയെ നീക്കം ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ വയറുവേദനയുണ്ടെന്ന് പറഞ്ഞതാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭക്ഷണം ദഹിക്കുന്നതിന് പ്രയാസം ഉണ്ടെന്നും യുവാവ് ഡോക്ടർമാരോട് പറഞ്ഞിരുന്നു. ഉദരസംബന്ധമായ അസുഖമാണെന്ന് കരുതി ഡോക്ടർമാർ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് പാറ്റ ശരീരത്തില്‍ എത്തിയതായി വ്യക്തമായത്. ടനെ തന്നെ യുവാവിനെ എൻഡോസ്‌കോപ്പിയ്ക്ക് വിധേയനാക്കുകയായിരുന്നു. 10 മിനിറ്റ് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മെഡിക്കല്‍ സംഘത്തെ നയിച്ച ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കണ്‍സള്‍ട്ടൻറ് ശുഭം വാത്സ്യ പറഞ്ഞു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത്തരം കേസുകള്‍ ജീവന് തന്നെ ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രോഗി ഭക്ഷണം കഴിക്കുമ്ബോള്‍ പാറ്റയെ വിഴുങ്ങിയതോ,…