നടിയെ ആക്രമിച്ച കേസ്: സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്; കടുത്ത ജാമ്യവ്യവസ്ഥകളോടെ പള്‍സര്‍ സുനി പുറത്തേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കടുത്ത ജാമ്യവ്യവസ്ഥകളോടെ പള്‍സർ സുനി പുറത്തേക്ക്. സാക്ഷികളെ സ്വാധീനിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ എറണാകുളം വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിമ്മില്‍ കൂടുതല്‍ ഉപയോഗിക്കരുത്, രണ്ട് ആള്‍ ജാമ്യവും ഒരു ലക്ഷം രൂപയും എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സുനിക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. പള്‍സർ സുനിയുടെ കാര്യത്തില്‍ കടുത്ത ജാമ്യവ്യവസ്ഥകള്‍ വേണമെന്ന് പ്രോസിക്യൂഷൻ കോടിയില്‍ വാദിച്ചിരുന്നു. പ്രതിയുടെ ജയില്‍ മോചനം അതിജീവിതയുടെ ജീവന് ഭീഷണി ആകരുതെന്നും ഇരയുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമാണെന്നും പ്രോസിക്യൂഷൻ കോടതിയി‌ല്‍ വാദിച്ചു. ഒരു തരത്തിലും അവരുടെ ജീവിതത്തിലേക്ക് കടന്നു കയറരുതെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പള്‍സർ സുനി വിചാരണ കോടതിയുടെ പരിധി വിട്ട് പോകരുതെന്ന് ഉറപ്പാക്കണമെന്നും സുനിയുടെ ജീവ‌ന് സംരക്ഷണം നല്‍കണമെന്നും പ്രോസിക്യൂഷൻ വാദിച്ചപ്പോള്‍ സാധാരണ വ്യവസ്ഥകള്‍ക്കപ്പുറത്തേക്ക് പ്രത്യേക വ്യവസ്ഥകള്‍ നിർദേശിക്കാനുണ്ടോയെന്ന് കോടതി…

തിരുപ്പതി ക്ഷേത്രത്തില്‍ ലഡ്ഡു നിര്‍മിക്കാൻ ബീഫിന്റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചതായി ലാബ് റിപ്പോര്‍ട്ട്

ഹൈദരാബാദ്: തിരുപ്പതിയിലെ ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡ്ഡു നിർമിക്കാൻ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചതായി ലാബ് പരിശോധന ഫലം. വൈ.എസ്.ആർ.സി.പി സർക്കാറിന്റെ കാലത്താണ് ഏറെ പേരുകേട്ട തിരുപ്പതി ലഡ്ഡു നിർമിക്കാൻ ബീഫിന്റെ കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചതെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആരോപിച്ചു. എന്നാല്‍ ആരോപണം വൈ.എസ്.ആർ.സി പാർട്ടി തള്ളി. എന്നാല്‍ ലാബ് പരിശോധന ഫലത്തില്‍ നായിഡുവിന്റെ ആരോപണം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ നിരവധി പേർ പ്രതിഷേധവുമായി രംഗത്തുവന്നു. ഗുജറാത്തിലെ നാഷനല്‍ ഡെയ്റി ഡെവലപ്മെന്റ് ബോർഡിന് കീഴില്‍ പ്രവർത്തിക്കുന്ന സെന്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡ് ലാബ് ആണ് പരിശോധന നടത്തിയത്. ലഡ്ഡു നിർമിക്കാൻ ഉപയോഗിച്ച നെയ്യില്‍ മൃഗക്കൊഴുപ്പും(പന്നിയുടെയോ ബീഫിന്റെയോ കൊഴുപ്പ്) മത്സ്യ എണ്ണയും അടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. സംഭവത്തില്‍…

‘പി. ശശി മറ്റാരുടെയെങ്കിലും ചാരനാണോയെന്ന് പാര്‍ട്ടി പരിശോധിക്കണം’; ആക്രമണം കടുപ്പിച്ച്‌ അൻവര്‍

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ആരോപണം ശക്തമാക്കി പി.വി. അൻവർ എം.എല്‍.എ. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് ഡി.ജി.പി സർക്കാറിന് നല്‍കിയ ശിപാർശയില്‍ ഉത്തരവിറക്കാൻ എട്ട് ദിവസം വൈകിയതില്‍ എന്തുകൊണ്ട് വിശദീകരണമില്ല? മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന പ്രചാരണം ഉണ്ടാക്കാൻ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടുനിന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പല രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്ന് താൻ സംശയിക്കുന്നതിന് കാരണങ്ങളിലൊന്നാണിതെന്ന് അൻവർ പറഞ്ഞു. പി. ശശി മറ്റാരുടെയെങ്കിലും ചാരനാണോയെന്ന് പാർട്ടി പരിശോധിക്കണമെന്നും അൻവർ പറഞ്ഞു. ഡി.ജി.പിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നില്‍ വ്യാഴാഴ്ച എത്തിയതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് അൻവർ പറഞ്ഞു. റിപ്പോർട്ടിന്മേല്‍ അന്വേഷണത്തിന് ഉത്തരവിറങ്ങുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട് ഇത്ര വലിയ ചർച്ചകള്‍ പൊതുസമൂഹത്തില്‍ നടന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഒരു പത്രക്കുറിപ്പ് ഇറക്കിയില്ല? മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാൻ…

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ജാമ്യം

നടിയെ ആക്രമിച്ച കേസില്‍ പള്‍സർ സുനിക്ക് ജാമ്യം. ജാമ്യം അനുവദിച്ചുള്ള സുപ്രീം കോടതി ഉത്തരവ് വിചാരണക്കോടതി നടപ്പാക്കി.കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടു പോകരുത് എന്നും മാധ്യമങ്ങളോട് സംസാരിക്കരുത് എന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു. ഫോണ്‍ നമ്ബർ കോടതിയില്‍ നല്‍കണം എന്നും ഒരു സിം മാത്രമെ ഉപയോഗിക്കാവൂ എന്നും ഉത്തരവിട്ടു. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും നിബന്ധന വെച്ചാണ് ജാമ്യം

ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധ, രാത്രി ഛര്‍ദിച്ച്‌ ബോധരഹിതയായി; അധ്യാപിക മരിച്ചു

ചെന്നൈ: വാനഗരത്തിനടുത്തുള്ള നൂമ്ബലിലെ റസ്റ്ററന്റില്‍നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപിക ശ്വേത (22) ആണു മരിച്ചത്. ഒരാഴ്ച മുന്‍പ് സഹോദരനൊപ്പം പുറത്തുപോയപ്പോള്‍ ശ്വേത ഷവര്‍മ കഴിച്ചിരുന്നു. വീട്ടിലെത്തി മീന്‍കറിയും കഴിച്ചു. രാത്രി ഛര്‍ദിക്കുകയും ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടനെ പോരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്‍ന്നു ചൊവ്വാഴ്ച സ്റ്റാന്‍ലി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം. മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പൊലീസ് കേസെടുത്തു.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി, ഉച്ചയോടെ തിരച്ചില്‍ ആരംഭിക്കും

ബെംഗളുരൂ : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായഅര്‍ജുന്‍ അടക്കമുള്ളവരുടെ തിരച്ചിലിന് വേണ്ടിയുള്ള ഡ്രഡ്ജര്‍ എത്തി. ഗോവയില്‍ നിന്നുള്ള ഡ്രഡ്ജറാണ് ഇപ്പോള്‍ ഷിരൂരിലെത്തിയത്. കാലാവസ്ഥ പരിഗണിച്ചായിരിക്കും തിരച്ചില്‍ ആരംഭിക്കുക. നാവികേസനയുടെ ഡൈവിങ് സംഘം ഉച്ചയോടെ എത്തും. പരിശോധന നടത്താന്‍ നാല് മണിക്കൂറിനടുത്ത് സമയമാവശ്യമാണെന്നാണ് ഷിപ്പിങ് കമ്ബനി അറിയിക്കുന്നത്. ദുരന്ത മേഖലയില്‍ നാവിക സേന ഇന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. ഡ്രഡ്ജര്‍ പ്രവര്‍ത്തനസജ്ജമായാല്‍ ആദ്യം തിരച്ചില്‍ നടക്കുക നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടിടത്താകും. ലോറിയുടെ മീതെ പതിച്ച മുഴുവന്‍ മണ്ണും പാറകല്ലുകളും പൊടിച്ച്‌ വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് പ്രക്രിയ. മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങള്‍ അടക്കമുള്ളവയും നീക്കണം. ഇതിനു മൂന്നു മുതല്‍ ഏഴ് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഷിപ്പിംഗ് കമ്ബനി കണക്കു കൂട്ടുന്നത്. ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ബുധനാഴ്ചയാണ് കാര്‍വാര്‍ തീരത്തെത്തിയത്. ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍…

പണിയെടുത്ത് പണിയെടുത്ത് നെഞ്ചുവേദന വന്നു ; മരിക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്ബും അന്ന പറഞ്ഞത് ജോലിയുടെ സമ്മര്‍ദ്ദത്തെക്കുറിച്ച്‌

കൊച്ചി : പണിയെടുത്ത് പണിയെടുത്ത് നെഞ്ചുവേദന വന്നുവെന്ന് അന്ന പറഞ്ഞിരുന്നതായും മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്ബ് വിളിച്ചപ്പോഴും സംസാരിച്ചത് ജോലിയുടെ ബുദ്ധിമുട്ടിനെക്കുറിച്ച്‌ ആയിരുന്നെന്നും മരണമടഞ്ഞ അന്നയുടെ സുഹൃത്ത്്. മരിക്കുന്നതിന് രണ്ടാഴ്ച മുമ്ബ് നെഞ്ച് വേദന വന്നു. അന്ന് എനിക്ക് മെസേജ് അയച്ചിരുന്നതായും അന്നയുടെ സ്‌കൂള്‍ കാലം മുതലുളള സഹപാഠിയായ ആന്‍മേരി. അന്നക്ക് ജോലി സ്ഥലത്ത് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇടവേളകള്‍ ഇല്ലാതെ ജോലി ചെയ്തിരുന്നു. രാവിലെ 6 മണിക്ക് ഓഫീസില്‍ എത്തുന്ന അന്ന രാത്രി 12 മണി 1 മണി സമയത്തൊക്കെയാണ് തിരിച്ചുവന്നിരുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലും ജോലിക്ക് പോകേണ്ടി വന്നിരുന്നു. അന്ന വീട്ടിലേക്ക് വരാനിരിക്കെയാണ് മരണമുണ്ടായത്. നാട്ടിലേക്ക് പോകാന്‍ അന്ന ആഗ്രഹിച്ചിരുന്നു വീട്ടിലെത്തി കഴിഞ്ഞ് വര്‍ക്ക് ഫ്രം ഹോമോ കൊച്ചിയിലേക്ക് ട്രാന്‍സ്ഫറോ ചോദിക്കാമെന്ന് അന്ന കരുതിയിരുന്നു. തീരെ പറ്റാത്ത അവസ്ഥയെങ്കില്‍ ജോലി ഉപേക്ഷിക്കുന്ന കാര്യം വരെ ആലോചിച്ചിരുന്നതായും…