പൂച്ചെണ്ട് വാങ്ങി, ചിരിച്ചില്ല, മുഖ്യമന്ത്രിക്ക് ഹസ്തദാനവുമില്ല; ഒരു മിനിറ്റിൽ പ്രസംഗം അവസാനിപ്പിച്ച് ഗവർണർ മടങ്ങി

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ചു. അവസാന ഖണ്ഡിക മാത്രം വായിച്ച് ഒരു മിനിറ്റിനുള്ളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൻ്റെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി. അഭിസംബോധനയ്ക്ക് പിന്നാലെ അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിക്കുന്നതെന്ന് എന്ന് പറഞ്ഞാണ് ഗവർണർ പ്രസംഗം ആരംഭിച്ചതും അതിവേഗം അവസാനിപ്പിച്ചതും. നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും ചേർന്നാണ് സ്വീകരിച്ചത്. പൂച്ചെണ്ട് നൽകിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെങ്കിലും മുഖത്ത് നോക്കി ചിരിക്കാനോ കൈ കൊടുക്കാനോ ഗവർണർ തയാറായില്ല. തുടർന്ന് അതിവേഗം സ്പീക്കറുടെ ഡയസിലെത്തുകയും ദേശീയ ഗാനത്തിൽ പങ്കുചേരുകയും ചെയ്തു. തുടർന്ന് ആമുഖമായി കുറച്ച് വാചകൾ പറയുകയും അവസാന ഖണ്ഡിക മാത്രം വായിച്ച് തൻ്റെ പ്രസംഗം അവസാനിപ്പിക്കുകയുമായിരുന്നു. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാർ വിവേചനത്തിൽ രൂക്ഷ വിമർശനമുണ്ടായിരുന്നു. എന്നാൽ സർക്കാർ അയച്ചുനൽകിയ പ്രസംഗം ഗവർണർ…