ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍: 20 കോടിയുടെ ഭാഗ്യനമ്പര്‍ വിറ്റത് പാലക്കാട്ടെ ഏജന്‍റ്, ഭാഗ്യശാലി തിരുവനന്തപുരത്ത്

പാലക്കാട്: ഏവരും ദിവസങ്ങളായി കാത്തിരുന്ന ആ ഫലം എത്തി. ക്രിസ്തുമസ് – ന്യൂ ഇയര്‍ ബംപര്‍ നറുക്കെടുപ്പ് വിവരങ്ങള്‍ പുറത്ത്. ഒന്നാം സമ്മാനമായ 20 കോടി രൂപ XC 224091 എന്ന നമ്പരിനാണ് ലഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരത്തെ ഗോഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം പാലക്കാട് ഏജന്‍റ് വിറ്റ ഈ ടിക്കറ്റിനാണ് ലഭിച്ചത്. ഷാജഹാന്‍ എന്ന ഏജന്‍റില്‍നിന്ന് തിരുവനന്തപുരം സ്വദേശിയായ ദുരൈ രാജ് എന്ന് സബ് ഏജന്‍റെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ അടിച്ചത്. ഇരുപത് കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുമ്പോൾ രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. XE 409265 XH 316100 XK 424481 XH 388696 XL 379420 XA 324784 XG 307789 XD 444440 XB…

ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു…

കൊച്ചി: ബിനീഷ് കോടിയേരിയെ കൊച്ചിയിലെ ഇഡി (എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്) ഓഫീസിൽ ചോദ്യം ചെയ്യുന്നു. ബിനീഷിന്‍റെ പേരിലുള്ള കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷത്തിനിടെയാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. ഫെമ ലംഘന കേസുമായി (കള്ളപ്പണം വെളുപ്പിക്കല്‍ കേസ്) ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

വീട്ടുകാരെ മയക്കിക്കിടത്തി മോഷണം, സംഘത്തില്‍ നേപ്പാൾ സ്വദേശിനിയടക്കം അഞ്ചുപേർ; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: വീട്ടുകാരെ മയക്കിക്കിടത്തി മോഷണം. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി മയക്കിക്കിടത്തിയാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പിന്നില്‍ അഞ്ചംഗ സംഘമാണെന്നാണ് കണ്ടെത്തല്‍. സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് മോഷണം നടന്നത്. ഹരിഹരപുരം എല്‍പി സ്കൂളിന് സമീപത്തെ വീട്ടിലാണ് മൂന്നുപേരെ ഉറക്കിക്കിടത്തി മോഷണം നടത്തിയത്. 74കാരിയായ ശ്രീദേവിയമ്മ, മരുമകള്‍ ദീപ, ഹോം നഴ്സായ സിന്ധു എന്നിവരെ മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും മോഷ്ടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ശ്രീദേവിയമ്മയുടെ മകന്‍ ഭാര്യ ദീപയെ നിരന്തരം ഫോണില്‍ വിളിച്ചിരുന്നെങ്കിലും കോള്‍ എടുത്തിരുന്നില്ല. ഇതേതുടര്‍ന്ന്, അയല്‍വീട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചു. അടുത്തവീട്ടില്‍ താമസിക്കുന്ന ബന്ധു വീട്ടിലെത്തിയപ്പോള്‍ അവിടെനിന്ന് നാലുപേര്‍ ഇറങ്ങിയോടുന്നതാണ് കണ്ടത്. വീടുതുറന്ന് നോക്കിയപ്പോള്‍ മൂന്നുപേരെയും ബോധരഹിതരായി കാണുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ വീടിനോട് ചേര്‍ന്നുള്ള കമ്പിവേലിയില്‍ കുരുങ്ങി ഒരാള്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇയാളെ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളില്‍…

മലയാള ചലച്ചിത്ര നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര നിർമ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. സംസ്ക്കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും. നാല് മലയാള സിനിമകളുടെ നിർമ്മാതാവാണ്. എന്റെ മെഴുതിരി അത്താഴങ്ങള്‍’ ആണ് ആദ്യ ചിത്രം. അനൂപ് മോനോനും മിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2018ല്‍ പുറത്തിറങ്ങിയ അതേ വർഷം റിലീസ് ചെയ്ത ‘മദ്രാസ് ലോഡ്ജ്’, 2021ലെ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’. 2022ല്‍ ‘ശലമോൻ’ എന്നീ ചിത്രങ്ങളുടെയും നിർമ്മാതാവാണ്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും ഹാജരാകാന്‍ നോട്ടീസ്

ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ദ്യോഗസ്ഥനുമടക്കം നാല് പേര്‍ക്ക് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച്‌ ആലപ്പുഴ സൗത്ത് പോലീസ് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഗണ്‍മാന്‍ അനില്‍കുമാര്‍ ആണ് കേസില്‍ ഒന്നാം പ്രതി. രണ്ടാം പ്രതി സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്. സന്ദീപിനും അന്നേദിവസം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കണ്ടാലറിയാവുന്ന രണ്ട് സുരക്ഷാ ദ്യോഗസ്ഥരാണ് മൂന്നും നാലും പ്രതികള്‍. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ സുരക്ഷാ വാഹനത്തില്‍ നിന്നിറങ്ങിയാണ് ഗണ്‍മാനും മറ്റും ചേര്‍ന്ന് മര്‍ദ്ദിച്ചത്. പോലീസ് നോക്കി നില്‍ക്കേയായിരുന്നു മര്‍ദ്ദനം. ഇതിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാതെ വന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയും കേസെടുക്കാന്‍ ഒരു മാസം മുന്‍പ് കോടതി…

ഉച്ചഭക്ഷണത്തിനുള്ള അരി കടത്തി; പ്രധാന അധ്യാപകന്‍ അടക്കം 4 പേര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: മൊറയൂര്‍ വി.എച്ച്‌.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള അരി രാത്രിയുടെ മറവില്‍ കടത്തിയ സംഭവത്തില്‍ നാല് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രധാന അധ്യാപകന്‍ ശ്രീകാന്ത്, കായിക അധ്യാപകന്‍ രവീന്ദ്രന്‍, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകരായ ഭവനീഷ്, ഇര്‍ഷാദ് അലി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി. അധ്യാപകന്റെ നേതൃത്വത്തില്‍ അരി കടത്തുന്നതിന്റെ ദൃശ്യം സഹിതം ഒരു പഞ്ചായത്തംഗമാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കിയത്. സ്‌കൂളില്‍ ഉച്ചകഞ്ഞിക്കുള്ള അരി സൂക്ഷിക്കുന്ന മുറിയില്‍ നിന്നും രാത്രിയില്‍ വാഹനത്തില്‍ അരി ചാക്കിലാക്കി കടത്തുന്ന വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. സംഭവം മറ്റ് അധ്യാപകരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതും പരാതി നല്‍കിയതും. സംഭവം വാര്‍ത്തയായതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

മലപ്പുറം ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു

തിരൂര്‍ : മലപ്പുറം ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു. തൃശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനിയാണ് മരിച്ചത്. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. ഗ്രൗണ്ട് ഫ്ലോറില്‍ നിന്ന് അണ്ടർ ഗ്രൗണ്ടിലേക്ക് കാല്‍ തെന്നി പത്തടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. യന്ത്രങ്ങളും മറ്റും മുകളിലേക്ക് കയറ്റാന്‍ നിര്‍മ്മിച്ചഭൂഗര്‍ഭ അറയിലേക്കാണ് വീണത്. പരുക്കേറ്റ ഇവരെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം.