തൊടുപുഴയില്‍ ഗവര്‍ണക്കെതിരെ ഇടതു യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിക്ഷേധം

തൊടുപുഴ : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദര്‍ശനത്തില്‍ എല്‍ ഡി എഫ് മുന്നണിയിലെ യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിക്ഷേധം. തൊടുപുഴയില്‍ ഗവര്‍ണര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ , കേരള കോണ്‍ഗ്രസ് (എം) യൂത്ത് ഫ്രണ്ട് , പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അച്ചന്‍കവല , ഷാപ്പുപാടി , വേങ്ങല്ലൂര്‍ എന്നിവടങ്ങളിലാണ് കരിങ്കൊടി പ്രതിക്ഷേധം നടന്നത്. മറ്റൊരുടത്ത്ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ രാവിലെ കറുത്ത ബാനാര്‍ ഉയര്‍ത്തി. വ്യാപാരികളുടെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപമാണ് എസ് എഫ് ഐ ബാനര്‍ ഉയര്‍ത്തിയത്. യുവജന സംഘടനകള്‍ക്ക് പിന്നാലെ സിപിഎമ്മും പ്രതിഷേധവുമായി രംഗത്ത് വന്നു. തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തി. ‘തെമ്മാടി, താന്തോന്നി, എച്ചില്‍ പട്ടി’ അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. 1960 ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നല്‍കാന്‍ ഗവര്‍ണര്‍…

ഗോവയില്‍ മകനെ കൊന്നു ബാഗിലാക്കി കടത്തി; സ്റ്റാര്‍ട്ടപ്പ് സ്ഥാപകയും സിഇഒ യുമായ യുവതി ബംഗലുരുവില്‍ അറസ്റ്റില്‍

പനാജി: ബംഗലുരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് സ്ഥാപകയും സിഇഒ യുമായ 39 കാരിക്കെതിരേ നാലു വയസ്സുള്ള സ്വന്തം മകനെ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ പോലീസ് കേസെടുത്തു. വടക്കന്‍ ഗോവയിലെ കാന്‍ഡോലിമിലെ ഒരു സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ച ശേഷം കുട്ടിയുടെ മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് ടാക്‌സിയില്‍ യാത്ര പോകുകയും ചെയ്തു. കൊലപാതകത്തിന്റെ കാരണവും പിന്നിലുള്ള ലക്ഷ്യവും കണ്ടെത്താനായിട്ടില്ല. വീട് ശുചിയാക്കാന്‍ എത്തിയ ഹൗസ്‌കീപ്പിംഗ് സ്റ്റാഫ് രക്തത്തുള്ളികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഗോവന്‍ പോലീസ് നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ അയ്മംഗള പോലീസ് സൂചേന സേത്ത് എന്ന യുവതിയെ അറസ്റ്റ് ചെയ്തു ഗോവന്‍ പോലീസിനെ ഏല്‍പ്പിച്ചു. ശനിയാഴ്ച മകനുമായി എത്തിയ സുചേന കാന്‍ഡോലിമിലെ ഹോട്ടല്‍ സോള്‍ ബന്യാന്‍ ഗ്രാന്‍ഡേയിലെ 404 ാം നമ്ബര്‍ മുറി ബംഗലുരുവിലെ വിലാസം നല്‍കിയാണ് ചെക്കിംഗ് നടത്തിയത്. പിന്നീട് ബംഗലുരുവിലേക്ക് തിരിച്ചുപോകാനെന്ന് പറഞ്ഞ് ഹോട്ടല്‍…

ഇന്ന് ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത ; നാല് ദിവസം തുട‍ര്‍ന്നേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. എറണാകുളം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 4-5 ദിവസം കേരളത്തില്‍ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ അലര്‍ട്ടുകള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം കേരള തീരത്ത് 09-01-2024 (ഇന്ന്) രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും…

സെക്രട്ടേറിയേറ്റ മാര്‍ച്ചിലെ അക്രമം ; യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് അക്രമത്തിന്റെ കേസിലാണ് അറസ്റ്റ്. കന്റോണ്‍മെന്റ് പോലീസ് പത്തനംതിട്ട അടൂരിലെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. നവ കേരള സദസിന്റെ ഭാഗമായി കേരള സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ പ്രതിഷേധിച്ച കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച്‌ നടത്തിയത്. 2023 ഡിസംബര്‍ 20 നായിരുന്നു യൂത്ത്‌കോണ്‍ഗ്രസിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ച്‌. കേസില്‍ നാലാംപ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പിഡിപിപി ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അനധികൃതമായി സംഘം ചേരല്‍, കലാപാഹ്വാനം, പോലീസിനെ ആക്രമിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പിങ്ക് പോലീസ് വാഹനം അടിച്ചുതകര്‍ക്കല്‍ എന്നിവയ്ക്കും കേസെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കേസിലെ ഒന്നാം പ്രതി. ഷാഫി പറമ്ബില്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് നേതാവ് വിന്‍സെന്റ്,…