പാര്‍ലമെന്റില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍ ; 50 എംപിമാരെ കൂടി സസ്‌പെന്റ് ചെയ്തു

ഡല്‍ഹി: കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്ത 78 എംപിമാര്‍ക്ക് പിന്നാലെ കൂടുതല്‍ നടപടി. പാര്‍ലമെന്റ് അതിക്രമത്തില്‍ പ്രതിഷേധിച്ച 50 എംപി മാരെക്കൂടി സസ്‌പെന്റ് ചെയ്തു. കേരളത്തില്‍ നിന്നുള്ള കെ സുധാകരന്‍, ശശി തരൂര്‍, അടൂര്‍ പ്രകാശ്, അബ്ദുല്‍ സമദ് സമദാനി എന്നിവരെ അടക്കമാണ് സസ്‌പെന്‍ഡ് ചെയ്തത്. മനീഷ് തിവാരിയും സുപ്രിയാ സൂലേയും പുറത്തായി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, എന്‍കെ പ്രേമചന്ദ്രന്‍, ഇടി മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, കെ മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പടെ ഉള്ളവരെയാണ് ലോക്‌സഭയില്‍ നിന്ന് കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തത്. പിന്നാലെ പ്രതിപക്ഷത്തെ കെ സി വേണുഗോപാല്‍, വി ശിവദാസന്‍, ജോസ് കെ മാണി എന്നിവരടക്കമുള്ളവരെ രാജ്യസഭയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. മൂന്ന് എംപിമാര്‍ക്ക് എതിരെ പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ സസ്‌പെന്‍ഷന്‍…

You don’t tell any grass-നീ ഒരു പുല്ലും പറയണ്ട; പരിഹസിച്ച്‌ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാമിന്റെ ഫെയ്‌സുബുക്ക് പോസ്റ്റ്‌

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ എസ്.എഫ്.ഐ. ഉയര്‍ത്തിയ പ്രതിഷേധ ബാനറിലെ വികല ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ച്‌ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നീ ഒരു ചുക്കും ചെയ്യില്ല, നിന്റെ അടവ് ഇവിടെ നടക്കൂല, നീ ഒരു പുല്ലും പറയണ്ട തുടങ്ങിയ മലയാള പ്രയോഗങ്ങളുടെ ‘തനി ഇംഗ്ലീഷ് പരിഭാഷ’യാണ് ബല്‍റാമിന്റെ കുറിപ്പ് തൃശ്ശൂര്‍ കേരള വര്‍മ കോളേജിന്റെ പ്രവേശന കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരേ ആ പരിപ്പ് ഇവിടെ വേകില്ലെന്ന് സൂചിപ്പിച്ച്‌ വികലമായ ഇംഗ്ലീഷില്‍ your dal will not cook here bloody sanghi khan എന്ന് ബാനര്‍ എഴുതി സ്ഥാപിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ അടക്കം ഈ ബാനറിലെ പ്രയോഗം വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. വി.ടി. ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം You won’t do any dry ginger നീ ഒരു…

കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്ന് മനസ്സിലായിക്കാണും ; ഗവര്‍ണറെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

കൊല്ലം: കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്ന് ഗവര്‍ണര്‍ക്ക് മനസ്സിലായിക്കാണുമെന്നും ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘിച്ചെന്നും കേരളാ മുഖ്യമന്ത്രി. എസ് എഫ് ഐ യും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായ സ്ഥിതിയിലാകുകയും എസ്‌എഫ്‌ഐ യോടുള്ള പ്രതിഷേധ സൂചകമായി ഇന്നലെ ഗവര്‍ണര്‍ കോഴിക്കോട് മിഠായി തെരുവിലൂടെ ഇറങ്ങിനടക്കുകയും മറ്റും ചെയ്ത സംഭവത്തിലായിരുന്നു പ്രതികരണം. ഇതുപോലൊരു സ്ഥാനത്തിരിക്കുന്നയാള്‍ ചെയ്യേണ്ട കാര്യമല്ല ഗവര്‍ണര്‍ ചെയ്തതെന്നും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടം നോക്കി അത് സുരക്ഷാ സംവിധാനങ്ങളെ മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവണര്‍ക്കെതിരേ കാലിക്കറ്റ് സര്‍വകലാശാലയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഭാവി വാഗ്ദാനങ്ങളാണെന്നും പറഞ്ഞു. ഗവര്‍ണറുടെ പ്രവര്‍ത്തിയ രൂക്ഷമായി വിമര്‍ശിച്ച്‌ ഇന്ന് മന്ത്രിമാരും രംഗത്ത് വന്നിരുന്നു. മന്ത്രിമാരും ഇടതു നേതാക്കളും ഗവര്‍ണറുടെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്നെത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു…

കടുവയെ പുത്തൂരില്‍ എത്തിച്ചു

തൃശൂര്‍ : വയനാട്ടില്‍ നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു. വനംവകുപ്പിൻ്റെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് രാവിലെ പുത്തൂരില്‍ എത്തിച്ചത്. രാവിലെ എട്ടരയോടെ കടുവയെ വാഹനത്തില്‍ നിന്നും ഐസൊലേഷൻ വാര്‍ഡിലേയ്ക്ക് മാറ്റി. പരിക്കേറ്റ കടുവയ്ക്ക് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തി അറിയിച്ചു. ഇതോടെ സുവോളജിക്കല്‍ പാര്‍ക്കിലെ കടുവകളുടെ എണ്ണം മൂന്നായി.

സോണിയയും രാഹുലും പ്രിയങ്കയും യുപിയിലെ പരമ്ബരാഗത സീറ്റുകളില്‍ തന്നെ മത്സരിച്ചേക്കും ; സംസ്ഥാനം ആവശ്യപ്പെടുന്നെന്ന് നേതൃത്വം

ലക്നൗ: കോണ്‍ഗ്രസിന്റെ ഉയര്‍ന്ന നേതാക്കാളായ സോണിയാഗാന്ധി മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവര്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പരമ്ബരാഗത സീറ്റുകളില്‍ തന്നെ മത്സരിക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് യൂണിറ്റ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വവുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഇവര്‍ക്ക് പുറമേ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയും ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നുണ്ട്. യുപി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് റായ് നയിച്ച 40 അംഗ കോണ്‍ഗ്രസ് പ്രതിനിധി സംഘമാണ് ഇന്നലെ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. മുതിര്‍ന്ന നേതാക്കളായ കെ.സി. വേണുഗോപാല്‍ രാജീവ് ശുക്ല, പി എല്‍ പുനിയ, സല്‍മാന്‍ ഖുര്‍ഷിദ്, പ്രമോദ് തിവാരി, ഇമ്രാന്‍ പ്രതാപ്ഗാരി, സുപ്രിയ ശ്രീനേറ്റ്, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര മോന, മുന്‍ യുപിസിസി പ്രസിഡന്റ് ബ്രിജ്‌ലാല്‍ ഖബ്രി, മുതിര്‍ന്ന നേതാവ് നസിമുദ്ദീന്‍ സിദ്ദിഖി എന്നിങ്ങനെ വിവിധ…

തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കദുരിതം തുടരുന്നു ; 39 ഇടങ്ങളില്‍ അതിശക്തമായ മഴ ; എണ്ണൂറോളം ട്രെയിന്‍ യാത്രക്കാര്‍ കുടുങ്ങി

ചെന്നൈ: ദക്ഷിണ തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതം തുടരുന്നു. തിരുനല്‍വേലിയിലും തൂത്തുക്കുടിയിലുമാണ് സാഹചര്യം രൂക്ഷമായിരിക്കുന്നത്. ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനായി സൈന്യം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. മഴ കനത്തതോടെ സുലൂറിലെ വ്യോമതാവളത്തില്‍ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ തിരുനെല്‍വേലിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. തിങ്കാളാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂര്‍ സമയത്ത് 95 സെ.മീ. മഴയാണ് പെയ്തത്. തൂത്തുക്കുടിയിലെ പല നഗരങ്ങളിലും 60 സെ.മീ. മഴ രേഖപ്പെടുത്തി. നദികളും കനാലുകളുമെല്ലാം നിറഞ്ഞു കവിഞ്ഞു. പാപനാശം, മണിമുത്തൂര്‍, പേച്ചിപ്പാറ, പെരുഞ്ചാനിം ജലസ്രോതസ്സുകളല്ലൊം നിറഞ്ഞു കവിയുന്ന സ്ഥിതിയിലായി. ഞായറാഴ്ച മുതല്‍ പെയ്ത കനത്ത മഴയില്‍ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലെ ജലസ്രോതസ്സുകളിലെല്ലാം പെട്ടെന്ന് തന്നെ ജലനിരപ്പ് ഉയരാന്‍ കാരണമായി. പേച്ചിപ്പാറയിലും പെരുഞ്ചാനിയിലും ജലനിരപ്പ് 91.77, 94.70 ശതമാനം വീതമായി. ഇവിടെ അണക്കെട്ടുകളില്‍ നിന്നും ജലം ഒഴുക്കി വിടുകയാണ്. ചിറ്റാറിലെ ജലസ്രോതസ്സുകളിലും…

അബിഗേലിനെ ആശ്രാമം മൈതനത്ത് ഉപേക്ഷിച്ച്‌ പോയത് ഒരു സ്ത്രീയെന്ന് ദൃക്‌സാക്ഷിയായ വിദ്യാര്‍ത്ഥിനി

കൊല്ലം: ഓയൂരില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോകപ്പെട്ട അബിഗേല്‍ എന്ന ആറു വയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച്‌ പോയത് ഒരു സ്ത്രീയെന്ന് ദൃക്‌സാക്ഷിയായ പെണ്‍കുട്ടി. ചുരിദാര്‍ ധരിച്ച സ്ത്രീയാണ് കുട്ടിയെ കൊണ്ടുവന്നത്. കൂടെ മറ്റാരേയും കണ്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. എസ്.എന്‍ കോളജില്‍ വിദ്യാര്‍ത്ഥിനിയായ ധനഞ്ജയ എന്ന പെണ്‍കുട്ടി പരീക്ഷ കഴിഞ്ഞ് വരുമ്ബോഴാണ് കുട്ടിയെ ഉപേക്ഷിക്കുന്നത് കണ്ടത്. ഇന്‍കം ടാക്‌സ് ഓഫീസിന് അടുത്തുള്ള നടവഴിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. പരീക്ഷ കഴിഞ്ഞ് മൈതാനത്ത് വന്നിറങ്ങി. നടന്ന് ക്ഷീണിച്ച കാരണം മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. ഈ സമയം കുഞ്ഞിനെ അവിടെ ഇരുത്തിയിട്ട് ഒരു സ്ത്രീ പോയി. അവര് പിന്നെ തിരിച്ചുവന്നില്ല. കുഞ്ഞിനെ ഉപേക്ഷിച്ചുപോയതാണെന്ന് തോന്നി. ഇതോടെയാണ് തനിക്കു സംശയം തോന്നിയത്. മൊബൈലില്‍ വൈറലായ കുഞ്ഞിന്റെ ഫോട്ടോ എടുത്ത് നോക്കി. അബിഗേലുമായി സാദൃശ്യം തോന്നിയതോടെ അടുത്തിരുന്ന ആളെ വിവരം അറിയിച്ചു. അദ്ദേഹം പോലീസിനെ…

എല്ലാവരോടും നന്ദി പറഞ്ഞ് അബിഗേലിന്റെ അമ്മ; താങ്ക് യൂ സോ മച്ച്‌, നന്ദിയോടെ ജോനാഥന്‍

കൊല്ലം: അബിഗേലിനെ കണ്ടെത്താന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അമ്മയും സഹോദരനും. കുഞ്ഞിനു വേണ്ടി ഈ നിമിഷം വരെ പ്രാര്‍ത്ഥിക്കുകയും കണ്ടെത്താന്‍ പ്രയത്‌നിക്കുകയും ചെയ്ത രാഷ്ട്രീയക്കാരോടും മാധ്യമങ്ങളോടും നാട്ടുകാരോടും നന്ദി പറയുന്നുവെന്ന് അമ്മ പറഞ്ഞു. കേരളത്തിനകത്തും പുറത്തും ഇന്ത്യയ്ക്കു പുറത്തുമുള്ളവര്‍ കുഞ്ഞിനായി പ്രാര്‍ത്ഥിച്ചു. എല്ലാവരോടും നന്ദിയുണ്ട്. പ്രാര്‍ത്ഥിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെയെന്നും ആ അമ്മ പറഞ്ഞു. അനുജത്തിയെ കണ്ടെത്താന്‍ പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്ന് അബിഗേലിന്റെ സഹോരന്‍ ജോനാഥന്‍ പറഞ്ഞു. ‘താങ്ക് യൂ സോ മച്ച്‌’ ജോനാഥന്‍ എല്ലാവരോടുമായി പറഞ്ഞു.

അബിഗേലിനെ കണ്ടെത്തി; ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നുകളഞ്ഞു

കൊല്ലം: ഓയൂരില്‍ നിന്ന് കാണാതായ ആറു വയസ്സുകാരിയെ 20 മണിക്കൂറിനു ശേഷം കണ്ടെത്തിയതായി ശുഭവാര്‍ത്ത. അബിഗേല്‍ സാറ റെജി എന്ന കുട്ടിയെ ആണ് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. കുട്ടിയെ കൊല്ലം ഈസ്റ്റ് പോലീസ് ഏറ്റെടുത്തു ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുമായി രക്ഷാപെടാന്‍ കഴിയില്ലെന്ന് വന്നതോടെ പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു. ഇന്നലെ വൈകിട്ട് 4.30ന് കുട്ടിയെ കാണാതായതു മുതല്‍ അബിഗേലിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ സംസ്ഥാനം മുഴുവന്‍ പ്രചരിച്ചതോടെ പ്രതികള്‍ക്ക് കൊല്ലം ജില്ല വിട്ട് പോകാന്‍ കഴിയാതെ വരികയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയുകല്ലാതെ മറ്റു മാര്‍ഗം പ്രതികള്‍ക്ക് മുന്നിലുണ്ടായിരുന്നില്ല.               ഇന്നലെ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടി ഭയപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ കുട്ടി അവശനിലയില്‍ അല്ലെന്നും കുട്ടിയെ കണ്ട ഷൈജു എന്നയാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആശ്രാമം…

കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തി, ആശ്രാമം മൈതാനത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ

കൊല്ലം: കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തിയെന്ന് റിപ്പോർട്ട്. കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് സൂചനകൾ. ആശ്രാമ മൈതാനത്താണ് ഉപേക്ഷിച്ചത്. പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇരുപതുമണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്.