മന്ത്രി ആര്‍.ബിന്ദുവിന്റെ വസതിയിലേക്കുള്ള കെ.എസ്‌.യു മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്‌

കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ഡോ.ആര്‍ ബിന്ദുവിന്റെ തിരുവനന്തപുരത്തെ വസതിയിലേക്കുള്ള കെഎസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു പ്രതിഷേധം. ഇതിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊടിക്കുന്നില്‍ സുരേഷ് എം.പി നാരങ്ങ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെ.എസ്.യുവിന്റെ ഹരജിയില്‍ ഇടക്കാല ഉത്തരവിടാനാകില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാൻ റിട്ടേണിങ് ഓഫീസര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ചെയര്‍മാനായി എസ്.എഫ്.ഐയുടെ അനിരുദ്ധ് സത്യപ്രതിജ്ഞ ചെയ്താലും അത് കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി…

‘തിരഞ്ഞെടുക്കപ്പെട്ട അധികാരികളല്ലെന്ന് ഗവർണർമാർ മറക്കരുത്’; ബില്ലുകൾ പരിഗണിക്കാത്തതിൽ വിമർശിച്ച് സുപ്രീം കോടതി

ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ കോടതിയില്‍ ഹര്‍ജി വരുന്നത് വരെ കാത്തിരിക്കണോ എന്ന് കോടതി ചോദിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരായ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണരുടെ നടപടിക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഗവര്‍ണര്‍മാര്‍ക്കെതിരായ കോടതിയുടെ വിമര്‍ശനം. ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ കോടതിയില്‍ ഹര്‍ജി വരുന്നത് വരെ കാത്തിരിക്കണോ എന്നാണ് കോടതി ചോദിച്ചത്. എല്ലാവര്‍ക്കും ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ട്. ഗവര്‍ണര്‍ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്നതാണ്. ഗവര്‍ണരും മുഖ്യമന്ത്രിയും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണമെന്നും കോടതി നിരീക്ഷിച്ചു. അതെ സമയം കേരളത്തിന്റെ ഹര്‍ജിയും പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജിക്കൊപ്പം പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 3ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 2വര്‍ഷമായിട്ടും തീരുമാനം എടുത്തിട്ടില്ലെന്നും കേരളം കോടതിയെ അറിയിച്ചു. കേരളത്തിന്റെ ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. നേരത്തെ തെലങ്കാന, തമിഴ്‌നാട് സര്‍ക്കാരുകളും സമാന പരാതിയുമായി കോടതിയെ…

കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ സ്കൂട്ടര്‍ യാത്രിക മരിച്ചു

കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണ മരണം. കുണ്ടറ മുക്കോട് സ്വദേശിനി അനീഷ (35) ആണ് മരിച്ചത്. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച അനീഷ. ജോലിക്കായി പോകുംവഴിയാണ് അപകടമുണ്ടായത്. കൊട്ടാരക്കര പുലമണ്‍ ട്രാഫിക്ക് സിഗ്നലിലാണ് അപകടമുണ്ടായത്. കെഎസ്‌ആര്‍ടിസി ബസ് സ്‌കൂട്ടറിന്റെ പിന്നിലൂടെ സൈഡ് ചേര്‍ത്ത് കൊണ്ടുപോയപ്പോള്‍ ബസ് തട്ടി സ്കൂട്ടര്‍ യാത്രിക ബസ്സിനടിയിലേക്ക് വീഴുകയും പിൻ ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നു. മൃതദേഹം കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ബംഗലുരുവിലെ ഉദ്യോഗസ്ഥയുടെ മരണം ; ജീയോളജിസ്റ്റ് അടുത്തിടെ ഇവര്‍ റെയ്ഡുകള്‍ നടത്തുകയും നടപടിയെടുക്കുകയും ചെയ്തിരുന്നു

ബംഗലുരു: കര്‍ണാടക മൈനിംഗ് ആന്റ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നതോദ്യോഗസ്ഥയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ബംഗലുരുവിലെ സ്വന്തം വീട്ടില്‍ ഞായറാഴ്ച മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത് വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടറായ പ്രതിമയെയാണ്. ഇവര്‍ ശനിയാഴ്ച രാത്രയില്‍ സുബ്രഹ്മണ്യപുരം പോലീസ് സ്‌റ്റേഷന്റെ പരിധിയിലെ ഡോഡാ കല്ലാസാന്‍ഡ്രയിലെ വീട്ടില്‍ ശനിയാഴ്ച രാത്രിയിലായിരിക്കാം കൊല്ലപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്ബ് പ്രതിമയെ ഡ്രൈവര്‍ ഇവരുടെ വീട്ടില്‍ രാത്രി 8.30 യോടെ ഇറക്കിയിരുന്നു. ഇവര്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഭര്‍ത്താവും മകനും ശിവമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളിയിലാണ് താമസിക്കുന്നത്. 40 കാരിയായ പ്രതിമ വകുപ്പിലെ നല്ല ഉദ്യോഗസ്ഥയെന്ന പേര് സമ്ബാദിച്ചിരുന്നയാളാണ്. കാര്‍ക്കശ്യമായ നിലപാടുകളും ധൈര്യവും ചടുലതയാര്‍ന്ന നീക്കങ്ങളും കൊണ്ട് സഹപ്രവര്‍ത്തകര്‍ക്കിടയിലും മതിപ്പുണ്ടായിരുന്ന ഇവര്‍ക്ക് ശത്രുക്കള്‍ ഇല്ലായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. അനധികൃത ഖനന നടപടികള്‍ക്കെതിരേ റെയ്ഡുകളും മറ്റും നടത്താന്‍ കഴിഞ്ഞമാസം ഇവര്‍ ഉത്തരവിട്ടിരുന്നു. ശ്വാസം…

മാനവീയം വീഥിയിലുണ്ടായ അക്രമം ; ഇരയായവരെയും സംഘര്‍ഷം ഉണ്ടാക്കിയ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ശനിയാഴ്ച പുലര്‍ച്ചെ മാനവീയം വീഥിയിലുണ്ടായ അക്രമത്തിന് ഇരയായവരെയും സംഘര്‍ഷം ഉണ്ടാക്കിയ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശിവയില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മര്‍ദ്ദനമേറ്റത് പൂന്തുറ സ്വദേശി അക്സലന്‍ (27) അനുജന്‍ ജനീഷ് എന്നിവര്‍ക്കാണെന്നാണ് സൂചന. മദ്യലഹരിയിലായിരുന്ന പ്രതികള്‍ മറ്റുള്ളവരെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അക്‌സലന് മര്‍ദ്ദനത്തില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. ശിവ പിടിയിലായതോടെ മറ്റ് പ്രതികള്‍ ഒളിവില്‍ പോയി. ശനിയാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു ആക്രമണമുണ്ടായത്. പരിപാടി കാണാനെത്തിയ അക്സലനെ അക്രമി സംഘം നിലത്തിട്ട് ചവിട്ടുന്നതിന്റെയും ക്രുരമായി മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യങ്ങളില്‍ എത്തിയിട്ടുണ്ട്. കലാപരിപാടിക്കിടെ നൃത്തം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. അക്സലനെ മര്‍ദ്ദിക്കുമ്ബോള്‍ ഒരു സംഘം ചുറ്റിലും നൃത്തം വയ്ക്കുന്നതും ആര്‍പ്പുവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പൊലീസ് അന്വേഷണം…

കളമശ്ശേരി സ്‌ഫോടനം: ;ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതോടെ ആകെ മരണം നാലായി

കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം നാലായി. ചികിത്സയിലുണ്ടായിരുന്ന 61 കാരന്‍ തൈക്കാട്ടുകര സ്വദേശി മോളില്‍ ജോയാണ് മരിച്ചത്. സ്‌ഫോടനത്തില്‍ എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഒക്‌ടോബര്‍ 29 നായിരുന്നു നാടിനെ നടുക്കികൊണ്ട് കളമശ്ശേരി ബോംബ് സ്‌ഫോടനം നടന്നത്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് സെന്ററിനകതത്് നാലിടത്തായിയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്. പോലീസ് അന്വേഷണത്തിനൊടുവില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനെ പിടികൂടുകയായിരുന്നു.