കൊല്ലം: മലയാളസിനിമയെ ദേശാന്തരീയ പ്രശസ്തിയിലേക്കുയര്‍ത്തിയ നിരവധി സമാന്തരസിനിമകളുടെ നിര്‍മ്മാതാവായ കെ.രവീന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. അച്ചാണി രവി എന്നറിയപ്പെടുന്ന രവീന്ദ്രനാഥ് ജനറല്‍ പിക്‌ചേഴ്‌സിന്റെ സ്ഥാപകനും വ്യവസായിയുമായിരുന്നു. രാവിലെ 11.50 ന് കൊല്ലത്തെ വസതിയില്‍ ആയിരുന്നു അ്ന്ത്യം. കൊല്ലത്തുകാര്‍ സ്‌നേഹപൂര്‍വ്വം രവി മുതലാളി എന്നാണ് വിളിച്ചിരുന്നത്. സംസ്‌കാരം നാളെ. അരവിന്ദന്‍, അടൂര്‍ ഗോപാല കൃഷ്ണന്‍, എം.ടി വാസുദേവന്‍ നായര്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം നിരവധി ക്ലാസിക് സിനിമകളുടെ പിറവിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് രവീന്ദ്രനാഥ്. അച്ചാണി എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് ‘അച്ചാണി രവി’ എന്നാണ് അറിയപ്പെട്ടിരുന്നത്. 1967 ലാണ് ജനറല്‍ പിക്‌ചേഴ്‌സ് സ്ഥാപിച്ചത്. 2008ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നേടി. വിജയലക്ഷ്മി കാഷ്യൂ കമ്ബനിയുടെ സ്ഥാപകനായിരുന്നു രവീന്ദ്രനാഥന്‍ നായര്‍, കേരളത്തിലെ കശുവണ്ടി വ്യവസായത്തില്‍ ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. 15,000ല്‍ ഏറെ തൊഴിലാളികളാണ് ഇദ്ദേഹത്തിന്റെ കമ്ബനിയില്‍ ജോലി…
Day: July 8, 2023
പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; മൂന്ന് മരണം
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. കൂച്ച്‌ബിഹാറില്‍ പോളിംഗ് സ്‌റ്റേഷന്‍ തകര്‍ത്തു. ബാലറ്റ് പേപ്പറുകള്‍ കത്തിച്ചു. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തിനിടെയിലും വോട്ടെടുപ്പ് തുടരുകയാണ്. ഒറ്റഘട്ടമായാണ് പോളിംഗ്. 5.67 കോടി പേരാണ് വോട്ട് രേഖപ്പെടുത്തുക. 63,229 പഞ്ചായത്ത് സീറ്റുകളിലേക്കും 9,730 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 928 ജില്ല പരിഷദ് സീറ്റുകളിലേക്കുമാണ് പോളിംഗ്. ജൂണ്‍ എട്ടിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ബംഗാളില്‍ പലയിടത്തും സംഘര്‍ഷം തുടരുകയായിരുന്നു. ഒരു ഡസനിലേറെ ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മുര്‍ഷിദാബാദ് അടക്കം മിക്ക ജില്ലയിലും പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ വലിയ നിരയാണ്. വെള്ളിയാഴ്ച രാത്രി ഇവിടെ കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ഒരു വീടിന് തീയിടുകയും ചെയ്തിരുന്നു. കൂച്ച് ബിഷറിലെ സിതായിലുള്ള ബാരവിത പ്രൈമറി സ്‌കൂളില്‍ ബൂത്തിലാണ് സംഘര്‍ഷമുണ്ടായതും ബാലറ്റ് പേപ്പര്‍ തീയിട്ടതും. നന്ദിഗ്രാമിലെ ബ്ലോക്ക് വണ്‍ പൂര്‍വ്വ…
യൂണിഫോം സിവില്‍ കോഡ്: ക്രിസ്ത്യാനികളേയും ഗോത്രവര്‍ഗക്കാരെയും ഒഴിവാക്കുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: യൂണിഫോം സിവില്‍ കോഡ് നിയമനിര്‍മ്മാണത്തില്‍ നിന്ന് ക്രിസ്ത്യന്‍ സമൂഹത്തെയും ചില ഗോത്രവര്‍ഗ്ഗക്കാരെയും ഒഴിവാക്കുന്നത് നിയമകമ്മീഷന്റെ പരിഗണനയിലാണെന്ന് നാഗാലാന്റ് സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ്. കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തിലുള്ള 12 അംഗ നാഗാ പ്രതിനിധി സംഘം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുന്നതും ഇന്തോ-നാഗ സമാധാന ചര്‍ച്ചകളിലെ പുരോഗതിയില്ലായ്മയും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ആശങ്കകളെക്കുറിച്ച് സംസാരിക്കുന്നതിനായിരുന്നു ഇത്. ഈ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇത്തരമൊരു ഉറപ്പ് നല്‍കിയത് എന്നാണ് സര്‍ക്കാര്‍ വക്താവ് കെ ജി കെന്യെ പറഞ്ഞത്. നാഗാലാന്‍ഡിന് ബാധകമായ ആര്‍ട്ടിക്കിള്‍ 371 (എ) യെ കുറിച്ച് ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ ഉപദേശകന്‍ കൂടിയായ കെന്യെ പറഞ്ഞു. ”1960 ജൂലൈയില്‍ നാഗാ ഗോത്രങ്ങളും ഇന്ത്യാ ഗവണ്‍മെന്റും തമ്മില്‍ ഒപ്പുവെച്ച…