ഇടുക്കി: തേക്കടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് ജീവനക്കാരന് പരിക്ക്. ഡിവിഷണല്‍ ഓഫീസിലെ ക്ലാര്‍ക്ക് റോബി വര്‍ഗീസിന് (38) ആണ് ഗുരുതരമായി പരിക്കേറ്റത്. കുമളിയിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നു രാവിലെ പ്രഭാത നടത്തത്തിനിറങ്ങിയ റോബിന്‍ കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റോബിനെ കാട്ടാന പിടിച്ച് ചവിട്ടുകയായിരുന്നു. ഇതേതുടര്‍ന്ന് ലാന്‍ഡിംഗില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രഭാത സവാരിയും സൈക്കിള്‍ സവാരിയും താത്ക്കാലികമായി നിരോധിച്ചു. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ലാന്‍ഡിംഗ് പ്രദേശം. വനംവകുപ്പിന്റെ അനുമതിയോടെ മാത്രമേ പുറമേ നിന്നുള്ള ഇവിടെ പ്രവേശനമുള്ളു. സര്‍ക്കാരിന്റെ രണ്ട് അതിഥി മന്ദിരങ്ങളും ഇവിടെയുണ്ട്. നിരവധി പേര്‍ പ്രതിദിനം ഇവിടെ താമസത്തിനെത്തുന്നുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ദിവസവും ബോട്ട് യാത്രയ്ക്ക് എത്തുന്നത്.
Day: May 30, 2023
ബസുകൾ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; രണ്ടു പേര്‍ക്ക് സാരമായ പരിക്ക്
തൃശൂര്‍: ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. തൃശൂര്‍ മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപമാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസ് എന്ന ഓർഡിനറി ബസിന് പിറകിൽ എം എസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രികർക്കാണ് കൂടുതൽ പരിക്കേറ്റിട്ടുള്ളത്. ഇവരെ സമീപത്തെ ലാൽ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ ഗതാഗതം അര മണിക്കൂർ തടസപ്പെട്ടു. രണ്ടു പേരുടെ പരിക്ക് സാരമുള്ളതാണ്.
കാസര്‍ഗോഡ് വീട്ടില്‍ നിന്നും സ്‌ഫോടകവസ്തു ശേഖരം പിടികൂടി; ആത്മഹത്യയ്ക്ക ശ്രമിച്ച് വീട്ടുടമ
കാസര്‍ഗോഡ്:കാസര്‍ഗോഡ് ലഹരി ഇടപാട് അന്വേഷിച്ചെത്തിയ എക്‌സൈസ് സംഘത്തിന് ലഭിച്ചത് സ്‌ഫോടക വസ്തു ശേഖരം. കാസര്‍ഗോഡ് കെട്ടുംകല്ലില്‍ മുസ്തഫ എന്നയാളുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്തത്. 13 ബോക്‌സ് ജലാറ്റിന്‍ സ്റ്റിക് പിടിച്ചെടുത്തവയിലുണ്ട്്. മുസ്തഫയുടെ കാര്‍ എല്ലാ ദിവസവും കര്‍ണാടക അതിര്‍ത്തിയിലേക്ക് പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്ക് ലഹരി മരുന്ന് ഇടപാട് ഉണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ ലഹരി വസ്തുക്കളൊന്നും പിടിച്ചെടുത്തിട്ടില്ല. എക്‌സൈസ് പരിശോധനയ്ക്കിടെ മുസ്തഫ കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമല്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്തഫയെ പിന്നീട് കോടതിയില്‍ ഹാജരാക്കും. തനിക്ക് ക്വാറി ഇടപാടുണ്ടെന്നും അതിന്റെ ആവശ്യത്തിനാണ് സ്‌ഫോടകവസ്തു സൂക്ഷിച്ചതെന്നുമാണ് മുസ്തഫ എക്‌സൈസിനെ അറിയിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ക്ക് ക്വാറി ഇടപാടുകളൊന്നുമില്ലെന്ന വ്യക്തമായി.
രാത്രി 65കാരനെ യുവതി വീട്ടിലേക്ക് വരുത്തി; വിഡിയോ പകര്‍ത്തി പണം തട്ടി, ഹണിട്രാപ്പ്
മലപ്പുറം: വയോധികനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ വീട്ടിൽ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടിൽ ഷബീറലി, താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റു ചെയ്തത്. അലിപ്പറമ്പ് സ്വദേശിയായ 65 വയസ്സുകാരനിൽനിന്നു രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റു അഞ്ചു പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. മൊബൈൽ ഫോണിലൂടെ വിളിച്ച് വയോധികനുമായി ബന്ധം സ്ഥാപിച്ച യുവതി, മാർച്ച് 18ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞുവച്ചു. വിഡിയോയും ചിത്രവും മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. പെരിന്തൽമണ്ണ സിഐ പ്രേംജിത്ത്, എസ്ഐ ഷിജോ സി.തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ…
അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
കമ്പം: അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. തമിഴ്‌നാട് കമ്പം സ്വദേശി പാല്‍രാജ് ആണ് മരിച്ചത്. കമ്പം ടൗണില്‍ അരിക്കൊമ്പനെ കണ്ട് ഭയന്ന് വാഹനത്തില്‍ നിന്ന് വീണ പാല്‍രാജ് (65) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.പാല്‍രാജ് തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം കമ്പം ടൗണില്‍ എത്തിയ അരിക്കൊമ്പന്‍ ടൗണിലൂടെ ഓടി നടക്കുകയും വാഹനങ്ങള്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനിടെ അരിക്കൊമ്പന്റെ മുന്നില്‍പ്പെട്ട ഇദ്ദേഹം വാഹനത്തില്‍ നിന്ന് നിലത്ത് വീണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. തുടര്‍ന്ന്, കമ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായി തുടര്‍ന്നതോടെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് ഉള്ളത്. തലയ്ക്ക് പുറമെ പാല്‍രാജിന്റെ ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റിരുന്നെന്നാണ് സൂചന. എല്ലുകള്‍ ഒടിഞ്ഞുപോയിരുന്നു. ആന്തരിക…