ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഫലം പ്രഖ്യാപിച്ചത്( CBSE Board Exam 10th Results 2023 ). 93.12 ശതമാനമാണ് ഇത്തവണ വിജയം. ഇന്ന് രാവിലെ സിബിഎസ്ഇ പ്ലസ് ടു റിസൾട്ടും പ്രഖ്യാപിച്ചിരുന്നു. 19 ലക്ഷം വിദ്യാർഥികളായിരുന്നു ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ മുന്നിലുള്ളത്. പ്ലസ് ടു റിസൾട്ടിലും തിരുവനന്തപുരം മേഖലയിലായിരുന്നു കൂടുതൽ വിജയം. ആൺകുട്ടികൾ 94.25 ശതമാനവും ആൺകുട്ടികൾ 93.27 ശതമാനവും വിജയം നേടി. ഫെബ്രുവരി 15 മുതൽ മാർച്ച് 21 വരെയായിരുന്ന ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്.ഇന്ന് രാവിലെയായിരുന്നു പ്ലസ് ടു പരീക്ഷാ ഫലം സിബിഎസ്ഇ പുറത്തുവിട്ടത്. 87.33 ശതമാനമായിരുന്നു വിജയം. പ്ലസ്ടു തലത്തിൽ പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നില്‍. 90.68 ആണ് വിജയശതമാനം. കഴിഞ്ഞ…
Day: May 12, 2023
ഹൗസ് സർജൻമാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കും; വാര്‍ഡുകളില്‍ ഇനി കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമാക്കും
തിരുവനന്തപുരം: ഡോ. വന്ദന ദാസ് കുത്തേറ്റുമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പിജി വിദ്യാർഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. പിജി വിദ്യാര്‍ഥികള്‍ ഹൗസ് സര്‍ജന്‍മാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതുവരെ ഹൗസ് സർജൻമാർക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കുക, ആഴ്ചയിൽ ഒരു ദിവസത്തെ അവധി കൃത്യമായി അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ സർക്കാർ തത്വത്തിൽ അംഗീകരിച്ചു. വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തില്‍ 2 പേരെ മാത്രമേ അനുവദിക്കൂ. കമ്മിറ്റി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മെഡിക്കല്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളില്‍ പോകുന്നവര്‍ക്കായി ഉടന്‍ തന്നെ എസ്ഒപി പുറത്തിറക്കും. ഹൗസ് സര്‍ജന്‍മാരുടെ പ്രശ്‌നങ്ങളും കമ്മിറ്റി പരിശോധിക്കും. റസിഡന്‍സി മാന്വല്‍ കര്‍ശനമായി…
25 കോടി പിഴയടച്ചിട്ടില്ല; പ്രചരിക്കുന്നത് വസ്തുതാവിരുദ്ധവും അധിക്ഷേപകരവും: പൃഥ്വിരാജ്
തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തയിൽ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ പൃഥ്വിരാജ്. തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പൃഥ്വിരാജ് പ്രസ്ഥാവനയായി അറിയിച്ചിരിക്കുന്നത്. മണിക്കൂറുകൾക്കു മുമ്പാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി രൂപ പൃഥ്വിരാജ് അടച്ചുവെന്ന തരത്തിൽ വാർത്ത പ്രചരിച്ചത്. ഇതിനെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്നും പൃഥ്വിരാജ് കുറിച്ചു. 2022 ഡിസംബറിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ, ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ് തുടങ്ങിയ മലയാള സിനിമയിലെ മുൻനിര നിർമ്മാതാക്കളുടെ വീട്ടിൽ ഇൻകം ടാക്സിന്റെ വ്യാപക റെയ്ഡ് നടത്തിയെന്ന് വാർത്ത പരന്നിരുന്നു. ഇതിനു പിന്നാലെയാണ് മലയാളത്തിലെ നടനും നിർമാതാവുമായി ഒരു താരം 25 കോടി രൂപ പിഴയായി കെട്ടിവെച്ചെന്നുള്ള വാർത്ത് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇന്നു രാവിലെ മുതൽ അത് പൃഥ്വിരാജ് ആണെന്ന തരത്തിൽ വാർത്ത പരന്നു. ഇതിനു…
ഡോ. വന്ദനയുടെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി മമ്മൂട്ടി
കടുത്തുരുത്തി: ഡോ വന്ദന ദാസിന്റെ വീട്ടില്‍ ആശ്വാസവാക്കുകളുമായി നടന്‍ മമ്മൂട്ടിയെത്തി. ഇന്ന് വൈകിട്ടാണ് മമ്മൂട്ടി വീട്ടിലെത്തിയത്. വന്ദനയുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു. രാത്രി എട്ടരയോടെ എത്തിയ നടന്‍ 10 മിനിറ്റ് വന്ദനയുടെ വീട്ടില്‍ ചെലവഴിച്ചു. ചിന്താ ജെറോം, രമേഷ് പിഷാരടി എന്നിവരും ഡോ വന്ദന ദാസിന്റെ വീട്ടില്‍ എത്തിയിരുന്നു. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ രണ്ടരയോടെയായിരുന്നു വന്ദനയുടെ സംസ്കാരം. വന്ദനയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലെത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വന്ദനയുടെ വീട്ടില്‍ എത്തിയിരുന്നു. വന്ദനയ്ക്ക് അന്ത്യ ചുംബനം നല്‍കി നിറകണ്ണുകളോടെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മടങ്ങിയത്. വന്ദനയുടെ ശരീരം ചിതയിലേക്ക് എടുക്കും മുന്‍പ് മാതാപിതാക്കള്‍ നല്‍കിയ അന്ത്യചുംബനം അവിടെ നിന്നവരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. മകളെ അവസാന നോക്ക് കാണാനെത്തിയ അമ്മ അവള്‍ക്കു…
സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി: സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനമാണ് വിജയം. ഇത്തവണയും തിരുവനന്തപുരം മേഖലയിലാണ് കൂടുതൽ വിജയശതമാനം. 99.91 ശതമാനം വിദ്യാർഥികളാണ് ഇവിടെ വിജയിച്ചത്. ഈ വർഷം 16 ലക്ഷത്തോളം വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. ഫലം cbseresults.nic.in എന്നീ വെബ്സൈറ്റിലൂടെ അറിയാൻ കഴിയും. സിബിഎസ്ഇ 10–ാം ക്ലാസ് ഫലവും വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.കഴിഞ്ഞതവണ 92.71 ശതമാനമായിരുനന്നു സിബിഎസ്ഇ പ്ലസ് ടു വിജയശതമാനം. ഇത്തവണ വിജയശതമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് cbse.gov.in, cbseresults.nic.in, results.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാൻ കഴിയും. ഉമാംഗ് (UMANG) ആപ്പിലും ഡിജിലോക്കറിലും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.ഇത്തവണ ഫെബ്രുവരി 15 മുതൽ ഏപ്രിൽ 5 വരെയായിരുന്നു സിബിഎസ്ഇ 12 ക്ലാസ് പരീക്ഷകൾ നടന്നത്. ഏകദേശം 16.9 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. 22622 വിദ്യാർഥികൾക്ക് 95 ശതമാനത്തിൽ കൂടുതൽ…
കാട്ടാക്കടയിൽ വീടിനുള്ളിൽവച്ച് പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ചു; പരിശോധനയിൽ മൂർഖനെ കണ്ടെത്തി
കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ചു. മുകുന്തറ ലയോള സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥി അഭിനവ് സുനിലാണ് മരിച്ചത്. വീട് വൃത്തിയാക്കുന്നതിനിടെയാണ് അഭിനവ് സുനിലാണ് മരിച്ചത്. വീട് വൃത്തിയാക്കുന്നതിനിടെയാണ് അഭിനവിനു പാമ്പു കടിയേറ്റത്. എന്നാല്‍ എലിയാണ് കടിച്ചതെന്ന് കരുതി ആശുപത്രിയിലെത്തിക്കാന്‍ വൈകി. പൂഴനാട് എസ്എസ് മന്ദിരത്തിൽ സുനിൽ – മഞ്ജുഷ ദമ്പതികളുടെ മകനാണ്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അഭിനവിന് പാമ്പു കടിയേറ്റത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്. വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ പിടികൂടി.
മോഖ അതിതീവ്ര ചുഴലിക്കാറ്റായി; കേരളത്തില്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
ന്യുഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് മോഖ അതിതീവ്ര ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ് മധ്യ -കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മെയ് 14 ഓടെ ശക്തി കുറയുന്ന ‘മോഖ’ ചുഴലിക്കാറ്റ്. അന്നേ ദിവസം ഉച്ചയോടെ കോക്‌സ് ബസാറി ( ബംഗ്ലാദേശ് ) നും ക്യൗകപ്യൂ ( മ്യാന്‍മര്‍ ) ഇടയില്‍ പരമാവധി മണിക്കൂറില്‍ 175 കിലോമീറ്റര്‍വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു മുന്നറിയിപ്പിനെ തുടര്‍ന്ന് ബംഗാളില്‍ ജാഗ്രത നിര്‍ദേശം നല്‍കി്. എന്‍ഡിആര്‍എഫിന്റെ എട്ട് ടീമുകളെയും 200 രക്ഷാപ്രവര്‍ത്തകരെയും സംസ്ഥാനത്ത് വിന്യസിച്ചു. ഏത് അടിയന്തര സാഹചര്യം നേരിടാനും തയ്യാറാണെന്ന് എന്‍ഡിആര്‍എഫ് വ്യക്തമാക്കി. ജാഗ്രത നല്‍കിയിരിക്കുന്ന മേഖലകളിലെല്ലാം തീരദേശ സേനയേയും വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനൊപ്പം ബംഗ്ലാദേശ്- മ്യാന്‍മര്‍ അതിര്‍ത്തിയില്‍…