പാമ്പു കടിയേറ്റു മരിച്ച മകളുടെ മൃതദേഹം ചുമന്ന് അമ്മ നടന്നത് 6 കി.മീ; ദാരുണസംഭവം വെല്ലൂരില്‍

ചെന്നൈ: പാമ്പു കടിയേറ്റു മരിച്ച ഒന്നര വയസ്സുള്ള മകളുടെ മൃതദേഹം ചുമന്ന് അമ്മ നടന്നത് 6 കിലോമീറ്റര്‍. തമിഴ്‌നാട്ടിലെ വെല്ലൂരിലാണു ദാരുണസംഭവം. വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍, ആംബുലന്‍സുകാര്‍ പാതിവഴിയില്‍ ഇറക്കിവിട്ടതോടെയാണു മകളുടെ മൃതദേഹമെടുത്ത് അമ്മയ്ക്കു നടക്കേണ്ടി വന്നത്. വെല്ലൂര്‍ ജില്ലയിലെ ആമക്കാട്ട് ഗ്രാമത്തില്‍ കൂലിപ്പണിക്കാരനായ വിജയ്യുടെയും പ്രിയയുടെയും മകള്‍ ധനുഷ്‌കയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുമ്പോഴാണു ധനുഷ്‌കയ്ക്ക് പാമ്പു കടിയേറ്റത്. മാതാപിതാക്കള്‍ കുട്ടിയുമായി ആശുപത്രിയിലേക്കു പുറപ്പെട്ടെങ്കിലും റോഡില്ലാത്തതിനാല്‍ എത്താന്‍ വൈകി. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ധനുഷ്‌ക മരിച്ചിരുന്നു. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ആംബുലന്‍സില്‍ കയറ്റിവിടുകയായിരുന്നു. റോഡ് സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സുകാര്‍ ഇവരെ പാതിവഴിയില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് മകളുടെ മൃതദേഹവുമായി പ്രിയ കുറച്ചുദൂരം ഒരാളുടെ ബൈക്കില്‍ യാത്ര ചെയ്തു. ബൈക്കുകാരനും ഇറക്കിവിട്ടപ്പോഴാണു നടന്ന് വീട്ടിലെത്തിയത്. റോഡ് സൗകര്യം ഇല്ലാതിരുന്നതാണു കുട്ടിയുടെ മരണത്തിനു കാരണമെന്നു ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയുടെ…

ഡൽഹിയില്‍ 16കാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി; 15ലധികം തവണ കുത്തി, കല്ലുകൊണ്ട് തലയ്ക്കടിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ രോഹിണിയിൽ പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. രോഹിണിയിലെ ഷഹബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെൺകുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. പെൺകുട്ടിക്ക് 15ലധികം കുത്തേറ്റതായി പൊലീസ് പറഞ്ഞു. സഹില്‍ എന്ന ആളാണ് പ്രതിയെന്നും ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആക്രമണം കണ്ട് ആളുകൾ കൂടിയെങ്കിലും ആരും തടഞ്ഞില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിയായ യുവാവിനായി തിരച്ചിൽ തുടരുന്നു. സുഹൃത്തിന്റെ മകന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോയ പെൺകുട്ടിയെ കാമുകൻ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നാട്ടുകാരിൽ ചിലർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരവും ഇരുവരും തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് യുവാവ് വീണ്ടും…

ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം പിന്‍വലിച്ചുവെന്ന് വ്യാജവാര്‍ത്ത: ബിജെപി പഞ്ചായത്തംഗം അറസ്റ്റില്‍

കൊല്ലം: വിദ്യാഭ്യാസ വകുപ്പിനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ബിജെപി പഞ്ചായത്തംഗം അറസ്റ്റില്‍. കൊല്ലം പോരുവഴി പഞ്ചായത്ത് എട്ടാം വാര്‍ഡ് പ്രതിനിധി നിഖില്‍ മനോഹര്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഹയര്‍ സെക്കണ്ടറി പരീക്ഷാഫലത്തില്‍ പിഴവുകള്‍ കടന്നുകൂടിയെന്നും അതിനാല്‍ ഫലപ്രഖ്യാപനം പിന്‍വലിച്ചുവെന്നുമാണ് ഇയാള്‍ We Can Media എന്ന യു ട്യൂബ് ചാനലിലുടെ പ്രചരിപ്പിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇന്നു രാവിലെ അറസ്റ്റിലായ നിഖിലിനെ സ്‌റ്റേഷനില്‍ കൊണ്ടുവന്ന ചോദ്യം ചെയ്യുകയാണ്. ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനു പിന്നിലുള്ള ലക്ഷ്യമാണ് പോലീസ് അന്വേഷിക്കുന്നത്.

നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി; വൈദികന് ദാരുണാന്ത്യം

വടകര: കോഴിക്കോട് വടകരയിലുണ്ടായ വാഹനാപകടത്തിൽ വൈദികന് ദാരുണാന്ത്യം. തലശേരി അതിരൂപതയിലെ ഫാദർ കണ്ണൂർ ആറളത്തെ മനോജ് പോൾ ഒറ്റപ്ലാക്കൽ (38) ആണ് മരിച്ചത്. തലശേരി മൈനർ സെമിനാരി വൈസ് റെക്ടർ ആയിരുന്നു.ദേശീയപാതയിൽ മുക്കാളിയിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു വൈദികർക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് ചടങ്ങിൽ പങ്കെടുത്തു തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട ഗ്യാസ് ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ചു കയറിയ നിലയിലാണ്. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ ഫാ. ജോർജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ.ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കണ്ണൂരിൽ സ്വകാര്യ ബസിൽ നഗ്നതാ പ്രദർശനം; സ്വയംഭോഗം ചെയ്ത് മധ്യവയസ്കൻ; വീഡിയോ പകർത്തി പങ്കുവെച്ച് യുവതി

കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസിൽ നഗ്നതാ പ്രദർശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം. മധ്യവയസ്കനാണ് നഗ്നതാ പ്രദർശനം നടത്തിയത്. ബസിലെ യാത്രക്കാരിയായ യുവതിയാണ് വീഡിയോ പകർത്തി ദൃശ്യങ്ങൾ പുറത്തുവിട്ടത്. ദുരനുഭവം വിവരിച്ച് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയത്. ബസിൽ ഇരുന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു മധ്യവയസ്കൻ.തളിപറമ്പ് – ചെറുപുഴ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യാത്രക്കാരനായ മധ്യവയസ്ക്കൻ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം. തളിപറമ്പിലേക്ക് പുറപ്പെടാനായി ബസ് സ്റ്റാൻഡിലെ ട്രാക്കിൽ നിർത്തിയിട്ട സ്വകാര്യ ബസിൽ ഇരുന്ന മധ്യവയസ്കനാണ് നഗ്നതാ പ്രദർശനം നടത്തിയത്. ചെറുപുഴയിൽ സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ രണ്ടാം യാത്രക്കാരിയായി കയറിയ യുവതിക്കാണ് ദുരനുഭവം.ബസിന്‍റെ സീറ്റിൽ ഇരുന്ന മധ്യവയസ്കൻ പത്രം വായിക്കുന്ന വ്യാജേനെ യുവതി കാണത്തക്കവിധം നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. യുവതി…

എൻവിഎസ്-01 വിക്ഷേപണം പൂർണ വിജയം; ഉപഗ്രഹം ഭ്രമണപഥത്തിലെന്ന് ഐഎസ്ആർഒ

ചെന്നൈ : ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-01’ ന്റെ വിക്ഷേപണം പൂർണ വിജയം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം 251.52 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ‘ജിഎസ്എൽവി എഫ് –12– എൻവിഎസ് –01’ എന്ന പേരിലുള്ള ദൗത്യം 20 മിനിറ്റിൽ പൂർത്തിയായി. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റൂബിഡിയം ആറ്റമിക് ക്ലോക്കും ഉപഗ്രഹത്തിലുണ്ട്. CONGRATULATIONS @isro !!#ISRO launches GSLV-F12 NVS-01 Mission from Satish Dhawan Space Centre (SDSC-SHAR), #Sriharikota Link – https://t.co/WuZWseMSdO pic.twitter.com/ysGHCZsb1d — Doordarshan National दूरदर्शन नेशनल (@DDNational) May 29, 2023 GSLV-F12/NVS-01 Mission: The countdown leading to the launch has commenced. Tune in for live-streaming of the🚀 Launch…

ചോദ്യം പോലും ചെയ്യാനായില്ല ; വെട്ടേറ്റു മരിച്ച ഭാര്യയ്ക്ക് പിന്നാലെ വിഷം കഴിച്ച ഭര്‍ത്താവും മരിച്ചു ; ഇരുളടഞ്ഞു പങ്കാളിയെ കൈമാറിയ കേസ്

കോട്ടയം: പങ്കാളിയെ കൈമാറിയ കേസില്‍ ഭാര്യ വെട്ടേറ്റു മരിച്ചതിന് പിന്നാലെ വിഷം കഴിച്ച്‌ ചികിത്സയിലായിരുന്ന ഭര്‍ത്താവും മരണമടഞ്ഞു. ഇന്ന് പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു മരണം. ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ പോലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ഇയാള്‍ മരണമടഞ്ഞത്. ഇതോടെ കൊലപാതകം പങ്കാളിയെ കൈമാറ്റം ചെയ്ത കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന വിവരത്തില്‍ ഇരുള്‍ വീണു. ഈ മാസം 19 നായിരുന്നു പങ്കാളിയെ കൈമാറ്റം ചെയ്തതിന് ഭര്‍ത്താവിനെതിരേ കേസ് കൊടുത്ത മണര്‍കാട് സ്വദേശിനി കോട്ടയം മണര്‍കാടുള്ള വീട്ടില്‍ വെട്ടേറ്റു മരിച്ചത്. വെട്ടിയത് ഭര്‍ത്താവാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഭാര്യയെ കൊലപ്പെടുത്തി ഇയാള്‍ കടന്നുകളയുകയായിരുന്നു എന്നാണ് കൊല ചെയ്യപ്പെട്ട സ്ത്രീയുടെ കുടുംബം ആരോപിച്ചത്. പിന്നീട് ഇയാളെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും പോലീസ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. യുവതിയുടെ കൊലപാതകവുമായി…