കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തി ശരീരം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി പാലക്കാട് അട്ടപ്പാടിയിലെ കൊക്കയിൽ തള്ളിയ കേസിൽ വഴിത്തിരിവ്. സംഭവം മുൻപു സംശയിച്ചിരുന്നതുപോലെ ഹണിട്രാപ്പിന്റെ ഭാഗമാണെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് വെളിപ്പെടുത്തി. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമവും അതിനെ എതിർത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട സിദ്ദിഖിനെ പ്രതികളിലൊരാളായ ഫർഹാനയാണ് ലോഡ്ജിലേക്ക് ക്ഷണിച്ചത്. മറ്റു പ്രതികളായ ഷിബിലിയും ആഷിഖും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമം ചെറുത്തു. പിടിവലിക്കിടെ ഫർഹാന നേരത്തെ കയ്യിൽ കരുതിയിരുന്ന ചുറ്റിക ഷിബിലിക്ക് നൽകി. ഷിബിലി ചുറ്റിക കൊണ്ട് സിദ്ദിഖിന തലക്കടിച്ചു. നിലത്ത് വീണ സിദ്ദിഖിനെ ആഷിഖ് നെഞ്ചിൽ ചവിട്ടി. കൊലപ്പെടുത്തിയ ശേഷം പുറത്ത് നിന്ന് ഇലക്ട്രിക് കട്ടറും രണ്ടു ട്രോളി…
Day: May 27, 2023
ഹോട്ടലിലിട്ട് തല്ലിക്കൊന്നു: മൃതദേഹം നേര്‍പകുതിയായി വെട്ടിമുറിച്ചത് കട്ടര്‍ ഉപയോഗിച്ച് ; ശബ്ദം കേള്‍ക്കാതിരിക്കാനായി ടിവിയുടെ ശബ്ദം കൂട്ടിവെച്ചു
മലപ്പുറം: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ പ്രതികള്‍ കൃത്യം നടത്തിയത് അതി വിദഗ്ദ്ധമായി. നേര്‍പകുതിയായി മൃതദേഹം വെട്ടിമുറിച്ച ശേഷമായിരുന്നു ട്രോളിബാഗിലാക്കി ചുരത്തിലെ കൊക്കയില്‍ തട്ടിയത്. ഹോട്ടല്‍ മുറിയില്‍ വെച്ച് സിദ്ദിഖിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടര്‍ ഉപയോഗിച്ചായിരുന്നു ശരീരം രണ്ടു കഷണങ്ങളായി മുറിച്ചു മാറ്റിയത്. നെഞ്ചിനേറ്റ കനത്ത ചവിട്ടു മൂലമാണ് സിദ്ദിഖ് മരണപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലുകള്‍ക്കു പൊട്ടലുണ്ടെന്നും തലയ്ക്ക് അടിയേറ്റ പാടുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരിച്ചശേഷമാണ് ശരീരം വെട്ടിമുറിച്ചത്. തുടര്‍ന്ന് കാലുകള്‍ ഇലക്‌ട്രിക് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് ടിവിയുടെ ശബ്ദം കൂട്ടി വെച്ചാണ് കട്ടര്‍ ഉപയോഗിച്ച് സിദ്ധിഖിന്റെ മൃതദേഹം വെട്ടിയത്. അരയ്ക്ക് കീഴ്‌പ്പോട്ടും മേല്‍പ്പോട്ടുമുള്ള ഭാഗങ്ങള്‍ വസ്ത്രത്തോടെ മുറിച്ച നിലയിലാണ് ബാഗുകളില്‍ നിറച്ചിരുന്നത്. അതേസമയം പ്രതികള്‍ മുൻകൂട്ടി ആസൂത്രണം ചെയ്ത്…
ആനപ്രേമികൾ അരിക്കൊമ്പന്‍റെ പരാക്രമം കണ്ട് ആസ്വദിക്കുകയായിരിക്കും; ഈ സമൂഹത്തെയോർത്ത് ലജ്ജിക്കുന്നു; കമ്പത്ത് ഒന്നും സംഭവിക്കാതിരിക്കട്ടെ: ഡീൻ കുര്യാക്കോസ്
തൊടുപുഴ: അരിക്കൊമ്പൻ കമ്പം ടൗണിൽ പരാക്രമം തുടരുന്നതിനിടെ ഫാൻസ് അസോസിയേഷനുകൾക്കെതിരെ രൂക്ഷവിമർശനവുമായി ഡീൻ കുര്യാക്കോസ് എംപി. നിർഭാഗ്യകരമായ ഒരു അവസ്ഥയാണിത്. കമ്പം ടൗണിൽ ഒന്നും സംഭവിക്കാതിരിക്കട്ടെയെന്ന് താൻ പ്രാർഥിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. കാട്ടാന തമിഴ്നാട്ടിൽ ഭീതി പടർത്തുന്നതിനിടെയാണ് എംപിയുടെ പ്രതികരണം. ആനപ്രേമികളെല്ലാം അരിക്കൊമ്പന്‍റെ ഈ പരാക്രമം കണ്ട് ആസ്വദിക്കുകയായിരിക്കും. അരിക്കമ്പൻ ഫാൻസ് അസോസിയേഷന്‍റെ ആളുകളൊക്കെ ഇപ്പോൾ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. അക്രമകാരിയായ അരു ആനയെ തളയ്ക്കാൻ വേണ്ടി തീരുമാനിച്ചപ്പോൾ അതിനെ അട്ടിമറിക്കാൻ ഗൂഢശ്രമം നടത്തിയ ആളുകൾക്ക് സമർപ്പിക്കുകയാണിത്. കമ്പം ടൗണിലെ സ്ഥിതി ഊഹിക്കാൻ കഴിയുന്നാണോയെന്നും നൂറുകണക്കിന് ആളുകളെയാണ് ആന ആട്ടിപ്പായിച്ചതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ആളുകൾ തലനാരിഴയ്ക്ക് രക്ഷപ്പെടുമ്പോൾ ഇതെല്ലാം കണ്ട് ആസ്വദിക്കാവുന്ന സമൂഹം ഇവിടെയുണ്ടല്ലോയെന്നോർത്ത് ലജ്ജിക്കുകയാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. അരിക്കൊമ്പൻ പ്രശ്നക്കാരനായ ആനയാണ് അതിനെ തളയ്ക്കുക എന്നല്ലാതെ മറ്റെന്ത്…
സിദ്ദിഖിനെ കൊലപ്പെടുത്തിയത് എന്തിന്? ഷിബിലിയും ഫർഹാനയും എന്ത് പറയും, ചോദ്യം ചെയ്യൽ നിർണായകം
മലപ്പുറം: നാടിനെ നടുക്കിയ കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ രണ്ടു പേരെ മലപ്പുറത്ത് എത്തിച്ചു. ചെന്നൈയിൽ നിന്നാണ് പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കൊക്കയിൽ തള്ളിയ സംഭവത്തിൽ ഇന്നലെയാണ് ഇവരെ ചെന്നൈയിൽ നിന്ന് പോലീസ് പിടിയിലായത്.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അന്വേഷണസംഘം പ്രതികളെ മലപ്പുറത്ത് എത്തിച്ചത്. മലപ്പുറം ജില്ലാ പോലീസ് മേധാവി തിരൂർ ഡിവൈഎസ്പി ഓഫീസിലെത്തിയ ശേഷം ഇരുവരെയും ചോദ്യം ചെയ്യും. എന്തിനാണ് ഇത്രയും വലിയ അതിക്രൂരമായ കൊലപാതകം ഇവർ നടത്തിയത് എന്ന് കണ്ടത്തേണ്ടതുണ്ട്. ഇത് ചോദ്യം ചെയ്യലിലൂടെ പുറത്തു കൊണ്ടുവരാൻ കഴിയുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ കേസിൽ മൂന്നു പ്രതികളാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന്…
ഭീതി പരത്തി കമ്പത്ത് അരികൊമ്പന്റെ വിളയാട്ടം ; തെരുവിലൂടെ പാഞ്ഞോടി; ഓട്ടോറിക്ഷകള്‍ക്ക് കേടുപാടുകള്‍
കമ്പം : ജനവാസമേഖലയില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരികൊമ്പന്‍ വീണ്ടും നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. ഇത്തവണ തമിഴ്‌നാട്ടിലെ കമ്പം മേഖലയില്‍ ജനഗരത്തില്‍ ഇറങ്ങിയ അരി കൊമ്പന്‍ ടൗണിലും ഇറങ്ങി. രാവിലെ എത്തിയ ആന ഒമ്പത് മണിയോടെയാണ് നഗരത്തില്‍ ഇറങ്ങുകയും വിരണ്ടോടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് ആന കമ്പം ജനവാസമേഖലയില്‍ എത്തിയത്. ജനവാസമേഖലയിലൂടെ പാഞ്ഞോടിയ ആന വാഹനങ്ങള്‍ക്കും മറ്റും നാശനഷ്ടം വരുത്തി. വനമേഖലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ കടന്ന് കമ്പം ടൗണില്‍ കയറിയ ആനയില്‍ നിന്നും രക്ഷപ്പെടാന്‍ ബൈക്ക് യാത്രികരും മറ്റും വേഗത്തില്‍ ഓടിച്ചു പോകുന്നത് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്. നഗരത്തിലെ നിരത്തിലൂടെ വിരണ്ടോടുന്നതും ആള്‍ക്കാര്‍ ഭീതിയോടെ ഒച്ചവെച്ച് ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതും കാണാം. ഓട്ടോറിക്ഷകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ലോവര്‍ക്യാമ്പില്‍ നിന്നും വനാതിര്‍ത്തിയിലൂടെയാണ് കൊമ്പന്‍ ഇവിടേയ്ക്ക് എത്തിയത്. ചിന്നക്കനാലില്‍ നിന്നും പെരിയാര്‍…