ആലുവ: ദുബായിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സഫിയയ്ക്ക് മൃതദേഹം വിട്ടുനൽകാൻ ജയകുമാറിന്റെ ബന്ധുക്കൾ തയാറായതോടെയാണ് അനിശ്ചിതത്വം ഒഴിയുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ജയകുമാറിന്റെ അമ്മയും ഭാര്യയും ഒപ്പിട്ടു. തുടർന്ന് മൃതദേഹം എറണാകുളത്തെത്തിച്ച് പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്നാണ് വിവരം. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സുഹൃത്തുക്കൾ എട്ടു മണിക്കൂറിലധികമായി സംസ്കരിക്കാതെ കാത്തിരിക്കുകയായിരുന്നു. മൃതദേഹം സംസ്കരിക്കുന്നതിന് പൊലീസിന്റെ എൻഒസി ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിനായി മൃതദേഹവുമായി സുഹൃത്തുക്കൾ ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ അഞ്ച് മണിക്കൂറിലധികമാണ് കാത്തുകിടന്നത്. ഇവിടെനിന്ന് എൻഒസി ലഭിക്കില്ലെന്ന് വ്യക്തമായതോടെ മൃതദേഹവുമായി സുഹൃത്തുക്കൾ ഏറ്റുമാനൂരിലേക്ക് തിരിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം വിസമ്മതിച്ചതെന്നാണ് വിവരം. ഭാര്യയുമായി അകൽച്ചയിലായിരുന്ന ജയകുമാര്‍ കഴിഞ്ഞ നാലു വര്‍ഷമായി ലക്ഷദ്വീപ് സ്വദേശിയായ…
Day: May 26, 2023
അഞ്ചുവര്‍ഷം മുമ്പ് ശത്രുക്കള്‍, ഇന്ന് ഒരേ കേസിലെ പ്രതികള്‍ ; പോക്‌സോ കേസില്‍ ഷിബിലിയെ ജയിലിലാക്കിയ ഫര്‍ഹാന
ചെര്‍പ്പുളശ്ശേരി: കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സ്ഥാനത്തുള്ള ഷിബിലിയും ഫര്‍ഹാനയും ഒരിക്കല്‍ ശത്രുക്കളായിരുന്നവര്‍. ഇന്ന് ഒരേകേസില്‍ പ്രതികളായി ഇരുവരും പോലീസ് കസ്റ്റഡിയിലാണ്. തന്നെ പീഡിപ്പിച്ചെന്ന ഫര്‍ഹാനയുടെ പരാതിയില്‍ ജയിലില്‍ കിടന്നയാളാണ് ഷിബിലി. 2021 ല്‍ ഫര്‍ഹാന നല്‍കിയ കേസില്‍ പ്രതിയായിരുന്നു ഷിബിലി. 2018 ല്‍ 13 വയസ്സുള്ള സമയത്ത് നെന്മാറയില്‍ വഴിയരികില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഫര്‍ഹാന ചെര്‍പ്പുളശ്ശേരി പോലീസില്‍ നല്‍കിയ പരാതി. മൂന്ന് വര്‍ഷം കഴിഞ്ഞു നല്‍കിയ കേസില്‍ അന്ന് കോടതി 14 ദിവസത്തേക്ക് ആലത്തൂര്‍ സബ്ജയിലിലേക്ക് ഷിബിലിയെ റിമാന്‍ഡ് ചെയ്തിരുന്നു. ആ കേസിന് ശേഷമാണ് ഷിബിലിയും ഫര്‍ഹാനയും സൃഹൃത്തുക്കളായത്. പിന്നീട് ഫര്‍ഹാനയ്ക്ക് എതിരേയും ഒരു മോഷണക്കേസ് റിപ്പോര്‍ട്ട് ചെയ്തു. കാറല്‍മണ്ണയിലെ ഒരു ബന്ധുവീട്ടില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ചെന്നായിരുന്നു ആരോപണം. വിവാഹചടങ്ങിന് എത്തിയ ഫര്‍ഹാന സ്വര്‍ണ്ണവുമായി…
‘വെടിപൊട്ടും പോലൊരു ശബ്ദം’; ബൈക്കിന്റെ വരവുകണ്ട് ലോറി ഒതുക്കിയെന്ന് ഡ്രൈവർ
കോട്ടയം : ‘വെടിപൊട്ടും പോലൊരു ശബ്ദം കേട്ടാണു പുറത്തിറങ്ങി നോക്കിയത്. അപകടസ്ഥലത്ത് തെറിച്ചുവീണു കിടക്കുകയായിരുന്നു മൂന്നുപേരും’ – അപകടമുണ്ടായ മിലേനിയം ജംക്‌ഷനിൽ കട നടത്തുന്ന സജി ലൂക്കോസ് പറഞ്ഞു. നാട്ടുകാർ ഓടിയെത്തി 2 ഓട്ടോയും ഒരു കാറും തടഞ്ഞുനിർത്തി അവയിലാണു മുഹമ്മദ് ഫാറൂഖിനെയും ആൽവിനെയും പ്രമിനെ യും കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചത്. ആശുപത്രിയിലെത്തും മുൻപേ മൂന്നുപേരും മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണു മരണകാരണമായി വിലയിരുത്തുന്നത്. കോട്ടയം കുമാരനല്ലൂരിൽ ഇന്നലെ വൈകിട്ട് ബൈക്ക് ലോറിയിലിടിച്ചാണു തിരുവഞ്ചൂർ സ്വദേശി പ്രമീൻ മാണി (24), സംക്രാന്തി സ്വദേശി ആൽവിൻ ബാബു (22), തോണ്ടുതറ സ്വദേശി മുഹമ്മദ് ഫാറൂഖ് (20) എന്നിവർ മരിച്ചത്. കുമാരനല്ലൂർ – കുടമാളൂർ റൂട്ടിൽ കൊച്ചാലും ചുവടിനും വല്യാലിൻ ചുവടിനും ഇടയിലായിരുന്നു സംഭവം. ഒരു ബൈക്കിലാണ് മൂന്ന് യുവാക്കളും യാത്ര ചെയ്തത്. മൂവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഓവർടേക്ക്…
വ്യാപാരിയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സംഭവം: മൃതദേഹം കണ്ടെത്തി, 7 ദിവസത്തെ പഴക്കം, പ്രതികളെ ഇന്ന് നാട്ടിലെത്തിക്കും
പാലക്കാട് : തിരൂര്‍ സ്വദേശിയായ വ്യാപാരിയെ വെട്ടിനുറുക്കി ട്രോളിബാഗിലാക്കി പാലക്കാട് ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മൃതദേഹം കണ്ടെത്തി. പാലക്കാട് ചുരത്തിലെ ഒമ്ബതാം വളവില്‍ മുകളില്‍ നിന്നും താഴേയ്ക്ക് ശക്തിയായി എറിഞ്ഞ നിലയില്‍ രണ്ടു ട്രോളിബാഗുകള്‍ കണ്ടെത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തില്‍ മൃതദേഹം അടങ്ങുന്ന ട്രോളികള്‍ മുകളില്‍ എത്തിച്ചിട്ടുണ്ട്. മൃതദേഹത്തിന് 7 ദിവസത്തെ പഴക്കമുണ്ടെന്നും മെയ് 18 നും 19 നും ഇടയിലായിരിക്കാം കൊലപാതകം നടന്നിരിക്കുക എന്നുമാണ് പോലീസ് പറയുന്നത്. മലപ്പുറം എസ്.പി. സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചുരത്തിലെത്തിയത്. താഴേയ്ക്ക് എറിഞ്ഞതിന്റെ ആഘാതത്തില്‍ ബാഗ് പലയിടത്തും പൊട്ടി പുറത്തേക്ക് ദ്രാവകം ഒലിക്കുകയും അവയവങ്ങള്‍ പുറത്ത് വരികയും ചെയ്ത നിലയിലായിരുന്നു. ടാര്‍പോളിന്‍ കൊണ്ട് ബാഗ് പൊതിഞ്ഞാണ് മുകളില്‍ എത്തിച്ചത്. പുറത്തെടുത്ത മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. പ്രതികളായ ഷിബിലിയും ഫര്‍ഹാനയും തമിഴ്‌നാട് പോലീസിന്റെ…
വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി കൊക്കയില്‍ തള്ളി ; ജീവനക്കാരനും പെണ്‍സൃഹൃത്തും പോലീസ് കസ്റ്റഡിയില്‍
മലപ്പുറം: വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി കൊക്കയില്‍ തള്ളി. ഞെട്ടിക്കുന്ന സംഭവത്തില്‍ കൊല്ലപ്പെട്ടത് തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദിഖ് (58) ആണ്. കഷണങ്ങളാക്കി വെട്ടിനുറുക്കി രണ്ടു ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ അട്ടപ്പാടി ചുരത്തിന്റെ ഒമ്ബതാം വളവില്‍ നിന്നും ബാഗ് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പോലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിക്കും. സംഭവവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ ഹോട്ടലിലെ തൊഴിലാളിയായ ഷിബിലി (22) എന്നയാളും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന (18)യും ചെന്നൈയില്‍ പിടിയിലായിട്ടുണ്ട്. കൊല നടത്തിയത് ഇവരാണെന്നാണ് സംശയിക്കുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കൊക്കയില്‍ തള്ളിയെന്നാണ് വിവരം. ഹോട്ടലിലെ രണ്ടു മുറികള്‍ പോലീസ് പരിശോധിച്ചുവരികയാണ്. അട്ടപ്പാടിചുരത്തിന്റെ ഒമ്ബതാം വളവില്‍ രണ്ടു ട്രോളിബാഗ് കണ്ടെത്തിയിട്ടുണ്ട്. ഒരെണ്ണം പാറക്കെട്ടുകള്‍ക്ക് ഇടയിലും ഒരെണ്ണം അരുവിയിലും തള്ളിയ നിലയിലാണ് കാണപ്പെടുന്നത്. ഇതില്‍ നിന്നും തെളിവ് കണ്ടെത്തേണ്ടതുണ്ട്.…