ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 82.95 % വിജയം

തിരുവനന്തപുരം:  രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95% വിജയം. കഴിഞ്ഞവർഷം 83.87%. വിജയശതമാനത്തിലെ കുറവ് 0.92%. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർഥികൾ പരീക്ഷ എഴുതിയതില്‍ 312005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വൈകിട്ട് 4 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം. ഹയർസെക്കൻഡറിയിൽ ആകെ 4,32,436 പേരാണ് പരീക്ഷ എഴുതിയത്. പെൺകുട്ടികൾ – 2,14,379, ആൺകുട്ടികൾ – 2,18,057. വിവിധ വിഷയങ്ങളിൽ പരീക്ഷ എഴുതിയവർ: സയൻസ് – 193544, ഹ്യൂമാനിറ്റീസ് – 74482, കൊമേഴ്സ് -108109, ടെക്നിക്കൽ – 1753, ആർട്സ് -64, സ്കോൾ കേരള -34786, പ്രൈവറ്റ് കമ്പർട്മെന്റൽ – 19698.

അരിക്കൊമ്പൻ കുമളിക്കു സമീപം എത്തി; സിഗ്നൽ ലഭിച്ചത് രാത്രി; നിരീക്ഷണം തുടർന്ന് വനം വകുപ്പ്

കുമളി: ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ കുമളിയോടു ചേർന്ന വനപ്രദേശത്ത് എത്തി. ബുധനാഴ്ച രാത്രിയിൽ വനം വകുപ്പിനു ലഭിച്ച സിഗ്നൽ പ്രകാരം, ആകാശദൂരം അനുസരിച്ചു കുമളിക്ക് ആറുകിലോമീറ്റർ അടുത്തുവരെ ആനയെത്തി. എന്നാൽ ആന പിന്നീട് മേദകാനം ഭാഗത്തേക്ക് മടങ്ങി.കഴിഞ്ഞ ഒരാഴ്ചയായി പെരിയാർ കടുവാ സങ്കേതത്തിലെ മുല്ലക്കുടി, മേദകാനം ഭാഗങ്ങളിലെ വനമേഖലയിലാണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. തമിഴ്നാട്ടിലെ മേഘമല ഭാഗത്തെ വനമേഖലയിൽനിന്ന് എത്തിയ ശേഷമാണ് അരിക്കൊമ്പൻ ഇവിടെ നിലയുറപ്പിച്ചിരുന്നത്. ഇതിനിടെയാണ് കുമളി ടൗണിനോടു ചേർന്ന വനപ്രദേശത്തേക്ക് ആന എത്തിയത്. ആനയുടെ കഴുത്തിൽ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറിൽനിന്നു ബുധനാഴ്ച ലഭിച്ച സിഗ്നലുകളിൽനിന്നാണ് വനം വകുപ്പ് ഇക്കാര്യം മനസിലാക്കിയത്. ആകാശദൂരം അനുസരിച്ചു കുമളി ടൗണിന് ആറു കിലോമീറ്ററനടുത്തു വരെ അരിക്കൊമ്പൻ എത്തി. സാധാരണ ദൂരം കണക്കാക്കിയാൽ 10 കിലോമീറ്ററിനു മുകളിൽ വരുമെന്നാണ് വനം വകുപ്പ് പറയുന്നത്. രാത്രിയോടെ…

കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു; പ്രതിഷേധവുമായി ആദിവാസി യുവാവ്

ഇടുക്കി: കാട്ടുമൃഗത്തിന്റെ ഇറച്ചി കൈവശം വച്ചുവെന്ന് ആരോപിച്ച്‌ വനംവകുപ്പ് കള്ളക്കേസില്‍ കുടുക്കിയ ആദിവാസി യുവാവ് സരുണ്‍ സജി ആത്മഹത്യാ ഭീഷണിയുമായി ഫോറസ്റ്റ് ഓഫീസിനു മുന്നില്‍. കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സര്‍വീസില്‍ തിരിച്ചെടുത്തതിനു പിന്നാലെയാണ് യുവാവിന്റെ പ്രതിഷേധം. ഇടുക്കി കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിനു മുന്നിലുള്ള മരത്തില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമെന്ന ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഉദ്യോഗസ്ഥര്‍ക്കെതിരെ സരുണ്‍ സജിയുടെ പരാതിയില്‍ കേസെടുത്തെങ്കിലും നടപടിയുണ്ടായില്ല. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാറിനെ അടക്കം ആറ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഷന്‍ റദ്ദാക്കി ഇന്നലെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20നാണ് ആദിവാസി യുവാവിനെ ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച്‌ വനംവകുപ്പ് അറസ്റ്റു ചെയ്തത്. പത്തു ദിവസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ വനംവകുപ്പ് തന്നെ നടത്തിയ അന്വേഷണത്തില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.…

വീട്ടിലെ മാലിന്യവും സാനിറ്ററി പാഡുകളും ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റിൽ തള്ളുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാ‍ർ തങ്ങളുടെ വീടുകളിലെ മാലിന്യം ഓഫീസിലെ ബക്കറ്റിൽ തള്ളുന്ന സംഭവത്തിൽ നടപടിക്കു വഴിയൊരുങ്ങുന്നു. വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ തള്ളുന്നതു വിലക്കി ഹൗസ് കീപ്പിങ് സെൽ സർക്കുലർ ഇറക്കി. നിർദേശം ലംഘിച്ചാൽ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. സെക്രട്ടറിയേറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കരുതെന്നും ഉത്തരവിൽ പറയുന്നു. സെക്രട്ടറിയേറ്റ് ശുചീകരിക്കുന്നതിൻ്റെ ഭാഗമായാണ് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് സെൽ സർക്കുല‍ർ പുറപ്പെടുവിച്ചത്. വീട്ടിലെ മാലിന്യം ജീവനക്കാ‍ർ സെക്രട്ടറിയേറ്റിൽ കൊണ്ടുതള്ളുന്നത് പതിവായതോടെയാണ് നടപടി. സെക്രട്ടറിയേറ്റിൽ സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലെ മാലിന്യം തരംതിരിച്ചപ്പോൾ വീട്ടുമാലിന്യം ശുചീകരണ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങളും പച്ചക്കറികളുടെ അവശിഷ്ടങ്ങളും സാനിറ്ററി പാഡുകളും ബക്കറ്റുകളിൽ കണ്ടെത്തി. ഇതോടെ ശുചീകരണ ജീവനക്കാർ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇതേ തുട‍ർന്നാണ് വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ തള്ളുന്നതു ഹൗസ് കീപ്പിങ് സെൽ വിലക്കിയത്.വീട്ടുമാലിന്യം തള്ളുന്നതു മൂലം രൂക്ഷ ഗന്ധം ഉണ്ടാകുന്നതായി…

പാലക്കയം കൈക്കൂലി: സുരേഷ് കുമാര്‍ പണം മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്ന് നിഗമനം

പാലക്കാട്: പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ നടത്തിയ അഴിമതിയില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പണം മറ്റാര്‍ക്കും കൈമാറിയതായി തെളിവില്ല. ഫോണ്‍ രേഖകളും വിജിലന്‍സ് പരിശോധിച്ചു. ബന്ധുക്കള്‍ക്ക് പോലും പണം നല്‍കിയിട്ടില്ല. വില്ലേജ് ഓഫീസര്‍ അടക്കം മറ്റ് ഉദ്യോഗസ്ഥരെ ബന്ധിപ്പിക്കാന്‍ തെളിവുകളില്ല. അവര്‍ക്ക് പണം കൈമാറിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മറ്റാരുടെയും സഹായമില്ലാതെ ഒരു കോടിയിലേറെ രൂപ കൈക്കൂലി വാങ്ങാന്‍ എങ്ങനെ കഴിയുന്നുവെന്നതും സംശയകരമാണ്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന സുരേഷ്‌കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇതിനായി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്നും അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നടന്ന റവന്യൂ അദാലത്തിനിടെയാണ് സുരേഷ് കുമാര്‍ നാട്ടുകാരനായ ഒരാളോട് കൈക്കൂലി വാങ്ങിയത്. 2500 രൂപ വാങ്ങുന്നതിനിടെ പിടിയിലായ സുരേഷ്കുമാറിനെ താമസ സ്ഥലത്ത എത്തിച്ച്‌ പരിശോധിച്ചപ്പോഴാണ് ഒരു…

മൂത്ത മകനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഉയർന്ന അളവിൽ ഉറക്കഗുളിക നൽകി

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴ പാടിച്ചാലില്‍ മൂന്ന് മക്കളെ കൊലപ്പെടുത്തി അമ്മ രണ്ടാം ഭര്‍ത്താവിനൊപ്പം ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടികളില്‍ മൂത്തയാള്‍ സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മറ്റു രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിത്തൂക്കിയത്. അമ്മയുടെയും രണ്ടാം ഭര്‍ത്താവിന്റേയും തൂങ്ങിമരണമാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നൂ. ചെറുവണ്ണൂര്‍ ആനിക്കാടി സ്വദേശിനി ശ്രീജ (38), മക്കളായ വയക്കര സ്‌കൂള്‍ വിദ്യാര്‍ഥി സൂരജ് (12), പൊന്നംവയല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ സുജില്‍ (11), സുരഭി (എട്ട്), ശ്രീജയുടെ സുഹൃത്തും രണ്ടാം ഭര്‍ത്താവുമായ മുളപ്പുര വീട്ടില്‍ ഷാജി (42) എന്നിവരെയാണു ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് സ്റ്റേഷനില്‍ ഇന്നലെ രാവിലെ ഫോണില്‍ ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യുകയാണെന്നു പറഞ്ഞശേഷമാണ് ശ്രീജ ജീവനൊടുക്കിയത്. ഷാജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. കഴിഞ്ഞ 16നു ഷാജി ശ്രീജയെ വിവാഹം കഴിച്ചതായി പറയുന്നു. ഇതിനു ശേഷം ഇവര്‍ ഒന്നിച്ചായിരുന്നു…