ചെറുപുഴ: പാടിയോട്ടുചാലിൽ കുടുംബത്തിലെ 5 പേരെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍, ശ്രീജ പൊലീസ് സ്‌റ്റേഷനിലേക്കു വിളിച്ച് മരിക്കാൻ പോവുകയാണെന്ന് അറിയിച്ചിരുന്നതായി പൊലീസ്. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും അഞ്ചു പേരും മരിച്ചിരിക്കുന്നു.ഞങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നാണു ശ്രീജ പറഞ്ഞത്. ഇതോടെ പൊലീസ് സംഘം സ്ഥലത്തേക്കു കുതിച്ചു. ഇതിനിടെ പൊലീസ് നാട്ടുകാരെയും വിവരം അറിയിച്ചിരുന്നു. എന്നാല്‍ നാട്ടുകാരും പൊലീസും എത്തുമ്പോള്‍ അഞ്ചു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ചംഗ കുടുംബത്തിന്റെ മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും അയല്‍വാസികളും. തങ്ങളുടെ വീട്ടില്‍ കളിക്കാനെത്തിയിരുന്ന മൂന്നു കുട്ടികളെ മരിച്ച നിലയില്‍ കണ്ടതോടെ അയല്‍വാസികള്‍ക്കു തേങ്ങലടക്കാന്‍ കഴിഞ്ഞില്ല. ഇന്നു പുലർച്ചെ അഞ്ചുമണിയോടെയാണ് കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു കുട്ടികളെ കൊന്നശേഷം യുവതിയും രണ്ടാം ഭർത്താവും ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക വിവരം. പെരിങ്ങോം പഞ്ചായത്തിലെ പാടിയോട്ടുചാൽ വാച്ചാലിൽ മുളപ്രവീട്ടിൽ ഷാജി (40), നകുടിയിൽ…
Day: May 24, 2023
വാവ എത്തി; കടുത്തുരുത്തിയില്‍ മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും പിടികൂടി
കോട്ടയം : കടുത്തുരുത്തി പാലക്കരയില്‍ ഒരു മൂര്‍ഖനേയും 25 കുഞ്ഞുങ്ങളേയും പിടികൂടി.വാവ സുരേഷാണ് സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തില്‍ നിന്നും പാമ്പുകളെ പിടികൂടിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. സമീപത്ത് നിരവധി വീടുകളുളള സ്ഥലമാണ്. തുടര്‍ന്ന് വാവ സുരേഷിനെ ബന്ധപ്പെടുകയായിരുന്നു. വാവ എത്തി നാല് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും പിടികൂടിയത്. പാമ്പിനെ വനത്തില്‍ തുറന്ന് വിടും.
വിഷു ബംപർ ലോട്ടറിയുടെ 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിന്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിഷു ബമ്പർ BR 91 ലോട്ടറി ഫലം (Vishu Bumper BR 91 Lottery Result) പ്രസിദ്ധീകരിച്ചു. ഉച്ചകഴിഞ്ഞു രണ്ടുമണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 12 കോടി രൂപ VE 475588 എന്ന ടിക്കറ്റിനു ലഭിച്ചു. ആകെ 10 സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.ഭാഗ്യക്കുറി വകുപ്പിൻ്റെ ഡെപ്യൂട്ടി ഡയറക്ടർ രാജ്കപൂറിൻ്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി ലാൽ കൃഷ്ണ നറുക്കെടുപ്പ് പരിശോധനാ സമിതിയുടെ ജഡ്ജിങ് പാനൽ ചെയർമാനായി. തിരുവനന്തപുരം കോർപറേഷൻ കൗൺസിലർമാരായ രാഖി രവികുമാർ, ജോൺസൻ ജോസഫ്, അഡ്വ. എൻ അനിൽകുമാർ, കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ഐലം ഉണ്ണികൃഷ്ണൻ എന്നിവരാണ് നറുക്കെടുപ്പ് പരിശോധനാ സമിതിയിലെ അംഗങ്ങൾ.
സംസ്ഥാനത്ത് ജൂൺ ഏഴു മുതൽ സ്വകാര്യ ബസ് പണിമുടക്ക്
കൊച്ചി: സംസ്ഥാനത്ത് ജൂൺ ഏഴു മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് ഉയർത്തണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 12 ഓളം ബസ് ഉടമാ സംഘടനകളുടെ നേതൃത്വത്തിലാണ് സംയുക്ത സമരസമിതി രൂപീകരിച്ചത്. 7500 ഓളം ബസുകൾ സംഘടനയുടെ കീഴിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്നുണ്ടെന്നും ഇതിൽ 90 ശതമാനം ബസുകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു. നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെർമിറ്റ് അതേപടി നിലനിർത്തണം, വിദ്യാർഥികളുടെ മിനിമം കൺസെഷൻ നിരക്ക് അഞ്ചു രൂപയാക്കണം, വിദ്യാർഥികളുടെ കൺസെഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കണം, വിദ്യാർഥികൾക്കു നൽകുന്ന കൺസെഷൻ കാർഡ് കുറ്റമറ്റതാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്ത് പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെയാണ്…
അവിവാഹിതൻ, നാട്ടിൽ ഇടയ്ക്ക് വന്നുപോകും, ബന്ധുക്കളുമായി അടുപ്പമില്ല; വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധന
തിരുവനന്തപുരം: പാലക്കാട് മണ്ണാർക്കാട് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിൻ്റെ വീട്ടിൽ വിജിലൻസ് പരിശോധന. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ സുരേഷ് കുമാറിന്റെ തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് പഞ്ചായത്തിലെ ഗോവിന്ദമംഗലം കുഞ്ചുവീടിലുള്ള വീട്ടിലാണ് ആണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഇയാളുടെ കുടുംബവീട് ഓഹരി കിട്ടിയതിൽ നിർമ്മിക്കുന്ന പുതിയ വീട്ടിൽ ആയിരുന്നു പരിശോധന. മണ്ണാർക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റായ സുരേഷ് കുമാർ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. അവിവാഹിതനായ ഇയാൾക്ക് ഇപ്പോൾ നാടുമായി പറയത്തക്ക ബന്ധമൊന്നുമില്ല. ഇടയ്ക്ക് വന്നുപോകാറുണ്ടെങ്കിലും ബന്ധുക്കളെ സന്ദർശിക്കാറില്ലന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. പാലക്കാട് ജില്ലയിൽ വില്ലേജ് ഓഫീസിൽ ജോലി കിട്ടിയ ശേഷം അവിടെത്തന്നെ ഇയാൾ സ്ഥിരതാമസമാക്കിയിരുന്നു. നാട്ടിൽ നിരവധി വിവാഹാലോചനകൾ നടന്നുവെങ്കിലും കുടുംബ പശ്ചാത്തലം കാരണം എല്ലാ ആലോചനകളും മുടങ്ങുകയായിരുന്നു. അതിൽ അസ്വസ്ഥനായാണ് സുരേഷ് നാടുമായുള്ള അടുപ്പം ഉപേക്ഷിച്ചതെന്നും ബന്ധുക്കൾ…
ഒരാഴ്ച മുന്‍പ് വിവാഹം; 3 മക്കളെ കൊന്ന് യുവതിയും രണ്ടാം ഭര്‍ത്താവും ജീവനൊടുക്കി
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ചെറുപുഴ പാടിച്ചാലിൽ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ സ്വദേശിനി ശ്രീജ, മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ സുഹൃത്ത് മുളപ്പുര വീട്ടിൽ ഷാജി എന്നിവരാണ് മരിച്ചത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ശ്രീജയും ഷാജിയും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു കരുതുന്നു. കഴിഞ്ഞ 16 ന് ഷാജി ശ്രീജയെ വിവാഹം കഴിച്ചതായി പറയുന്നു. ഇതിനു ശേഷം ഇവർ ഒന്നിച്ചായിരുന്നു താമസം. ഇതിനിടെയാണ് ഇന്നു രാവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം കൊടുത്തതിനു ശേഷം ഷാജിയും ശ്രീജയും ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. ഷാജിക്കു ഭാര്യയും രണ്ടു മക്കളുമുണ്ട്. ചെറുപുഴ പോലീസ് ഇൻക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.