ന്യൂഡൽഹി: 2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്കാണ്. ആറാം റാങ്ക് നേടിയ ഗഹന നവ്യ ജെയിംസാണ് മലയാളികളിൽ ഒന്നാമത്. വി.എം.ആര്യ (36), അനൂപ് ദാസ് (38), എസ്. ഗൗതം രാജ് (63) എന്നിങ്ങനെയാണ് ആദ്യ നൂറിലുള്ള മറ്റു മലയാളികൾ. കോട്ടയം പാലാ പുലിയന്നൂർ സ്വദേശിനിയായ ഗഹന നവ്യ ജെയിംസ് (25), എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ െസന്റ്.മേരീസ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി. പാലാ സെന്റ്.തോമസ് കോളജ് റിട്ടപ്രഫ. ജെയിംസ്…
Day: May 23, 2023
‘ആർആർആർ’ വില്ലൻ റേ സ്റ്റീവൻസൺ അന്തരിച്ചു
ആർആർആർ സിനിമയിലെ വില്ലൻ കഥാപാത്രമായ ഗവർണർ സ്കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവൻസൺ അന്തരിച്ചു. 58 വയസ്സായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം. ഇറ്റലിയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. https://www.facebook.com/photo.php?fbid=794849565336426&set=a.202768117877910&type=3&eid=ARCLj423q0js4GpsvrwBOt6riquPMxG_CiefQOOIqoU5dHxE3B4QAspjnIJgey8ErUHZFhOxE1DN7ODS&__xts__%5B0%5D=68.ARBP-4zqPRJ56puhFw_9jZjCUGFRcNEgFCPey02XMarXk2w_wuzgGVGhI0N4KkRYmuMHahJim780W9I22nwEMdjP3IUASf383MMfFju_U_3WEh9KRTbc0ZAKiJ_uU5XAhEXElBfcDYUDu0HyBv_G6trS84ExI1AGvCFOwGSybCg_AcTHRJCWBMklcdgZUHR-gePdQERh2EKOJS-gkc0htIW4p0B6hNVgSZ1h2EhX0i-Ef8vnJ04PHq3fuSFLTv0F3AUrU_ha_hc8iB1ZWYbRNDSQkea-9O-wFyN-jTMa8cxirTNjGnI&__tn__=EHH-R
ഒത്തുതീർപ്പിനില്ലെന്ന് യുവതി, ഉണ്ണി മുകുന്ദന്റെ ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ ഹർജി തള്ളി ഹൈക്കോടതി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. കേസിൽ വിചാരണ തുടരാമെന്ന് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു. നേരിട്ടുഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം നടനു മജിസ്ട്രേട്ട് കോടതിയിൽ ഉന്നയിക്കാമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശം നൽകിയത്. കേസ് ഒത്തുതീർപ്പാക്കിയെന്നു ഹർജിഭാഗം തെറ്റായ വിവരമാണു നൽകിയതെന്നു പരാതിക്കാരി അറിയിച്ചതിനെത്തുടർന്നു കേസിലെ തുടർനടപടിക്കുള്ള സ്റ്റേ ഫെബ്രുവരിയിൽ ഹൈക്കോടതി നീക്കിയിരുന്നു. 2017ൽ സിനിമാ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…
മഴവെള്ളം കുത്തിയൊലിച്ചെത്തി; രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി
ബെംഗളൂരു : ഞായറാഴ്ച പെയ്ത മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടിരൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയതായി പരാതി. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്‍ണീച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാത്തതാണു വന്‍നഷ്ടത്തിന് ഇടയാക്കിയത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം കവര്‍ന്നു. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും നഷ്ടമായി.ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷികാനായി വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു. ഇതും നഷ്ടമായി. സഹായത്തിനായി കോര്‍പ്പറേഷന്‍ അധികൃതരെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണു ഉടമയായ വനിതയുടെ പരാതി. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി. അതേസമയം, സംസ്ഥാനത്ത് നാശം…
മരണശേഷവും രഞ്ജിത്ത് രക്ഷകനാകും; ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന്‍റെ കണ്ണുകൾ ദാനം ചെയ്യും; മരണമറിഞ്ഞിട്ടും തീ കെടുത്താന്‍ നിന്ന് സഹപ്രവര്‍ത്തകര്‍
തിരുവനന്തപുരം: തുമ്പ കിന്‍ഫ്രയിലെ സംഭരണ കേന്ദ്രത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അഗ്‌നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമായ രഞ്ജിത്തിന്‍റെ കണ്ണ് ദാനം ചെയ്യും. രഞ്ജിത് നേരത്തെ ട്രെയിനിംഗ് സമയത്ത് തന്നെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കിയിരുന്നു. കുടുംബാംഗങ്ങള്‍ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് നടപടികള്‍ക്കായി തിരുവനന്തപുരം കണ്ണാശുപത്രിയില്‍ നിന്നുള്ള സംഘം രഞ്ജിത്തിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കിംസ് ആശുപത്രിയില്‍ എത്തി. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് മരണപ്പെട്ടതുകൊണ്ട് രഞ്ജിത്തിന്‍റെ മറ്റ് അവയവങ്ങളൊന്നും ദാനം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. കണ്ണ് ദാനം ചെയ്യാന്‍ തീരുമാനിച്ചതായി കുടുംബാംഗങ്ങളും വ്യക്തമാക്കി.തുമ്പ കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ കെട്ടിടം പൊളിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് രഞ്ജിത്തിന് ജീവന്‍ നഷ്ടമായത്. പുലര്‍ച്ചെ 1. 30ഓടെ തീപിടിത്തം ഉണ്ടായ കാര്യം സെക്യൂരിറ്റി ജീവനക്കാരനാണ് ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. വിവരം അറിഞ്ഞയുടന്‍ പത്ത് മിനിറ്റിനുള്ളില്‍ തന്നെ ജില്ലയിലെ…