തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്‌ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ മരണം 4 ആയി

തിരുവനന്തപുരം: പ്രസവാനന്തരം അമ്മയും കുഞ്ഞും വീട്ടിലേക്ക് മടങ്ങിയ ഓട്ടോറിക്ഷയും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച്‌ മരിച്ചവരുടെ എണ്ണം നാലായി. കല്ലമ്ബലം നാലുമുക്ക് കാരൂര്‍കോണത്ത് പണയില്‍ വീട്ടില്‍ മഹേഷിന്റെ ഭാര്യ അനു (23) ആണ് ചികിത്സയിലിരിക്കേ ഇന്ന് മരിച്ചത്. അനുവിന്റെ കുഞ്ഞ്, മാതാവ് ശോഭ (41), ഓട്ടോ ഡ്രൈവര്‍ സുനില്‍ (40)എന്നിവര്‍ നേരത്തെ മരണമടഞ്ഞിരുന്നു. പരിക്കേറ്റ മഹേഷ് ചികിത്സയിലാണ്. നാലു ദിവസം പ്രായമായ കുഞ്ഞിനേയും കൊണ്ട് എസ്‌എടി ആശുപത്രിയില്‍ നിന്ന് വെള്ളിയാഴ്ച വീട്ടിലേക്ക് പോകുകയായിരുന്നു കുടുംബം.

പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും; ഡ്രൈ ഡേ തുടരും, കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി

തിരുവനന്തപുരം: പുതിയ മദ്യനയം ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് സൂചനകൾ. ഏപ്രിലിൽ ആണ് നയം വരേണ്ടിയിരുന്നത്. എന്നാൽ കൂടുതൽ ചർച്ചക്കായി മാറ്റിവെക്കുകയായിരുന്നു. അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എല്ലാ മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും. അതേസമയം ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും. 5 മുതൽ 10 ലക്ഷം വരെയാണ് കൂട്ടുകയെന്നും റിപ്പോർട്ടുകളുണ്ട്.ഐടി പാർക്കുകളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ മദ്യവിതരണത്തിന് തീരുമാനമെടുത്തിരുന്നു. എന്നാൽ വ്യവസ്ഥകളിൽ തീരുമാനമായിരുന്നില്ല. അതുകൊണ്ടാണ് നടപ്പാക്കാന്‌‍ നീണ്ടുപോയത്. പ്രധാന ഐടി കമ്പനികളുടെ സ്ഥലങ്ങളിലായിരിക്കും വിതരണത്തിനുള്ള സ്ഥലം. ഇതിന് നിശ്ചിത ഫീസും ഈടാക്കും. ഇവിടെ പുറത്ത് നിന്നുള്ളവർക്ക് മദ്യം നൽകില്ല.ക്ലബ് മാതൃകയിലായിരിക്കും ഐടി പാർക്കുകളിലെ മദ്യ വിതരണം. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കില്ല. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളി യൂണിനുകളും എതിർപ്പ് അറിയിച്ചിരുന്നു. ഡ്രൈ ഡേയ്ക്ക് തലേ ദിവസം മദ്യ വിൽപ്പന…

രാത്രിയിൽ അഞ്ചംഗ സംഘം ഭാര്യയെ കണ്ണിറുക്കി കാണിച്ചു, എന്നെ മർദിച്ചു; എങ്ങനെ പുറത്തിറങ്ങും

കോഴിക്കോട്: രാത്രിയില്‍ ബൈക്കില്‍ സഞ്ചരിച്ച്‌ ദമ്പതികള്‍ക്ക് നേരെ ബൈക്കില്‍ എത്തിയ സംഘത്തിന്റെ അതിക്രമം. കോഴിക്കോട് നഗര ത്തില്‍ ഇന്നലെ രാത്രയുണ്ടായ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇരിങ്ങാടപ്പള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും നേരെയാണ് അതിക്രമം ഉണ്ടായത്. രാത്രി 10 മണിയോടെ സിനിമ കണ്ട് സ്വന്തം ബൈക്കില്‍ മടങ്ങുമ്പോള്‍ പിന്നാലെ രണ്ടു ബൈക്കുകളില്‍ എത്തിയവരാണ് അക്രമം നടത്തിയത്. ഭാര്യയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ അശ്വിനെ മര്‍ദ്ദിക്കുകയയാിരുന്നു. രാത്രി തന്നെ ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തന്റെ ഹെല്‍മറ്റ് അടക്കം ചേര്‍ത്തുവെച്ച്‌ അടിച്ചതായിട്ടാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ സംഭവമെല്ലാം നടക്കുമ്പോള്‍ അനേകര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. സിറ്റി ട്രാഫിക് പോലീസ് സ്‌റ്റേഷനിലും നടക്കാവ് പോലീസ് സ്‌റ്റേഷനിലും ഇരുവരും പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.…

കാട്ടുപോത്ത് നടത്തിയത് വെടി കൊണ്ടതിന്റെ പരാക്രമം ; കണമലയില്‍ നായാട്ടുകാര്‍ ഇറങ്ങിയിരുന്നെന്ന് വനംവകുപ്പ്

എരുമേലി: കണമലയില്‍ രണ്ടുപേരുടെ മരണത്തിന് കാരണമായ വന്യജീവി ആക്രമണത്തിന് കാരണമായത് കാട്ടുപോത്തിന് വെടിയേറ്റത് മൂലമെന്ന് വനംവകുപ്പ്. പോത്തിനെ വെടിവെച്ചവരെ പിടികൂടാനുള്ള ശ്രമം തുടങ്ങിയതായും ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്താനുമാണ് വനംവകുപ്പിന്റെ നീക്കം. ശബരിമല വനത്തില്‍ നിന്നും ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്ത് രണ്ടുപേരെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ സംഭവം ഉണ്ടായത് കഴിഞ്ഞ ദിവസമായിരുന്നു. ഈ സംഭവത്തിന് ശേഷം പോത്തിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വെടിവെച്ചു കൊല്ലാന്‍ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും നിയമം അനുസരിച്ച്‌ അങ്ങിനെ ചെയ്യാനാകില്ലെന്നാണ് വനം വകുപ്പിന്റെയും പോലീസിന്റെയും നിലപാട്. നായാട്ടുകാരുടെ വെടിയേറ്റതിനെ തുടര്‍ന്നുള്ള പ്രകോപനത്തിലാണ് കാട്ടുപോത്ത് നാട്ടിലിറങ്ങി ആക്രമണം നടത്തിയതന്നൊണ് വനംവകുപ്പിന്റെ നിഗമനം. അതേസമയം ഈ ആരോപണം എരുമേലി പഞ്ചായത്ത് അധികൃതര്‍ തള്ളിയിട്ടുണ്ട്. രണ്ടുദിവസമായി കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഇതിനെ പിടികൂടി മയക്കുവെടിവെച്ച്‌ കാട്ടില്‍ തന്നെ കൊണ്ടുവിടാനാണ് വനംവകുപ്പ് പറയുന്നത്. എന്നാല്‍ രണ്ടു ജീവനുകള്‍ എടുത്ത കാട്ടുപോത്തിനെ വെടിവെച്ചു…

വാടക തര്‍ക്കം: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് ശ്രീനിജന്‍ എംഎല്‍എ; സ്‌കൂള്‍ ഗേറ്റ് പൂട്ടിയിട്ടു

കൊച്ചി: വാടക തര്‍ക്കത്തില്‍ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളുടെ കായിക ഭാവിക്ക് വിലങ്ങിട്ട് കുന്നത്തുനാട് എംഎല്‍എ വി.പി ശ്രീനിജന്‍ എംഎല്‍എ. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ പി.വി ശ്രീനിജന്‍ തടഞ്ഞു. ട്രയല്‍സ് നടക്കേണ്ട പനമ്പള്ളി നഗറിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഗേറ്റ് എംഎല്‍എ പൂട്ടി. കേരള ബ്ലാസ്‌റ്റേഴ്‌സ് വാടക കുടിശിക വരുത്തിയിട്ടുണ്ടെന്ന് കാണിച്ചാണ് നടപടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുലര്‍ച്ചെ സ്‌കൂളിന്റെ മുന്നിലെത്തിയ കുട്ടികളും രക്ഷിതാക്കളും മത്സരത്തില്‍ പങ്കെടുക്കാനാവാതെ പുറത്തുനില്‍ക്കുകയാണ്. ഇന്നത്തെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ഇന്നലെ മുതല്‍ കുടുംബസമേതം എറണാകുളത്തുവന്ന് മുറിയെടുത്ത് താമസിച്ച്‌ ട്രയല്‍സിന് എത്തിയതായിരുന്നു നൂറിലധികം വരുന്ന കുട്ടികള്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് സിലക്ഷന്‍ ട്രയല്‍സിന്റെ വിവരം അറിയിച്ചിട്ടില്ലെന്നാണ് എംഎല്‍എയുടെ പ്രതികരണം. എട്ടു ലക്ഷം രൂപ വാടക നല്‍കാനുണ്ട്. അത് തിരിച്ചടയ്ക്കാന്‍ ബാധ്യതയുണ്ട്. പണം നല്‍കാന്‍ പലവട്ടം…