സര്‍ക്കാര്‍ കരാര്‍ ഒപ്പിടും മുമ്പ് ലൈഫ് മിഷനില്‍ കോഴ ആവശ്യപ്പെട്ടു ; സ്വപ്നാസുരേഷിനെ കുരുക്കി സന്തോഷ് ഈപ്പന്റെ മൊഴി

കൊച്ചി: ലൈഫ് മിഷനില്‍ പദ്ധതിയുടെ പ്രാഥമിക ചര്‍ച്ചയില്‍ തന്നെ സ്വപ്ന കോഴ ആവശ്യപ്പെട്ടെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി. സര്‍ക്കാരുമായി കരാര്‍ ഒപ്പിടും മുമ്പ്സ്വപ്ന സുരേഷും സംഘവും കോഴ ആവശ്യപ്പെട്ടുവെന്നാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. കമ്മീഷന്‍ ആവശ്യപ്പെട്ടതോടെ ആദ്യം കരാര്‍ ഉപേക്ഷിച്ച നിലയിലായിരുന്നെന്നും രണ്ടാഴ്ചയ്ക്ക് ശേഷം സ്വപ്ന വീണ്ടും കരാറിനായി ബന്ധപ്പെടുകയും ചെയ്തതായി പറയുന്നു. കരാര്‍തുക പണി തുടങ്ങും മുന്‍പ് നല്‍കിയാല്‍ കമ്മീഷന്‍ നല്‍കാമെന്ന് നിബന്ധന വെച്ചു. ഇത് അംഗീകരിച്ചതോടെ പദ്ധതി വിവരങ്ങള്‍ കൈമാറിയെന്നും സന്തോഷ് ഈപ്പന്‍ മൊഴി നല്‍കി. സ്വപ്ന സുരേഷിനെ കുരുക്കിലാക്കുന്നതാണ് സന്തോഷ് ഈപ്പന്റെ മൊഴി. സ്വപ്‌നയ്ക്കും യുഎഇ പൗരനും 3.80 കോടി രൂപയുടെ കമ്മീഷനാണ് നല്‍കിയത്. സന്ദീപിനും സരിത്തിനും യദുവിനും നല്‍കിയത് 1.12 കോടി രൂപ. സ്വപ്‌നയും സന്ദീപും സരിത്തുമാണ് ആദ്യചര്‍ച്ചയില്‍ പങ്കെടുത്തത് എന്ന വിവരമെല്ലാം സന്തോഷ് ഈപ്പന്‍ ഇഡിക്ക്…

മധ്യവയസ്കന്‍റെ മൃതദേഹം സംസ്കരിക്കാതെ ഭാര്യമാരും സഹോദരങ്ങളും; സ്വത്തിനെ ചൊല്ലി തര്‍ക്കം; ആശുപത്രിയില്‍ കാത്തുകെട്ടിക്കിടന്നത് മണിക്കൂറുകളോളം

കണ്ണൂര്‍: സ്വത്തിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ മൃതദേഹം സംസ്‌കരിക്കാനെടുക്കാതെ ഭാര്യമാരും സഹോദരങ്ങളും വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. രണ്ടു ഭാര്യമാരും പരേതന്‍റെ സഹോദരങ്ങളും സ്വത്തിന് അവകാശവാദവുമായി രംഗത്തു വന്നതിനെ തുടര്‍ന്ന് മുന്‍ പ്രവാസിയുടെ മൃതദേഹം സംസ്‌കരിക്കാതെ ആശുപത്രി വാര്‍ഡില്‍ കാത്തുകെട്ടിക്കിടന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ചൊവ്വ സ്വദേശിയായ മധ്യവയസ്‌കന്‍റെ മൃതദേഹമാണ് അവകാശ തര്‍ക്കത്തെ തുടര്‍ന്ന് സംസ്‌കരിക്കാന്‍ വൈകിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരമാണ് അസുഖബാധിതനായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മധ്യവയസ്‌കന്‍ മരണമടഞ്ഞത്. മരണവിവരമറിഞ്ഞതോടെ പരേതന്‍റെ സഹോദരങ്ങളും ആദ്യ ഭാര്യയും രണ്ടാം ഭാര്യയുടെ ബന്ധുക്കളും അവകാശ തര്‍ക്കവുമായി രംഗത്തെത്തുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കാനുളള അവകാശം തങ്ങള്‍ക്കാണെന്ന് വാദവുമായി മൂവര്‍ സംഘവും രംഗത്തുവന്നതോടെ രംഗം വഷളായി. ഇതേ തുടര്‍ന്ന് ഉടമസ്ഥാനാണെന്നു തെളിയിക്കപ്പെടാതെ വന്നതോടെയാണ് മൃതദേഹം പുതിയ വാര്‍ഡിലെ ബെഡില്‍ അനാഥമായി കിടന്നത്.ആദ്യ…

‘ഒരു ആയിരം കിലോയെങ്കിലും കാണും ആ പോത്ത്’; കുത്തേറ്റ് ചാക്കോയുടെ വയർ തുളഞ്ഞ് കുടൽ പുറത്തുവന്നുവെന്ന് നാട്ടുകാർ

കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോ നേരിട്ടത് അതിക്രൂരമായ ആക്രമണമെന്ന് നാട്ടുകാർ. കാട്ടുപോത്തിൻ്റെ കുത്തേറ്റ ചാക്കോയുടെ വയർ തുളഞ്ഞ് കുടൽ പുറത്തേക്ക് വന്ന അവസ്ഥയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തുമ്പോൾ കയ്യും കാലും ഒടിഞ്ഞ അവസ്ഥയിലായിരുന്നു. ഓട്ടോയിലോ മറ്റോ ആശുപത്രിയിലെത്തിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്ന് രക്ഷാപ്രവർത്തനത്തിന് സഹായിച്ച ബിനോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുൻപ് ചാക്കോ സംസാരിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. ബെഡ്ഷീറ്റിൽ പൊതിഞ്ഞാണ് ചാക്കോയെ എത്തിച്ചത്. തുടർന്ന് ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. പകുതി ദൂരം സഞ്ചരിച്ച് ഇരുപത്തിയാറിൽ എത്തിയപ്പോഴാണ് മരണം സംഭവിച്ചത്. കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ചാക്കോയുടെ വയറിനാണ് ഗുരുതരമായി മുറിവേറ്റത്. കുടൽ ഉൾപ്പെടെ പുറത്തുവന്ന അവസ്ഥയിലായിരുന്നു. തുണിവച്ച് മൂടിക്കൊണ്ടാണ് ആശുപത്രിയിലേക്ക് പോയത്. വീട്ടിൽ നിന്ന് എടുത്ത് ആംബുലൻസിൽ കയറ്റുന്നതുവരെ ചാക്കോ സംസാരിച്ചിരുന്നു. കുത്തിയ പോത്ത് ഒരു ആയിരം കിലോ എങ്കിലും കാണുമെന്ന്…

സര്‍ക്കാരിന് വാര്‍ഷികം, സെക്രട്ടേറിയറ്റ് വളഞ്ഞ്‌ പ്രതിപക്ഷം; തലസ്ഥാനത്ത് വാഹന നിയന്ത്രണം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധം. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും നികുതികൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തുന്നത്. സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റ് കവാടങ്ങളെല്ലാം വളഞ്ഞാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം പുരോഗമിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിനു നേതൃത്വം നല്‍കുന്നുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്‍പില്‍ ബിജെപി രാപ്പകല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം ശക്തമായതോടെ നഗരത്തിലേക്കുള്ള പല റോഡുകളിലും ഗതാഗതം സ്തംഭിച്ചു. പോലീസും സമരക്കാരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം വഞ്ചനാദിനമായി ആചരിച്ചാച്ചാണ് യുഡിഎഫ്. പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. വിവിധ ഗേറ്റുകള്‍ക്കു മുന്നില്‍ യുഡിഎഫ്…

2000 രൂപയുടെ നോട്ട് പിന്‍വലിച്ച് ആര്‍ബിഐ; സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ട് പിന്‍വലിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). സെപ്തംബര്‍ 30 വരെ നോട്ടുകള്‍ ഉപയോഗിക്കാം. നിലവില്‍ ഉപയോഗത്തിലുള്ള 2000 രൂപ നോട്ടുകള്‍ക്ക് മൂല്യം ഉണ്ടായിരിക്കും. ഈ നോട്ടുകള്‍ സെപ്തംബര്‍ 30 നകം മാറ്റി എടുക്കണം. ഇതിനായി മെയ് 23 മുതല്‍ സൗകര്യം ഒരുക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. 2000 രൂപ നോട്ടുകള്‍ ഇനി വിതരണം ചെയ്യേണ്ടതില്ലെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടായിരത്തിന്റെ നോട്ടുകള്‍ 20,000 രൂപയ്ക്ക് വരെ ഒറ്റത്തവണ ബാങ്കുകളില്‍ നിന്ന് മാറ്റി എടുക്കാം. 2018 ന് ശേഷം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. 2016 നവംബര്‍ എട്ട് അര്‍ധരാത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 നോട്ടുകള്‍ നിരോധിച്ചത്. തുടര്‍ന്ന്, 500 ന്റെയും 2000 ത്തിന്റെയും പുതിയ നോട്ടുകള്‍ ഇറക്കി. അന്ന് പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളാണ് ഇപ്പോള്‍ പിന്‍വലിച്ചത്.2018…