തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.70 ശതമാനമാണ് വിജയ ശതമാനം. വിജയശതമാനത്തിൽ വർധന. 0.44 ശതമാനമാണ് വർധിച്ചത്.68694 വിദ്യാർത്ഥികൾക്ക് മുഴുവൻ എ പ്ലസ് കിട്ടി. വിജയശതമാനം കൂടുതൽ കണ്ണൂരാണ്. ഏറ്റവും കുറവ് വയനാട് ജില്ല. പാല, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളിൽ നൂറ് ശതമാനം വിജയം. ഏറ്റവും കൂടുതൽ ഏ പ്ലസ് മലപ്പുറം ജില്ലയിൽ.4,19,362 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയശതമാനം. പരീക്ഷാ ഫലം പരിശോധിക്കാൻ വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. നാല് മണി മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.
Day: May 19, 2023
ട്രെയിൻ തീവെപ്പ്: എൻഐഎയ്ക്ക് മൊഴി നൽകാനെത്തിയ യുവാവിൻ്റെ പിതാവ് തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: എലത്തൂർ ട്രെയിൻ തീവെപ്പു കേസിൽ എൻഐഎയ്ക്ക് മൊഴി നൽകാനെത്തിയ യുവാവിന്റെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷഫീഖ് (46) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ മുറിയുടെ ശുചിമുറിയിലാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എലത്തൂർ ട്രെയിൻ തീവെപ്പു കേസുമായി ബന്ധപ്പെട്ടു മുഹമ്മദ് ഷഫീഖിൻ്റെ മകൻ മുഹമ്മദ് മോനിയെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ വീണ്ടും ഓഫീസിൽ എത്താൻ എൻഐഎ നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയാണ് ഇയാളുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുഹമ്മദ് ഷഫീഖും മകൻ മിഹമ്മദ് മോനിയും കൊച്ചിയിലെത്തി ഹോട്ടലിൽ മുറിയെടുത്തത്. ഡൽഹി ഷഹീൻബാഗ് സ്വദേശിയായ പ്രതി ഷാറൂഖ് സെയ്ഫിയുടെ വീടും സമീപ സ്ഥലങ്ങളും ഉൾപ്പെടെ ഡൽഹിയിലെ ഒമ്പത് ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഫോൺ രേഖകളിൽ നിന്നും…
യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുളക് തേച്ചു, കെട്ടിയിട്ട് പീഡനം, നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിയും
അഹമ്മദാബാദ്: കാമുകിയെ അതിക്രൂരമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വിവാഹിതനാണെങ്കിലും നികുഞ്ജ് കുമാർ അമൃത് ഭായ് പട്ടേൽ ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഇത് മറച്ചുവെച്ചാണ് യുവതിയുമായി അടുപ്പത്തിലാകുന്നത്. എന്നാൽ വിവാഹിതനാണെന്ന കാര്യം യുവതി അറിഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വിവാഹിതനാണെന്ന് അറിഞ്ഞതോടെ പ്രണയത്തിൽ നിന്ന് കാമുകി പിൻമാറാൻ ശ്രമിച്ചതോടെയാണ് നികുഞ്ജ് കുമാർ ഉപദ്രവിച്ചത് എന്നാണ് റിപ്പോർട്ട്. നികുഞ്ജ് വിവാഹിതനാണെന്ന് അറിഞ്ഞപ്പോൾ യുവതി ഇയാളുമായി വഴക്കിടുകയും ബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഇതിൽ ക്ഷുഭിതനായ നികുഞ്ജ്, യുവതിയെ കേബിൾ ഉപയോഗിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയും സ്വകാര്യ ഭാഗത്ത് മുളക്പൊടി തേക്കുകയുമായിരുന്നു. യുവതിയുെട സ്വകാര്യ ഭാഗങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിലെത്തുകയും ആശുപത്രി അധികൃതർ വിവരം പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്നാണ് പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ…
കണമലയിൽ രോഷം; റോഡ് ഉപരോധിച്ചു നാട്ടുകാർ; ശബരിമല തീർഥാടകരുടെ വാഹനങ്ങളും കുടുങ്ങി
എരുമേലി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട കണമലയിൽ നാട്ടുകാരുടെ പ്രതിഷേധം. രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. ശബരിമല തീർഥാടക വാഹനങ്ങൾ ഉൾപ്പെടെ ഒരു വാഹനങ്ങളും കടത്തിവിടുന്നില്ല. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, പഞ്ചായത്ത് അംഗങ്ങളായ മാത്യു ജോസഫ്, ജിൻസി, പ്രകാശ് പള്ളിക്കൂടം, മറിയാമ്മ എന്നിവരും ടി വി ജോസഫ്, പ്രകാശ് പുളിക്കൻ ഉൾപ്പെടെയുള്ളവരും ഉപരോധത്തിന് നേതൃത്വം നൽകുകയാണ്. ആന്റോ ആന്റണി എംപി അൽപ്പസമയത്തിനകം കണമലയിൽ എത്തും. ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെക്കണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കണമലയിൽനിന്ന് ഉമിക്കുപ്പയിലേക്കുള്ള റോഡരികിലെ വീട്ടിലാണ് കാട്ടുപോത്തിൻ്റെ ആക്രമണം ഉണ്ടായത്. കണമല പുറത്തേൽ ചാക്കോ (70), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് കുത്തിവീഴ്ത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ തോമസിനെയും കാട്ടുപോത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും ചാക്കോ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ…
രണ്ട് പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവച്ച് കൊല്ലും; ഉത്തരവിറക്കി കളക്ടർ
കോട്ടയം: എരുമേലിയിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്. ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തിയതിനെ തുടർന്ന് അക്രമാസക്തനായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ജില്ലാ കളക്ടർ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാൻ ഉത്തരവിറക്കിയത്.നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മന്ത്രി വി എൻ വാസവൻ ഇടപെട്ടാണ് കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കിയത്. കണമല സ്വദേശി പുറത്തേൽ ചാക്കോ (65) , തോമസ് എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കണമലയിൽ നിന്നും ഉമിക്കുപ്പ റോഡരികിലെ വീട്ടിലാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. വീട്ടുമുറ്റത്തിരുന്ന ഇദ്ദേഹത്തെ കാട്ടു പോത്ത് കുത്തി വീഴ്ത്തി. തുടർന്ന്, നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും ചാക്കോ കൊല്ലപ്പെട്ടിരുന്നു. ബഹളം കേട്ട് പുറത്തേയ്ക്ക് ഓടിയെത്തിയ തോമസിനെയും കാട്ടു പോത്ത് കുത്തി വീഴ്ത്തി.ഓടിക്കൂടിയ…