ജെല്ലിക്കെട്ടിന് നിരോധനം കൊണ്ടുവരാനാകില്ല ; തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോള്‍ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാവില്ല. നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. അതില്‍ തെറ്റുണ്ടെന്ന് കണ്ടെത്താനായില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മൃഗാവകാശ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ ഓഫ് ആനിമല്‍സ് (പെറ്റ) ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. മൃഗങ്ങളോടുളള ക്രൂരത തടയല്‍ ചട്ടങ്ങള്‍ 2017 എന്നിവയുടെ ഭാവി ഇന്നത്തെ വിധി തീരുമാനിച്ചേക്കാം. 2014 ല്‍ സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും ,സംസ്‌കാരത്തിന്റെയും പാരമ്ബര്യത്തിന്റെയും പേരില്‍ ജല്ലിക്കെട്ട് നടത്താന്‍ ഈ രണ്ട് നിയമങ്ങളും അനുമതി നല്‍കുന്നു. ആക്ടവിസ്റ്റുകളുടെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും മാരത്തണ്‍ വാദങ്ങള്‍ കേട്ട ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭരണഘടനാ ബെഞ്ച് കേസില്‍ വിധി പറയാനായി മാറ്റുകയായിരുന്നു. ജല്ലിക്കട്ട് സംരക്ഷിക്കുന്ന തമിഴ്‌നാട്…

കര്‍ണാടക: സിദ്ധരാമയ്യ മുഖ്യമന്ത്രി, ഡി.കെ ഏക ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച 12.30ന്

ന്യുഡല്‍ഹി: കര്‍ണാടകയിലെ അധികാര തര്‍ക്കത്തില്‍ എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രഭാത വിരുന്നില്‍ മഞ്ഞുരുകി. ഹൈക്കമാന്‍ഡ് ആഗ്രഹിച്ചപോലെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉജ്വല വിജയം സമ്മാനിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച ഡി.കെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നവരെ കര്‍ണാടക പിസിസി അധ്യക്ഷനായും അദ്ദേഹം തുടരും. മന്ത്രിസഭാ രൂപീകരണം ഹൈക്കമാന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമൊപ്പം മറ്റുചില മന്ത്രിമാരും നാളെ ചുമതലയേല്‍ക്കും. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ഒരുപോലെ പ്രധാനപ്പെട്ട നേതാക്കളാണ്. ഇരുവരും മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യരാണ്. എല്ലാവര്‍ക്കും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരിക്കും. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മധ്യസ്ഥ ചര്‍ച്ചകളില്‍ സമാവായത്തില്‍ എത്തി. -കെ.സി പറഞ്ഞു. കര്‍ണാടകത്തിലെ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറയുന്നൂ. കോണ്‍ഗ്രസ് സമാവായത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ആവേശത്തില്‍…

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ വൈകിട്ട് 3ന് പ്രഖ്യാപിക്കും; പറഞ്ഞതിലും ഒരു ദിവസം മുൻ‌പേ

തിരുവനന്തപുരം:  കാത്തിരിപ്പിനൊടുവിൽ ഈ വർഷത്തെ എസ്എസ്ൽഎസി ഫല പ്രഖ്യാപനം നാളെ (മെയ് 19 വെള്ളിയാഴ്ച) വരാൻ പോവുകയാണ് . നേരത്തെ പറഞ്ഞതിനും ഒരു ദിവസം മുന്നേ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നെ വ്യക്തമാക്കികഴിഞ്ഞു. ഇതോടെ ഫലം അറിയേണ്ടത് എങ്ങനെയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികൾ. ഇത്തവണയും പത്താം ക്ലാസ് പരീക്ഷാ ഫലം അറിയാൻ വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കുന്നത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ്എസ്എൽസി ഫല പ്രഖ്യാപനം നടത്തുക. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ results.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാൻ കഴിയും. ഇതിന് പുറമെ sslcexam.kerala.gov.in എന്ന സൈറ്റിലും ഫലം ലഭ്യമാകും. പിആർഡി വെബ്സൈറ്റുകളിലും സർക്കാരിന്‍റെ മറ്റ് ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനുള്ള അവസരവും ഒരുക്കും. ഇതിന്‍റെ വിശദാംശങ്ങൾ ഔദ്യോഗികമായി സർക്കാർ…

‘ചോരപുരണ്ട കത്തിയുമായി സ്റ്റേഷനിലെത്തി അയാൾ പറഞ്ഞു, ഞാൻ ഒരാളെ കൊന്നു, പിന്നാലെ പൊട്ടിക്കരഞ്ഞു’; വിവാഹത്തിന് മുന്നേയുള്ള ബന്ധമെന്ന് സതീഷ്

കാഞ്ഞങ്ങാട് : ലോഡ്ജിൽ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ഉദുമ ബാര മുക്കന്നോത്ത് സ്വദേശിനി ദേവികയും പ്രതി സതീഷും തമ്മിൽ വിവാഹത്തിന് മുന്നേ അടുപ്പത്തിലായിരുന്നെന്നും ഒൻപത് വർഷമായി ബന്ധത്തിലായിരുന്നെന്നുമാണ് പോലീസ് പറയുന്നത്. അതിനിടെ സതീഷ് യുവതിയെ ബലം പ്രയോഗിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതക ശേഷം പ്രതി സതീഷ് സ്റ്റേഷനിലേക്ക് കീഴടങ്ങാനെത്തിയ രംഗം ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ പി ഷൈൻ വിവരിക്കുകയും ചെയ്തു. ചോരപുരണ്ട കത്തിയുമായെത്തി താൻ ഒരാളെ കൊന്നെന്ന് പ്രതി പറഞ്ഞെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച നാല് മണി കഴിഞ്ഞപ്പോഴാണ് സതീഷ് സ്റ്റേഷനിലേക്ക് എത്തിയത്. ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ ഓഫീസ് മുറിയിലെത്തി. ഇവിടെ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പ്രതി പറഞ്ഞതെന്നാണ് ഉദ്യോഗസ്ഥൻ വിവരിക്കുന്നത്. ഇരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറാകാതെ പ്രതി…

സോണിയ ഗാന്ധി വിളിച്ചു; ഇടഞ്ഞുനിന്ന ഡി കെ ശിവകുമാർ ഒടുവിൽ സമ്മതം മൂളി; കർണാടകത്തിൽ കോൺഗ്രസിന് ആശ്വാസം

ന്യൂ ഡൽഹി: കർണാടക മുഖ്യമന്ത്രി പദം വേണമെന്ന വാശിയിൽ ഉറച്ചുനിന്ന പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിനെ അനുനയിപ്പിച്ചത് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെന്നു സൂചന. ബുധനാഴ്ച വൈകുന്നേരത്തോടെ സോണിയ ഗാന്ധി ഡി കെ ശിവകുമാറുമായി ഫോണിൽ സംസാരിച്ചു. മുതിർന്ന നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള പാർട്ടി തീരുമാനം സോണിയ ഗാന്ധി ശിവകുമാറിനെ അറിയിച്ചു. ശിവകുമാർ ഉപമുഖ്യമന്ത്രിയാകണമെന്നും ഫോൺ സംഭാഷണത്തിൽ സോണിയ ഗാന്ധി ആവശ്യപ്പെട്ടതായാണ് വിവരം.കർണാടകത്തിൽ പാർട്ടി കൈവരിച്ച മികച്ച വിജയത്തിനു കോട്ടം തട്ടാതിരിക്കാനുള്ള ഇടപെടലാണ് സോണിയയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. നിലവിൽ സോണിയ ഗാന്ധി ഷിംലയിലായതിനാലാണ് നേരിട്ടുള്ള കൂടിക്കാഴ്ച നടക്കാതിരുന്നത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, രൺദീപ് സിങ് സുർജേവാല, കെ സി വേണുഗോപാൽ എന്നിവരുമായി ഡി കെ ശിവകുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടുമണിക്കൂർ നീണ്ട ചർച്ചയിൽ ഡി കെ ശിവകുമാറിനു…

കിരൺ റിജിജുവിനെ മാറ്റി; അർജുൻ റാം മേഘ്‍വാൾ പുതിയ നിയമമന്ത്രി

ന്യൂ ഡൽഹി: കേന്ദ്രമന്ത്രിസഭയിൽ അപ്രതീക്ഷിത അഴിച്ചുപണി. കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരൺ റിജിജുവിനെ മാറ്റി. കേന്ദ്ര സഹമന്ത്രി അർജുൻ റാം മേഘ്‍വാളിനെ നിയമമന്ത്രിയായി നിയമിച്ചു. കിരൺ റിജിജുവിനെ ഭൗമശാസ്ത്ര വകുപ്പ് മന്ത്രിയാക്കി. രാഷ്ട്രപതി ദ്രൗപതി മു‍ർമു ആണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.