പത്തനംതിട്ട: പൊന്നമ്പലമേട്ടിലെ വിവാദ പൂജക്ക് ഒത്താശ ചെയ്ത രണ്ട് വനം വകുപ്പ് ജീവനക്കാർ കസ്റ്റഡിയിൽ. അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ കേസിൽ പച്ചകാനം ഗവിയിലെ കെഎസ്എഫ്ഡിസിയിൽ സൂപ്പർവൈസറായ രാജേന്ദ്രൻ, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ് സ്റ്റേഷനിലെ വനപാലകർ ചൊവ്വാഴ്ച വൈകിട്ട് കസ്റ്റഡിയിൽ എടുത്തത്. 3000 രൂപ വാങ്ങിയ ശേഷമാണ് ഇവർ 12 പേര് അടങ്ങുന്ന അംഗ സംഘത്തെ പൊന്നമ്പലമേട്ടിലേക്ക് കടത്തി വിട്ടത് എന്ന ആരോപണം ഉയർന്നിരുന്നു. ഗവി റൂട്ടിൽ മണിയാട്ടിൽ പാലത്തിന് സമീപം നിന്ന് വനത്തിലൂടെയാണ് ഇവർ പൊന്നമ്പല മേട്ടിലേക്ക് പോയത് എന്ന് കരുതുന്നു. പൊന്നമ്പല മേട്ടിൽ പൂജ നടത്താനുള്ള സൗകര്യം ഒരുക്കിയതിൽ കൂടുതൽ വനം ജീവനക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ അധികം വൈകാതെ കസ്റ്റഡിയിൽ എടുക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ശബരിമലയിൽ സഹായിയായി പ്രവർത്തിച്ചിട്ടുള്ള നാരായണ സ്വാമിയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സംഘത്തോടൊപ്പം…
Day: May 17, 2023
ഭൂമി തരം മാറ്റാൻ 25,000 രൂപ കൈക്കൂലി: ഫിനോഫ്തലിൻ കെണിയൊരുക്കി വിജിലൻസ്; കൃഷി ഓഫീസർ കുടുങ്ങി
തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ കൈക്കൂലിക്കേസിൽ കൃഷി ഓഫീസർ പിടിയിൽ. എരുമപ്പെട്ടി കൃഷി ഓഫീസറായ എസ് ഉണ്ണികൃഷ്ണപ്പിള്ളയെയാണ് വിജിലൻസ് സംഘം അറസ്റ്റു ചെയ്തത്. ഭൂമി തരം മാറ്റുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങിച്ച സംഭവത്തിലാണ് അറസ്റ്റുണ്ടായത്.പരാതിക്കാരിയുടെയും മക്കളുടെയും പേരിലുള്ള ഭൂമി തരം മാറ്റുന്നതിനായി അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നു കൃഷി ഓഫീസറായ ഉണ്ണികൃഷ്ണപ്പിള്ള സ്ഥലം പരിശോധിച്ചു. തുടർനടപടികൾക്കുള്ള ശുപാർശയ്ക്കായി 25,000 രൂപ കൈക്കൂലി നൽകണമെന്ന് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരി വിവരം പ്രദേശത്തെ പൊതുപ്രവർത്തകനായ റെനോൾഡിനെ അറിയിച്ചു. റെനോൾഡിന്റെ നിർദ്ദേശ പ്രകാരം പരാതിക്കാരി വിജിലൻസിൽ പരാതി നൽകുകയായിരുന്നു. പരാതിയെതുടർന്ന് കൃഷി ഓഫീസറെ പിടികൂടാൻ വിജിലൻസ് സംഘം കെണിയൊരുക്കി. ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ വിജിലൻസ് സംഘം പരാതിക്കാരിക്കു കൈമാറി. നോട്ടുകൾ ഉണ്ണികൃഷ്ണപ്പിള്ള കൈപ്പറ്റുന്നതിനിടെ സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. വിജിലൻസ് ഡിവൈഎസ്പി ജിം പോൾ സി ജി, സൈജു…
വന്ദനാ കൊലക്കേസിൽ പ്രതി സന്ദീപിന്റെ മാനസികനില ഇന്ന് വീണ്ടും പരിശോധിക്കും; മാനസിക പ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം
കൊല്ലം: വന്ദനാ കൊലക്കേസിൽ പ്രതി സന്ദീപിൻ്റെ മാനസികനില ഇന്ന് വീണ്ടും പരിശോധിക്കും. ഇതിനായി കസ്റ്റഡിയിലുള്ള പ്രതിയെ തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കും. മെഡിക്കൽ കോളജ് സൂപ്രണ്ടാണ് ബോർഡിനെ നയിക്കുന്നത്.പ്രതിഭാഗത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം. ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് കാര്യമായ മാനസികാരോഗ്യപ്രശ്നമില്ലെന്ന് പൂജപ്പുര സെൻട്രൽ ജയിലിലെ പതിവു പരിശോധനയിൽ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോടതിയിൽ പ്രതിയെ ഹാജരാക്കിയപ്പോൾ സന്ദീപിന് കടുത്ത മാനസിക സംഘർഷം ഉണ്ടെന്നും, ഇത് വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്ന. ഈ സാഹചര്യത്തിലാണ് വീണ്ടും മാനസിക പരിശോധിക്കുന്നത്. കൗൺസിലിങ്ങിനും പ്രതിയെ വീണ്ടും വിധേയമാക്കും. അതേ സമയം ക്രൈംബ്രാഞ്ച് സംഘം സന്ദീപിനെ ചോദ്യംചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. കുത്താൻ ഉപയോഗിച്ച കത്രിക എങ്ങനെ, എപ്പോഴാണ് കൈക്കലാക്കിയത് എന്നതാണ് അറിയേണ്ട പ്രധാന കാര്യങ്ങളിലൊന്ന്.…
സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും; സത്യപ്രതിജ്ഞാ നാളെ, എതിർപ്പുമായി ഡി കെ ശിവകുമാർ
ന്യൂഡൽഹി: മുതിർന്ന നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും. ആദ്യ ടേമിൽ സിദ്ധരാമയ്യയും രണ്ടാം ടേമിൽ സിദ്ധരമയ്യയും മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. കർണാടക മുഖ്യമന്ത്രിയായായി സിദ്ധരാമയ്യയെ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമാകുന്നത്.നാളെ ഉച്ചകഴിഞ്ഞ് സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടാകും. കോൺഗ്രസ് നിയമസഭാംഗ കക്ഷിയോഗം നാളെ ഉച്ചകഴിഞ്ഞ് നടക്കും. സിദ്ധരാമയ്യ സർക്കാരിൽ ഡി കെ ശിവകുമാർ ഉപനായകനാകുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമുണ്ടായിട്ടില്ല. സിദ്ധരാമയ്യ സർക്കാരിൽ പദവികൾ ഏറ്റെടുക്കാനാകില്ലെന്ന് ശിവകുമാർ നേതൃത്വത്തെ അറിയിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം മറ്റ് വകുപ്പുകളുമാണ് ശിവകുമാറിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ചർച്ചകൾ തുടരുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സുർജേവാല എന്നിവരും യോഗത്തിൽ പങ്കെടുത്തു. #WATCH…
ആരോഗ്യപ്രവർത്തകരെ അക്രമിച്ചാൽ ഇനി തടവും പിഴയും; ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം
തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരളാ മന്ത്രിസഭാ അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ഭേദഗതി ഉൾക്കൊള്ളിച്ചാണ് ഓർഡിനൻസ്. ആരോഗ്യ പ്രവർത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതടക്കമുള്ള കാര്യങ്ങൾ ശിക്ഷ ലഭിക്കുന്നതിന് കാരണമാകും.അധിക്ഷേപം, അസഭ്യം പറയുക, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്നത് നിയമത്തിൻ്റെ പരിധിയിൽ വരും. ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമം നടത്തുകയോ അതിന് പ്രേരിപ്പികുകയോ ചെയ്താൽ ആറ് മാസത്തിൽ കുറയാതെ അഞ്ച് വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ രണ്ട് ലക്ഷം രൂപയോളം പിഴയുമുണ്ടാകും. നിലവിലെ നിയമത്തിൽ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത (താൽക്കാലിക രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ, നഴ്സിങ്ങ് വിദ്യാർഥികൾ, പാരാമെഡിക്കൽ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിന് ഏഴ് വർഷം തടവാണ് പരമാവധി ശിക്ഷ. കുറച്ച…
അഞ്ജുവിന് പിന്നാലെ 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു, ദുരൂഹതയെന്ന് ബന്ധുക്കൾ, അന്വേഷണം തുടരുകയാണെന്ന് പോലീസ്
തിരുവനന്തപുരം: കഠിനംകുളം പുത്തൻതോപ്പിൽ യുവതിയെ വീടിനുള്ളിലെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. പുത്തൻതോപ്പ് റോജ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജുവാണ് (23) മരിച്ചത്. ഇവരുടെ മകൻ 9 മാസം പ്രായമുള്ള ഡേവിഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. പൊള്ളലേറ്റു കിടന്ന അഞ്ജുവിനെ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് ശ്രമിച്ചില്ലെന്നും കുട്ടിയെ മാത്രമേ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് ശ്രമിച്ചുള്ളൂ എന്നാണ് പ്രധാന ആരോപണം. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഭർത്താവ് രാജു പുറത്തുപോയി വരുമ്പോഴാണ് അഞ്ജുവിനെ കത്തിക്കരിഞ്ഞ നിലയിലും കുഞ്ഞിനെ പൊള്ളലേറ്റ നിലയിലും ശുചിമുറിയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടിയ ശേഷം കുഞ്ഞിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ശുചിമുറിയിൽ തീ കത്തിയത് അറിഞ്ഞില്ലെന്നാണ് സമീപത്തെ വീടുകളിലുള്ളവർ പറയുന്നത്.…