‘ ടെന്‍ഡര്‍ വിളിച്ച്‌ കുറഞ്ഞ തുക നല്‍കിയവര്‍ക്കാണ് കരാര്‍ നല്‍കിയത്, കിട്ടാത്തവരാണ് പരാതിക്കാര്‍, കുബുദ്ധികള്‍ക്ക് മറുപടിയില്ല ‘; എഐ ക്യാമറ വിവാദത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി

കൊച്ചി: എഐ ക്യാമറ വിവാദത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും പ്രത്യേക കമ്ബനിയെ പദ്ധതി ഏല്‍പ്പിച്ചിട്ടില്ല. ടെന്‍ഡര്‍ കിട്ടാത്ത കമ്ബനിക്കാരാണ് പരാതി നല്‍കിയത്. കുബുദ്ധികള്‍ക്ക് മറുപടിയില്ലെന്നും ജനങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മാത്രമേ സര്‍ക്കാരിനുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യുവ സാഹിത്യോത്സവത്തില്‍ സംവദിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ടെന്‍ഡര്‍ വിളിച്ച്‌ കുറഞ്ഞ തുക നല്‍കിയവര്‍ക്കാണ് കരാര്‍ നല്‍കിയത്. കിട്ടാത്തവരാണ് പരാതിക്കാര്‍. ഇപ്പോഴത്തെ കരാറുകാര്‍ക്ക് വിഹിതം ഓരോയിടത്തേക്കും കൊണ്ടുചെന്ന് കൊടുക്കേണ്ട അവസ്ഥയില്ല. രാഷ്ട്രീയ വിരോധത്തിനപ്പുറം സൃഷ്ടിക്കപ്പെടുന്ന പുതിയ കഥകള്‍ക്ക് നിര്‍ഭാഗ്യവശാല്‍ വലിയ പ്രചാരണം ലഭിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐ ക്യാമറ പദ്ധതിയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. പദ്ധതിക്ക് ഉപകരാര്‍ ലഭിച്ചത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ബിനാമിയുടെ കമ്ബനിക്കാണെന്നുമുള്ള ആരോപണങ്ങളും…

‘തൻ്റെ മകൾ കൊല്ലപ്പെട്ടതിൽ ഭരിക്കുന്ന പാർട്ടിക്ക് ഉത്തരവാദിത്തമുണ്ട്’; കെ കെ ശൈലജയ്ക്കു മുന്നിൽ വിതുമ്പിക്കരഞ്ഞ് ഡോ. വന്ദനയുടെ പിതാവ്

കടുത്തുരുത്തി:  മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞും പരിഭവം നിരത്തിയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ദാരുണമായി കൊല ചെയ്യപ്പെട്ട ഡോ. വന്ദനയുടെ പിതാവ് മോഹൻദാസ്. തന്റെ മകൾ കൊല്ലപ്പെട്ടതിൽ ഭരിക്കുന്ന പാർട്ടിക്കും സർക്കാരിനും ഉത്തരവാദിത്തമുണ്ട്. ഭരണത്തിലുള്ള ചിലർ ആവിശ്യമില്ലാത്ത ചില കാര്യങ്ങൾ പറഞ്ഞു. അത് ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, ഏകമകൾ നഷ്ടപ്പെട്ട പിതാവ് തേങ്ങൽ അടക്കി കെ കെ ഷൈലജയോട് പറഞ്ഞു. കസേര എങ്കിലും എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേ?. പിന്നെ എന്തിനാണ് പോലീസ് എന്നും മോഹൻദാസ് ഷെലജയോട് ചോദിച്ചു. വന്ദനയെ ഡോക്ടർ ആക്കണം എന്നത് എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു. മൂന്നു മാസം കൂടി കഴിഞ്ഞിരുന്നങ്കിൽ അവൾ ഞങ്ങൾക്കരികിലേക്ക് വരുമായിരുന്നു- പിതാവ് തുടർന്നു. കുട്ടികൾ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത് കാണുന്നില്ലേ?. ജീവിക്കുവാനും ജോലി ചെയ്യുവാനും ഉള്ള സ്വാതന്ത്ര്യം കേരളത്തിൽ ഇല്ലാത്ത സാഹചര്യത്തിലല്ലേ ഇതൊക്കെ?. ഇങ്ങനെ…

കര്‍ണാടകയില്‍ വന്‍ കോണ്‍ഗ്രസ് മുന്നേറ്റം ; 120 സീറ്റുകളില്‍ മുന്നില്‍, ബിജെപി 72 സീറ്റില്‍

ബംഗലുരു: കോണ്‍ഗ്രസിന് ഇന്ത്യയില്‍ ഉടനീളം ഊര്‍ജ്ജം നല്‍കിക്കൊണ്ട് കര്‍ണാടകത്തില്‍ വന്‍ മുന്നേറ്റം. ഇന്ത്യമുഴുവനും ആകാംഷയോടെ കാത്തിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ കോണ്‍ഗ്രസ് 120 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുമ്ബോള്‍ ബിജെപിയ്ക്ക് മുന്നിലെത്താന്‍ കഴിഞ്ഞത് 72 സീറ്റുകളില്‍. ജെഡിഎസ് 25 സീറ്റുകളിലും മറ്റുള്ളവര്‍ ഏഴു സീറ്റുകളിലും മുന്നിലാണ്. ലീഡ് നിലയില്‍ കേവലഭൂരിപക്ഷത്തിന് മുകളിലേക്ക് കോണ്‍ഗ്രസ് പോയപ്പോള്‍ 2018 ല്‍ നിന്നും വലിയ തിരിച്ചടിയാണ് ബിജെപിയ്ക്ക് കിട്ടിയിരിക്കുന്നത്. തീരദേശ മേഖല ഒഴികെയുള്ള എല്ലായിടത്തും ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ്. ബംഗലുരു മേഖലയില്‍ മാത്രമാണ് ബിജെപിയ്ക്ക് കോണ്‍ഗ്രസിന് മുന്നിലെത്താനായത്. ഇവിടെ 14 സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുമ്ബോള്‍ കോണ്‍ഗ്രസ് 13 സീറ്റിലാണ് മുന്നിലുള്ളത്. കോണ്‍ഗ്രസ് ഇനിയും മുന്നേറുമെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കിയിരിക്കുന്നത്. 125 സീറ്റുകള്‍ക്ക് മുകളിലാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി…