ഡോ.വന്ദന ഇനി ദീപ്തമായ ഓർമ; സംസ്കാര ചടങ്ങുകൾ പൂർത്തിയായി, കണ്ണീരോടെ വിട ചൊല്ലി നാട്

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാ ദാസ് ഇനി ദീപ്തമായ ഓർമ. ട്ടയം മുട്ടുചിറയിലെ വീട്ടിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഡോ.വന്ദനയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഓമനിച്ചു വളർത്തിയ ഏക മകൾക്ക് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും അന്ത്യ ചുംബനം നൽകുന്നത് ഹൃദയഭേദകമായ കാഴ്ചയായി. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചടങ്ങുകള്‍ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മയ്ക്ക് അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ചികിത്സ നല്‍കി. കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.എൻ.വാസവൻ, സ്പീക്കർ എ.എൻ.ഷംസീർ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച…

മലയാളസിനിമയിലേക്ക് കള്ളപ്പണം ഒഴുക്ക് ; ഇ.ഡിയും ആദായനികുതി വകുപ്പും അന്വേഷണത്തില്‍ ; 25 കോടി ഒരു നിര്‍മ്മാതാവ് പിഴയടച്ചു

കൊച്ചി∙ ആദായനികുതി വകുപ്പും ഇ.ഡി. യും മലയാളസിനിമാ വ്യവസായ മേഖലയില്‍ അന്വേഷണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മലയാളസിനിമാ വ്യവസായത്തിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് ഉണ്ടാകുന്നതായി രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ചു നിര്‍മ്മാതാക്കളാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളത്. നാലുപേരെ ഉടന്‍ ഇഡി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ഒരു സിനിമാനിര്‍മ്മാതാവ് 25 കോടിരൂപ പിഴയടച്ചതായിട്ടാണ് വിവരം. മലയാള സിനിമാ മേഖലയില്‍ വിദേശത്തു നിന്നു വന്‍തോതിലുള്ള കള്ളപ്പണ നിക്ഷേപം വരുന്നതായിട്ടാണ് ഇന്റലിജന്‍സ് നല്‍കിയിരിക്കുന്ന വിവരം. ഇതേ തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ക്ക് പിന്നാലെ ഐടിയും നീങ്ങിയിരിക്കുന്നത്. വിദേശത്ത് നിന്നുള്ള പണം വന്‍തോതില്‍ മലയാളത്തിലെ നടന്‍ കൂടിയായ നിര്‍മാതാവ് കൈപ്പറ്റിയതിന്റെ രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 25 കോടി രൂപ നിര്‍മാണക്കമ്ബനി പിഴയടച്ചത്. സമീപകാലത്തു മലയാളത്തില്‍ കൂടുതല്‍ മുതല്‍ മുടക്കിയ നിര്‍മാതാവിനെയും രണ്ടുദിവസമായി ചോദ്യം ചെയ്യുന്നുണ്ട്. ഇയാള്‍ ഏതെങ്കിലും കള്ളപ്പണ നിക്ഷേപകരുടെ ബിനാമിയാണോ…

സുവര്‍ണ ക്ഷേത്രത്തിനു സമീപം വീണ്ടും സ്‌ഫോടനം: 5 പേര്‍ അറസ്റ്റില്‍

അമൃത്സര്‍: പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിനു സമീപം വീണ്ടും സ്‌ഫോടനം. അഞ്ചു പേര്‍ അറസ്റ്റിലായി. പുലര്‍ച്ചെ ഒരുമണിയോടെ അമൃത്സറിലെ ഹെറിറ്റേജ് സ്ട്രീറ്റിനു സമീപം തീവ്രത കുറഞ്ഞ സ്‌ഫോടനമുണ്ടായത്. പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണിത്. ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണിത്. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായതെന്നും അത് പരിഹരിച്ചവെന്നും ഡിജിപി ഗൗരവ് യാദവ് അറിയിച്ചൂ. സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന ആഹ്വാനവുമായി അമൃത്സറില്‍ രാവിലെ ഡിജിപി വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സിയും (എന്‍ഐഎ) പഞ്ചാബ് പോലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം സാംപിളുകള്‍ ശേഖരിച്ചു. അറസ്റ്റിലായവരില്‍ രണ്ട് പേര്‍ ദന്പതികളാണ്. ഇവരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് സൂചന. പ്രതികളില്‍ മൂന്നു പേരെ ഗുരുദ്വാരയിലെ സുരക്ഷാ ജീവനക്കാരാണ് പിടികൂടിയത്. തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കെട്ടിടങ്ങളിലെ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു. ഹെല്‍ത്ത് ഡ്രിങ്ക് കാനുകളില്‍ സ്‌ഫോടക വസ്തു നിറച്ചുള്ള സ്‌ഫോടനമാണ് ഹെറിറ്റേജ് സ്ട്രീറ്റില്‍…

ഡോ. വന്ദനാ ദാസിന്റെ സംസ്‌കാരം ഇന്ന്; കണ്ണീരുണങ്ങാതെ കുടുംബം, പ്രതിഷേധം തുടരാൻ ഡോക്ടർമാർ

കോട്ടയം: ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ കടുത്തുരുത്തിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വന്ദനയുടെ മൃതദേഹം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടില്‍ എത്തിച്ചത്. വനന്ദനയുടെ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിതുമ്പുകയാണ് നാട്ടുകാരും ബന്ധുക്കളും. നൂറുകണക്കിനാളുകളാണ് രാത്രിയിലും തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെ അവസാനമായി ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയത്. വീട്ടില്‍ രാവിലെയും പൊതുദര്‍ശനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വനന്ദനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പഠനം പൂര്‍ത്തിയാക്കിയ കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയ പ്രമുഖരടക്കം ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. കൊട്ടാരക്കര താലൂക്ക്…