കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവവികാസങ്ങളെന്ന് കോടതി പറഞ്ഞു. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടൂവെന്നും കോടതി. പൊലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് പ്രത്യേക സിറ്റിങ്ങില്‍ വിഷയം പരിഗണിക്കവേയാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്. എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞു തരേണ്ടത് കോടതിയല്ല. ആക്രമണങ്ങൾ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഇന്നു പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് മരിച്ചത്. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു…
Day: May 10, 2023
ഡോക്ടറുടെ കൊലപാതകം: സംസ്ഥാന വ്യാപകമായി ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കുന്നു
തിരുവനന്തപുരം: ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം, കെജിഎംഒഎ എന്നീ സംഘടനകള്‍ 24 മണിക്കൂർ സമരം പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ടു മണിവരെയാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സർക്കാർ, സ്വകാര്യ, മേഖലയിലെ മുഴുവൻ ഡോക്ടർമാരും സമരത്തിന്റെ ഭാഗമാകും. കോർപ്പറേറ്റ്, കോ–ഓപ്പറേറ്റീവ്,ഇഎസ്ഐ മേഖലയിലെ എല്ലാ ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. സംസ്ഥാന വ്യാപകമായി ഹൗസ് സർജന്മാരും പണിമുടക്കുകയാണ്. മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഒപി ബഹിഷ്കരിച്ചാണ് സമരം. കാഷ്വൽറ്റി, ഐസിയു, ലേബർ റൂം എന്നിവയിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാകും. എംബിബിഎസ്, പിജി വിദ്യാർഥികളും സമരഥത്തിൽ പങ്കെടുക്കുന്നുണ്ട്.
‘മരണം ഉണ്ടാകും, നിശ്ചയം’; ഒരു മാസം മുമ്പ് പോസ്റ്റിട്ട് മുരളി തുമ്മാരുകുടി; അതും സംഭവിച്ചു
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായ ആക്രമണത്തെതുടർന്ന് ഡോക്ടർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ചർച്ചയാകുന്നു. ഇത്തരത്തിലൊരു ആക്രമണം കേരളത്തിൽ ഉണ്ടാകുമെന്നും ആരോഗ്യപ്രവർത്തകന് ജീവൻ നഷ്ടമാകുമെന്നും തുമ്മാരുകുടി ഒരു മാസം മുമ്പു കുറിച്ചിരുന്നു. ഇതാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞദിവസം താനൂരിൽ ബോട്ടപകടം ഉണ്ടായപ്പോഴും മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ചർച്ചയായിരുന്നു. കേരളത്തിൽ ഒരു ബോട്ടപകടം ഉണ്ടാകുമെന്നു മാസങ്ങൾക്കു മുമ്പേ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.”മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്. ഇപ്പോൾ, “ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്” എന്നൊക്കെ പറയുന്നവർ അന്ന് മൊത്തമായി കളം മാറും. സമൂഹത്തിൽ വലിയ എതിർപ്പ് ഉണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും,…
എലത്തൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കെ. മുരളീധരൻ എംപിയുടെ ഡ്രൈവറും മകനും മരിച്ചു
കോഴിക്കോട്: എലത്തൂർ കോരപ്പുഴ കേളപ്പജി പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒന്നര വയസ്സുകാരനും പിതാവും മരിച്ചു. സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന വെസ്റ്റ്ഹിൽ ചുങ്കം പണിക്കർതൊടി വീട്ടിൽ അതുൽ (24), മകൻ ആൻവിക് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച അർധരാത്രിയായിരുന്നു അപകടം.അർധരാത്രി കഴിഞ്ഞ് 12.30നായിരുന്നു അപകടം. കുട്ടിയെ സ്വകാര്യ ആശുപത്രിയിലും പിതാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പിതാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അതുലിന്റെ ഭാര്യ മായ (21), മാതാവ് കൃഷ്ണവേണി (52), കാർ യാത്രക്കാരായ വടകര സ്വദേശികളായ സായന്ത്, സൗരവ്, അഭിമന്യു, സോനു എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊയിലാണ്ടി ഭാഗത്തേക്കു പോകുകയായിരുന്നു കാർ. കൊയിലാണ്ടിയിൽ ബന്ധുവിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത് വെസ്റ്റ്ഹിൽ ചുങ്കത്തെ വീട്ടിലേക്കു വരികയായിരുന്നു സ്കൂട്ടറിലുണ്ടായിരുന്നവർ. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു തിരിഞ്ഞാണ് നിന്നത്. പരുക്കേറ്റവരെ ഉടനെ ആംബുലൻസിൽ…
കൊല്ലത്ത് വനിത ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ച് ഐഎംഎ
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. സർക്കാർ-സ്വകാര്യ ഡോക്ടർമാർ പണിമുടക്കില്‍ പങ്കെടുക്കും. നാളെ രാവിലെ 8 മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ മാത്രമായിരിക്കും സേവനം ഉണ്ടാവുക. ഉച്ചയ്ക്ക് യോഗം ചേർന്ന് തുടർ സമരപരിപാടി നിശ്ചയിക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന്‍റെ സാന്നിധ്യത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെജിഎംഒഎയും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കും. അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിർത്തിവെക്കും. കൊല്ലം ജില്ലയിൽ കാഷ്വാലിറ്റി ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിർത്തിവയ്ക്കും. സംഭവത്തിൽ കുറ്റക്കാരായവരുടെ പേരിൽ മാതൃകപരമായ ശിക്ഷനടപടികൾ സീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം എന്ന്…
കുത്തേറ്റ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് കോട്ടയം സ്വദേശി വന്ദന ദാസ്
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിൻ്റെ അതിക്രമത്തിനിരയായ വനിതാ ഡോക്ടർ മരിച്ചു. ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദന ദാസ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ നാലുമണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനാകുകയും കത്രികകൊണ്ടു ഡോക്ടറെയും പോലീസുകാരെയും കുത്തിപ്പരിക്കേൽപ്പിക്കുകയും ആയിരുന്നു. ഗുരുതര പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് അക്രമണം നടത്തിയത്. ഇയാളുടെ കാലിൽ മുറിവുണ്ടായിരുന്നു. കാലിൽ മരുന്ന് വെച്ചതിന് ശേഷം പ്രതി ഡോ. വന്ദനയെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പോലീസുകാരെയും പ്രതി ആക്രമിച്ചു. ഡോക്ടറുടെ നെഞ്ചിലും കഴുത്തിലമടക്കം ആഴത്തിൽ മുറിവേറ്റു. ഗുരുതര പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് ഡോക്ടർക്ക് മരണം സംഭവിച്ചത്.കൊല്ലത്തെ അസീസിയ മെഡിക്കൽ കോളേജിൽ…