കൊച്ചി: താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് കേരള ഹൈക്കോടതി. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് സംഭവത്തിൽ സ്വമേധയാ കേസ് എടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ച് സ്വമേധയാ കേസെടുക്കുകയും ബന്ധപ്പെട്ട പോർട്ട് ഓഫീസറോട് റിപ്പോർട്ട് തേടുകയുമാണ് ചെയ്തത്. മാരിടൈം ബോർഡിന് കീഴിലുള്ള പോർട്ട് ഓഫീസറാണ് കോടതിക്ക് മറുപടി നൽകേണ്ടത്. നിലവിൽ മാരിടൈം ബോർഡിന്‍റെ ആഴിക്കൽ പോർട്ട് ഓഫീസർ അപകടവുമായി ബന്ധപ്പെട്ട് ഒരു ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണ റിപ്പോർട്ടാവും കോടതിയിൽ സമർപ്പിക്കുക. അതേസമയം താനൂരിലെ ദുരന്തത്തിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി. ആവർത്തിച്ചുണ്ടാകുന്ന ഇത്തരം ദുരന്തങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തു. ഈ ദുരന്തങ്ങളുടെ കാര്യകാരണങ്ങൾ കണ്ടെത്തി നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു. താനൂർ ബോട്ട് ദുരന്തത്തിൽ വിശദമായ അന്വേഷണമാണ് മാരിടൈം ബോർഡ് നടത്തുന്നത്. അപകടത്തിലായ അറ്റ്‌ലാന്‍റ എന്ന ബോട്ടിന് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. മത്സ്യ…
Day: May 9, 2023
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദനത്തിന് തീവ്രത കൂടുന്നു; മോക്ക ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു. വെളളിയാഴ്ചയോടെ വേഗത മണിക്കൂറില്‍ 130 കിലോമീറ്ററാവുകയും തീവ്രത കൂടി മോക്ക ചുഴലിക്കാറ്റാവുകയും ചെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് ആന്‍ഡമാന്‍ കടലിനും സമീപത്തായാണ് തിങ്കളാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത മണിക്കൂറുകളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറും. മെയ് 10 ഓടെ മോക്കോ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. മെയ് 12 ഓടെ ബംഗ്ലാദേശ്, മ്യാന്‍മര്‍ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമായേക്കും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. അതേസമയം മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മെയ് 12 വരെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ തീരങ്ങളിലേക്കും കടലിലേക്കുളള വിനോദ സഞ്ചാരപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റില്‍ തീപിടിത്തം; മന്ത്രി പി. രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തി നശിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നോര്‍ത്ത് സാന്റിച്ച് ബ്ലോക്കില്‍ തീപിടിത്തം. മൂന്നാം നിലയില്‍ മന്ത്രി പി. രാജീവിന്റെ ഓഫിസിന് സമീപമാണ് ഇന്ന് പുലര്‍ച്ചെയോടെ തീപിടിച്ചത്. പി. രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തി നശിച്ചു. 15 മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചു.ഉന്നത പോലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കര്‍ട്ടനും സീലിങ്ങും കത്തി നശിച്ചു. ഫയലുകള്‍ ഒന്നും കത്തിനശിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തീ ശ്രദ്ധയില്‍പ്പെട്ട പ്യൂണ്‍ സൂരക്ഷാജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, ചെങ്കല്‍ചൂളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയായിരുന്നു. 8.15 ഓടെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചു.വന്‍ സുരക്ഷയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരുക്കിയത്. തീ പൂര്‍ണമായും അണച്ച ശേഷമാണ് ജീവനക്കാരെ അകത്തു കയറ്റിയത്. മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചില്ല. 2020 ലും ഇതേ ബ്ലോക്കില്‍ തീപിടിത്തം ഉണ്ടായിരുന്നു.…
മധ്യപ്രദേശില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു; 15 മരണം, 25 പേര്‍ക്ക് പരിക്ക്
ഭോപ്പാല്‍:മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയില്‍ സ്വകാര്യ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് 15 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ദസനംഗയ്ക്ക് സമീപം ദോഗര്‍ഗോണ്‍ പാലത്തില്‍ നിന്നാണ് ബസ് ഇന്നുപുലര്‍ച്ചെ വീണത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രക്ഷാദൗത്യം തുടരുകയാണ്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
നഗ്നത കാണാവുന്ന കണ്ണടകളുടെ പേരിൽ വൻ തട്ടിപ്പ്; മലയാളികൾ ഉള്‍പ്പെടെ 4 പേർ പിടിയില്‍
ചെന്നൈ: നഗ്നത കാണാവുന്ന കണ്ണടകൾ വിൽപനയ്ക്ക് എന്ന പേരിൽ തട്ടിപ്പു നടത്തിയ സംഘം പിടിയിൽ. മലയാളികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ഇവരെ കോയമ്പേടുള്ള ലോഡ്ജില്‍ നിന്നും പൊലീസ് പിടികൂടി. തൃശൂർ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയാലയത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.പണം തട്ടിയതുമായി ബന്ധപ്പെട്ട് കോയമ്പേട് പൊലീസിനു ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിക്കുന്നത്. നാലംഗ സംഘം തോക്കു ചൂണ്ടി തന്റെ കയ്യിൽനിന്ന് ആറു ലക്ഷം രൂപ കവർന്നുവെന്നായിരുന്നു ചെന്നൈ സ്വദേശിയുടെ പരാതി. തുടർന്ന് ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഈ നാലംഗ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാൻഡ് പരിസരത്തെ ലോലെത്തി പൊലീസ്…
രാത്രിയില്‍ ഗൃഹനാഥനെ കുത്തിവീഴ്ത്തി, ഗുരുതര പരുക്ക്; രണ്ട് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ
പാലക്കാട്: ഒലവക്കോടിൽ ഗൃഹനാഥനെ കുത്തിവീഴ്ത്തിയ കേസിൽ രണ്ട് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ. കഞ്ചിക്കോട് വാടകയ്ക്കു താമസിക്കുന്ന വൃന്ദ എന്ന വിനു, ജോമോൾ എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. സാരമായി പരുക്കേറ്റ ഒലവക്കോട് സ്വദേശി സെന്തിൽകുമാർ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ തുടരുകയാണ്.വൃന്ദയെയും ജോമോളെയും രാത്രിയിൽ വീടിനു സമീപമുള്ള വഴിയിൽ സംശയാസ്പദമായി കണ്ടത് സെന്തിൽകുമാർ ചോദ്യം ചെയ്തു. പ്രകോപിതരായ ഇരുവരും ചേർന്ന് സെന്തിൽകുമാറിനെ ക്രൂരമായി മർദിച്ചു. അടിച്ചു വീഴ്ത്തിയ ശേഷം ഇരുവരും ആക്രമണം തുടർന്നു. ഇതിനിടയിൽ വൃന്ദ കയ്യിൽ ഒളിപ്പിച്ചിരുന്ന കത്തിയുമായി സെന്തിൽകുമാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സെന്തിൽകുമാറിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റു. പിന്നാലെ വൃന്ദ ഓടി രക്ഷപ്പെട്ടു.ജോമോളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വൃന്ദ പിന്നീട് ട്രെയിൻ മാർഗം ഒലവക്കോടുനിന്നും കടന്നെങ്കിലും ഫോൺ ടവർ ലൊക്കേഷൻ മനസിലാക്കി ടൗൺ നോർത്ത് പൊലീസും പിന്തുടർന്നു. കൊല്ലത്തു നിന്നാണ് വൃന്ദയെ പൊലീസും പിന്തുടർന്നു.…
ദി കേരള സ്‌റ്റോറിക്ക് നികുതി ഇളവ് നല്‍കി യു.പി സര്‍ക്കാര്‍; അണിയറ പ്രവര്‍ത്തകര്‍ക്ക് മുംബൈ പോലീസിന്റെ സുരക്ഷ
ലക്‌നൗ/മുംബൈ: ‘ദി കേരള സ്‌റ്റോറി’യോട് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പ്രതികരണം ഉയരുമ്പോൾ സിനിമയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നതിന് നികുതി ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സിനിമ സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുമെന്ന് കാണിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് യോഗി സര്‍ക്കാരിന്റെ നടപടി. അതിനിടെ, സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് അജ്ഞാത നമ്ബറില്‍ നിന്ന് ഭീഷണി സന്ദേശമെത്തി. ഇതേതുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. കഥ സിനിമയില്‍ അവതരിപ്പിച്ചതില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് തെറ്റുപറ്റിയെന്നും ഒറ്റയ്ക്ക് പുറത്തുഇറങ്ങരുതെന്നുമായിരുന്നു മുന്നറിയിപ്പ്. സംവിധായകന്‍ സുദീപ്‌തോ സെന്‍ പോലീസിനെ ഭീഷണി അറിയിച്ചത്. എന്നാല്‍ പരാതി എഴുതികിട്ടാത്തതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുംബൈ പോലീസ് പറയുന്നൂ. ദി കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം ഝാര്‍ഖണ്ഡില്‍ വിലക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരി മുഖ്യമന്ത്രി ഹേമന്ത് സോറന് കത്ത് നല്‍കി.
അപകടത്തിൽപ്പെട്ടവരുടെ എണ്ണത്തിൽ അവ്യക്തത; പൂരപ്പുഴയുടെ അഴിമുഖത്ത് ഇന്നും തിരച്ചില്‍
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തമുണ്ടായ പൂരപ്പുഴയുടെ അഴിമുഖത്ത് ഇന്നും തിരച്ചില്‍ തുടരുന്നു. ബോട്ടില്‍ ഉണ്ടായിരുന്നവരെക്കുറിച്ച് കൃത്യമായ എണ്ണം ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചത്. ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെ സ്ഥലത്ത് ക്യാംപ് ചെയ്താണ് തിരച്ചിൽ തുടരുന്നത്. 48 മണിക്കൂർ തിരച്ചിൽ നടത്തുമെന്നാണ് സംഘം നൽകുന്ന സൂചന. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണിത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരോ നാട്ടുകാർക്കു പരിചയമില്ലാത്ത ആളുകളോ ബോട്ടിലുണ്ടായിരിക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് ഇന്നും രാവിലെ തിരച്ചിൽ പുനരാരംഭിച്ചത്. അതേസമയം, പിടിയിലായ ബോട്ടുടമ നാസറിനെ താനൂര്‍ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം ഇന്ന് ബോട്ട് വിശദമായി പരിശോധിച്ചേക്കും. ബോട്ടിലെ സ്രാങ്ക് ഉള്‍പ്പെടെയുള്ളവര്‍ക്കായും അന്വേഷണം തുടരുകയാണ്. ഒളിവിൽപോയിരുന്ന ബോട്ടുടമ താനൂർ സ്വദേശി നാസറിനെ കോഴിക്കോട്ടുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു കേസ്. ബോട്ട്…
ന്യൂനമർദ്ദം രൂപപ്പെട്ടു, ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചേക്കും; കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും 11 നും ശക്തമായ മഴക്ക് സാധ്യതയെന്ന് പ്രവചനമുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. നാളെയോടെ തീവ്ര ന്യൂനമർദ്ദമായും തുടർന്നു മെയ് 10 ഓടെ ചുഴലിക്കാറ്റായും ശക്തിപ്രാപിക്കാനാണ് സാധ്യത. തുടക്കത്തിൽ മെയ് 11 വരെ വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് സഞ്ചരിച്ചതിനു ശേഷം വടക്ക്- വടക്ക് കിഴക്ക് ഭാഗത്തേക്ക് ദിശ മാറി ബംഗ്ലാദേശ്- മ്യാന്മാർ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.