അന്ത്യയാത്രയിലും പിരിയാതെ; 12 പേരെയും കബറടക്കിയതും ഒരുമിച്ച്; ഉറ്റവരെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ

മലപ്പുറം: താനൂരിൽ ബോട്ട് അപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ 12 പേരെയും കബറടക്കിയത് ഒരുമിച്ച്. പുത്തൻ കടപ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ ആണ് ഇവർക്കുള്ള കബറുകൾ ഒരുക്കിയത്. ഇതിനായി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് വലിയ കുഴിയെടുത്ത് അതിൽ വ്യത്യസ്ത അറകൾ തീർത്താണ് ഇവരെ എല്ലാവരെയും ഒരുമിച്ച് കബറടക്കിയത്. പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ കുടുംബത്തിലെ 12 പേർക്കാണ് താനൂർ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടമായത്. സൈതലവിയും സഹോദരനും മാത്രം ഉല്ലാസയാത്രയ്ക്ക് പോയിരുന്നില്ല. ബാക്കി എല്ലാവരും ഉല്ലാസയാത്രയ്ക്ക് പോയിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. ഒരു രാത്രി അവസാനിപ്പിച്ചപ്പോഴേക്കും സൈതലവിക്ക് കുടുംബത്തെ മുഴുവനായി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ച ശേഷമാണ് കബർ സ്ഥാനിലേക്ക് കൊണ്ടുപോയത്. ഒരു കുടുംബത്തിലെ എല്ലാവർക്കും അന്ത്യവിശ്രമം കൊള്ളാനുള്ള ഇടം ഒരുമിച്ചാണ് പുത്തൻ കടപ്പുറം ജുമാമസ്ജിദ്…

‘കേരളത്തില്‍ വൈകാതെ ഹൗസ് ബോട്ട് അപകടം ഉണ്ടാകും, 10ലേറെ പേര്‍ മരിക്കും’, ഒരു മാസം മുന്നേ ചൂണ്ടിക്കാട്ടി മുരളി തുമ്മാരുകുടി

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഏപ്രില്‍ ഒന്നിന് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി പങ്കുവെച്ച കുറിപ്പാണ് . കേരളത്തില്‍ പത്തിലേറെ പേര്‍ ഒരു ഹൗസ്‌ ബോട്ട് അപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മതിയായ സുരക്ഷയില്ലാതെ വിനോദ സഞ്ചാര ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മുരളി തുമ്മാരിക്കുടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഹൗസ്‌ ബോട്ട് മൊത്തം എളുപ്പത്തില്‍ കത്തി തീരാവുന്ന വസ്തുക്കള്‍ ആണെന്നും ഒരു അപകടം ഉണ്ടാകാന്‍ വളരെ ചെറിയ അശ്രദ്ധ മതിയെന്നും അപകടങ്ങള്‍ ഉണ്ടാകുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘പത്തു പേര്‍ മരിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇതൊന്നും വര്‍ത്തയാകുന്നില്ല, ചര്‍ച്ചയാകുന്നില്ല, അധികാരികളുടെ ശ്രദ്ധ അങ്ങോട്ട് തിരിയുന്നുമില്ല. എന്നാല്‍ അതുണ്ടാകും. ലൈസന്‍സ് ഇല്ലാത്ത ബോട്ടുകള്‍ അനവധി ഉണ്ടായിരുന്നു എന്ന് കണ്ടെത്തും. പരിശീലനം ഇല്ലാത്ത ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നു എന്ന്…

പരപ്പനങ്ങാടിയിൽ പൊതുദർശനം തുടരുന്നു; മുഖ്യമന്ത്രി തിരൂരങ്ങാടിയിലെത്തി

മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ പരപ്പനങ്ങാടിയിലെത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷമാണ് പരപ്പനങ്ങാടിയിലെത്തിച്ചത്. സ്ഥലത്ത് പൊതുദർശനം തുടരുന്നു. ഇതിനുശേഷമാകും സംസ്കാരചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി. മന്ത്രി ആന്റണി രാജുവും ഒപ്പമുണ്ട്. 22 പേരാണ് ദുരന്തത്തിൽ മരിച്ചത്. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 9 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേർ ഇവരുടെ ബന്ധുക്കളും. പരുക്കേറ്റ 9 പേർ ചികിത്സയിലാണ്. ഇതിൽ നാലുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 25 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടിൽ 40 ലേറെ പേർ ഉണ്ടായിരുന്നുവെന്നാണു നിഗമനം. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു. പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് തിരച്ചിൽ തുടരുന്നു.…

താനൂര്‍ ദുരന്തം: ബോട്ടിലുണ്ടായിരുന്നത് 37 പേര്‍, ഒരാളെ കൂടി കണ്ടെത്താനുണ്ടെന്ന് ബന്ധുക്കള്‍, മരണം 22 ആയി

താനൂര്‍: താനൂരില്‍ ഇന്നലെയുണ്ടായ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇവരില്‍ ഒമ്പത് പേര്‍ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇവരുടെ ബന്ധുക്കളായ രണ്ടു പേരും മരണമടഞ്ഞു. ബോട്ടില്‍ കയറിയത് 37 പേരാണെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറയുന്നു. എന്നാല്‍ എത്ര പേര്‍ കയറിയെന്നതില്‍ അവ്യക്തത തുടരുകയാണ്. അഞ്ച് പേര്‍ കൂടി ടിക്കറ്റ് എടുത്തെങ്കിലും കയറിയില്ലെന്ന് പറയപ്പെടുന്നു. ഒരു കുട്ടിയെ കൂടി കണ്ടെത്താനുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. എട്ടു വയസ്സുള്ള ഒരു കുട്ടിയെ ആണ് കണ്ടെത്താനുള്ളത്. കുട്ടിയ്ക്കായി മുങ്ങല്‍ വിദഗ്ധ തിരച്ചില്‍ നടത്തുകയാണ്. എന്‍ഡിആര്‍എഫും നേവിയും ഫയര്‍ ഫോഴ്‌സുമാണ് തിരച്ചില്‍ നടത്തുന്നത്. മരിച്ചവരില്‍ നാലു പേര്‍ കുട്ടികളാണ്. നാല് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ ഒമ്ബതു പേരുടെ മൃതദേഹങ്ങള്‍ മഞ്ചേരി ആശുപത്രിയില്‍ നിന്ന് വിട്ടുകൊടുത്തു. മൃതദേഹങ്ങള്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ജുമാ മസ്ജിദില്‍ ഖബറടക്കം. ആവില്‍ ബീച്ചിലെ…

കണ്ണീരണിഞ്ഞ് പരപ്പനങ്ങാടി; താനൂർ ബോട്ടപകടത്തിൽ മരിച്ച 22 പേരിൽ 12 പേരും ഒരു കുടുംബത്തിലെ അംഗങ്ങൾ

മലപ്പുറം: താനൂരിൽ ബോട്ട് അപകടത്തെ തുടർന്ന് 22 പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ ഇവരിൽ 12 പേരും ഒരു കുടുംബത്തിലെ അംഗങ്ങൾ. പരപ്പനങ്ങാടി സ്വദേശി പുത്തൻകടപ്പുറത്ത് കുന്നുമ്മൽ സൈതലവിയുടെ കുടുംബത്തെയാണ് അപകടത്തിൽ പുഴ കവർന്നെടുത്തത്. ഞായറാഴ്ച ദിവസം ആഘോഷിക്കാൻ വൈകുന്നേരത്തോടെ താനൂരിൽ എത്തിയതായിരുന്നു ഇവർ. സൈതലവിയുടെ ഭാര്യ ഭാര്യ സീനത്ത് 43, മക്കളായ അസ്ന 18, ഷംനാ 16, ഷഫ്ല(13) , ഫിദ ദിൽന( 8) , സൈതലവിയുടെ സഹോദരൻ സിറാജിന്‍റെ ഭാര്യ റസീന 27, മക്കളായ ഷഹറ (8), ഫാത്തിമ റിഷിദ ( 7), നയറ ഫാത്തിമ. സൈതലവിയുടെ സഹോദരി നുസ്രത്തിന്‍റെ മകൾ ഒന്നര വയസുള്ള ആയിഷ മഹറിൻ, ഇവരുടെ ബന്ധു അവിൽ ബീച്ചിൽ കുന്നുമ്മൽ വീട്ടിൽ ജാബിറിന്‍റെ ഭാര്യ കുന്നുമ്മൽ ജെൽസിയ (42), മകൻ ജരീർ എന്നിവരാണ് മരിച്ചത്. സൈതലവിയും സഹോദരൻ ജാബിറും ഉല്ലാസയാത്രയ്ക്ക് പോയിരുന്നില്ല.…