ന്യൂഡൽഹി∙ മണിപ്പൂരിൽ കലാപമേഖലകളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ഇടപെട്ട് സംസ്ഥാന സർക്കാർ. വിദ്യാർത്ഥികളെ വിമാനമാർഗം തിങ്കളാഴ്ച ബെംഗളുരുവിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു. ഒൻപത് വിദ്യാർത്ഥികളാണ് മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15–ന് ഇംഫാലിൽ നിന്ന് വിമാനമാർഗം കൊൽക്കത്തയിലെത്തിക്കും. അവിടെ നിന്ന് രാത്രി 9.30 ഓടെ ബെംഗളുരുവിലെത്തും.ഒൻപത് വിദ്യാർത്ഥികളിൽ മൂന്നുപേർ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. കണ്ണർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് രണ്ടുപേർ വീതവും പാലക്കാട്, വയനാട് എന്നിവടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് മണിപ്പൂരിൽ കുടുങ്ങിയത്. അതേസമയം സംഘർഷ മേഖലകളിൽനിന്ന് സൈന്യം ഒഴിപ്പിച്ചവരുടെ എണ്ണം 13,000 കടന്നു. പത്ത് കമ്പനി സേനയെ കൂടി സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതായും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും സൈന്യവും സർക്കാരും അറിയിച്ചു.
Day: May 6, 2023
ഓഫീസില്‍ വെച്ചും വാമപ്പിനിടയിലും മാറിടത്തും വയറ്റിലും സ്പര്‍ശിച്ചു ; ബ്രിജ്ഭൂഷണെതിരേ ഗുസ്തിതാരത്തിന്റെ ഗുരുതര ആരോപണം
ന്യൂഡല്‍ഹി: മാറിടത്തും ശരീരത്തും ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ തലവനും വിവാദനായകനുമായ ബ്രിജ്ഭൂഷന്‍ സിംഗിനെതിരേ താരങ്ങളുടെ ആരോപണം. ഓഫീസില്‍ വെച്ചും മത്സരത്തിനുള്ള വാം അപ്പിനും ഇടയിലും താരങ്ങളെ കയറിപ്പിടിക്കല്‍, ലൈംഗികത്വരയോടെയുള്ള സ്പര്‍ശനം തുടങ്ങിയവയാണ് വനിതാതാരങ്ങള്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണം. സുപ്രീംകോടതി ഇടപെടലിന് പിന്നാലെ ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷന്‍ ശരന്‍ സിംഗിനെതിരേ ഡല്‍ഹി പോലീസ് രണ്ടു പേരുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. ഒരെണ്ണം പ്രായപൂര്‍ത്തിയാകാത്ത കായികതാരം നല്‍കിയ പരാതി ആയതിനാല്‍ പോക്‌സോയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തേത് മാന്യതയെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം എന്ന നിലയില്‍ മറ്റു താരങ്ങള്‍ നല്‍കിയവയാണ്. രണ്ടു പരാതികളിലും ഗുരുതരമായ ആരോപണങ്ങളാണ് നടത്തിയിരിക്കുന്നത്. ശ്വാസോച്ഛ്വാസ പരിശോധന എന്ന വ്യാജേനെ മാറിടത്തും വയറിലും നിതംബത്തിലും മോശമായ നിലയില്‍ സ്പര്‍ശിച്ചെന്ന് പരാതികളില്‍ പറയുന്നു. ആരോപണം ഉന്നയിച്ച ഏഴു വനിതാഗുസ്തി താരങ്ങളില്‍ രണ്ടുപേരെ പരാതി നല്‍കാന്‍ മുമ്ബോട്ട്…
മുന്‍ എംഎല്‍എയും അദ്ധ്യാപികയുമായ നബീസാ ഉമ്മാള്‍ അന്തരിച്ചു
തിരുവനന്തപുരം : ജനപ്രതിനിധിയും അദ്ധ്യാപികയുമായ പ്രൊഫ. നബീസ ഉമ്മാള്‍ (92) അന്തരിച്ചു. നെടുമങ്ങാട് പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം. സാമൂഹിക രാഷ്ട്രീയ രംഗത്തെ വലിയ സാന്നിദ്ധ്യമായിരുന്ന നബീസാ ഉമ്മാള്‍ ഭാഷാ പണ്ഡിതയും സാംസ്‌കാരിക പ്രഭാഷകയുമായിരുന്നു. മുന്‍ കഴക്കൂട്ടം എംഎല്‍എയായിരുന്ന നബീസാ ഉമ്മാള്‍ 1987 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നുമാണ് മത്സരിച്ച് ജയിച്ചത്. എന്നാല്‍ 1991ലെ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്നും എം വി രാഘവനോട് 689 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1995ല്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണായി. കേരളത്തിലെ നിരവധി സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപികയും പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീംസ്ത്രീ കൂടിയായ നബീസാ 1986ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പ്രിന്‍സിപ്പലായിരിക്കെയാണ് സര്‍വിസില്‍ നിന്നും വിരമിച്ചത്. എ ആര്‍ രാജരാജവര്‍മക്കുശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യയാളായിരുന്നു.
ഭർത്താവ് മാറിയ തക്കം നോക്കി വീട്ടമ്മയെ മൊബൈലിൽ അശ്ലീല ചിത്രം കാണിച്ചു; തട്ടുകടയിലെ തർക്കത്തിൽ 5 പേർ അറസ്റ്റിൽ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാലമൂട്ടിൽ വീട്ടിൽ മാത്യു ചാക്കോയുടെ മകൻ ഡോണ മാത്യു (30), ഇടക്കുന്നം വെപ്പാട്ടുശേരിൽ വീട്ടിൽ ജയ്സൺ മാത്യു (25), ഇടക്കുന്നം പാലമൂട്ടിൽ വീട്ടിൽ ക്രിസ് ജെയിംസ് (20), ഇടക്കുന്നം കാരമുള്ളുങ്കൽ വീട്ടിൽ ജസ്റ്റിൻ തോമസ് (22), പട്ടിമറ്റം കരിപ്ലാക്കൽ മിഥുൻ സാബു(22) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഇന്നലെ രാത്രി 11 മണിയോടുകൂടി കാഞ്ഞിരപ്പള്ളി പട്ടിമറ്റം ഭാഗത്തുള്ള ഫാസ്റ്റ് ഫുഡ്കടയിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ കൂവപ്പള്ളി സ്വദേശികളായ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. ദമ്പതികൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ടേബിളിന് സമീപം യുവാക്കൾ വന്നിരിക്കുകയും തുടർന്ന് ഭർത്താവ് മാറിയ സമയം യുവാക്കളിലൊരാൾ തന്റെ കയ്യിലിരുന്ന മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന അശ്ലീല ചിത്രം വീട്ടമ്മയെ കാണിക്കുകയും…
വാസന്തിയമ്മ മഠം: അനീഷിന് നോട്ടിരട്ടിപ്പ്, മഠത്തിൽ താമസിപ്പിച്ചത് സ്വന്തമായി വീടില്ലാത്തതിനാൽ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
പത്തനംതിട്ട: മലയാലപ്പുഴയിൽ പെൺകുട്ടി ഉൾപ്പടെ മൂന്ന് പേരെ വീടിനുള്ളിൽ പൂട്ടിയിട്ട സംഭവത്തിൽ വിവാദ മഠം നടത്തിപ്പുകാരിയും സഹായിയും മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മഠത്തിൽ സംഘർഷം ഉണ്ടാക്കിയ 30 സി പി എം പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തു. പൂട്ടിയിട്ട സ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു കേസിലെ പ്രതി ആയ അനീഷിനായുള്ള അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയാലപ്പുഴയിലെ വാസന്തിയമ്മ മഠത്തിൽ 3 പേരെ ഭീഷണിപ്പെടുത്തി പൂട്ടിയിട്ട കേസിൽ പ്രതിയായ ശോഭനയും സഹായി ഉണ്ണിക്കൃഷ്ണനും ആണ് പൊലീസിൽ കീഴടങ്ങിയത്. കൊട്ടാരക്കര ജയിലിൽ വച്ചു പരിചയപ്പെട്ട അനീഷ് ജോണുമായി സാമ്പത്തിക ഇടപാടുണ്ടെന്നും 6 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും ഇവർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. നോട്ടിരട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നും ഇരട്ടിപ്പിച്ചു നൽകാമെന്നും പറഞ്ഞാണ് അനീഷ് പണം വാങ്ങിയതെന്ന് ഇവർ മൊഴി നൽകിയിരിക്കുന്നത്. ഇടനിലക്കാരൻ വഴിയും ഓൺലൈനിലൂടെയുമാണ്…
ചക്രവാതച്ചുഴി ന്യൂനമർദവും പിന്നീട് ചുഴലിക്കാറ്റുമായേക്കും; സംസ്ഥാനത്ത് കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. ഇന്ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത. ഞായറാഴ്ചയോടെ ചക്രനാതച്ചുഴി ന്യൂനമർദമായും മെയ് എട്ടോടെ തീവ്ര-ന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനുശേഷം വടക്ക് ദിശയിലേക്ക് പ്രവഹിച്ച് മധ്യ-ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കും. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വയനാട്, ചൊവ്വാഴ്ച എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ…
‘അഖിയേട്ടൻ’ കൂടുതൽ സ്ത്രീകളെ ചതിച്ചോ? ആതിരയുടെ മൃതദേഹത്തിൽ നിന്നും സ്വര്‍ണമാല മോഷ്ടിച്ചു; പണയം വെച്ചത് അങ്കമാലിയിൽ
തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കൊല്ലപ്പെട്ട ആതിരയുടെ മൃതദേഹത്തിൽ നിന്നും പ്രതി അഖിൽ സ്വർണ മാല മോഷ്ടിച്ചു. ഇത് അങ്കമാലിയിൽ സ്വകാര്യ വ്യക്തിയുടെ അടുത്ത് പണയം വച്ചെന്ന് അഖിൽ മൊഴി നൽകി. കഴിഞ്ഞദിവസമാണ് തുമ്പൂർമുഴി വനമേഖലയിൽ കാലടി സ്വദേശി ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സുഹൃത്ത് യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പിന്നാലെ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹത്തിൽ നിന്നും മാല മോഷ്ടിച്ചെന്ന റിപ്പോർട്ട്. ആതിരയുടെ ദേഹത്ത് ഉണ്ടായിരുന്ന ഒന്നര പവന്‍റെ മാലയാണ് കൊലപാതകത്തിന് പിന്നാലെ പ്രതി കവർന്നത്. മൃതദേഹത്തിൽ നിന്ന് കവർന്ന മാല അങ്കമാലിയിൽ പണയം വെച്ചതായപം അഖിൽ മൊഴി നൽകിയെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. കേസിൽ അഖിലിനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് പോലീസ്. ആതിരയിൽ നിന്നും ആഭരണങ്ങൾ കൈക്കലാക്കിയത് പോലെ കൂടുതൽ സ്ത്രീകളിൽ നിന്നും അഖിൽ പണമോ സ്വർണ്ണമോ വാങ്ങിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.…