കോട്ടയം: സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ തുടരുന്നു. കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ മരിച്ച സംഭവത്തിൽ പ്രതിയായ കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനെ കണ്ടെത്താനാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഇയാൾ സംസ്ഥാനം വിട്ടെന്നും കോയമ്പത്തൂരുണ്ടെന്നുമാണ് സൂചന. ഇയാളെ അന്വേഷിച്ച് കോയമ്പത്തൂരിലെത്തിയ പൊലീസ് സംഘം തിരച്ചിൽ തുടരുകയാണ്. അതേസമയം പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടും യുവതി നൽകിയ പരാതി സ്റ്റേഷനിൽനിന്ന് ചോർത്തി അരുണിന് നൽകിയെന്ന് ആരോപിച്ചും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇവർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. സംഭവം അറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വൈക്കം ഡിവൈഎസ്പിയുമായി ചർച്ച നടത്തിയതിനു ശേഷമാണ് പ്രതികളെ വിട്ടയച്ചത്. സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം…
Day: May 3, 2023
തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു
തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴ് സിനിമ മേഖലയില്‍ കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ ഒട്ടനേകം കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. ക്യാരക്ടര്‍ റോളുകളിലും ഹാസ്യ നടനായുമെല്ലാം അദ്ദേഹം പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്.ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാള സിനിമയുടേയും ഭാഗമായി. തമിഴ് സിനിമ രംഗത്ത് സംവിധാന സഹായിയായി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് സ്വതന്ത്ര സംവിധായകനായി മാറി. പിന്നീട് നടനായും അദ്ദേഹത്തെ തെന്നിന്ത്യന്‍ സിനിമ അംഗീകരിച്ചു.
ഇടിച്ച കാറിനു മുകളിലേക്കു തെറിച്ചുവീണ ബൈക്ക് യാത്രികനുമായി 3 കി.മീ യാത്ര; തള്ളിയിട്ടു, ദാരുണാന്ത്യം
ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ അതിസുരക്ഷാ മേഖലയിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരുക്കേറ്റു. ഇടിയേറ്റു തെറിച്ച് കാറിനു മുകളിൽ വീണ യുവാവുമായി വാഹനം മൂന്നു കിലോമീറ്ററോളം ദൂരം ഓടിയതായി റിപ്പോർട്ടുണ്ട്. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. അപകടത്തിന് സാക്ഷികളായവരിൽ ഒരാളാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.ഇവിടെ ജ്വല്ലറി നടത്തുന്ന ദീപാൻഷു വർമയാണ് അപകടത്തിൽ മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധു കൂടിയായ ഇരുപതുകാരൻ മുകുളിനാണ് ഗുരുതരമായി പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന് ഇടയാക്കിയ വാഹനത്തിന്റെ ഡ്രൈവറെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതായാണ് വിവരം. അതേസമയം, ഇവരുടെ പേരുവിവരം പുറത്തു വിട്ടിട്ടില്ല. കസ്തൂർബ ഗാന്ധി മാർഗിനും ടോൾസ്റ്റോയ് മാർഗിനും ടോൾസ്റ്റോയ് മാർഗിനും ഇടയിലാണ് അപകടം നടന്നത്. ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ബന്ധുക്കളായ യുവാക്കളെ…
32000 പേർ വെറും മൂന്നായി; തിരുത്തുമായി കേരളാ സ്റ്റോറി നിർമാതാക്കൾ
ദി കേരളാ സ്റ്റോറി സിനിമയുടെ ടീസറിന്റെ ഡിസ്ക്രിപ്ക്ഷനിൽ തിരുത്തുമായി നിർമാതാക്കൾ. കേരളത്തിലെ 32,000 പെൺകുട്ടികളുടെ ഹൃദയം തകർക്കുന്ന കഥ എന്നതിനു പകരം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളുടെ കഥ എന്നാണ് നൽകിയിരിക്കുന്നത്. 32,000 എന്ന കണക്ക് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് തിരുത്ത്.മതപരിവർത്തനത്തിലൂടെ രാജ്യം വിട്ട പെൺകുട്ടികളുടെ കണക്കിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏഴ് വർഷം പഠനം നടത്തിയ ശേഷമാണ് ഈ കണക്ക് കണ്ടെത്തിയതെന്ന വാദമാണ് സംവിധായകൻ ഉന്നയിച്ചത്. വിവാദ സിനിമയുടെ ഹിന്ദി ടീസർ യൂട്യൂബ് നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മലയാളത്തിലുള്ള ടീസർ യൂട്യൂബിൽ പ്രസിദ്ധീകരിച്ചത്. പുതുതായി അപ്ലോഡ് ചെയ്ത ടീസറിന് യൂട്യൂബ് റെസ്ട്രിക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും കാണാതായ പെൺകുട്ടികളെ മതം മാറ്റിയ ശേഷം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന വാദമാണ് സിനിമ ഉന്നയിക്കുന്നത്. കേരളത്തെ മോശമായി ചിത്രീകരിക്കാൻ…
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു; തീപിടിച്ചതിന്റെ കാരണം വ്യക്തമല്ല
തൃശൂർ: കൊരട്ടി പൊങ്ങത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു. കൊരട്ടി പൊങ്ങം ചക്കിയത്ത് ഷെര്‍ലി (54) ആണ് മരിച്ചത്. ഭര്‍ത്താവ് ദേവസി (68) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.45നായിരുന്നു സംഭവം. എങ്ങനെയാണ് പൊള്ളലേറ്റതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.വീടിന്റെ ഒന്നാം നിലയിലെ വരാന്തയിലായിരുന്നു തീയും പുകയും ഉയര്‍ന്നത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഷെര്‍ലി മരിച്ചത്. തീപിടിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കൊരട്ടി പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. കറുകുറ്റി സെന്റ് തോമസ് യുപി സ്‌കൂള്‍ അധ്യാപികയായിരുന്ന ഷെര്‍ലി. ഏതാനും വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് സ്വമേധയാ വിരമിച്ചതായിരുന്നു. ദേവസി ടാക്‌സി ഡ്രൈവറാണ്. രണ്ടു മക്കളും വിവാഹം കഴിഞ്ഞ് കുടുംബസമേതം കഴിയുന്നു.
പരാതി ഒതുക്കാൻ അനുരാഗ് ഠാക്കൂർ ശ്രമിച്ചു: ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്
ന്യൂഡൽഹി∙ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ ആരോപണവുമായി ഡൽഹിയിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ. റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവനും ബിജെപി എംപിയുമായ ബ്രിജ്ഭുഷൻ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധത്തിലാണു താരങ്ങൾ. സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാതെ അന്വേഷണത്തിന് ഒരു പാനലിനെ നിയോഗിച്ച് പരാതി ഒതുക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് ആരോപിച്ചു. ‘‘അധികാരസ്ഥാനത്ത് ദീർഘകാലം തുടർന്ന അതിശക്തനായ ഒരാളെ എതിർത്തുനിൽക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. മൂന്ന് – നാലു മാസമായി ഞങ്ങൾ ജന്തർ മന്തറിൽ പ്രതിഷേധിക്കുകയാണ്. ഒരു ഉദ്യോഗസ്ഥനുമായി സംസാരിച്ചു. വനിതാ താരങ്ങൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചും അവർക്കുണ്ടാകുന്ന മാനസികപീഡനങ്ങളെക്കുറിച്ചും അദ്ദേഹത്തോടു പറഞ്ഞു. എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. പിന്നീടാണ് ഞങ്ങൾ ധർണ ഇരിക്കാൻ ആരംഭിച്ചത്. വിഷയം സംബന്ധിച്ച് അനുരാഗ് ഠാക്കൂറുമായി ആദ്യം ചര്‍ച്ച നടത്തിയതിനു ശേഷം…
തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് വൻ അപകടം, 3 പേർക്ക് ദാരുണാന്ത്യം
തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് വൻ അപകടം. അർദ്ധരാത്രി ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേർ മരിച്ചു. ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് വരികയായിരുന്ന അൽ അമീൻ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ അടക്കം ആറ് പേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. മരത്തിലിടിച്ചാണ് മരിച്ചത്. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. അർദ്ധരാത്രി ഒരു മണിയോടെയാണ് ചൊവ്വന്നൂർ എസ് ബി ഐ ബാങ്കിന് സമീപത്ത് നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞത്. പരിക്കേറ്റ രണ്ട് പേരെ താലൂക്ക് ആശുപത്രിയിലും ഒരാളെ മലങ്കര സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.