മലപ്പുറം∙ വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പേരാമ്പ്ര സ്വദേശിനിയെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെത്തിച്ച് പീഡിപ്പിച്ചു. വീട്ടിൽ തിരിച്ചെത്തിക്കാമെന്ന വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവറും പീഡിപ്പിച്ചു. തുടർന്ന് പെണ്‍കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. മുനീർ, പ്രജീഷ്, ഓട്ടോ ഡ്രൈവർ സജീർ എന്നിവരാണ് പിടിയിലായത്.
Month: December 2022
കയ്യൊപ്പോടെ ജഴ്‌സി; ധോനിയുടെ മകള്‍ക്ക് മെസിയുടെ സ്‌നേഹ സമ്മാനം
റാഞ്ചി: ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോനിയുടെ മകള്‍ക്ക് കയ്യൊപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കി മെസി. പാപ്പ സിവ എന്നെഴുതിയ ജഴ്‌സിയാണ് മെസി സിവയ്ക്കായി നല്‍കിയത്. മെസിയുടെ കയ്യൊപ്പോടെയുള്ള അര്‍ജന്റൈന്‍ ജഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന സിവയുടെ ചിത്രം സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. അച്ഛനെ പോലെ, മകളെ പോലെ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. മെസിയുടെ വലിയ ആരാധകനാണ് ധോനി. ഫുട്‌ബോളിനോടുള്ള താത്പര്യം ധോനി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. പരിശീലന സെഷനുകള്‍ക്കിടയില്‍ ഫുട്‌ബോള്‍ കളിക്കുന്ന ധോനിയുടെ വീഡിയോ പലപ്പോഴും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മെസിയിലേക്ക് വരുമ്പോള്‍, ലോക കിരീടം നേടിയതിന് ശേഷം കുടുംബത്തിനൊപ്പം സമയം ചിലവിടുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം. ജനുവരി ആദ്യ ആഴ്ചയ്ക്ക് ശേഷമാവും മെസി പിഎസ്ജിക്കൊപ്പം പരിശീലനം ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ക്കലയില്‍ പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു, ആണ്‍സുഹൃത്ത് പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടശ്ശേരി സംഗീത നിവാസില്‍ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. രണ്ടാം വര്‍ഷം ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. വീടിന് പുറത്ത് ചോരയില്‍ കുളിച്ച നിലയില്‍ ഇന്നലെ രാത്രി കണ്ടെത്തുകയായിരുന്നു. സഹോദരിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു സംഗീത. ശേഷം രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ സംഗീതയുടെ ആണ്‍ സുഹൃത്ത് പള്ളിയ്‌ക്കല്‍ സ്വദേശി ഗോപു (20) പിടിയിലായി. സംഗീതയും ഗോപുവും അടുപ്പത്തിലായിരുന്നു. ഗോപു സംഗീതയില്‍ വിശ്വാസം ഉറപ്പിക്കുന്നതിനായി മറ്റൊരു നമ്ബറില്‍ നിന്ന് അഖില്‍ എന്ന പേരില്‍ പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യുകയും മറ്റും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇയാള്‍ ഇത്തരത്തില്‍ സംഗീതയുമായി ബന്ധം തുടരുകയായിരുന്നു. ഇതിനിടെ ഇന്നലെ ‘അഖില്‍’ ആവശ്യപ്പെട്ടപ്രകാരം സഹോദരിയെ അറിയിച്ച് സംഗീത വീടിന് പുറത്തേയ്ക്ക് പോവുകയായിരുന്നു. യുവാവിനെ കണ്ടപ്പോള്‍ ഇത് ഗോപു തന്നെയെന്ന് സംഗീതയ്ക്ക് സംശയം തോന്നിയിരുന്നു.…
വിവാഹം 5 മാസം മുൻപ്; യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
കൊല്ലം: കൊല്ലത്ത് പത്തൊമ്പതുകാരിയായ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് ആണ് മരിച്ചത്. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇന്ന് പുലര്‍ച്ചെയോടെയാണ് ജന്നത്തിനെ ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി രണ്ട് മണിയോടെ റാസിഫ് ജന്നത്തിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചറിയിച്ചു. പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതോടെ വീട്ടുകാര്‍ അടുത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചു. ബന്ധുക്കളെത്തി ജനല്‍ ചില്ലുകള്‍ പൊട്ടിച്ചപ്പോഴാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് കടയ്ക്കല്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ജന്നത്തിന്റെ ഫോണ്‍ വിവരങ്ങളും പരിശോധിച്ചുവരികയാണ്. വിവാഹം കഴിഞ്ഞശേഷം രണ്ട് മാസം മുൻപാണ് റാസിഫ് വിദേശത്തേക്ക് പോയത്. കടയ്ക്കല്‍ പൊലീസാണ് സ്ഥലത്തെത്തി തുടര്‍…
ആമിയെപ്പോലെ ഒരു മകളെ സമ്മാനിച്ചതിന് നന്ദി; വിവാഹവാര്‍ഷിക ദിനത്തില്‍ അനൂപ് മേനോന്‍
നടന്‍ അനൂപ് മേനോന്‍റെയും ഷേമയുടെയും എട്ടാം വിവാഹവാര്‍ഷികമാണ് ഇന്ന്. ഭാര്യയ്ക്ക് പ്രണായര്‍ദ്രമായ കുറിപ്പിലൂടെ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അനൂപ് മേനോന്‍. ഭ്രാന്തുകളെല്ലാം സഹിച്ചതിനും സാഹസികയാത്രകളില്‍ സഹയാത്രികയായിരുന്നതിനും എല്ലാറ്റിനും നന്ദി ഉണ്ടെന്നും നടന്‍ കുറിച്ചു. ”ഊഷ്മളമായ വിവാഹവാര്‍ഷിക ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി. എന്‍റെ വലിയ വലിയ മണ്ടത്തരങ്ങളും ക്ഷമിക്കാന്‍ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന് പ്രിയതമയ്ക്ക് നന്ദി. ആമിയെപ്പോലെ ഒരു മകളെ എനിക്കു സമ്മാനിച്ചതിന്, എന്‍റെ മാതാപിതാക്കള്‍ക്ക് നീയെന്ന വ്യക്തിയെ സമ്മാനിച്ചതിന്, എന്‍റെ സാഹസികയാത്രകളില്‍ സഹയാത്രികയായിരുന്നതിന് പ്രിയേ നിനക്ക് നന്ദി. https://www.facebook.com/photo.php?fbid=713562786798943&set=a.206578300830730&type=3 ഇനിയും പുറപ്പെടാനിരിക്കുന്ന എണ്ണമറ്റ യാത്രകള്‍ക്ക്, നീയെന്ന സുന്ദരമായ മനസ്സിന്, ഏറ്റവും പ്രധാനമായി എന്നെ ഞാന്‍ ആകാന്‍ അനുവദിച്ചതിന്, എണ്ണിയാലൊടുങ്ങാത്ത സുന്ദര നിമിഷങ്ങള്‍ക്ക്, ഒരുപാടൊരുപാട് സ്നേഹം.” ഏറെ നാളത്തെ അടുപ്പത്തിനൊടുവില്‍ 2014 ഡിസംബര്‍ 27 നാണ് അനൂപ് മേനോനും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. ലളിതമായി നടന്ന ചടങ്ങില്‍ മോഹന്‍ലാലും മമ്മൂട്ടിയും…
ബന്ധം അവസാനിപ്പിച്ചത് മനംമടുത്ത്’: മരണത്തിലേക്ക് നയിച്ച ആ 15 മിനിറ്റ്
മുംബൈ : ആത്മഹത്യ ചെയ്ത സിനിമ, സീരിയല്‍ താരം തുനിഷ ശര്‍മ്മയുമായി വേര്‍പിരിയാന്‍ കാരണം ഡല്‍ഹിയില്‍ നടന്ന ശ്രദ്ധവോള്‍ക്കര്‍ കൊലപാതകവും തുടര്‍ന്നുണ്ടായ സാഹചര്യവുമാണെന്ന് അറസ്റ്റിലായ നടന്‍ ഷീസാന്‍ ഖാന്‍. ശ്രദ്ധയുടെ മരണം തന്റെ മനം മടുപ്പിച്ചെന്നും ഷീസാന്‍ പൊലീസ് മൊഴി നല്‍കി. തുനിഷയും താനും വ്യത്യസ്ത മതവിഭാഗക്കാരാണ്. അഫ്താബ് പൂനാവാലയാണ് തന്റെ പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയത്. കൊലപാതകം ലൗ ജിഹാദാണെന്ന് ചില നേതാക്കളും ആരോപിച്ചിരുന്നു. ഇതില്‍ മനം മടുത്താണ് തുനിഷയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ആദ്യചോദ്യം ചെയ്യലില്‍ ഷീസാന്‍ പൊലീസിനോടു പറഞ്ഞു. തുനിഷയും താനും തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ടെന്നും ഷീസാന്‍ പറഞ്ഞു. ഷീസാന് 28 വയസും തുനിഷയ്ക്ക് 20ഉം ആയിരുന്നു. മുൻപും ആത്മഹത്യയ്‌ക്ക് ശ്രമിച്ച തുനിഷയെ താനാണ് രക്ഷിച്ചതെന്നും ഷീസാന്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ‘അലിബാബ, ദസ്താന്‍ ഇ-കാബുള്‍” എന്ന സീരിയലിന്റെ സെറ്റില്‍ തുനിഷയെ തൂങ്ങി…
‘സ്നേഹമുള്ള ഭാര്യ, പെര്‍ഫെക്‌ട് മാച്ച്…’; ദിലീപിനൊപ്പം ചേര്‍ന്ന് നിന്ന് കാവ്യ മാധവന്‍, വിവാഹത്തില്‍ തിളങ്ങി താരങ്ങള്‍!
ദിലീപും കാവ്യ മാധവനും അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ്. കാവ്യ മാധവന്‍ വിവാഹിതയാകും മുമ്പ് ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ഗോസിപ്പ് ദിലീപും കാവ്യ മാധവനും പ്രണയത്തിലാണ് ഉടന്‍ വിവാഹിതരാകും എന്നാണ്. മഞ്ജുവിനെ ദിലീപ് വിവാഹം ചെയ്ത് ഒരു കുഞ്ഞ് പിറന്നശേഷവും നിരന്തരമായി ഇത്തരം ഗോസിപ്പുകള്‍ വരാറുണ്ടായിരുന്നു. കാവ്യ മാധവന്‍ നിഷാല്‍ ചന്ദ്രയെ വിവാഹം ചെയ്ത ശേഷം ഇത്തരം ഗോസിപ്പുകള്‍ വരുന്നത് നിന്നു. പിന്നീട് കാവ്യ മാധവന്‍ വിവാഹമോചിതയായതോടെ ദിലീപ്-കാവ്യ പ്രണയം വീണ്ടും ഗോസിപ്പകളില്‍ നിറയുകയായിരുന്നു. നിഷാല്‍ ചന്ദ്രയുമായി പിരിഞ്ഞ ശേഷമാണ് ഗോസിപ്പുകള്‍ സത്യമായി എന്നപോലെ ദിലീപും കാവ്യ മാധവനും 2016ല്‍ വളരെ ചെറിയ ചടങ്ങില്‍ വെച്ച് വിവാഹിതരായത്. താന്‍ കാരണം ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ കേട്ട നടിയാണ് കാവ്യയെന്നും അതിനാലാണ് കാവ്യയെ തന്നെ ജീവിത സഖിയാക്കാമെന്ന് തീരുമാനിച്ചത് എന്നുമാണ് ദിലീപ് വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി…
വയർലെസ് സെറ്റ് എടുത്തെറിഞ്ഞു, മുഖത്തടിച്ചു, ഡിവൈഎസ്പി ബൂട്ടിട്ട് എന്റെ നെഞ്ചില്‍ ചവിട്ടി
തൊടുപുഴ ∙ ഡിവൈഎസ്പി ഓഫിസില്‍ മധ്യവയസ്കനെ മര്‍ദിച്ചെന്ന ആരോപണത്തിന് തെളിവായി ശബ്ദരേഖ. പരാതിക്കാരനായ മലങ്കര സ്വദേശി മുരളീധരനെ ഡിവൈഎസ്പി എം.ആർ.മധുബാബു അസഭ്യം പറയുന്നതും മുരളീധരന്‍ മര്‍ദനമേറ്റ് നിലവിളിക്കുന്നതും ശബ്ദരേഖയിലുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ആരോപണം ഡിവൈഎസ്പി നിഷേധിച്ചിരുന്നു. തൊടുപുഴ എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ വനിതാ നേതാവിനെതിരെ സമൂഹമാധ്യമത്തിൽ മോശമായ രീതിയിൽ പ്രചാരണം നടത്തിയതിനെതിരെ നേതാക്കൾ മുരളീധരനെതിരെ പരാതി നൽകിയിരുന്നു. ഈ കേസിലാണ് മുരളീധരനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. തനിക്ക് മൈക്ക് സെറ്റ് വാടകയ്ക്കെടുത്തതിന്റെ പണം തരാനുണ്ടെന്നും ഇനിയും പോസ്റ്റ് ഇടുമെന്നും മുരളീധരന്‍ ആവർത്തിച്ചു. ഇതോടെ ഡിവൈഎസ്പി വയർലെസ് സെറ്റ് എടുത്തെറിയുകയും മുഖത്തടിക്കുകയും ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടുകയും ചെയ്തതെന്നാണു മുരളീധരൻ പറയുന്നത്. സ്റ്റേഷനിലെത്തിയ മുരളീധരൻ പ്രകോപനപരമായി പെരുമാറിയെന്നും ഓഫിസിലെ കസേരകൾ മറിച്ചിട്ടു. തുടർന്ന് ഇയാളെ പുറത്തിറക്കി വിടാൻ മറ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുക മാത്രമാണു ചെയ്തതെന്നുമാണ് ഡിവൈഎസ്പിയുടെ നിലപാട്.
യുഎസിൽ 45 വർഷത്തിനിടയിലെ ഏറ്റവും വലിയ ശീതക്കൊടുങ്കാറ്റ്: മരണം 60 കടന്നു
ന്യൂയോർക്ക് : ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലാക്കി. യുഎസിൽ 45 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ശീതക്കാറ്റിൽ മരണം 60 കടന്നു. തെക്കൻ ന്യൂയോർക്കിലെ ബഫലോ നയാഗ്ര രാജ്യാന്തര വിമാനത്താവളത്തിൽ ഞായറാഴ്ച 109 സെന്റിമീറ്റർ ഹിമപാതമുണ്ടായി. വിമാനത്താവളം അടച്ചു. കാറുകളുടെയും വീടുകളുടെയും മുകളിൽ ആറടിയോളം ഉയരത്തിൽ മഞ്ഞുപൊതിഞ്ഞിരിക്കുകയാണ്. ബഫലോയിൽ മാത്രം 27 പേർ മരിച്ചു. ഏതാനും പേർ കാറുകളിൽ മരിച്ച നിലയിലായിരുന്നു. ഇവിടെ 18 അടി ഉയരത്തിലുള്ള മഞ്ഞുകൂനയിൽ മുങ്ങിയ വൈദ്യുതി സബ്സ്റ്റേഷൻ പൂട്ടി. മണിക്കൂറിൽ 64 കിലോമീറ്ററിലേറെ വേഗത്തിൽ വീശുന്ന ശീതക്കൊടുങ്കാറ്റു മൂലം ഞായറാഴ്ച മാത്രം 1,707 ആഭ്യന്തര–രാജ്യാന്തര വിമാനസർവീസുകൾ യുഎസിൽ റദ്ദാക്കി. യുഎസിൽ ഒട്ടേറെ പേർ വീടുകളിൽ കുടുങ്ങിയിട്ടുണ്ടെന്നാണു കരുതുന്നത്. ആയിരക്കണക്കിനു വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങിയതും പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചു. ജപ്പാനിൽ അതിശൈത്യം 17 പേരുടെ ജീവൻ കവർന്നു.…
മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്തു; ബി എസ് എഫ് ജവാനെ ക്രൂരമായി തല്ലിക്കൊന്ന് പ്രതിയുടെ ബന്ധുക്കള്‍
അഹമ്മദാബാദ്: മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്തതിന് ബിഎസ്‌എഫ് ജവാനെ പ്രതിയുടെ ബന്ധുക്കള്‍ അതിക്രൂരമായി അടിച്ചുകൊലപ്പെടുത്തി. ഗുജറാത്തിലെ നഡിയാദിലെ ചഖലാസിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മെല്ജിഭായ് വഗേല എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മകളുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനാണ് മെല്ജിഭായ് വഗേല പെണ്‍കുട്ടിയുടെ സഹപാഠിയായ 15കാരന്റെ വീട്ടിലെത്തിയത്. ഭാര്യയും രണ്ട് ആണ്‍മക്കളും അനന്തരവനും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് വിഷയം സംസാരിക്കുന്നതിനിടെ പ്രതിയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടാവുകയും അവര്‍ സംഘം ചേര്‍ന്ന് മെല്ജിഭായിയെ മര്‍ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മെല്ജിഭായ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇയാളുടെ ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു.