മോദിയുടെ മുഖഛായ: പാപ്പാഞ്ഞിയുടെ പഴയ മുഖം കീറി, ഇനി പുതിയ മുഖം

കാര്‍ണിവലിന്റെ ഭാഗമായി കത്തിക്കാന്‍ വെച്ചിരുന്ന പാപ്പാഞ്ഞിയുടെ മുഖം അഴിച്ചുമാറ്റിയെന്നും മാറ്റം വരുത്തുമെന്നും സംഘാടക സമിതി. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രൂപസാദൃശ്യമുണ്ടെന്ന് ആരോപിച്ച്‌ ബിജെപി രംഗത്തെത്തിയതിന് പിന്നാലെയാണ് സംഘാടകരുടെ നടപടി. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ പാപ്പാഞ്ഞി നിര്‍മ്മാണം ബിജെപി തടഞ്ഞതും മോദിയുടെ രൂപമുള്ള പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു. പാപ്പാഞ്ഞിയുടെ മുഖം അഴിച്ചുമാറ്റി. തര്‍ക്കത്തിന് താല്‍പര്യമില്ല. നൂറ്റാണ്ടുകളായി പ്രദേശത്ത് നടത്തിവരുന്ന ചടങ്ങാണ് പാപ്പാഞ്ഞിയെ കത്തിച്ച്‌ പുതുവത്സരത്തെ വരവേല്‍ക്കുക എന്നത്. ആഘോഷത്തിനായി തയ്യാറാക്കിയ പാപ്പാഞ്ഞി ആരോപണ വിധേയമായപ്പോള്‍ ആര്‍ക്കും ആക്ഷേപം ആകരുതെന്ന് കരുതിയും തര്‍ക്കം ഉണ്ടാകാതിക്കാന്‍ വേണ്ടിയുമാണ് സ്ഥാപിച്ച പാപ്പാഞ്ഞിയെ അഴിച്ച്‌ മാറ്റിയത്,’ സംഘാടക സമിതി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍‍ മോദി വിടവാങ്ങി; മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളിലേക്കെന്ന് മകന്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി(100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച്‌ സെന്റര്‍ ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്. മാതാവിന് അന്തിമോപചാരം അര്‍പ്പിച്ച അദ്ദേഹം വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. ഗാന്ധിനഗറിലെ ശ്മശാനത്തിലാണ് സംസ്‌കാരചടങ്ങ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ മാറ്റിയിട്ടില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ദേഹം സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും. ചൊവ്വാഴ്ച രാത്രിയാണ് മാതാവ് ഹീരാബെന്നിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ പ്രധാനമന്ത്രി ആശുപത്രിയിലെത്തി മാതാവിനെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനിലതൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വിദഗ്ധ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂണിലാണ് മാതാവിന് നൂറ് വയസ് തികഞ്ഞത്. മാതാവിന്റ മരണം അദ്ദേഹം ഹൃദയസ്പര്‍ശിയായ ട്വീറ്റിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. മഹത്തായ…