തിരുവനന്തപുരം : കേരളത്തിൽ ക്രിസ്മസിന് റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ വിൽപ്പന 215.49 കോടിയായിരുന്നു.റം ആണ് വിൽപ്പനയിൽ മുന്നിൽ. ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേദിവസം 90.03 കോടിയുടെ മദ്യമാണ് വിറ്റത്. കൊല്ലം ആശ്രാമത്തെ ബവ്റിജസ് ഔട്ട്ലറ്റാണ് വിൽപ്പനയിൽ മുന്നിൽ, 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റ്, വിൽപ്പന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലറ്റാണ്, വിൽപ്പന 61.49 ലക്ഷം. 267 ഔട്ട്ലറ്റുകളാണ് ബവ്റിജസ് കോർപറേഷനുള്ളത്. തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്ലറ്റുകൾ ആരംഭിക്കാനും നേരത്തെ വിവിധ കാരണങ്ങളാൽ പൂട്ടിപോയ 68 ഔട്ട്ലറ്റുകൾ പ്രവർത്തനം തുടങ്ങാനും ബവ്റിജസ് കോർപറേഷൻ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രാദേശിക എതിർപ്പുകൾ…
Day: December 26, 2022
കരിപ്പൂരില്‍ പീഡിപ്പിക്കപ്പെട്ടെന്ന് കൊറിയന്‍ വനിത; കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു
കരിപ്പൂരില്‍ വിദേശ വനിത പീഡനത്തിന് ഇരയായെന്ന് പരാതി. പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് പൊലീസ് വ്യക്തമാക്കി. ചികിത്സയിലുള്ള യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴിയായി നല്‍കും. രണ്ട് ദിവസം മുൻപാണ് മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവതി പിടിയിലാകുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ പൊലീസിന് കൈമാറി. വൈദ്യപരിശോധനക്ക് മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴാണ് യുവതി, താന്‍ കരിപ്പൂരില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടറോട് വെളിപ്പെടുത്തിയത്.
ഇ.പിക്കെതിരായ അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം: സിപിഎം കേന്ദ്ര നേതൃത്വം
ന്യൂഡല്‍ഹി: ഇ.പി. ജയരാജനെതിരായ അന്വേഷണം സിപിഎം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് കേന്ദ്ര നേതൃത്വം. സംസ്ഥാന കമ്മിറ്റിയില്‍ ഇ.പിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി കേന്ദ്ര നേതാക്കള്‍ എത്തിയത്. അന്വേഷണത്തിന് പിബിയുടെ അനുമതി ഇപ്പോള്‍ ആവശ്യമില്ല. ആക്ഷേപം എഴുതിക്കിട്ടുമ്പോള്‍ അന്വേഷിക്കാന്‍ ധാരണയായിട്ടുണ്ട്. നടപടി വേണമെങ്കില്‍ മാത്രം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും നേതൃത്വം അറിയിച്ചു. അതേസമയം, ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇ.പി. ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്ന് ഉള്‍പ്പടെ രാജിവച്ചേക്കും. വെള്ളിയാഴ്ച്ചത്തെ സിപിഎം സെക്രട്ടറിയേറ്റിലും ഇപി പങ്കെടുക്കില്ല.
മക്കളുടെ മുഖമൊന്ന് കാണിച്ചുകൂടെ?; നയന്‍താര-വിഘ്നേഷ് ദമ്പതികളോട് ആരാധകര്‍
ഉയിരിനും ഉലകത്തിനുമൊപ്പമുള്ള ആദ്യ ക്രിസ്‌മസ് ആഘോഷമാക്കിയിരിക്കുകയാണ് താരദമ്പതികള്‍. ദീപാവലി ദിനത്തിലും മക്കള്‍ക്കൊപ്പമുള്ള ചിത്രവും ആശംസകളും നയന്‍താരയും വിഘ്നേഷും പങ്കുവച്ചിരുന്നു. ക്രിസ്‌മസിനും പതിവ് തെറ്റിച്ചില്ല, മക്കള്‍ക്കൊപ്പമുള്ള ചിത്രം വിഘ്നേഷ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ചിട്ടുണ്ട്. ദീപാവലി ചിത്രങ്ങളിലേതു പോലെ ഈ ചിത്രത്തിലും മക്കളുടെ മുഖം മറച്ചിട്ടുണ്ട്. “എന്തിനാണ് മുഖം മറച്ചിരിക്കുന്നത്?, ഉയിരിനെയും ഉലകത്തിനെയും എന്നു കാണാന്‍ പറ്റും?” എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങള്‍.”ഉലകം, ഉയിര്‍ എന്നിങ്ങനെയാണോ അവര്‍ക്ക് നല്‍കിയിരിക്കുന്ന യഥാര്‍ത്ഥ പേര്” എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒക്‌ടോബര്‍ 9നാണ് നയന്‍താരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കുടുംബജീവിതത്തില്‍ കൂടൂതല്‍ അദ്ധ്യായങ്ങള്‍ തുറക്കുമ്പോഴും തന്‍െറ കരിയറിലും മികച്ച മുന്നേറ്റങ്ങള്‍ക്കായി ഒരുങ്ങുകയാണ് നയന്‍താര. അല്‍ഫോണ്‍സ് പുത്രന്‍െറ സംവിധാനത്തില്‍ മലയാള ചിത്രം…
പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പൊലീസ്
തിരുവനന്തപുരം: ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. കൊലപാതകമാണെന്ന് കിരണിന്റെ ബന്ധുക്കള്‍ നേരത്തേ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രണയനൈരാശ്യത്തിനൊപ്പം പെണ്‍സുഹൃത്തിന്റെ ബന്ധുക്കളുടെ മര്‍ദനവും ആത്മഹത്യയ്ക്ക് കാരണമായി. പെണ്‍കുട്ടിയുടെ സഹോദരന്‍ ഹരി, സഹോദരീ ഭര്‍ത്താവ് രാജേഷ് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. പ്രതികളെ പേടിച്ച് കിരണ്‍ ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതോടെയാണ് കൊലപാതകമെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയത്.
സ്വര്‍ണക്കടത്ത് ക്വട്ടേഷനിലെ സൂത്രധാരി; പി. ജയരാജനെതിരേ പരാതി പ്രളയവുമായി ഇ.പി അനുകൂലികള്‍
കണ്ണൂര്‍: ഇ.പി. ജയരാജനെതിരേ സാമ്പത്തിക ആരോപണം ഉന്നയിച്ച പി. ജയരാജനെതിരേ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് പരാതി പ്രളയം. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ഇ.പി. അനുകൂല പാര്‍ട്ടി പ്രവര്‍ത്തകരാണ് പി. ജയരാജനെതിരേ പരാതിയുമായി രംഗത്തെത്തിയത്. പി. ജയരാജന്‍റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണം എന്നാണ് പ്രധാന ആവശ്യം. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി. ജയരാജന് ബന്ധമുണ്ട്. വടകരയില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പിരിച്ച തുക മുഴുവന്‍ പാര്‍ട്ടിക്ക് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. അതേസമയം, റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി വേദികളില്‍ മറുപടി പറയാന്‍ ഇ.പി. ജയരാജന്‍ ഒരുങ്ങുകയാണ്. വിവാദത്തില്‍ പാര്‍ട്ടി അന്വേഷണം വന്നാല്‍ ഇ.പി. ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കേണ്ടി വരും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
ഉൾവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് ഒരു കോടിയുടെ സ്വര്‍ണക്കടത്ത്; 19കാരി പിടിയില്‍
മലപ്പുറം: അടിവസ്ത്രത്തുനുള്ളില്‍ വിദഗ്ധമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ചത് ഒരു കോടിയുടെ സ്വര്‍ണ മിശ്രിതം. കരിപ്പൂരില്‍ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്തിയ 19കാരിയെ പുറത്തുവെച്ച് പൊലീസ് പിടികൂടി. കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍ഗോഡ് സ്വദേശി ഷഹല (19) ആണ് പിടിയിലായത്. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കൊണ്ടുവന്ന 1884 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണമാണ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വില വരും സ്വര്‍ണ്ണത്തിന്. ഇന്നലെ രാത്രി 10.20 മണിക്ക് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് യുവതി കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനക്ക് ശേഷം 11 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ,…
കുടുംബവീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി കുളത്തില്‍ മുങ്ങി മരിച്ചു
കല്‍പ്പറ്റ: കുടുംബവീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി കുളത്തില്‍ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്‌നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുളത്തില്‍ മുങ്ങിത്താഴ്ന്ന അനുവിനെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടിലെത്തിച്ച അനുപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും. പിതാവ്: പ്രജി, മാതാവ്: സിന്ധു, ഏക സഹോദരന്‍ ഷെയിന്‍ ബേസില്‍