ഹല്‍ദി ആഘോഷത്തില്‍ ആടിപാടി ജയറാമും കുടുംബവും. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജയറാമിന്റെ അടുത്ത ബന്ധുവായ അനുരാഗ് പ്രദീപിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാര്‍വതി, മകള്‍ മാളവിക, മകന്‍ കാളിദാസ് എന്നിവര്‍ക്കൊപ്പം ചുവടുവയ്ക്കുകയാണ് ജയറാം. View this post on Instagram A post shared by Rohit Pradeep (@rohitpradeep84)
Day: December 23, 2022
ഹോംസ്റ്റേ അനാശാസ്യം ചോദ്യം ചെയ്തു സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചു
ആലപ്പുഴ: ഹോംസ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതിന്,റസി. അസോ. ട്രഷററായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്റ്റേ ഉടമയായ സി.ഐ.ടി.യു പ്രവര്‍ത്തകനും സഹായിയും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. സി.പി.എം ആലപ്പുഴ മുല്ലയ്ക്കല്‍ ഡി ബ്രാഞ്ച് സെക്രട്ടറിയും മുല്ലയ്ക്കല്‍ നന്മ റെസിഡന്‍സ് അസോസിയേഷന്‍ ട്രഷററുമായ സോണി ജോസഫിനാണ് (37) മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. വാഹനത്തിലെത്തിയ സോണി ജോസഫിനെ ആലപ്പുഴ ഫയര്‍ഫോഴ്സ് ഓഫീസിനു സമീപം തടഞ്ഞുനിറുത്തിയാണ് സി.ഐ.ടി.യു പ്രവര്‍ത്തകനും സഹായിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. സംഭവസ്ഥലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. ഹോംസ്റ്റേ കേന്ദ്രീകരിച്ച് നേരത്തെയും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. അന്ന് വാര്‍ഡ് കൗണ്‍സിലറും റസിഡന്‍സ് അസോസിയേഷനും പ്രതിഷേധിച്ചതോടെ പൊലീസ് പൂട്ടിച്ചു. തുടര്‍ന്നാണ്…
പ്രതിദിനം 10 ലക്ഷം കേസുകള്‍, 5000ത്തോളം മരണം; ചൈനയില്‍ അതിതീവ്ര കൊറോണ വ്യാപനമെന്ന് റിപ്പോര്‍ട്ട്
ബീജിംഗ്: ചൈനയില്‍ കൊറോണ വൈറസ് അതിതീവ്ര വേഗതയിലാണ് പടരുന്നതെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് പ്രതിദിനം 10 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമെന്നും 5000ത്തോളം പേര്‍ കൊറോണ മൂലം മരിക്കുന്നുമെന്നുമാണ് റിപ്പോര്‍ട്ട്. രോഗവ്യാപനം നിലവിലെ രീതിയില്‍ തുടരുകയാണെങ്കില്‍ ജനുവരിയോടെ പ്രതിദിനം രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 37 ലക്ഷമായി ഉയരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയില്‍ വീണ്ടുമൊരു വ്യാപനം ശ്രദ്ധയില്‍ പെട്ടതോടെ തങ്ങള്‍ കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ എയര്‍ഫിനിറ്റി ലിമിറ്റഡ് പറയുന്നു. മാര്‍ച്ചോടെ രോഗവ്യാപനം അതിന്റെ പാരമ്യത്തിലെത്തും. 42 ലക്ഷം പേരില്‍ പ്രതിദിനം രോഗബാധ സ്ഥിരീകരിക്കുന്ന അവസ്ഥയാകും ഉണ്ടാകുന്നത്. അതിവേഗമാണ് രാജ്യത്ത് കൊറോണ പടരുന്നത്. സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകളെക്കാള്‍ വളരെ കൂടുതലാണ് രോഗം സ്ഥിരീകരിച്ചവരുടെ യഥാര്‍ത്ഥ എണ്ണം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 2966 പേര്‍ക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ആശുപത്രികള്‍…
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്കു നീങ്ങാൻ സാധ്യത. ഇതിന്റെ ഫലമായി തെക്കൻ കേരളത്തിൽ ഡിസംബർ 26ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഒടുവില്‍ ട്രെയ്‌ലര്‍ ലോറികള്‍ ചുരം കയറി
താമരശേരി: മൂന്നുമാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് ട്രെയ്ലര്‍ ലോറികള്‍ ചുരം കയറി. ചെന്നൈയില്‍നിന്ന് മൈസൂര്‍ നഞ്ചങ്കോട്ടെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പ നിയുടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങളുമായെത്തി അടിവാരത്ത് നിര്‍ത്തിയിട്ട രണ്ട് ട്രെയ്ലര്‍ ലോറികളാണ് വ്യാഴം രാത്രി 11 ഓടെ ചുരംവഴിയുള്ള യാത്ര പുനരാംഭിച്ചത്. പുലര്‍ച്ചെ 2 മണിയോടെ ചുരത്തിലെ ഒന്‍പതാം വളവും കയറി ലോറികള്‍ വയനാട്ടിലെത്തി. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമുള്ള സുരക്ഷാ ക്രമീകരണം ഒരുക്കിയിരുന്നു. ട്രെയ്ലറും അകമ്പടി വാഹനങ്ങളിലുമായി 14 പേര്‍ ഒപ്പമുണ്ടായിരുന്നു. ട്രാന്‍സ്പോര്‍ട്ടേഷന്‍ ഏറ്റെടുത്ത അണ്ണാമലൈ കമ്പനി പ്രതിനിധികള്‍, മെക്കാനിക്കുകള്‍ എന്നിവരും യാത്രാ സംഘത്തിലുണ്ട്. രണ്ട് ക്രെയിനുകള്‍, രണ്ട് ആംബുലന്‍സ് എന്നിവയും പൊലീസ്, അഗ്നിരക്ഷാസേന, വനം, കെഎസ്‌ഇബി, പൊതുമരാമത്ത് എന്‍ എച്ച് വിഭാഗം, മോട്ടോര്‍ വാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൂടെയുണ്ട്. ട്രെയ്ലര്‍ യാത്രക്കായി ചുരംപാതയില്‍ രാത്രി 11ന് ശേഷം ആംബുലന്‍സ് ഒഴിച്ചുള്ള വാഹനങ്ങള്‍ നിരോധിച്ചിരുന്നു.
മകള്‍ ഗുരുതരാവസ്ഥയിലെന്ന് ഫോണെത്തി,വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ടിവിയില്‍ മകളുടെ മരണവാര്‍ത്ത; നൊമ്പരമായി നിദ
കൊച്ചി; കേരളത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തുന്നതായിരുന്നു സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണം. സൈക്കിള്‍ പോളോ ചാമ്പ്യൻഷിപ്പിനായി നാഗ്പൂരിലേക്ക് പോയ പത്ത് വയസുകാരി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. മകള്‍ക്ക് സുഖമില്ലെന്ന് അറിഞ്ഞ് നാഗ്പൂരിലേക്ക് തിരിച്ച നിദയുടെ അച്ഛന്‍ വിമാനത്താവളത്തിലെ ടിവിയില്‍ നിന്നാണ് പൊന്നോമനയുടെ മരണം അറിയുന്നത്. ഓട്ടോ ഡ്രൈവറും കാക്കാഴം ഗവ. ഹൈസ്‌കൂള്‍ ബസിന്റെ ഡ്രൈവറുമായ നിദയുടെ അച്ഛന്‍ ഷിഹാബുദ്ദീന് മകള്‍ ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞ് ഫോണ്‍ എത്തുകയായിരുന്നു. സ്‌കൂള്‍ ബസില്‍ കുട്ടികളെ കൊണ്ടുപോകുമ്പോഴായിരുന്നു വിളിയെത്തിയത്. തുടര്‍ന്ന് നാഗ്പൂരിലേക്ക് പോകാനായി ഉടന്‍ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. വിമാനം കാത്തിരിക്കുമ്പോഴാണ് മകളുടെ മരണം ടിവിയില്‍ ബ്രേക്കിങ് ന്യൂസായി പോകുന്നത് കണ്ടത്. പൊന്നോമനയുടെ മരണം അറിഞ്ഞതോടെ ഷിഹാബുദ്ധീന്‍ പൊട്ടിക്കരഞ്ഞു. നിദയുടെ അമ്മയും സഹോദരനും മരണവാര്‍ത്ത അറിഞ്ഞതും ടിവിയില്‍ നിന്നാണ്. മാതാവ് അന്‍സിലയും സഹോദരന്‍ മുഹമ്മദ് നബീലും ചാനല്‍ മാറ്റുന്നതിനിടെയാണ് മരണവിവരം അറിഞ്ഞത്. നിദ മരിക്കുന്ന…