ഏറ്റവും കൂടുതല്‍ സിറ്റ്‌കോം സംവിധാനം ചെയ്ത് മലയാള ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തതിന് വേള്‍ഡ് റെക്കാേര്‍ഡ്സ് യൂണിയന്‍ പുരസ്‌കാരം രാജേഷ് തലച്ചിറ്ക്ക്. കൗമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന അളിയന്‍സ്, ലേഡീസ് റൂം, ഫ്‌ളേവഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന സുസു എന്നീ പരമ്പരകളിലൂടെയാണ് രാജേഷ് തലച്ചിറ ഈ നേട്ടം കൈവരിച്ചത്. തിരുവനന്തപുരം വി ജെ ടി ഹാളില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു വേള്‍ഡ് റെക്കോര്‍ഡുകള്‍ വിതരണം ചെയ്തു. സംവിധായകന്‍ രാജേച്ച് തലച്ചിറയും, കൗമുദി ടിവിയ്ക്കു വേണ്ടി ചീഫ് പ്രൊഡ്യൂസര്‍ എന്റര്‍ടെയ്ന്‍മെന്റ് രാംജി കൃഷ്ണന്‍ ആര്‍, ഫ്ളവേഴ്സ് ടി വിയ്ക്കു വേണ്ടി ചീഫ് മാനേജര്‍ രജീഷ് സുഗുണനും റെക്കോര്‍ഡുകള്‍ ഏറ്റു വാങ്ങി. ഏഷ്യ ബുക്ക് ഒഫ് റെക്കോര്‍ഡ്സ്, ഇന്ത്യന്‍ ബുക്ക് ഒഫ് റെക്കോര്‍ഡ്സ്, വേള്‍ഡ് റെക്കോര്‍ഡ്സ് യൂണിയന്‍ എന്നീ മൂന്ന്…
Day: December 22, 2022
14 ലക്ഷം തട്ടിയെന്ന് പരാതി: വിബിതയ്ക്കെതിരെ കേസ്; കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് വിബിത
തിരുവല്ല ∙ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനും പിതാവിനുമെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു. യുഎസിൽ താമസമാക്കിയ കോട്ടയം കടുത്തുരുത്തി പൂഴിക്കോൽ ജീസസ് ഭവനിൽ മാത്യു സി.സെബാസ്റ്റ്യൻ (75) നൽകിയ പരാതിയിലാണ് നടപടി. മാത്യുവിന്റെ വസ്തുസംബന്ധമായ കേസിന്റെ നടപടികൾക്കായി അഭിഭാഷകയുടെയും പിതാവിന്റെയും അക്കൗണ്ടുകളിലേക്കു പല തവണയായി 14 ലക്ഷം രൂപയോളം നൽകിയെന്ന് പരാതിയിൽ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പു സമയത്തും വിബിതയും പിതാവും സാമ്പത്തിക സഹായം തേടി.എന്നാൽ കേസിൽ നടപടി ഓ ന്നും ഉണ്ടാകാത്തതിനാൽ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് പരാതിയിലുണ്ട്. അതേസമയം, മാത്യുവിനെതിരെ വിബിതയും പൊലീസിൽ പരാതി നൽകി. ഓഫിസിലെത്തി തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പണത്തിന്റെ ഒരുഭാഗം നിയമോപദേശത്തിനു തനിക്കു ലഭിച്ച പ്രതിഫലമാണെന്നും ബാക്കി തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി പരാതിക്കാരൻ സ്വയം സന്നദ്ധനായി കൈമാറിയതാണെന്നും വിബിതയുടെ പരാതിയിൽ പറയുന്നു.…
കേരളത്തിന്റെ ദേശീയ സൈക്കിൾ പോളോ താരം നിദ ഫാത്തിമ നാഗ്പൂരിൽ അന്തരിച്ചു
നാഗ്പൂര്‍: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയ മലയാളി പെണ്‍കുട്ടി മരിച്ചു. ആലപ്പുഴ സ്വദേശി നിദ ഫാത്തിമ(10) ആണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെ മരിച്ചത്. ദേശീയ ഫെഡറേഷന്‍റെ ഗുരുതര അനാസ്ഥയാണ് കുട്ടിയുടെ ആരോഗ്യ അവസ്ഥ മോശമാകാന്‍ കാരണമെന്നാണ് ആരോപണം. അസോസിയേഷന് നേരിട്ട് മത്സരിക്കാനുള്ള അനുമതി ലഭിക്കാത്തതിനാല്‍ കോടതി ഉത്തരവ് വാങ്ങിയാണ് ഇവര്‍ മത്സരിക്കാനെത്തിയത്. ഇക്കാരണം പറഞ്ഞ് നിദ അടക്കമുള്ള സംഘത്തിന് ഫെഡറേഷന്‍ താമസ-ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങള്‍ നല്‍കില്ലെന്നുമുള്ള വിചിത്ര നിലപാടിലാണ് ഫെഡറേഷന്‍ സ്വീകരിച്ചത്. താൽകാലികമായി ഒരുക്കിയ സംവിധാനത്തില്‍ കഴിഞ്ഞതാണ് കുട്ടിയുടെ ആരോഗ്യനില മോശമായതെന്നാണ് പരാതി. ചൊവ്വാഴ്ച വൈകിട്ടാണ് നിദയ്ക്ക് ഛര്‍ദി തുടങ്ങിയത്. ഇന്ന് പുലര്‍ച്ചെയോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അതേസമയം ആശുപത്രിയില്‍ എത്തി കുത്തിവയ്പെടുത്തശേഷമാണ് കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മോശമായതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഹൃദയാഘാതം മൂലമാണ്…
‘ഉപഗ്രഹ സർവേ ഒഴിവാക്കില്ല, പ്രസിദ്ധീകരിച്ചത് അന്തിമഭൂപടമല്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം’
തിരുവനന്തപുരം∙ ഇപ്പോൾ പ്രസിദ്ധീകരിച്ചത് അന്തിമഭൂപടമല്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. അത് ഇന്നലെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. ഭൂതല സർവേ, വനംവകുപ്പിന്റെ ഭൂപടം, ഉപഗ്രഹ സർവേ എന്നിവ അടിസ്ഥാനമാക്കിയാകും അന്തിമ റിപ്പോർട്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം തുടരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ ഭൂപടത്തിൽ ബത്തേരി നഗരസഭയിലെ ഭൂരിഭാഗവും ബഫർസോണിൽ ഉൾപ്പെടും. വയനാട് ജില്ലയിൽ 7 പഞ്ചായത്തുകൾ ബഫർസോൺ പരിധിയിൽപ്പെടും. തിരുനെല്ലി, നെൻമേനി, നൂൽപുഴ പ്രദേശങ്ങളെ സാരമായി ബാധിക്കും. കർഷകരും ആദിവാസികളും കൂടുതൽ താമസിക്കുന്ന ഇടമാണിത്. കോഴിക്കോട് ജില്ലയിൽ കൂടുതൽ ബാധിക്കുക ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് 2 സംരക്ഷിത പ്രദേശങ്ങൾക്കുചുറ്റുമുള്ള ഭൂപടമാണ് സർക്കാർ പ്രസിദ്ധീകരിച്ചത്. കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, റോഡുകൾ തുടങ്ങിയവ 12 ഇനമായി ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂപടത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് പിങ്ക് നിറമാണ് നൽകിയിരിക്കുന്നത്. പച്ച–വനം കറുപ്പ്–പഞ്ചായത്ത് ചുമപ്പ്–വാണിജ്യകെട്ടിടങ്ങൾ നീല– വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബ്രൗൺ–ഓഫിസ് മഞ്ഞ–ആരാധനാലയങ്ങൾ വയലറ്റ്– താമസസ്ഥലം…