തൃശ്ശൂര്‍ ആറാട്ടുപുഴ മന്ദാരംകടവില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 2 പേര്‍ മരിച്ചു.കാറില്‍ 4 പേരാണ് ഉണ്ടായിരുന്നത്. തൃശൂര്‍ ചീരാച്ചി സ്വദേശികളായ രാജേന്ദ്രബാബു(66), ഭാര്യ സന്ധ്യ (62) കൊച്ചുമകന്‍ സമര്‍ഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ രാജേന്ദ്രന്റെ ഭാര്യയെയും മകനെയും ആശുപത്രിയിലേക്ക് മാറ്റി. ബന്ധുവിന്റെ കല്യാണത്തിനായി റിസോര്‍ട്ടില്‍ പോകവേയാണ് അപകടം. മരിച്ചവരുടെ മൃതദേഹം രോഹിണി ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാജേന്ദ്ര ബാബുവാണ് കാർ ഓടിച്ചത്. ആകെ 4 പേർ കാറിൽ ഉണ്ടായിരുന്നു. രാജേന്ദ്രബാബുവിന്റെ മകന്‍ ശരത്തിന്റെ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സൈന്‍ ബോര്‍ഡിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്കു പറിയുകയായിരുന്നു. കാര്‍ വീണ ഭാഗത്ത് 15 അടിയോളം വെള്ളമുണ്ടായിരുന്നു.
Day: December 19, 2022
ഓവര്‍ടേക്കിങ്ങിനിടെ ബൈക്കില്‍ നിന്നും തെറിച്ചുവീണു; കെഎസ്‌ആര്‍ടിസിക്ക് അടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു
കൊച്ചി: കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. കോതമംഗലം കോട്ടപ്പടി സ്വദേശി അശ്വിന്‍ എല്‍ദോസ് ആണ് മരിച്ചത്. ബിഡിഎസ് വിദ്യാര്‍ത്ഥിയാണ്. കോതമംഗലം നഗരത്തില്‍ വെച്ച് രാവിലെ 11.30 ഓടെയായിരുന്നു അപകടം. കെഎസ്‌ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി അപകടത്തില്‍പ്പെട്ടത്. താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട കെഎസ്‌ആര്‍ടിസി ബസ് മുന്നോട്ട് എടുക്കുന്നതിനിടെ എല്‍ദോസും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ ബൈക്ക് സ്‌കിഡ് ചെയ്ത് എല്‍ദോസ് നേരെ ബസിന്റെ പിന്‍ചക്രങ്ങളുടെ അടിയിലേക്ക് വീഴുകയായിരുന്നു.
കാരിയര്‍മാരായി പെണ്‍കുട്ടികള്‍; പുതുവത്സരാഘോഷങ്ങള്‍ക്കായി വന്‍ തോതില്‍ സിന്തറ്റിക് ലഹരി കൊച്ചിയിലെത്തിച്ചു
കൊച്ചി : പുതുവത്സരാഘോഷങ്ങള്‍ക്കായി സിന്തറ്റിക് ലഹരി വസ്തുക്കളുടെ വന്‍ശേഖരം കൊച്ചിയിലെത്തിച്ചതായി സൂചന. എക്‌സൈസും പോലീസും പരിശോധനയും, നിരീക്ഷണവും കര്‍ശനമാക്കുമ്ബോഴും ലഹരിക്കടത്ത് നിര്‍ബാധം തുടരുകയാണ്. പുതുവത്സര ആഘോഷവില്‍പ്പനയ്‌ക്കായി എത്തിച്ച 120 ഗ്രാം എം ഡി എം എ യുമായി യുവതിയടക്കം മൂന്ന് പേര്‍ കലൂരിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പുതുവത്സരാഘോഷങ്ങള്‍ക്കുള്ള സിന്തറ്റിക് ലഹരികള്‍ വലിയ തോതില്‍ നേരത്തെ തന്നെ കൊച്ചിയിലേക്ക് എത്തിച്ച് കഴിഞ്ഞുവെന്നാണ് വിവരം. നഗരത്തിലെ ഫ്‌ലാറ്റുകളും, വീടുകളും വാടകയ്‌ക്കെടുത്ത് ഇവിടെ തങ്ങിയാണ് യുവാക്കളുടെ സംഘങ്ങള്‍ ലഹരി വില്‍പ്പനയില്‍ സജീവമായിരിക്കുന്നത്. പെണ്‍കുട്ടികളെയാണ് കാരിയര്‍മാരായി കൊച്ചിയിലെ ലഹരി മാഫിയ സംഘങ്ങള്‍ ഉപയോഗിക്കുന്നതെന്നും വ്യക്തമാവുകയാണ്. കഞ്ചാവ് പൊതികളില്‍ നിന്ന് ഹാഷിഷ് ഓയില്‍, എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ അതിമാരക ലഹരി വസ്തുക്കളിലേക്ക് മാറി. ആദ്യം ലഹരിക്ക് അടിമയാക്കി, പിന്നീടാണ് പെണ്‍കുട്ടികളെ കാരിയര്‍മാരാക്കി മാറ്റുന്നത്. ലഹരിക്ക് പണം കണ്ടെത്താന്‍ മയക്കുമരുന്ന് വില്‍പ്പനയിലേക്ക് തിരിയുന്ന…
അര്‍ജന്റീനയുടെ വിജയം യുവതി ആഘോഷിച്ചത് ക്യാമറകള്‍ക്ക് മുന്നില്‍ സ്വയം വിവസ്ത്രയായി; യുവതിയെ കാത്തിരിക്കുന്നത് ഖത്തറിലെ തടവറയാണോ
ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ജയിച്ചതോടെ വിവസ്ത്രയായി യുവതി. ലോകമെമ്പാടുമുള്ള ടെലിവിഷന്‍ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കെയായിരുന്നു യുവതി ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ സ്വയം വിവസ്ത്രയായത്. ഗൊണ്‍സാലോ മോണ്ടീലിന്റെ പെനാല്‍റ്റികിക്ക്, ഫ്രാന്‍സിനു മേല്‍ പരാജയത്തിന്റെ കരിനിഴല്‍ വിരിച്ചതോടെയാണ് യുവതി തന്റെ ടീഷര്‍ട്ട് ഊരിയെറിഞ്ഞ് ലോകത്തിന് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചത്. ഖത്തര്‍ പൊലീസ് പിന്നീട് ഇവരെ കസ്റ്റഡിയിലെടുത്തു. അതേസമയം, അല്പവസ്ത്രധാരിയായി ലോകകപ്പ് വേദികളിലെത്തി വാര്‍ത്തകളില്‍ ഇടം നേടിയ ക്രൊയേഷ്യന്‍ മോഡലിന് ലഭിച്ച ഇളവുകളൊന്നും ഈ യുവതിക്ക് കിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ആവേശത്തോടെ ക്യാമറക്ക് മുന്‍പില്‍ ഉടുതുണി പറിച്ചെറിഞ്ഞ ആര്‍ജന്റീനിയന്‍ ആരാധികയെ ഖത്തര്‍ പൊലീസ് പിടികൂടുകയായിരുന്നു. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന് നേരേ ഉയര്‍ത്തിയ വെല്ലുവിളിയായാണ് അധികൃതര്‍ യുവതിയുടെ നീക്കത്തെ കാണുന്നത്. ഒരുപക്ഷെ ഇനിയവര്‍ക്ക് വിധിക്കുന്നത് ജയില്‍ ശിക്ഷയാകാം. അര്‍ജന്റീനിയന്‍ ആരാധാകരുടെ വിജയാഘോഷങ്ങള്‍ ഒപ്പിയെടുക്കാന്‍ തിരിഞ്ഞ ക്യാമറക്കണ്ണുകള്‍ക്ക് അവര്‍ ആഗ്രഹിച്ചതിലും കൂടുതല്‍ നല്‍കിക്കൊണ്ടായിരുന്നു ഈ…
‘ഷാറുഖ് മകൾക്കൊപ്പമിരുന്ന് പഠാൻ സിനിമ കാണണം’: വിവാദമുയർത്തി മധ്യപ്രദേശ് സ്പീക്കർ
ഭോപാൽ : മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്കു പിന്നാലെ, ഷാറുഖ് ഖാൻ നായകനാകുന്ന ‘പഠാൻ’ സിനിമയ്ക്കെതിരെ നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതമും രംഗത്ത്. ഷാറുഖ് ഖാൻ മകൾക്കൊപ്പമിരുന്ന് സിനിമ കാണണമെന്നാണ്ഗിരീഷ് ഗൗതമിന്റെ ആവശ്യം. ‘ഷാറുഖ് ഖാൻ മകൾക്കൊപ്പമിരുന്ന് പഠാൻ സിനിമ കാണണം, എന്നിട്ട് ഇരുവരും സിനിമ കാണുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും വേണം. പ്രവാചകനെ കുറിച്ച് ഇത്തരത്തിൽ ഒരു സിനിമ എടുത്ത് അത് പ്രദർശിപ്പിക്കാനും ഞാൻ വെല്ലുവിളിക്കുന്നു’– എന്നാണ് ഗിരീഷ് പറഞ്ഞത്. ‘പഠാൻ’ സിനിമ തിയറ്ററുകളിൽ ബഹിഷ്കരിക്കണമെന്നും ഗിരീഷ് ആഹ്വാനം ചെയ്തു. നിയമസഭയിൽ ബിജെപി ഇത് ചർച്ച ചെയ്തു. നിയമസഭയിൽ ബിജെപി ഇത് ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ,പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിങ്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി എന്നിവരും പഠാൻ സിനിമയ്ക്കെതിരെ രംഗത്തുവന്നു. ചിത്രം രാജ്യത്തിന്റെ മൂല്യങ്ങൾക്ക് എതിരാണെന്നാണ്…
ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തും, സ്ത്രീകളെ കടന്നുപിടിക്കും, രക്ഷപ്പെടും; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ്
തിരുവനന്തപുരം പണ്ഡിറ്റ് കോളനിയില്‍ പെണ്‍കുട്ടികളെ കടന്നു പിടിച്ച സംഭവത്തില്‍ പ്രതി തിരുവനന്തപുരം നഗരത്തില്‍ സ്ഥിരം ആക്രമണം നടത്തുന്നയാളാണെന്നു പൊലീസ്. കഴിഞ്ഞ വര്‍ഷം ഇയാള്‍ പേരൂര്‍ക്കടയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചിരുന്നു. മെഡിക്കല്‍ കോളജിന് സമീപം നടുറോഡില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച സംഭവത്തിലും ഇയാള്‍ തന്നെയാണ് പ്രതി. മദ്യം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ട വനിതാ ജീവനക്കാരിക്ക് മര്‍ദ്ദനം: പ്രതി അറസ്റ്റില്‍ ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. നവംബര്‍ 26 നാണ് പണ്ഡിറ്റ് കോളനിയില്‍ ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രതി സ്ഥിരം സഞ്ചരിക്കുന്നത് വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്കിലാണ്. നമ്പര്‍ വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുള്ള ചില ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയുടെ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ പതിയിരുന്ന് ആക്രമിക്കുന്നതാണ് ഇയാളുടെ രീതി. പരാതി ലഭിക്കാത്ത നിരവധി സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടാവാമെന്നാണ് പൊലീസ് കരുതുന്നത്.…
“ഞാന്‍ വിരമിക്കുന്നില്ല;” ലോക കിരീടത്തില്‍ മുത്തമിട്ട ശേഷം സന്തോഷം പങ്കുവച്ച് മെസി
ദോഹ : അര്‍ജന്റീനയ്‌ക്കായി ലോക കിരീടം ചൂടിയ ശേഷം നിര്‍ണായക പ്രഖ്യാപനം നടത്തി ലയണല്‍ മെസി. താന്‍ വിരമിക്കുന്നില്ലെന്നും, അര്‍ജന്റീനയുടെ ദേശീയ ടീമിനായി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക കിരീടം നേടിയതിന് പിന്നാലെയുള്ള ഈ പ്രഖ്യാപനം ആഘോഷങ്ങള്‍ക്ക് ഇരട്ടിമധുരം നല്‍കി. ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് മെസിയുടെ ഈ വാക്കുകള്‍ ആശ്വാസമേകി. ” ഇല്ല, അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് ഞാന്‍ വിരമിക്കുന്നില്ല. ഒരു ചാമ്ബ്യനായി കളിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നു” മെസി പറഞ്ഞു. വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ അര്‍ജന്റീന വിജയിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും മെസി കൂട്ടിച്ചേര്‍ത്തു. അടുത്ത ലോക കപ്പില്‍ താനുണ്ടാകില്ലെന്ന് 35 കാരമായ മെസി പ്രഖ്യാപിച്ചത് ആരാധകരെ സങ്കടത്തിലാഴ്‌ത്തിയിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ ജഴ്‌സിയില്‍ നിന്ന് അടുത്തെങ്ങും വിരമിക്കുന്നില്ലെന്നും കളി നിര്‍ത്തില്ലെന്നുമാണ് താരം പറയുന്നത്. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്തുകൊണ്ടാണ് അര്‍ജന്റീന മൂന്നാമത്തെ…
പതിനാറുകാരിയെ 12 മണിക്കൂറോളം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; എട്ടു പേർ അറസ്റ്റിൽ
മുംബൈ∙ മഹാരാഷ്ട്രയിലെ പാൽഘറിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ എട്ടു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പാൽഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവിൽ എത്തിക്കുകയും അവിടെവച്ച് എട്ടു പേർ പന്ത്രണ്ട് മണിക്കൂറോളം തുടർച്ചയായ പീഡനത്തിന് ഇരയാക്കിയെന്നുമാണ് റിപ്പോർട്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടിയെ ബംഗ്ലാവിലെത്തിച്ചത്. തുടർന്ന് ഇയാളും മറ്റ് ഏഴു പേരും അന്ന് രാത്രി മുതൽ ശനിയാഴ്ച രാവിലെ പതിനൊന്നുമണി വരെ മാറി മാറി പീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ബംഗ്ലാവിൽവച്ചും പിന്നീട് കടൽതീരത്തിനടുത്തുള്ള കുറ്റിക്കാട്ടിൽവച്ചും തന്നെ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി ഇട്ടു പേർക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേക്ഷണം നടന്ന് വരുകയാണ്.
ഫുട്‌ബോള്‍ വിജയാഘോഷത്തിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു, കൊച്ചിയില്‍ പൊലീസുകാരനെ കാലില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു
കണ്ണൂര്‍: ഫുട്‌ബോള്‍ വിജയാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. അനുരാഗ്, ആദര്‍ശ്, അലക്സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പള്ളിയാന്‍മൂലയില്‍ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. അനുരാഗിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ആറ് പേരെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് മര്‍ദനമേറ്റു. തിരുവനന്തപുരം പൊഴിയൂരില്‍ എസ് ഐക്കാണ് മര്‍ദനമേറ്റത്. മദ്യപിച്ചെത്തിയവരെ നിയന്ത്രിക്കുന്നതിനിടെയിലായിരുന്നു സംഭവമെന്നാണ് സൂചന. കൊച്ചി കലൂരില്‍ നടുറോഡിലാണ് പൊലീസുകാര്‍ക്ക് മര്‍ദനമേറ്റത്. സ്റ്റേഡിയം പരിസരത്ത് നിന്നിറങ്ങിയവരാണ് ആക്രമണം നടത്തിയത്. പൊലീസുകാരനെ കാലില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. വാഹനങ്ങള്‍ തടഞ്ഞ് ചോദ്യം ചെയ്‌തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന.
‘അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്ക് അറിയാം’; മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര
മലയാളികളുടെ പ്രിയ ഗായികയാണ് കെഎസ് ചിത്ര. ഗായികയുടെ തീരാവേദനയാണ് മകള്‍ നന്ദന. ഇപ്പോള്‍ മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ആരാധകരുടെ കണ്ണു നനയ്ക്കുന്നത്. അകാലത്തില്‍ വിടപറഞ്ഞ മകളോടുള്ള സ്നേഹം നിറച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. ചിത്രയുടെ പോസ്റ്റ് സ്വര്‍ഗത്തില്‍ നിനക്ക് പിറന്നാള്‍ ആശംസകള്‍. അവിടെ മാലാഖമാര്‍ക്കൊപ്പമാണല്ലോ നിന്റെ പിറന്നാള്‍ ആഘോഷം. സ്‌നേഹം മാത്രമുള്ള ഇടം. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും നിനക്ക് പ്രായമാകാത്ത ഇടം. നി എന്നില്‍ നിന്ന് അകലെയാണെങ്കിലും സുരക്ഷിതമാണെന്ന് എനിക്ക് അറിയാം. നിന്നെ സ്‌നേഹിക്കുന്നു. ഇന്ന് നിന്നെ കുറച്ചധികം മിസ് ചെയ്യു. ഹാപ്പി ബര്‍ത്ത്‌ഡേ എന്റെ പ്രിയപ്പെട്ട നന്ദന.- ചിത്ര കുറിച്ചു. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു 2002ല്‍ ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ ജനിച്ചത്. എന്നാല്‍ 2011 ല്‍ നന്ദന ലോകത്തോട് വിടപറഞ്ഞു. ദുബായിലെ വില്ലയിലുള്ള നീന്തല്‍കുളത്തില്‍ വീണായിരുന്നു മരണം.