ഇരിട്ടി: ബ്രിട്ടനില്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി സാജു ചെലവാലിന്റെ ഭാര്യ അഞ്ജുവിന്റെയും രണ്ട് പിഞ്ചു മക്കളുടേയും കൊലപാതക വാര്‍ത്ത പുറത്തു വന്നതോടെ വിറങ്ങലിച്ചു നില്‍ക്കുകയാണ് പടിയൂരും കൊമ്പന്‍ പാറ എന്ന ഗ്രാമവും. ആദ്യം വാര്‍ത്ത വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല.സ്വതവേ സൗമ്യനും വനയാന്വിതനുമായ സാജു പടിയൂരുകാര്‍ക്കെല്ലാം സുപരിചിതനായിരുന്നു. സാജുവിന് ഇങ്ങിനെ ഒരു കൃത്യം ചെയ്യാന്‍ കഴിയില്ലെന്നു തന്നെയാണ് നാട്ടുകാരെല്ലാം വിശ്വസിക്കുന്നത്. പടിയൂരിലെ വിക്ടറി കോളേജില്‍ പഠിക്കുന്ന കാലത്തെ സഹപാഠികളുടെ ഗ്രൂപ്പില്‍ കഴിഞ ദിവസം വരെ സാജു സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ബെംഗളൂരുവില്‍ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലിനോക്കുന്ന സമയത്താണ് സാജു അവിടെ ഒരു ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയായിരുന്ന അഞ്ജുവിനെ പരിചയപ്പെടുന്നത്. പിന്നീട ഇത് പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. വിവാഹശേഷം ഗള്‍ഫിലേക്ക് പോയ സാജു പിന്നീട് ഭാര്യയെയും അങ്ങോട്ട് കൊണ്ടുപോയി. ഈ സമയത്ത് തന്റെ മാതാവ് പങ്കജാക്ഷിയെയും ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു. ഭാര്യ അഞ്ജുവിന്…