ശബരിമല അവലോകന യോഗത്തില്‍ പോലീസിന് വിമര്‍ശനം; പതിനെട്ടാം പടിയിലെ തിരക്ക് ബോര്‍ഡ് തന്നെ നിയന്ത്രിക്കാന്‍ എഡിജിപിയുടെ മറുപടി

പമ്പ : ശബരിമല അവലോകന യോഗത്തില്‍ പോലീസിന് ദേവസ്വം ബോര്‍ഡിന്റെ വിമര്‍ശനം. തിരക്ക് നിയന്ത്രിക്കാന്‍ പരിചയമുള്ള ഓഫീസര്‍മാരെ ശബരിമലയില്‍ നിയന്ത്രിക്കണമെന്നാണ് ബോര്‍ഡ് വിമര്‍ശിച്ചത്. എന്നാല്‍ പതിനെട്ടാംപടിയിലെ തിരക്ക് നിയന്ത്രണം ബോര്‍ഡ് തന്നെ ഏറ്റെടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത എഡിജിപി എം.ആര്‍ അജിത്കുമാര്‍ തിരിച്ചടിച്ചു. എന്നാല്‍ താനത് തമാശയായി പറഞ്ഞതാണെന്ന് അദ്ദേഹം പിന്നീട് തിരുത്തി. ദേവസ്വം, റവന്യു, തദ്ദേശ ഭരണമന്ത്രിമാരുടെ സാന്നിധ്യത്തിലാണ് പോലീസിനു നേര്‍ക്കു വിമര്‍ശനവും മറുപടിയും ഉയര്‍ന്നത്. ശബരിമല തീര്‍ഥാടകര്‍ക്ക് കെഎസ്‌ആര്‍ടിസി വിട്ടുനല്‍കിയിരുക്കുന്നത് കാലഹരണപ്പെട്ട ബസുകളാണെന്നും വിമര്‍ശനം ഉയര്‍ന്നു. ഇക്കാര്യം ഗതാഗതമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

കാട്ടില്‍ നിന്ന് കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധയുടേത് തന്നെ; നിര്‍ണായക വഴിത്തിരിവ്; ഡിഎന്‍എ പരിശോധനാഫലം

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകക്കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പൊലീസ്. മെഹ്‌റാളിയില്‍ നിന്നും ഗുരുഗ്രാമില്‍ നിന്നും കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധയുടെതാണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ പരിശോധനയിലാണ് സ്ഥിരീകരണം. ഇന്ന് ഉച്ചയോടെയാണ് ഡിഎന്‍എ പരിശോധനാഫലം പൊലീസിന് ലഭിച്ചത്. മെയ് മാസത്തില്‍ പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുപ്പത്തിയഞ്ച് കഷണങ്ങളാക്കി ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. അഫ്താബ് അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധന നടത്തിയിരുന്നു. ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എയുമായി ഏതാനും അസ്ഥികളുടെ സാമ്പിളുകള്‍ പൊരുത്തപ്പെട്ടു. അവ ശ്രദ്ധയുടെതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. മെഹ്‌റൗളിയിലെയും ഗുരുഗ്രാമിലെ കാടുകളില്‍ നിന്നാണ് ഡല്‍ഹി പൊലീസ് അസ്ഥികള്‍ കണ്ടെടുത്തത്. മെഹ്‌റൗളിയിലെ വനമേഖലയില്‍ നിന്ന് 13 അസ്ഥികള്‍ പൊലീസ് കണ്ടെടുത്തിരുന്നു, അറസ്റ്റിലായതിന് പിന്നാലെ അഫ്താബിനെ പൊലീസ് നാര്‍ക്കോ ടെസ്റ്റിനും പോളി ഗ്രാഫ് ടെസ്റ്റിനും വിധേയനാക്കിയിരുന്നു. രോഹിണിയിലെ ലാബില്‍…

ദേശീയപാതാ വികസനം; പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ച്‌ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ച്‌ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം വഹിക്കാനുള്ള ഉറപ്പില്‍ നിന്ന് കേരളം പിന്മാറിയെന്ന് ഗഡ്കരി ലോക്സഭയില്‍ പ്രസ്താവിച്ചു. എന്നാല്‍ മുടങ്ങിക്കിടന്നിരുന്ന ദേശീയപാതാ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കാന്‍ മാത്രമാണ് കേരളം 25 ശതമാനം വഹിക്കാമെന്ന് വാഗ്ദാനം ചെയ്തത്. ഭാവി പദ്ധതിക്ക് തുക നല്‍കാനാവില്ലെന്ന സംസ്ഥാനത്തിന്റെ നിലപാടിനെയാണ് മന്ത്രി തെറ്റായി വ്യാഖ്യാനിച്ചത്.

തട്ടിയെടുത്ത പണം കൊണ്ട് വീട് പണിതു; അക്കൗണ്ടിലുള്ളത് 7 ലക്ഷം മാത്രം: റിജിലിന്റെ മൊഴി

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റേതടക്കം 17 അക്കൗണ്ടുകളില്‍ 21.29 കോടിയുടെ ക്രമക്കേട് നടത്തി, 12.68 കോടി രൂപ തട്ടിയ കേസില്‍ പണം തിരിമറി നടത്തിയത് ഓഹരി വ്യാപാരത്തിലുണ്ടായ നഷ്ടം നികത്താനെന്ന് പ്രതി മുന്‍ മാനേജര്‍ റിജില്‍. ഐ.സി.ഐ.സി.ഐയില്‍ നിന്ന് ഏഴുലക്ഷം രൂപ വായ്പയെടുത്താണ് ഓഹരി വ്യാപാരം തുടങ്ങിയത്. നഷ്ടം നികത്താന്‍ 30 ലക്ഷം രൂപ ഹോംലോണെടുത്ത് നിക്ഷേപിച്ചു. ലോണെടുത്ത പണവും നഷ്ടപ്പെട്ടതോടെ കടം വാങ്ങിയെന്ന് റിജില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. കടം പരിധി വിട്ടപ്പോള്‍ കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്ന് പണം തിരിമറി നടത്തി. അക്കൗണ്ടില്‍ അവശേഷിക്കുന്നത് നാലു ലക്ഷം രൂപയാണെന്നും റിജില്‍ മൊഴി നല്‍കി.തട്ടിപ്പ് ഒറ്റക്ക് നടത്തിയതാണെന്നും മറ്റാരും കൂട്ടിനുണ്ടായിരുന്നില്ലെന്നും റിജില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കേസിലെ പ്രതിയായ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡ് ശാഖ മുന്‍ സീനിയര്‍ മാനേജര്‍ നായര്‍കുഴി സ്വദേശി ഏരിമല പറപ്പാറമ്മല്‍ വീട്ടില്‍ എം.പി.…

നടന്‍ സോബി ജോര്‍‍ജിന് മൂന്നു വര്‍ഷം കഠിന തടവ്

കൊച്ചി; വഞ്ചനക്കേസില്‍ നടന്‍ കലാഗൃഹം സോബി ജോര്‍ജിന് മൂന്നു വര്‍ഷം കഠിന തടവ്. അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വിധി. കേസിലെ ഒന്നാം പ്രതിയാണ് സോബി. നടന്റെ അമ്മ ചിന്നമ്മയാണ് രണ്ടാം പ്രതി. ഇടക്കൊച്ചി സ്വദേശി പീറ്റര്‍ വിത്സനാണ് മൂന്നാം പ്രതി. ഇയാളെയും മൂന്നു വര്‍ഷം കഠിന തടവിനാണ്തോപ്പുംപടി കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. സോബിയുടെ അമ്മ ചിന്നമ്മ ജോര്‍ജ്‌ കോടതിയില്‍ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2014-ലാണ് സംഭവം. പള്ളുരുത്തി പോലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ളിക്‌ പ്രോസിക്യൂട്ടര്‍ എം.സി. അനീഷ് ഹാജരായി.

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ മദ്ധ്യവയസ്‌കന്‍ സ്ത്രീ സുഹൃത്തിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്.

വഴയില സ്വദേശി സിന്ധുവാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പങ്കാളി നന്ദിയോട് സ്വദേശി രാജേഷ് (46) പിടിയിലായിരുന്നു. പന്ത്രണ്ട് വര്‍ഷമായി ഒരുമിച്ച്‌ കഴിയുകയായിരുന്ന ഇരുവരും ഒരു മാസമായി അകല്‍ച്ചയിലായിരുന്നു. സമീപകാലത്തായി സാമ്പത്തികമായി ചില തര്‍ക്കങ്ങളും ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നു. സിന്ധു തന്നില്‍ നിന്നുമകലുന്നെന്ന സംശയമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സിന്ധു ജോലിയ്ക്ക് പോകുന്നത് സംബന്ധിച്ചും തര്‍ക്കമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. രാജേഷ് പലതവണ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ പാലോട് നില്‍ക്കുകയായിരുന്ന രാജേഷ് സിന്ധു ബസില്‍ യാത്രചെയ്യുന്നത് കണ്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ നെടുമങ്ങാട് എത്തി സിന്ധു യാത്ര ചെയ്യുകയായിരുന്ന അതേ ബസില്‍ കയറി. തുടര്‍ന്ന് സിന്ധു വഴയില ഇറങ്ങിയപ്പോള്‍ രാജേഷ് സിന്ധുവിന്റെ പിന്നാലെ പോവുകയും തിരക്ക് കുറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സിന്ധുവിന് കഴുത്തിലും തലയ്ക്കുമാണ് വെട്ടേറ്റത്.…

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു; പങ്കാളി അറസ്റ്റിൽ

തിരുവനന്തപുരം∙ വഴയിലയിൽ നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം വഴയില സ്വദേശിനി സിന്ധു (50) മരിച്ചത്. പങ്കാളി വഴയില സ്വദേശിയായ രാകേഷിനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ 9.30നാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ രാകേഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടികുലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു;കുട്ടികളെ രക്ഷപ്പെടുത്തി

തൃശ്ശൂര്‍ കയ്പമംഗലത്ത് പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. മൂന്ന്പീടിക ബീച്ച്‌ റോഡിലെ മഹ്‌ളറ സെന്ററിന് വടക്ക് ഇല്ലത്ത്പറമ്പില്‍ ഷിഹാബ് (35) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടും അഞ്ച് വയസുകള്‍ ഉള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റില്‍ ചാടിയതെന്ന് പറയുന്നു. കുട്ടികളെ ബന്ധുക്കളാണ് രക്ഷപ്പെടുത്തി കയ്പമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഷിഹാബിനെ പുറത്തെടുത്ത് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.