തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ 66കാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു

തിരുവനന്തപുരം: പ്രഭാത നടത്തത്തിനിടെ വയോധികന്‍ കാറിടിച്ച്‌ മരിച്ചു. പോത്തന്‍കോട് പൊയ്കവിള സ്വദേശി സൈമണ്‍ (66) ആണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു സൈമണ്‍. കാട്ടായിക്കോണത്തിനു സമീപം ഒരുവാമൂലയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു സംഭവം. റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ എതിര്‍ ദിശയില്‍ നിന്നു വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചു കടന്നുപോവുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ സൈമണ്‍ മരിച്ചു. ഒരു കിലോമീറ്ററിലധികം കടന്നുപോയ ശേഷമാണ് കാര്‍ അപകടം നടന്ന സ്ഥലത്ത് തിരിച്ചെത്തിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം മെഡി.കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.

സിനിമയ്ക്കുവേണ്ടി വീട്ടുകാരെപ്പോലും മറന്നുജീവിക്കുകയാണ്, അതുകൊണ്ടാണ് വിവാഹ ബന്ധം വരെ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത്; വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ

ജീവിതത്തില്‍ സിനിമയല്ലാതെ മറ്റൊന്നുമില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമയ്ക്കുവേണ്ടി വീട്ടുകാരെപ്പോലും മറന്നുജീവിക്കുകയാണെന്നും സ്വന്തം ആത്മാവിനെയാണ് ഒരാള്‍ തൃപ്‌തിപ്പെടുത്തേണ്ടതെന്നും നടന്‍ വ്യക്തമാക്കി. മക്കളുടെ ഭാവി നന്നായി കാണാന്‍ വേണ്ടിയാണ് വീട്ടുകാര്‍ അവരെ വളര്‍ത്തുന്നത്. സിനിമ നഷ്ടപ്പെടുത്തി വീട്ടുകാര്‍ക്കൊപ്പം ജീവിക്കാന്‍ സാധിക്കില്ല. സിനിമയല്ലാതെ മറ്റൊന്നുമില്ല. അതുകൊണ്ടാണ് വിവാഹ ബന്ധം വരെ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത്. ജീവിതത്തില്‍ എപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് താനെന്നും അതിന്റെ പകുതി മാത്രമേ ക്യാമറയില്‍ കാണിക്കുന്നുള്ളൂവെന്നും നടന്‍ പറയുന്നു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍. മാതാപിതാക്കളോടും അനുജനോടും അനുജത്തിയോടുമുള്ള ബന്ധത്തില്‍ ഞാന്‍ പരാജയമാണ്. ക്യാമറയ്ക്ക് മുന്നില്‍ സന്തോഷമായി നില്‍ക്കാന്‍ വേണ്ടിയാണ് അത്തരത്തില്‍ പരാജയപ്പെടുന്നത്. വീട്ടുകാര്‍ നമ്മളോടൊപ്പം എത്ര വര്‍ഷം ഉണ്ടാകും? നമ്മള്‍ നമ്മുടെ ആത്മാവിനെ മാത്രമാണ് കൂടെക്കൊണ്ടുപോകുന്നത്. – നടന്‍ പറഞ്ഞു. സിനിമ ഇഷ്ടപ്പെടുന്നവര്‍ക്ക് അത് ചെയ്യാന്‍ വളരെ എളുപ്പമാണെന്നും നടന്‍ അഭിപ്രായപ്പെട്ടു. ഇഷ്ടപ്പെട്ട…

ചാന്‍സലര്‍ ബില്ല്: ഭേദഗതി നിര്‍ദേശവുമായി പ്രതിപക്ഷം; എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍ നിയമസഭയില്‍. ഗവര്‍ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലര്‍മാരാക്കണമെന്നാണ് കരട് ബില്ലിലെ നിര്‍ദേശം. സബ്ജക്‌ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസാക്കുന്നത്. വൈസ് ചാന്‍ലസറുടെ സ്ഥാനം ഒഴിവുവന്നാല്‍ പ്രോ വൈസ് ചാന്‍സലര്‍ക്കോ മറ്റ് സര്‍വകലാശാല വി.സിമാര്‍ക്കും പകരം ചുമതല നല്‍കണമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. എന്നാല്‍ വി.സിയുടെ ഒഴിവില്‍ ബന്ധപ്പെട്ട മന്ത്രിയും ചാന്‍സലറും ഉള്‍പ്പെടുന്ന സമിതി നിര്‍ദേശിക്കുന്നയാളെ ചുമതല ഏല്പിക്കണമെന്ന ഭേദഗതി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുന്നോട്ടുവച്ചു. കരട് ബില്ലിലെ വ്യവസ്ഥയുജിസി ചട്ടങ്ങളുടെ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിസി ഇല്ലെങ്കില്‍ ചാന്‍സലറും പ്രോ ചാന്‍സലറും ചേര്‍ന്ന് ആലോചിച്ച്‌ പകരം സംവിധാനം എന്ന രീതിയില്‍ ഭേദഗതി വരുത്തിയിട്ടുണ്ട് എല്ലാ സര്‍വകലാശാലകള്‍ക്കും പ്രത്യേകം ചാന്‍സലര്‍മാര്‍ ആവശ്യമില്ല. ഒറ്റ ചാന്‍സലറെ നിയമിക്കണം. സുപ്രീം…

വിസ്മയ കേസ്: കിരൺ ജയിലിൽ തുടരും; ശിക്ഷ നടപ്പാക്കരുതെന്ന ഹർജി തള്ളി‌

കൊച്ചി ∙ സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥി വിസ്മയ (24) ജീവനൊടുക്കിയ കേസിൽ ശിക്ഷ നടപ്പാക്കുന്നതു നിർത്തി വയ്ക്കണം എന്നാവശ്യപ്പെട്ട് വിസ്മയയുടെ ഭർത്താവായിരുന്ന പ്രതി കിരൺകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള അപ്പീൽ ഹർജിയിൽ തീരുമാനം ആകുന്നതു വരെ ശിക്ഷ നടപ്പാക്കുന്നതു നിർത്തിവയ്ക്കണം എന്നായിരുന്നു പ്രതിയുടെ ആവശ്യം. ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസ്, സോഫി തോമസ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. കഴിഞ്ഞ വർഷം ജൂൺ 21നാണ് വിസ്മയയുടെ ആത്മഹത്യയ്ക്കു കാരണമെന്നാരോപിച്ച് വീട്ടുകാർ രംഗത്ത് എത്തിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. കിരൺ കുമാർ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ 10 വർഷം തടവും, വിവിധ വകുപ്പുകളിലായി 12.55 ലക്ഷം രൂപ പിഴയും കൊല്ലത്തെ വിചാരണക്കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ തുരത്തി, സൈനികര്‍ക്ക് ജീവഹാനിയില്ല; പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ തല്‍സ്ഥിതി മാറ്റാന്‍ ചൈന ശ്രമം നടത്തിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലോക്‌സഭയില്‍. അതിര്‍ത്തി കടന്നുള്ള ചൈനീസ് സൈനികരുടെ ആക്രമണത്തെ ഇന്ത്യന്‍ സേന പ്രതിരോധിച്ച്‌ തുരത്തി. ഇന്ത്യന്‍ കമാന്‍ഡറുടെ സമയോചിതമായ ഇടപെടലാണ് ആക്രമണത്തെ പ്രതിരോധിച്ചത്. അതിര്‍ത്തികടക്കാന്‍ വന്ന ചൈനീസ് സേനയെ അവരുടെ പോസ്റ്റുകളിലേക്ക് തിരികെ അയക്കാന്‍ സേനയ്ക്ക് കഴിഞ്ഞെന്നു മന്ത്രി പറഞ്ഞു. നയതന്ത്രതലത്തിലൂടെ വിഷയം ചൈനീസ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികരില്‍ ആര്‍ക്കും ജീവഹാനിയോ ഗുരുതര പരിക്കോ സംഭവിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സൈന്യത്തെ അഭിനന്ദിച്ച മന്ത്രി പാര്‍ലമെന്‍റ് ഒറ്റക്കെട്ടായി സേനയോടൊപ്പം നില്‍ക്കണമെന്നും കൂട്ടിചേര്‍ത്തു. അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി ലോക്‌സഭയില്‍ പ്രസ്താവന നടത്തിയത്. വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. വിഷയത്തില്‍ സൈനികര്‍ക്കൊപ്പം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടതെന്ന് സ്പീക്കര്‍…

ട്രെയിൻ യാത്രക്കിടെ കാണാതായി; പാലക്കാട്ടുനിന്ന് നടന്ന് അനിൽ ആറന്മുളയിലെ വീട്ടിലെത്തി

പത്തനംതിട്ട : ഒരുകുപ്പി വെള്ളം, ജാതിക്ക, പുളി എന്നിവയായിരുന്നു പാലക്കാട് മുതൽ തിരുവല്ല വരെ നടക്കുമ്പോൾ അനിലിന്റെ കയ്യിലുണ്ടായിരുന്നത്. ഉറക്കം ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും. കുഞ്ഞുചെറുക്കന്റെയും പൊടിപ്പെണ്ണിന്റെയും മകൻ പത്തനംതിട്ട മാത്തൂർ മയിൽനിൽക്കുന്നതിൽ അനിൽ (42) കാണാതായി 7 ദിവസം കഴിഞ്ഞാണ് വീടണഞ്ഞത്. തമിഴ്നാട്ടിലെ കാട്പാടിയിൽ വച്ചു കാണാതായ അനിൽ പാലക്കാട് വരെ ബസിലും അവിടെനിന്ന് ആറന്മുള വരെ നടന്നുമാണു തിരികെ നാട്ടിലെത്തിയത്. സഹോദരി ഉഷയുടെ മകളെ ആന്ധ്രയിൽ നഴ്സിങ്ങിനു ചേർക്കാൻ പോയതായിരുന്നു ഉഷയും അനിലും ഭാര്യ രാജിയും മകൾ അഞ്ജുവും. ജീവിതത്തിലാദ്യമായിട്ടായിരുന്നു അനിൽ ട്രെയിനിൽ കയറിയത്. 3നു വൈകിട്ട് ചെങ്ങന്നൂരേക്കു ട്രെയിനിൽ യാത്ര തിരിച്ചു. ജനറൽ കോച്ചിലെ തിരക്കു കാരണം അനിൽ ഒരിടത്തും മറ്റുള്ളവർ വേറെയും കോച്ചുകളിലായിരുന്നു. കാട്പാടി സ്റ്റേഷനിൽ ട്രെയിൻ നിന്നപ്പോൾ പുറത്തിറങ്ങി. പിറ്റേന്ന് എറണാകുളത്തെത്തിയപ്പോഴാണു അനിലിനെ കാണാനില്ലെന്ന് അറിയുന്നത്. അനിലിനു ഫോണുമില്ല.…