ഇലന്തൂര്‍ ഇരട്ടനരബലി; ഇരകളിലൊരാളുടെ മകളുടെ ഭര്‍ത്താവിനെ മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട്: ഇലന്തൂര്‍ ഇരട്ടനരബലിക്കിരയായ റോസ്‌ലിയുടെ മരുമകനെ മരിച്ചനിലയില്‍ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) വാണ് മരിച്ചത്. റോസ്‌ലിയുടെ മകള്‍ മഞ്ജുവിന്റെ ഭര്‍ത്താവാണ് ബിജു. വടക്കാഞ്ചേരിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ബിജു വീട്ടില്‍ തനിച്ചായിരുന്നു താമസം. മഞ്ജു എറണാകുളത്തെ വീട്ടില്‍പോയിരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ട്രസ് വര്‍ക്ക് തൊഴിലാളിയായ ബിജുവും കുടുംബവും കുറച്ചുകാലം മുമ്ബാണ് വടക്കാ‌ഞ്ചേരിയിലെത്തിയത്. മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ ബിജുവിന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന റോസ്‌ലിയുടെ മൃതദേഹം മൂന്ന് ദിവസം മുൻപായിരുന്നു അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മക്കളായ മഞ്ജുവും സഞ്ജുവുമാണ് ഏറ്റുവാങ്ങിയത്. മൃതദേഹംവാടകവീട്ടില്‍ എത്തിച്ചിരുന്നു. ഇതിനുശേഷമാണ് സംസ്‌കരിച്ചത്.

ട്വൻറി 20യെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു: സാബു എം ജേക്കബ്

കൊച്ചി> കിഴക്കമ്പലം ട്വൻറി 20യെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ്. പി വി ശ്രീനിജന്‍ എംഎല്‍എയെ അപമാനിച്ചിട്ടില്ലെന്നും എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാര്‍ട്ടി തീരുമാനമാണെന്നും സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് പുത്തന്‍കുരിശ് പൊലീസ് കേസെടുത്തത്.

കുറ്റം ചെയ്തിട്ടില്ല; പൊലീസ് ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചു; ഗ്രീഷ്മ കോടതിയില്‍

തിരുവനന്തപുരം: പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന്, ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ കോടതിയില്‍. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയിലാണ് ഗ്രീഷ്മ നേരത്ത പൊലീസിനു നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞത്. അട്ടക്കുളങ്ങര ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള ഗ്രീഷ്മയെ റിമാന്‍ഡ് കാലാവധി തീരുന്നതിനാല്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ആയി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സമയത്ത് ചില കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്ന് ഗ്രീഷ്മ പറഞ്ഞു. തുടര്‍ന്ന് നേരിട്ടു ഹാജരാക്കുകയായിരുന്നു. ഷാരോണ്‍ വധത്തില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും ഗ്രീഷ്മ പറഞ്ഞു. ഇക്കാര്യം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. പലവട്ടം കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പൊലീസിനു മൊഴി പാറശ്ശാലയില്‍ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ ഷാരോണ്‍ രാജിനെ മുമ്പ് കോളജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നതായി ഗ്രീഷ്മ പൊലീസിനോടു പറഞ്ഞിരുന്നു. ജ്യൂസില്‍ ഡോളോ ഗുളികകള്‍ കലക്കി നല്‍കിയതായി ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍…

മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാദമി അവാ‌ര്‍ഡ് ബേസില്‍ ജോസഫിന്; അന്താരാഷ്ട്ര അംഗീകാരത്തില്‍ മലയാളത്തിലെ ആദ്യത്തെ സൂപ്പ‌ര്‍ ഹീറോ ചിത്രം

സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസില്‍ ജോസഫിന് ലഭിച്ചു. മലയാളത്തിലെ ആദ്യത്തെ സൂപ്പ‌ര്‍ ഹീറോ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മിന്നല്‍ മുരളി’ക്കാണ് പുരസ്കാരം. മത്സരിച്ച 16 രാജ്യങ്ങളിലെ സിനിമകളില്‍ നിന്നാണ് മിന്നല്‍ മുരളിയും ബേസിലും പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ബേസില്‍ തന്നെയാണ് ഈ വാ‌ര്‍ത്ത പങ്കുവച്ചത്. ‘2022ലെ ഏഷ്യന്‍ അക്കാദമി അവാര്‍ഡില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമയുടെ ഭാഗമാകാനും ഈ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതില്‍ അതിലേറെ അഭിമാനമുണ്ട്’ എന്നും ബേസില്‍ ട്വിറ്ററില്‍ കുറിച്ചു. I feel overwhelmed and honored to be declared as the the Best Director among 16 countries at the Asian Academy Awards 2022. Today,I feel prouder than ever…

എംബിബിഎസ് ക്ലാസില്‍ പ്ലസ്‌ടു വിദ്യാര്‍ഥിനി കയറിയ സംഭവം; വിചിത്ര മറുപടിയുമായി കോളജ് അധികൃതര്‍

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ വിചിത്ര സംഭവത്തില്‍ അതിവിചിത്ര മറുപടിയുമായി കോളജ് അധികൃതല്‍. എംബിബിഎസിന് പ്രവേശനം കിട്ടിയ വിദ്യാര്‍ഥികള്‍ ധൃതിപിടിച്ച്‌ ക്ലാസിലേക്ക് എത്തിയപ്പോള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ ടി സജിത്ത് കുമാര്‍ പറഞ്ഞു. എന്നാല്‍ ദിവസവും ഹാജര്‍ രേഖപ്പെടുത്തിയെന്നും വൈസ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വൈസ് പ്രിന്‍സിപ്പാളിന്‍റെ പ്രതികരണം. പ്ലസ്‌ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍ മൂന്നോ നാലോ ദിവസം ഇരുന്നതായാണ് അറിവ്. എല്ലാവര്‍ക്കും അഡ്‌മിറ്റ് കാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍, ആ പെണ്‍കുട്ടിക്ക് കാര്‍ഡ് നല്‍കിയിട്ടില്ലെന്നായിരുന്നെന്നും ഡോ. കെ ടി സജിത്ത് കുമാര്‍ പറഞ്ഞു.

സെല്‍ഫിയെടുക്കുന്നതിനിടെ നവവധു ക്വാറിയില്‍ വീണു; പിന്നാലെ ചാടി വരന്‍

സെല്‍ഫിയെടുക്കുന്നതിനിടെ പാറക്വാറിയില്‍ വീണ് പ്രതിശ്രുത വധുവിനും വരനും പരുക്കേറ്റു. പരവൂര്‍ കൂനയില്‍ അശ്വതികൃഷ്ണയില്‍ വിനു കൃഷ്ണന്‍, കല്ലുവാതുക്കല്‍ ശ്രീരാമപുരം അറപ്പുരവീട്ടില്‍ സാന്ദ്ര എസ്.കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.പാരിപ്പള്ളി വേളമാനൂര്‍ കാട്ടുപുറം പാറക്വാറിയിലെ കുളത്തില്‍ വ്യാഴാഴ്ചയായിരുന്നു അപകടമുണ്ടായത്. ഇരുവരും ദര്‍ശനത്തിനായി വിവിധ ക്ഷേത്രങ്ങളില്‍ പോയിരുന്നു. തുടര്‍ന്നാണ് വേളമാനൂര്‍ കാട്ടുപുറത്തെത്തിയത്. പാറ പൊട്ടിച്ച്‌ 120-ലധികം അടി താഴ്ചയുള്ളതാണ് ക്വാറി. സെല്‍ഫിയെടുക്കുന്നതിനിടെ സാന്ദ്ര കാല്‍ വഴുതി ക്വാറിയില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് രക്ഷിക്കാനായി വിനു കൃഷ്ണന്‍ കൂടെച്ചാടി. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന സാന്ദ്രയെ വിനു കൃഷ്ണന്‍ രക്ഷിച്ച്‌ പാറയില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ യുവാവ് സംഭവം കണ്ട് പ്രദേശവാസികളെയും പൊലീസിനെയും വിവരമറിയിച്ചു. പാരിപ്പള്ളി പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പ്രദേശവാസികളായ രണ്ടുയുവാക്കളുടെ നേതൃത്വത്തില്‍ കുളത്തിലിറങ്ങി ചങ്ങാടത്തില്‍ ഇരുവരെയും രക്ഷിച്ച്‌ കരയ്‌ക്കെത്തിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ്…

പരാജയത്തിന് പിന്നാലെ എസ്.എന്‍ കോളജിലെ സംഘര്‍ഷം; മൂന്ന് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊല്ലം : കൊല്ലം എസ്.എന്‍.കോളജില്‍ എഐഎസ്‌എഫ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ മൂന്ന് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഗൗതം, മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ രഞ്ജിത്ത്, ശരത് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് വധശ്രമത്തിന് കേസ് എടുത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലായി ഇരുപത്തിയഞ്ചോളം പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ എഐഎസ്‌എഫ് യൂണിറ്റ് സെക്രട്ടറി നിയാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് കോളേജില്‍ സംഘര്‍ഷം നടന്നത്. എസ്‌എഫ്‌ഐ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ക്കാണ് പരിക്കേറ്റത്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് എഐഎസ്‌എഫ് നേതൃത്വം പറയുന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്‌എഫ്‌ഐ നേതാക്കളും ആക്രമിച്ചുവെന്നും ആരോപണമുണ്ട്.

റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ; പച്ചയിൽ തിളങ്ങി റിമ കല്ലിങ്കൽ

റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഈ വർഷത്തെ അവസാന പൗർണമിയിൽ പകർത്തിയ ചിത്രങ്ങളാണെന്നാണ് റിമ കുറിച്ചിരിക്കുന്നത്. പച്ച നിറമുള്ള ആടകൾക്കു ചേരുന്ന വ്യത്യസ്തത പുലർത്തുന്ന ആഭരണങ്ങളും കാണാം. View this post on Instagram A post shared by Rima Kallingal (@rimakallingal) ഐശ്വര്യ അശോക് ആണ് ഫൊട്ടോഗ്രാഫർ. ക്രിയേറ്റിവ് ഡയറക്ടർ കരോലിൻ ജോസഫ് View this post on Instagram A post shared by Rima Kallingal (@rimakallingal) View this post on Instagram A post shared by Rima Kallingal (@rimakallingal)

സിനിമ പൊട്ടിയാൽ എനിക്ക് ടെൻഷനില്ല, ഇന്റർവ്യൂ പൊട്ടിയാൽ സഹിക്കില്ല: ധ്യാൻ ശ്രീനിവാസൻ

ഈയടുത്തായി സിനിമകളേക്കാള്‍ ഉപരി ഇന്റര്‍വ്യൂകള്‍ സൂപ്പര്‍ഹിറ്റായി മാറിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. താരത്തിന്റേതായി വന്ന ഒടുമിക്ക എല്ലാ ഇന്റര്‍വ്യൂകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം തന്റെ ജ്യേഷ്ഠനും നടനും സംവിധായകനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസനെ പറ്റി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. “ശരിക്കും എനിക്കൊരു കാര്യം പറയാനുണ്ട്, നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്. നിങ്ങള്‍ എന്റെ മാത്രം ഇന്റര്‍വ്യു എടുക്കണം. എന്തായാലും, നിങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ ഒരു തീരുമാനം എടുക്കണം. ഒന്നെങ്കില്‍ ഞാന്‍, അല്ലെങ്കില്‍ എന്റെ ചേട്ടന്‍. ഞാന്‍ വന്ന് പറയുന്ന കഥകളൊക്കെ കള്ളമാണെന്ന് പറഞ്ഞ് എന്നെ ഡിഫെയിം ചെയ്യുകയാണ്. മിക്കവാറും മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും. ഒരു രക്ഷയില്ല സത്യത്തില്‍, എല്ലാവരും ഇപ്പോള്‍ എന്നോട് ചോദിക്കും ഞാന്‍ പറയുന്നതൊക്കെ സത്യമാണോയെന്ന്. അതുകൊണ്ട് ഞാന്‍ ഇനി ഒന്നും പറയുന്നില്ലെന്നാണ് ധ്യാന്‍ പറയുന്നത്. ആര്‍ക്കെങ്കിലുമൊക്കെ ഒരു…

തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ്; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന വേദി; മത്സരം ജനുവരി 15ന്

മുംബൈ: തിരുവനന്തപുരം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന വേദിയായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചു. ജനുവരി 15നാണ് മത്സരം. ഇതുള്‍പ്പെടെ മാര്‍ച്ച്‌ വരെയുള്ള പരമ്പരകളുടെ പട്ടികയും ബിസിസിഐ പ്രസിദ്ധീകരിച്ചു. ശ്രീലങ്കയ്ക്കു പിന്നാലെ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളാണ് ഇന്ത്യയിലെത്തുന്നത്. ഇതില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാലു ടെസ്റ്റുകളുടെ പരമ്പരയുമുണ്ട്. ജനുവരി മൂന്നിന് മുംബൈയില്‍ ട്വൻറി20 മത്സരത്തോടെ ലങ്കയ്‌ക്കെതിരായ പരമ്പര തുടങ്ങും. അഞ്ചിന് പൂനെ, ഏഴിന് രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് മറ്റ് ട്വൻറി 20കള്‍. ആദ്യ ഏകദിനം പത്തിന് ഗുവാഹത്തിയില്‍. രണ്ടാമത്തേത് 12ന് കൊല്‍ക്കത്തയില്‍. ന്യൂസിലന്‍ഡിനെതിരെ മൂന്നു വീതം ഏകദിനങ്ങളും ട്വൻറി20യും കളിക്കും. ആദ്യ ഏകദിനം 18ന് ഹൈദരാബാദില്‍. റായ്പൂര്‍ (21), ഇന്‍ഡോര്‍ (24) മറ്റ് ഏകദിനങ്ങള്‍. ഇതില്‍ റായ്പൂരില്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനാണ് വേദിയൊരുങ്ങുന്നത്. ആഭ്യന്തര, ഐപിഎല്‍ മത്സരങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ആദ്യ ട്വൻറി20 27ന് റാഞ്ചിയില്‍. ലഖ്‌നൗ (29), അഹമ്മദാബാദ് (ഫെബ്രുവരി…