റോഷാക്ക് സിനിമയുടെ സക്സസ്സ് സെലിബ്രേഷൻ വേദിയിൽ വച്ചാണ് മമ്മുക്ക ആസിഫിന് റോളക്സ് വാച്ച് സമ്മാനമായി നൽകിയത്. റോഷാക്ക് എന്ന സിനിമയുടെ സസ്പെൻസ് രണ്ടു കണ്ണുകൾ കൊണ്ട് ഏറ്റവും മനോഹരമായി അഭിനയിച്ച് ഈ ചിത്രത്തെ വിജയകരമാക്കി തീർത്ത ആസിഫ് ഷൂട്ടിനിടയിൽ ഒരു റോളക്സ് വാച്ച് വാങ്ങി തരുമോ എന്ന് ചോദിച്ചിരുന്നു. അങ്ങനെയാണ് മമ്മുക്ക റോളക്സ് വാച്ച് ആസിഫിന് സമ്മാനമായി നൽകിയത്.
Day: December 7, 2022
ചക്കുളത്തുകാവില്‍ പൊങ്കാല അര്‍പ്പിച്ച് ഭക്തജനലക്ഷങ്ങള്‍; യാഗശാലയായി ക്ഷേത്രപരിസരം
ആലപ്പുഴ: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല അര്‍പ്പിച്ച് ഭക്തജനലക്ഷങ്ങള്‍. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തി പൊങ്കാല നിവേദ്യമര്‍പ്പിച്ച ഭക്തജനങ്ങളാല്‍ ചക്കുളത്തുകാവ് ക്ഷേത്രവും പരിസരവും യാഗശാലയായി മാറി. വൈകിട്ട് കാര്‍ത്തിക സ്തംഭം അഗ്നിക്ക് സമര്‍പ്പിക്കുന്നതോടെ ഇത്തവണത്തെ പൊങ്കാലയ്ക്ക് സമാപനമാകും. രാവിലെ മുതല്‍ ദേവീസ്തുതികളാല്‍ മുഖരിതമായിരുന്നു ചക്കുളത്തുകാവ് ക്ഷേത്രവും സമീപ പരിസരങ്ങളും. പൊങ്കാല ചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയില്‍ ഭക്തര്‍ മനസര്‍പ്പിച്ച് ദേവിയെ വിളിച്ചു. ചലച്ചിത്ര താരം ഗോകുല്‍ സുരേഷ് പൊങ്കാല ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കാര്യദര്‍ശിമാരും മേല്‍ശാന്തിമാരും ചേര്‍ന്ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. അനുഷ്ഠാനങ്ങളോടെ കാപ്പുകെട്ടി 50-ലധികം വരുന്ന വെളിച്ചപ്പാടുമാരാണ് തിരുവായുധങ്ങള്‍ എഴുന്നളളിച്ച് ഓരോ മണ്‍കലങ്ങളുടെയും അടുത്തെത്തി ദേവീ സാന്നിദ്ധ്യം അറിയിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിലൊന്നായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം ആലപ്പുഴയിലെ തിരുവല്ലയിലാണുള്ളത്. പൊങ്കാല പ്രമാണിച്ച് ഇന്ന് തിരുവല്ല,…
ബ്രസീലിന്റെ ഡാൻസ് കൊറിയൻ ടീമിനോടുള്ള അവഹേളനമെന്ന് റോയ് കീൻ: ചുട്ടമറുപടി
ബ്രസീൽ ടീം ഡാൻസ് ക്ലാസിനു പോകുന്നുണ്ടോ? ദക്ഷിണ കൊറിയയ്ക്കെതിരെയുള്ള മത്സരശേഷം ആരാധകർക്ക് ഇങ്ങനെ സംശയം തോന്നിയെങ്കിൽ അതിശയിക്കാനില്ല. കാരണം നൃത്തച്ചുവടുകളോടെയുളള നീക്കങ്ങൾക്കു ശേഷം നേടിയ ഓരോ ഗോളിനു പിന്നാലെയും ഒന്നാന്തരം ഗ്രൂപ്പ് ഡാൻസ് നടത്തിയാണ് ബ്രസീൽ ആഘോഷിച്ചത്. ഒരുവേള കോച്ച് ടിറ്റെയും ഡാൻസിൽ പങ്കു ചേർന്നു. ബ്രസീലിന്റെ ഡാൻസ് കൊറിയൻ ടീമിനെ പരിഹസിക്കുന്നതായിരുന്നെന്ന്. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം റോയ് കീൻ വിമർശിച്ചെങ്കിലും ബ്രസീൽ താരം റാഫിഞ്ഞ അതിനു മറുപടി നൽകി. ഞങ്ങളുടെ ജോഗോ ബോണിറ്റോ ഫുട്ബോൾ ശൈലിയുടെ ഭാഗമാണ് അതും. ഓരോ ഗോളിനും ഓരോ ആഘോഷം എന്ന രീതിയിൽ 10 ഡാൻസുകൾ വരെ ഞങ്ങൾ പഠിച്ചു വച്ചിട്ടുണ്ട്! ടീം ക്യാംപിൽ ആസ്ഥാന കൊറിയോഗ്രാഫർ ഇല്ലെങ്കിലും ബ്രസീൽ ടീം ഇപ്പോഴത്തെ ഡാൻസ് പഠിച്ചതിനു പിന്നിൽ നാലു പേരുണ്ട്. ബ്രസീലിലെ പ്രശസ്ത മ്യൂസിക് ബാൻഡ് ആയ ഒസ്…
പ്രസവത്തെത്തുടര്‍ന്ന് കുഞ്ഞും പിന്നാലെ അമ്മയും മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കളുടെ ആരോപണം
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് ബഹളം. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ (21)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് അപര്‍ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു വേദനയെത്തുടര്‍ന്ന് യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഓപ്പറേഷന് നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അനസ്തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. കുഞ്ഞ് ഇന്നലെ രാത്രിയും അപര്‍ണ ഇന്ന് പുലര്‍ച്ചെയുമാണ് മരിച്ചത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് അമ്ബലപ്പുഴ പൊലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. കുഞ്ഞിന്റെ മരണം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്ദുള്‍സലാം ചുമതലപ്പെടുത്തിയിരുന്നു. ഡോക്ടര്‍മാരുടെ അനാസ്ഥയാണ്…
ഡല്‍ഹി: ആഘോഷം തുടങ്ങി ആപ്; 92 സീറ്റില്‍ എ.എ.പി ജയം, ബി.ജെ.പി 73
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബി.ജെ.പിയുടെ ആധിപത്യത്തിന് അന്ത്യം കുറിക്കുമെന്ന പ്രവചനം ശരിവെച്ചുകൊണ്ട് എ.എ.പി കുതിപ്പ് തുടരുന്നു. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ എ.എ.പിയാണ് മുന്നില്‍. 90 ശതമാനം വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 106 സീറ്റില്‍ എ.എ.പിയും 84ല്‍ ബി.ജെ.പിയും വിജയിച്ചു. 137 സീറ്റില്‍ എ.എ.പി മുന്നിലാണ്. 126 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 2017 ലെ തെരഞ്ഞെടുപ്പില്‍ 270 വാര്‍ഡുകളില്‍ 181ലും ബി.ജെ.പി സ്വന്തമാക്കിയിരുന്നു. ജമാ മസ്ജിദ് വാര്‍ഡില്‍ എഎപിയുടെ സുല്‍ത്താന അബാദ് വിജയിച്ചു. എ.എ.പി സ്ഥാനാര്‍ഥിയായ സരിക ചൗധരി ദര്യഗഞ്ച് സീറ്റില്‍ കോണ്‍ഗ്രസിന്റെ ഫര്‍ഹാദ് സൂരിയെ 244 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. ലക്ഷ്മി നഗറില്‍ ബിജെപിയുടെ അല്‍ക്ക രാഘവ് 3,819 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ രോഹിണി ഡി വാര്‍ഡില്‍ പാര്‍ട്ടിയുടെ സ്മിതയും വിജയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ അങ്കുഷ് നാരംഗ് രഞ്ജീത് നഗര്‍ മണ്ഡലത്തില്‍ വിജയിച്ചു. അതേസമയം, മുഖ്യമന്ത്രി…
ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫലം ഇന്ന് ;ഇഞ്ചോടിഞ്ച് പോരാടി ബിജെപിയും എഎപിയും
ന്യൂഡൽഹി∙ ബിജെപിയും എഎപിയും കൊമ്പുകോർത്ത ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുകയാണ്. ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 250ൽ എഎപി 118 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 126 സീറ്റുകളിലും കോൺഗ്രസ് അഞ്ച് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. എഎപിക്ക് വൻ വിജയം എന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങള്‍. ഇതിൽ പ്രതീക്ഷയർപ്പിച്ച് വിജയാഘോഷത്തിന് തയാറെടുത്തിരിക്കവെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിൽ ആശങ്കയിലാണ് ആംആദ്മി പാർട്ടി പ്രവർത്തകർ. 250 വാർഡുകളിലേക്കാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.2017ൽ ബിജെപിക്ക് 181, എഎപി 48, കോൺഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷൻ ഭേദഗതി ബില്‍ 2022 പ്രകാരം വടക്ക്, തെക്ക്, കിഴക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഒന്നാക്കി മാറ്റിയിരുന്നു. ഇതോടെ സീറ്റുകളുടെ എണ്ണം 272ല്‍നിന്ന് 250 ആയി കുറഞ്ഞു. ആകെ 250 വീതം സ്ഥാനാർഥികളെയാണ് ബിജെപിയും…