കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതികൾക്കു മരണം വരെ ജയില്‍ശിക്ഷ

തിരുവനന്തപുരം∙ ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഉമേഷിനും ഉദയകുമാറിനും ഇരട്ട ജീവപര്യന്തം. ഇരുവരും ജീവിതാവസാനംവരെ തടവ് അനുഭവിക്കണം. വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവരാണ് പ്രതികൾ. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഒന്നാം പ്രതിയായ ഉമേഷും രണ്ടാം പ്രതിയായ ഉദയകുമാറും 1.25 ലക്ഷം രൂപ പിഴ അടക്കണം പിഴ തുക കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരിക്ക് നൽകണം.തങ്ങളെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഇരുപ്രതികളും കോടതിയിൽ ഉറക്കെ വിളിച്ചു പറഞ്ഞു. യഥാർഥ കുറ്റവാളികൾ തങ്ങളല്ലെന്നും സംഭവം നടക്കുമ്പോൾ പ്രദേശത്തുനിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടിരുന്നതായും പ്രതികൾ വിളിച്ചു പറഞ്ഞു. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാൽസംഗം, തെളിവു നശിപ്പിക്കൽ, ലഹരിമരുന്നു നൽകി ഉപദ്രവം, സംഘം ചേർന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്

നേതാക്കളെ ഹസ്തദാനം ചെയ്ത്, കുശലം ചോദിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്നലെ(ഡിസംബര്‍ 5) രാഷ്‌ട്രപതിഭവന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്നിരുന്നു. ജി 20 അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുമ്പോള്‍ അതിന് എല്ലാ തരത്തിലുള്ള പിന്തുണ തേടുന്നതിനും, സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍ വിശദീകരിക്കാനുമായിരുന്നു എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംയുക്ത യോഗം സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ പങ്കെടുത്ത വിവിധ രാഷ്‌ട്രീയ നേതാക്കള്‍ പ്രധാനമന്ത്രിക്കൊപ്പം ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

വിഴിഞ്ഞം സമരം നിയമസഭ ചർച്ച ചെയ്യും; രണ്ടുമണിക്കൂർ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരം നിയമസഭയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നൽകി. വിഷയത്തില്‍ രണ്ടുമണിക്കൂർ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിഴിഞ്ഞം പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി വിളിച്ച മന്ത്രി തല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളോട് സമരസമിതിയും ലത്തീന്‍ അതിരൂപതയും ഇന്ന് നിലപാട് അറിയിക്കാനിരിക്കെയാണ്. വിഷയം നിയമസഭ ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം, ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതിയുടെ ആവശ്യങ്ങൾ ചർച്ച ചെയ്തിരുന്നു. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ആന്റണി രാജു, വി.അബ്ദു‍റഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ഉപസമിതിയിലുള്ളത്. തുടർന്ന് സർക്കാരിന്റെ നിലപാട് ചീഫ് സെക്രട്ടറി വി.പി.ജോയ് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെ കണ്ടു വിശദീകരിച്ചു. സമരസമിതി ഇന്നു യോഗം ചേർന്നശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നു ജനറൽ കൺവീനർ മോൺ. യൂജിൻ…