മമ്മൂട്ടി എന്ന നടന് അഭിനയത്തോടു മാത്രമല്ല ഫൊട്ടൊഗ്രഫി, ഡ്രൈവിങ്ങ് എന്നിവയോടും ഒരു പ്രത്യേക താത്പര്യമാണ്. മമ്മൂട്ടി തന്റെ ക്യാമറയില്‍ പകര്‍ത്തി നല്കിയ ചിത്രങ്ങള്‍ പല താരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയുടെ ഡ്രൈവിങ്ങ് കമ്പം എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഓസ്ട്രേലിയയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മമ്മൂട്ടി. ഓസ്ട്രേലിയന്‍ പാതകളിലൂടെ കാറോടിക്കുകയാണ് മലയാളത്തിന്റെ മേഗാസ്റ്റാര്‍. താരത്തിന്റെ പി ആര് റോബേര്ട്ടാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പും റോബേര്‍ട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്. സിഡ്ണിയില്‍ നിന്ന് കാന്മ്പറിയിലേക്കും അവിടുന്ന് മെല്‍ബണിലേക്കുമാണ് മമ്മൂട്ടി ഡ്രൈവ് ചെയ്തത്. മൂളിപാട്ടു പാടി വളരെ സന്തോഷത്തില്‍ കോളേജ് കാലത്തെ ഓര്‍മകളൊക്കെ പറഞ്ഞാണ് താരം ഡ്രൈവിങ്ങ് ആസ്വദിച്ചതെന്നാണ് റോബേര്‍ട്ട് കുറിച്ചത്. മമ്മൂട്ടിയുടെ സുഹൃത്തായ രാജശേഖരന്, ഭാര്യ സുല്‍ഫത്ത് എന്നിവരും യാത്രയില്‍ കൂടെയുണ്ടായിരുന്നു. 2300 കിലോമീറ്ററാണ് യുവത്വം തുളുമ്ബുന്ന ഈ എഴുപത്തൊന്നുകാരന് രണ്ടു ദിവസം കൊണ്ടു…
Day: December 5, 2022
പ്രിയ നായിക മോനിഷയുടെ ഓര്‍മ്മയില്‍ മലയാള സിനിമ
മലയാളത്തിന്റെ പ്രിയ നായികാ മോനിഷ വിടവാങ്ങിയിട്ട് ഇന്ന് 30 വര്‍ഷം തികയുകയാണ്. ചേര്‍ത്തലയില്‍ വെച്ച വാഹനാപകടത്തില്‍ മോനിഷ മരണത്തിന് കീഴടങ്ങിയപ്പോള്‍, നഷ്ട്ടം മലയാള കരക്ക് മുഴുവനാണ്. ഒരു പക്ഷെ മലയാളികള്‍ എത്രയും അധികം നെഞ്ചേറ്റിയ അഭിനേതാവ് വേറെ ഉണ്ടാക്കില്ല…. മഞ്ഞള്‍ പ്രസാദം നെറ്റിയില്‍ ചാര്‍ത്തി മോനിഷ വന്നിറങ്ങിയത്, മലയാളികളുടെ മനസ്സിലേക്കായിരുന്നു. ഇന്നും ആ സ്ഥാനത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. എം. ടിയുടെ തിരക്കഥയില്‍ ഹരിഹരന് സംവിധാനം നിര്‍വഹിച്ച സിനിമയായ നഖക്ഷതങ്ങളിലൂടെയാണ് മോനിഷ മലയാള സിനിമയില്‍ ചുവട് ഉറപ്പിക്കുന്നത് . നഖക്ഷതങ്ങളിലെ അഭിനയത്തിലെ മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം നേടുമ്പോള്‍ മോനിഷക്ക് പ്രായം വെറും 16. ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി എന്ന വിശേഷണവും ഇത് വഴി മോനിഷ നേടി. ആറ് വര്‍ഷത്തോളം നീണ്ടു നിന്ന അഭിനയ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ മലയാള…
പാര്‍ട്ടിക്ക് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്നയാളാണ് താന്‍; വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചറിയില്ലെന്ന് നാട്ടകം സുരേഷ്
ഡോ.ശശി തരൂരിനെതിരായ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി കോട്ടയം ഡിസിസിയില്‍ വിവാദം. അത്തരമൊരു പോസ്റ്റിനെ കുറിച്ചുള്ള വിവാദത്തെ കുറിച്ച് തനിക്കറിവില്ലെന്ന് ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് പറഞ്ഞു. ഡിസിസിയുടെ ഔദ്യോഗിക പേജിലല്ല പോസ്റ്റ് വന്നത്. സംഘടനയ്ക്കകത്ത് ആരെങ്കിലും ആണ് ഇതിന് പിന്നിലെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. നിയമപരമായി നേരിടും. പൊലീസില്‍ പരാതിപ്പെടും. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും നാട്ടകം സുരേഷ് പ്രതികരിച്ചു.’വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനാ പോസ്റ്റ് കണ്ടിട്ടില്ല. പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് ഞാന്‍ രാപകലില്ലാതെ കഷ്ടപ്പെടുന്നത്. സിസ്റ്റം നഷ്ടപ്പെട്ടാല്‍ പാര്‍ട്ടിക്ക് ദോഷമാകും. അതുണ്ടാകാതിരിക്കാനാണ് എന്റെ ശ്രമങ്ങള്‍. ഏഴാം ക്ലാസില്‍ കെഎസ്യുവിന്റെ സ്ഥാനാര്‍ത്ഥിയായാണ് ഞാന്‍ രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്. എന്റെ വീടിന് മുന്നിലെ റോഡിലിട്ടാണ് സിപിഐഎം പ്രവര്‍ത്തകരും എസ്എഫ്ഐക്കാരും അധ്യാപകരുമടക്കം എന്നെ അന്ന് തല്ലിയത്’. തന്റെ പാരമ്പര്യത്തെ കുറിച്ച് ആരോടും ഒന്നും പറയാനില്ലെന്നും കെ എസ് ശബരീനാഥന്റെ പരാമര്‍ശങ്ങളില്‍ മറുപടിയായി നാട്ടകം…
‘ശിക്ഷ തൂക്കുകയർ വരെയെന്ന് അറിയാമോ?’; ജീവിക്കാന്‍ അനുവദിക്കണമെന്ന് പ്രതികള്‍; വിധി നാളെ
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസില്‍ പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നീ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞു. രണ്ട് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നും, പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജീവിക്കണമെന്നും, പ്രായം പരിഗണിക്കണമെന്നും പ്രതികള്‍ കോടതിയില്‍ പറഞ്ഞു. കുറ്റബോധമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് പ്രതികള്‍ പ്രതികരിച്ചില്ല. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ നിങ്ങള്‍ ചെയ്ത കുറ്റത്തിന് തൂക്കുകയറാണ് ശിക്ഷയെന്ന് അറിയാമോയെന്ന് കോടതി പ്രതികളോട് ചോദിച്ചിരുന്നു സംഭവം നടന്ന് നാലര വര്‍ഷമാകുമ്ബോഴാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്. 2018 മാര്‍ച്ച് 14 ന് പോത്തന്‍കോട്ടെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ നിന്ന്…
സിനിമയിലും സീരിയലിലും വേഷം നല്‍കാമെന്ന് വാഗദാനം; യുവതികളെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടു; തൃശൂര്‍ സ്വദേശി പിടിയില്‍
ചെന്നൈ: ജോലിക്കായി നഗരത്തിലെത്തുന്ന യുവതികളെ സിനിമയിലും സീരിയലുകളിലും വേഷം നല്‍കാമെന്നും സ്വകാര്യ കമ്പനികളില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്തും ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടിരുന്ന യുവാവ് പിടിയില്‍. 29കാരനായ തൃശൂര്‍ സ്വദേശി കിരണ്‍ കുമാറിനെയാണ് തമിഴ്നാട് പൊലീസ് അണ്ണാനഗറിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അണ്ണാനഗറിലെ മൂന്നാം സ്ട്രീറ്റിലെ ഒരു വീട്ടില്‍ ഇത്തരം ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് കിരണ്‍ കുമാറിനെ പിടികൂടിയത്. അവിടെ നിന്ന ഒരു വിദേശ വനിത ഉള്‍പ്പടെ രണ്ടുസ്ത്രീകളെയും പൊലീസ് രക്ഷപ്പെടുത്തി. ഇയാള്‍ ഇടനിലക്കാരനായി നിന്നാണ് പെണ്‍കുട്ടികളെ വിവിധ അപ്പാര്‍ട്ടുമെന്റുകളിലും ബംഗ്ലാവിലും എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
‘സാധാരണ ഒരു ടൈമുണ്ട്, അതാണ്’; എം ബി രാജേഷിനോട് മധുര പ്രതികാരം വീട്ടി ഷംസീര്‍, കണ്ട് ചിരിയടക്കാനാവാതെ നിയമസഭാംഗങ്ങള്‍
തിരുവനന്തപുരം: നിയമസഭയില്‍ ആകെ ചിരി പടര്‍ത്തി സ്പീക്കര്‍ എ എന്‍ ഷംസീര്‍. മുന്‍ സ്പീക്കറും മന്ത്രിയുമായ എം ബി രാജേഷിനെ അദ്ദേഹത്തിന്റെ പ്രസംഗം നീളുന്നുവെന്ന് ഓര്‍മപ്പെടുത്തിയതാണ് സഭാംഗങ്ങളില്‍ ചിരിപടര്‍ത്താന്‍ കാരണം. മുമ്പ് ഷംസീറിന്റെ പ്രസംഗം നീളുമ്പോള്‍ സ്പീക്കറായിരുന്ന എം ബി രാജേഷ് കര്‍ക്കശ നിലപാട് എടുത്തിരുന്നു. ഇപ്പോഴിതാ തനിക്കൊരു അവസരം കിട്ടിയപ്പോള്‍ ഇതിന് മധുര പ്രതികാരം വീട്ടിയിരിക്കുകയാണ് ഷംസീര്‍. രാജേഷ് സംസാരിക്കുന്നതിനിടെ സമയമായി എന്ന് ഷംസീര്‍ ഓര്‍മിപ്പിക്കുന്നു. ‘സാധാരണ ഒരു ടൈമുണ്ട്, അതാണ്’ എന്നും ഷംസീര്‍ പറഞ്ഞു. ഇത് കേട്ടയുടനെ മന്ത്രി പി രാജീവ് ഉള്‍പ്പെടെ സഭയിലുണ്ടായിരുന്ന മുഴുവന്‍ പേരും ചിരിക്കാന്‍ തുടങ്ങി. അതേസമയം, അനധികൃത നിയമനം സംഘടിതമായ വ്യാജ പ്രചാരണമാണെന്ന് മന്ത്രി എം ബി രാജേഷ് സഭയില്‍ പറഞ്ഞു. പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് പി സി വിഷ്ണുനാഥ് എംഎല്‍എ നോട്ടീസ് നല്‍കിയതിന് പിന്നാലെ…
സു സു ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് നടി അനുമോൾക്ക് അപകടം
ഫ്ളവേഴ്സ് ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നായ സുരഭിയും സുഹാസിനിയ്ക്കുംനിരവധി ആരാധകരാണ് ഉള്ളത്. തികച്ചും പ്രേക്ഷക പിന്തുണയുമായി മുന്നേറുന്ന പ്രധാന പരമ്പരയിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന അനുമോൾക്ക് സു സു ലൊക്കേഷനിൽ വച്ച് അപകടം ഉണ്ടായിരിക്കുകയാണ്. അടുക്കളരംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ കത്തി കാൽപ്പാദത്തിൽ വീഴുകയായിരുന്നു.ലൊക്കേഷൻ സംഘം കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കുകയും തുടർന്ന് ആഴത്തിനുള്ള മുറിവായതിനാൽ സ്റ്റിച്ച് ഇടേണ്ടിവന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. സു സു യിൽ കൂടാതെ ഫ്ളവേഴ്സ് ടി വി യിൽ തന്നെയുള്ള സ്റ്റാർ മാജിക്കിലും അനുക്കുട്ടി സജീവമാണ്.
‘വെങ്കലം’ മോഡല്‍ വിവാഹം : ഇരട്ട സഹോദരിമാര്‍ ഒരേ പുരുഷനെ വരനാക്കി
സോളാപൂര്‍ (മഹാരാഷ്ട്ര) : 1993-ല്‍ പ്രശസ്ത സംവിധായകന് ഭരതന് സംവിധാനം ചെയ്ത വെങ്കലം ചിത്രത്തെ അനുസ്മരിപ്പിക്കുന്ന കഥ പോലെ മുംബൈയില്‍ ഒരു വിവാഹം. ചിത്രത്തില്‍ സഹോദരന്മാര് ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതായിരുന്നു പ്രമേയമെങ്കില്‍ ഇവിടെ മുംബൈയില്‍ നിന്നുള്ള ഐ.ടി. പ്രഫഷണലുകളായ ഇരട്ട സഹോദരിമാര്‍. ഒരു യുവാവിനെ തന്നെ വിവാഹം കഴിച്ചതാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മഹാരാഷ്ട്രയിലെ സോളാപുര്‍ ജില്ലയിലാണ് വിവാഹം നടന്നതെന്നു പോലീസ് അറിയിച്ചു. എന്നാല്‍ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ അക്ലുജ് പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമം 494 (ഭാര്യയോ, ഭര്‍ത്താവോ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം കഴിക്കുക) അനുസരിച്ച് വരനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. 36 വയസുള്ള ഇരട്ട സഹോദരിമാരെ ഇയാള്‍ വിവാഹം കഴിച്ചുവെന്നാണ് പരാതി. എന്നാല്‍ ഇരട്ട സഹോദരിമാരുടെ കുടുംബവും വരന്റെ കുടുംബവും വിചിത്രമായ വിവാഹത്തിന് അനുമതി നല്‍കിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് വധുമാരുടെ പിതാവ് മരിച്ചു.…
നിയമസഭാ സമ്മേളനത്തിന് തുടക്കമായി: സ്പീക്കര്‍ പാനലില്‍ പൂര്‍ണമായും വനിതകള്‍, പ്രതിപക്ഷത്തു നിന്നും കെ.കെ രമ പാനലില്‍
തിരുവനന്തപുരം: പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. ഇത്തവണ സ്പീക്കര്‍ പാനല്‍ പൂര്‍ണമായും വനിതകളാണ്. ഭരണപക്ഷത്തു നിന്നും യു.പ്രതിഭ, സി.കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ.കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത്. സ്പീക്കര്‍ എ എന്‍ ഷംസീര്‍ തന്നെയാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നത് പാനലിലെ അംഗങ്ങളാണ്. കോണ്‍ഗ്രസ് എംഎല്‍എ ഉമാ തോമസ് സഭയിലുണ്ടായിരുന്നിട്ടും പ്രതിപക്ഷം കെ കെ രമയെ നിര്‍ദ്ദേശിച്ചുവെന്നതും പ്രത്യേകതയാണ്. സ്പീക്കറായ ശേഷം ആദ്യമായി സെഷന് നിയന്ത്രിക്കാന്‍ പോകുന്നതിന്റെ സന്തോഷം ഷംസീര്‍ നേരത്തെ പങ്കുവച്ചിരുന്നു. സ്പീക്കര്‍ പദവി പുതിയ റോളാണെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണിതെന്നും അദ്ദേഹം പറഞ്ഞു. നല്ല രീതിയില്‍ സഭ കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും, മുന്‍ഗാമികളെപ്പോലെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും ഷംസീര്‍ വ്യക്തമാക്കിയിരുന്നു.