തിരുവനന്തപുരം ∙ പ്രമുഖ നടൻ കൊച്ചുപ്രേമൻ (കെ.എസ്. പ്രേംകുമാർ– 68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമയിൽ വരുന്നതിനു മുൻപു നാടകത്തിൽ സജീവമായിരുന്നു. സീരിയലിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം. പേയാട് സർക്കാർ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് എംജി കോളജിൽനിന്ന് ബിരുദം നേടി. ചെറുപ്പം മുതൽ നാടക രംഗത്ത് സജീവമായിരുന്നു. എട്ടാം ക്ലാസിൽവച്ചാണ് ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്. ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണു നാടകത്തെ ഗൗരവത്തോടെ കണ്ടത്. തുടർന്ന് തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി. ഒരേ പേരുള്ള സുഹൃത്ത് നാടക സമിതിയിലുണ്ടായിരുന്നതിനാലാണ് കൊച്ചുപ്രേമൻ എന്ന പേരു സ്വീകരിച്ചത്. എഴു നിറങ്ങളാണ് ആദ്യ സിനിമ. നീണ്ട ഇടവേളയ്ക്കുശേഷമാണ് സംവിധായകൻ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിക്കുന്നത്. പിന്നീട് ഇരട്ടക്കുട്ടികളുടെ അച്ഛനിൽ അഭിനയിച്ചു.…
Day: December 3, 2022
അര്‍ധരാത്രിയില്‍ യാത്രക്കാരെ പെരുവഴിയിലാക്കി റെയില്‍വേ; ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ പ്രതിസന്ധിയില്‍
കോട്ടയം: അര്‍ധരാത്രിയില്‍ യാത്രക്കാരെ പെരുവഴിയിലാക്കി റെയില്‍വേ. ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിസന്ധിയിലായത്. കൊച്ചുവേളി സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായാണ് പൊടുന്നനെ 20 ഓളം ട്രെയിനുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നത്. എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ചില ട്രെയിനുകള്‍ യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് യാത്രക്കാര്‍ ബുദ്ധിമുട്ടിലായത്. റിസര്‍വേഷന്‍ വേളയില്‍ സൂചന നല്‍കാതെയാണ് ഈ നിയന്ത്രണം റെയില്‍വേ ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ ആറിന് ഭവനഗര്‍ ടെര്‍മിനലില്‍ നിന്നു പുറപ്പെടുന്ന കൊച്ചുവേളി എക്സ്പ്രസിലെ (19260) യാത്രക്കാര്‍ക്കാണു കൂടുതല്‍ ദുരിതം. 7ന് രാത്രി 11 മണിയോടെ എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ എത്തുന്ന ട്രെയിന്‍ ഇവിടെ യാത്ര അവസാനിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം റയില്‍വേ പുറത്തിറക്കിയ അറിയിപ്പിലുള്ളത്. ഇതോടെ എറണാകുളം മുതല്‍ കൊച്ചുവേളിവരെയുള്ള യാത്രക്കാര്‍ പ്രതിസന്ധിയിലാവും. തുടര്‍യാത്രയ്ക്കു മറ്റു ക്രമീകരണങ്ങളൊന്നും റെയില്‍വേ ഇതുവരെ ഒരുക്കിയിട്ടില്ല. ഇതിനു പിന്നാലെ എറണാകുളത്ത് എത്തേണ്ട കോട്ടയം വഴിയുള്ള രാജ്യറാണി എക്സ്പ്രസ് 7 മുതല്‍ 12…
‘കേന്ദ്ര സേനയെ ആവശ്യപ്പെട്ടത് സർക്കാരല്ല, അദാനി; അന്തിമ തീരുമാനം കോടതിയുടേത്’
കൊച്ചി: വിഴിഞ്ഞത്ത് കേന്ദ്രസേനയെ ആവശ്യപ്പെട്ടത് സര്‍ക്കാരല്ലെന്നും അദാനി ഗ്രൂപ്പ് ആണെന്നും ഗതാഗത മന്ത്രി ആന്റണി രാജു. കമ്പനിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതിനായി അവര്‍ ആവശ്യം മുന്നോട്ടുവയ്ക്കുമ്പോൾ സംസ്ഥാന സര്‍ക്കാരിന് അത് എതിര്‍ക്കേണ്ട കാര്യമില്ലെന്നും ആന്റണി രാജു പറഞ്ഞു. കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അല്ല തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാരും കോടതിയുമാണെന്നും മന്ത്രി വ്യക്തമാക്കി. അദാനി പോലുള്ള നിരവധി കമ്പനികള്‍ക്ക് കേരളത്തില്‍ കേന്ദ്ര സേനയുടെ സംരക്ഷണം നല്‍കുന്ന സംവിധാനമുണ്ട്. കമ്പനി കോടതിയില്‍ ഉന്നയിച്ച ആവശ്യം സര്‍ക്കാരിന് നിരസിക്കാനാവില്ല. സി പി എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം നല്‍കിയിരുന്നതില്‍ സഹോദരനടക്കം ഉള്‍പ്പെട്ടതിലും മന്ത്രി പ്രതികരിച്ചു. എല്‍ ഡി എഫിലെ ഒരു മന്ത്രിയും അവരെ തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ല, മന്ത്രി അബ്ദുറഹ്മാന്റെ പ്രസംഗത്തെ വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുള്ള…
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ്; 25.50 ലക്ഷം അനുവദിച്ച് ഉത്തരവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ ലിഫ്റ്റ് പണിയാന്‍ കാല്‍കോടി അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. ക്ലിഫ് ഹൗസില്‍ പാസഞ്ചര്‍ ലിഫ്റ്റ് പണിയാന്‍ 25.50 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് അഡീഷണല്‍ സെക്രട്ടറി ലതാ കുമാരിയാണ് ഉത്തരവിറക്കിയത്. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം നിലനില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാന്‍ തുക അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ലിഫ്റ്റിന്റെ പുറക് വശത്ത് നീന്തല്‍ക്കുളമാണ്. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ നല്‍കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിര്‍മിക്കാനായി കഴിഞ്ഞ ജൂണ്‍ 22ന് 42.90 ലക്ഷം രൂപ അനുവദിച്ചിരുന്നു. സാമ്ബത്തിക പ്രതിസന്ധിയ്‌ക്കിടെയിലുള്ള നടപടി ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് ലിഫ്റ്റ് പണിയാനുള്ള തീരുമാനം. കാലിത്തൊഴുത്ത് നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുണ്ട്.
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്നു; ഔദ്യോഗിക ഉദ്ഘാടനം പിന്നീട്
തിരുവനന്തപുരം∙ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നത്. നിർമാണം പൂർത്തിയായിട്ടും തുറക്കാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഉദ്ഘാടനത്തിനു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതിനാൽ തുറക്കുന്നത് നീണ്ടുപോകുകയായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി ഹൈവേ തുറന്നത്. ഹൈവേ തുറന്നു നൽകാൻ വൈകിയിട്ടില്ലെന്നും പരിശോധനകൾ പൂർത്തിയാക്കാനുള്ള സമയമാണ് എടുത്തതെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുമെന്ന് പ്രോജക്ട് എൻജിനീയർ പറഞ്ഞു. നവംബർ 15ന് പാത തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും അന്ന് തുറന്നില്ല. പിന്നീട് നവംബർ 29ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. 2018 ഡിസംബറിലാണ് പാതയുടെ നിർമാണം തുടങ്ങിയത്. 200 കോടി രൂപയാണ് നിർമാണ ചെലവ്. ടെക്നോപാർക്ക് ഫെയ്സ് ത്രീ മുതൽ സിഎസ്.മിഷൻ ആശുപത്രിയുടെ മുന്നിൽ വരെ 2.71 കിലോമീറ്ററാണ് നീളം.…
2 തവണ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും; നാലാം ശ്രമത്തിൽ ലാൻഡിങ്: ജീവഭയത്തിൽ യാത്രക്കാർ
കൊച്ചി: ജിദ്ദയില്‍ നിന്നും കോഴിക്കോട് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം ഇന്നലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയപ്പോള്‍ ഒഴിവായത് വന്‍ ദുരന്തമാണ്. ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ മുക്കാല്‍ മണിക്കൂറോളമാണ് വിമാനം ആകാശത്ത് ചുറ്റിത്തിരിഞ്ഞത്. കോഴിക്കോട് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനം കൊച്ചിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ഇടയാക്കിയത് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ മൂലമായിരുന്നു. മൂന്ന് തവണ ശ്രമിച്ച ശേഷം നാലാമത്തെ തവണയാണ് വിമാനം നെടുമ്പാശ്ശേരിയിലെ റണ്‍വേയില്‍ ഇറക്കാന്‍ സാധിച്ചത്. കോഴിക്കോട് വിമാനത്താവളത്തില്‍ ടേബിള്‍ ടോപ് റണ്‍വെ ആയതിനാല്‍ അപകടസാധ്യത മുന്നില്‍ക്കണ്ട് വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിടുകയാിയരുന്നു. വെള്ളി വൈകിട്ട് 6.27ന് ആയിരുന്നു വിമാനം കോഴിക്കോട് ഇറങ്ങേണ്ടിയിരുന്നത്. 5.59ന് ആണ് വിമാത്തിന്റെ തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. കോഴിക്കോട് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍…
സഹോദരന്റെ പേര് ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ച് പറയിപ്പിച്ചത്; സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവത്തില്‍ മുഖ്യ സാക്ഷി പ്രശാന്തിന്റെ വെളിപ്പെടുത്തല്‍; മജിസ്ട്രേറ്റിന് മുന്നില്‍ മൊഴിമാറ്റി
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവത്തില്‍ മൊഴി മാറ്റി പറഞ്ഞ് മുഖ്യ സാക്ഷി പ്രശാന്ത്. സഹോദരന്‍ പ്രകാശും സുഹൃത്തുക്കളുമാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ചതെന്ന് മുഖ്യ സാക്ഷി പ്രശാന്ത് പറഞ്ഞിരുന്നു. ഈ മൊഴിയാണ് പ്രശാന്ത് തിരുത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ചും പോലീസും തന്നെ കൊണ്ട് നിര്‍ബന്ധിച്ച് സഹോദരന്റെ പേര് പറയിപ്പിക്കുകയായിരുന്നു എന്ന് അഡീ. മജിസ്ട്രേറ്റിന് മുന്നില്‍ പ്രശാന്ത് വെളിപ്പെടുത്തി. നാലര വര്‍ഷത്തിന് ശേഷം പ്രതിയെ കണ്ടെത്തി എന്നു പറഞ്ഞ് 2022 ജനുവരിയില്‍ ആത്മഹത്യ ചെയ്ത പ്രകാശിന്റെ പേര് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ, ഹോംസ്റ്റെ കത്തിച്ചത് ആര്‍എസ്‌എസ് പ്രവര്‍ത്തകനാണെന്ന് തെളിഞ്ഞുവെന്ന് അവകാശപ്പെട്ട് സന്ദീപാനന്ദഗിരിയും രംഗത്തു വന്നു. എന്നാല്‍ ഇതെല്ലാം സിപിഎമ്മിന്റെയും സന്ദീപാനന്ദഗിരിയുടെയും മറ്റൊരു നാടകമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യ സാക്ഷി പ്രശാന്ത് മൊഴി മാറ്റി പറഞ്ഞതോടെ ആരോപണങ്ങളെല്ലാം സത്യമാണെന്ന് വീണ്ടും തെളിയുകയാണ്. 2018 ഒക്ടോബര്‍ 27-നാണ് സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച…