വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ല: സർക്കാർ

കൊച്ചി ∙ വിഴിഞ്ഞം തുറമുഖ മേലഖലയിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാടു തേടി. സംസ്ഥാന സർക്കാർ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന് ഇന്നു കേസ് പരിഗണിക്കുമ്പോൾ അദാനി ഗ്രൂപ്പ് ചോദിച്ചിരുന്നു. അക്രമികൾക്കെതിരെ കേസ് എടുത്തതല്ലാതെ മറ്റു നടപടികളിലേയ്ക്കു സർക്കാർ കടന്നില്ലെന്നും പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ പരാതി. ഹർജി ബുധനാഴ്ച പരിഗണിക്കുന്നതിനു കോടതി മാറ്റിവച്ചു. വിഴിഞ്ഞത്തെ സംഘർഷ വിഷയത്തിൽ പൊലീസ് ഇന്നലെ കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വൈദികരടക്കം പദ്ധതി പ്രദേശത്തേയ്ക്ക് അതിക്രമിച്ചു കയറിയെന്നും സംഘർഷമുണ്ടാക്കിയെന്നുമായിരുന്നു സത്യവാങ്മൂലം. അക്രമത്തിൽ വൈദികർക്കും പങ്കുണ്ടെന്നും പദ്ധതി പ്രദേശത്ത് എത്തിയ വാഹാനങ്ങൾ വൈദികരുടെ നേതൃത്വത്തിലാണ് തടഞ്ഞതെന്നുമായിരുന്നു കോടതിയെ അറിയിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ 2.20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. അക്രമത്തിൽ 64 പൊലീസുകാർക്കു…

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനെത്തി; കാസർകോട് സ്വദേശിയുടെ മരണത്തിൽ ദുരൂഹത

കോഴിക്കോട്: നാദാപുരത്ത് കാസര്‍കോട് സ്വദേശി മരിച്ചതില്‍ ദുരൂഹത തുടരുന്നു. സംഭവം നടന്നു ദിവസങ്ങള്‍ കഴി‍ഞ്ഞിട്ടും അപകടമരണമാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. അതേസമയം, യുവാവിനൊപ്പം കാറില്‍ സഞ്ചരിച്ച കണ്ണൂര്‍ സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ശനിയാഴ്ചയാണ് നാദാപുരം നരിക്കാട്ടേരി കനാല്‍ പാലത്തിനു സമീപം കാറില്‍നിന്നു വീണ നിലയില്‍ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ശ്രീജിത്തിനെ കണ്ടത്. തൊട്ടടുത്ത ദിവസം ശ്രീജിത്ത് മരിച്ചു. സിസിടിവിയില്‍ അപകടസ്ഥലത്തുനിന്ന് ഒരാള്‍ ഓടിപ്പോകുന്നതു കണ്ടതാണു നിര്‍ണായകമായത്. കണ്ണൂര്‍ കേളകം സ്വദേശിയാണ് ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനാണു ശ്രീജിത്ത് ഇയാള്‍ക്കൊപ്പം നാദാപുരത്ത് എത്തിയതെന്നാണു സൂചന. കണ്ണൂര്‍ സ്വദേശി കാര്‍ പിന്നോട്ടെടുത്തപ്പോള്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്ത് കാറിനടിയില്‍പ്പെട്ടെന്നാണു നിഗമനം. ഇതോടെ കാര്‍ ഉപേക്ഷിച്ചു കടന്ന സുഹൃത്ത് യുവതിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെയാണ് ശ്രീജിത്തിനൊപ്പമുണ്ടായിരുന്നത് കണ്ണൂര്‍ സ്വദേശിയാ‌ണെന്നു മനസിലായത്.…

മുഖ്യമന്ത്രിയും സംഘവും ലണ്ടനില്‍ ഭക്ഷണത്തിനും താമസത്തിനും ചെലവാക്കിയത് 43. 14 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും ലണ്ടന്‍ സന്ദര്‍ശനത്തിനായി ചെലവാക്കിയത് 43.14 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ നഗരയാത്രകള്‍ക്കും ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനുമുള്‍പ്പെടെയാണ് ഈ തുക ചെലവാക്കിയതെന്നാണ് വിവരാവകാശം വഴി ലഭിച്ച രേഖയില്‍ പറയുന്നത്. ലണ്ടന്‍ ഹൈക്കമ്മീഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം കൊച്ചി സ്വദേശി എസ് ധനരാജന്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ട് മുതല്‍ പന്ത്രണ്ട് വരെയാണ് മുഖ്യമന്ത്രിയും സംഘവും ലണ്ടന്‍ സന്ദര്‍ശിച്ചത്. വിമാനയാത്ര ഒഴികെയാണ് 43.14 ലക്ഷം ചെലവായത്. ഹോട്ടല്‍ താമസത്തിനായി 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും വിമാനത്താവളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഈ തുക ചെലവാക്കിയത്. പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ തുക ലണ്ടന്‍ ഹൈക്കമ്മീഷന്‍ കൈപ്പറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി…

ചാരക്കേസ്: സിബി മാത്യൂസിന്റെ ഉൾപ്പെടെ മുൻകൂർ ജാമ്യം റദ്ദാക്കി

ന്യൂഡൽഹി : ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ ഡിജിപി സിബി മാത്യൂസ്, ഇന്റലിജൻസ് ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി.ശ്രീകുമാർ ഉൾപ്പെടെ അഞ്ച് പ്രതികളുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകൾ വ്യക്തിഗതമായി പരിഗണിക്കുന്നതിനായി കോടതി കേസ് വീണ്ടും കേരള ഹൈക്കോടതിയിലേക്ക് മാറ്റി. നാലാഴ്ചയ്ക്കകം ഹര്‍ജി തീര്‍പ്പാക്കണം. അഞ്ചാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.  സുപ്രീം കോടതി വിധിക്കു പിന്നാലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ഡിജിപി സിബി മാത്യൂസ്, മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത് ഇന്റലിജൻസ് ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി ശ്രീകുമാർ, മുൻ ഡപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ…

കോവളത്ത് വിദേശ വനിതയെ കൊന്ന കേസിൽ രണ്ടു പ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച

ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളും കുറ്റക്കാര്‍. തിരുവനന്തപുരം ഒന്നാം അഡിഷനൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. നാലര വർഷങ്ങൾക്ക് മുൻപ് നടന്ന കേസിലാണ് വിധി. തിരുവല്ലം സ്വദേശികളായ ഉമേഷ്‌, ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ബലാല്‍സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. 2018 മാർച്ച് 14ന് പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽനിന്നിറങ്ങി . കോവളം ബീച്ചിലെത്തിയ 40 വയസ്സുകാരിയായ ലാത്വിയൻ വനിതയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ച ശേഷം കഴുത്തു‍ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സഹോദരിക്കൊപ്പം ചികിത്സയ്ക്കെത്തിയ യുവതിയുടെ മൃതദേഹം 36 ദിവസങ്ങൾക്കു ശേഷം പൊന്തക്കാടിൽനിന്ന് കണ്ടെത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്. കേസിൽ നീതി പ്രതീക്ഷിക്കുന്നെന്ന് കൊല്ലപ്പെട്ട…

മദ്യലഹരിയിലായിരുന്ന റസീന ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചതിന് പിന്നാലെ നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ചു, മര്‍ദിച്ചു

മാഹി: പിഞ്ചുകുഞ്ഞുങ്ങളുമായി ബൈക്കില്‍ പോകുകയായിരുന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയും ഇടപെട്ട നാട്ടുകാരെയും പൊലീസുകാരെയുമടക്കം മര്‍ദ്ദിക്കുകയും ചെയ്ത യുവതിയെ പന്തക്കല്‍ പൊലീസ് അറസ്റ്റുചെയ്തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വടക്കുമ്പാട്‌ കുളി ബസാറിലെ കാരാട്ടുകുന്ന് കല്യാണം വീട്ടില്‍ റസീനയെയാണ് (29) രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചത്. കഴിഞ്ഞ ആഴ്ച തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ കടയില്‍ കയറിയും റസീന അതിക്രമം കാട്ടിയിരുന്നു. ബുധനാഴ്ച സന്ധ്യയോടെയാണ് മദ്യപിച്ചെത്തിയ യുവതി പന്തോക്കാട്ടില്‍ അഴിഞ്ഞാടിയത്. മുന്‍ മാഹി നഗരസഭാംഗം ചെമ്പ്രയിലെ ഉത്തമന്‍ തിട്ടയിലിന്റെ മകള്‍ അനിഷയും ഭര്‍ത്താവ് പ്രശാന്തും ഇരു കുഞ്ഞുങ്ങളുമായി പോകുന്നതിനിടയിലാണ് യുവതി ഓടിച്ച ബെലനോ കാര്‍ ഇടിച്ചത്. ദമ്പതികള്‍ക്കും ഏഴും മൂന്നും വയസുള്ള കുഞ്ഞുങ്ങള്‍ക്കും പരിക്കേറ്റു. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ അപകടത്തില്‍ നിന്ന് ഇവര്‍ ഒഴിവായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് തെറിച്ചുപോയിരുന്നു. സംഭവം ചോദ്യം ചെയ്ത നാട്ടുകാരുടെ നേരെ കാറില്‍…

താഴെ റസ്റ്റോറന്റ്, മുകളില്‍ നഗരക്കാഴ്ച, വരുന്നൂ തലസ്ഥാനത്തിന്റെ രാജവീഥിയിലൂടെ രണ്ട് ഇലക്‌ട്രിക് ഡബിള്‍ ഡക്കര്‍ ബസുകള്‍

തിരുവനന്തപുരം: കോഫി ഷോപ്പിലേതിന് സമാനമായി ചായയും കുടിച്ച്‌ സ്നാക്സും കഴിച്ച്‌ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ബസില്‍ നഗരം ചുറ്റിക്കാണാന്‍ അവസരമൊരുങ്ങുന്നു. ഇതിനായി കെ.എസ്.ആര്‍.ടി.സി രണ്ട് ഇലക്‌ട്രിക് ഡബിള്‍ ഡക്കര്‍ ബസുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡുമായി ചേര്‍ന്നാണ് ബസുകള്‍ വാങ്ങുന്നത്. ആറാം തീയിതി വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. താഴെ റസ്റ്റോറന്റ്, മുകളില്‍ നഗരക്കാഴ്ച ബസിന്റെ താഴത്തെ നിലയെ റസ്റ്റോറന്റായി മാറ്റും. ഫ്രിഡ്ജ്,മൈക്രോവേവ് ഒവന്‍,ഭക്ഷണം പാകം ചെയ്ത് സൂക്ഷിക്കാന്‍ സ്ഥലം എന്നിവയുണ്ടാകും. കോഫീ ഷോപ്പുകളിലേതിന് സമാനമായി യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കും. ഇലക്‌ട്രിക് ബസിന്റെ മേല്‍ക്കൂര ആവശ്യാനുസരണം ഇളക്കിമാറ്റാന്‍ കഴിയുന്നതായിരിക്കണമെന്ന് ടെന്‍ഡറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബസുകളുടെ അഞ്ച് വര്‍ഷത്തെ പരിപാലന ചുമതലയും ടെന്‍ഡര്‍ എടുക്കുന്ന കമ്പനിക്കായിരിക്കും. രണ്ട് വര്‍ഷം അല്ലെങ്കില്‍ 2 ലക്ഷം കിലോമീറ്റര്‍ (ഏതാണോ ആദ്യം) വരെ വാറന്റിയും കരാറുകാരന്‍ നല്‍കണം. മരങ്ങളുടെ ചില്ലകളും…

ഗവിയിലേക്കു പോവാം, കെഎസ്‌ആര്‍ടിസിയില്‍; ടൂറിസം പാക്കേജിനു തുടക്കം

പത്തനംതിട്ട: ഗവിയിലേക്കുള്ള കെഎസ്‌ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിനു തുടക്കമായി. മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ദിവസവും മൂന്ന് ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളില്‍ നിന്നായി സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച്‌ ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക. ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച കെഎസ്‌ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിന് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ള ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ മാസം മുപ്പത് ദിവസത്തേക്കുള്ള ബുക്കിംഗ് കഴിഞ്ഞുവെന്നത് ജനങ്ങള്‍ ഇത് ഏറ്റെടുത്തുവെന്നതിന് വലിയ തെളിവാണ്. ക്രിസ്മസ്, ന്യൂ ഇയര്‍ അവധി ദിവസങ്ങള്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ കിട്ടുന്ന അവസരമാണ് ഇത്. ഈ അവസരത്തില്‍ ഇതിനായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിക്കും ഗതാഗതവകുപ്പ് മന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ദീര്‍ഘനാളായി ജില്ലയില്‍ മുടങ്ങി കിടന്ന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍…