പ്രേമം സൂപ്പര്‍ഹിറ്റായി മാറി ഏഴു വര്‍ഷത്തിനുശേഷം അല്‍ഫോണ്‍ പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് റിലീസ് ചെയ്തു.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പൃഥ്വിരാജാണ് നായകനായ ചിത്രം ‘ഗോള്‍ഡ്’ തിയറ്ററുകളിലേക്ക്. അമ്മയും മകനും ഒരുമിച്ച് തകർത്ത് അഭിനയിച്ചിരിക്കുകയാണ്. അമ്പത് കോടിയലിധികം പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിട്ടുണ്ട്. വേള്‍ഡ് വൈഡായി 1300കളിലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. ഗോള്‍ഡ് വിവിധ രാജ്യങ്ങളില്‍ ചില സെൻററു കളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ…

ഗുജറാത്ത് വ്യത്യസ്തമെന്ന് നഡ്ഡ, ബിജെപിക്കു റെക്കോർഡ് ജയം;എഎപിക്കു സാധ്യതയില്ല

ഗുജറാത്തിൽ ബിജെപിയുടെ ആശങ്ക.സീറ്റു നേട്ടത്തിൽ ഇതുവരെയുള്ള റെക്കോർഡ് തകർക്കുമെന്നാണു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പറയുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏകപക്ഷീയമാണെന്നും നഡ്ഡ അവകാശപ്പെടുന്നു. പോളിങ് ബൂത്തിനു മുന്നിൽ വരിനിൽക്കുമ്പോൾ ഗുജറാത്തുകാർ ഏകപക്ഷീയമായി മാത്രമാണോ ചിന്തിക്കുക? എഎപിയും കോൺഗ്രസും ത്രികോണപ്പോരാട്ടത്തിന്റെ ചൂട് പ്രസരിപ്പിക്കുമ്പോൾ, മത്സരം എളുപ്പമല്ലെന്ന് അകമേയെങ്കിലും ബിജെപി തിരിച്ചറിയുന്നുണ്ട്.   आज गुजरात की पुण्य भूमि खेड़ा में आयोजित रोड शो में उमड़ा यह जनसैलाब भारतीय जनता पार्टी में लोगों के विश्वास और आकांक्षाओं का प्रतीक है। मैं आप सभी को आश्वस्त करता हूँ कि भाजपा जन-जन की अभिलाषा पूर्ण करने के लिए निरंतर प्रयासरत रहेगी। pic.twitter.com/X1LwyqxwnT — Jagat Prakash Nadda (@JPNadda) November 30,…

‘മണി പസിക്കിത് മണി….’, ജയറാമിനെ നോക്കി ഹോട്ടല്‍ ജീവനക്കാരന്റെ മിമിക്രി: വീഡിയോ വൈറല്‍

‘മണി പസിക്കിത് മണി…….’ പൊന്നിയന്‍ സെല്‍വന്‍ ട്രെയിലര്‍ ലോഞ്ചിനിടെ നടന്‍ പ്രഭുവിനെ അനുകരിച്ചു പ്രിയതാരം ജയറാം പറഞ്ഞ ഈ ഡയലോഗ് വലിയ പ്രേക്ഷക പ്രീതിയാണ് നേടിയത്. ജയറാമിന്റെ പ്രകടനം രജനികാന്തും കമല്‍ഹാസനും ഐശ്വര്യറായിയും അടക്കമുളളവരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.ഇപ്പോഴിതാ അതേ ഡയലോഗ് ജയറാമിനോട് തിരിച്ചു പറഞ്ഞ ഹോട്ടല്‍ ജീവനക്കാരന്റെ വീഡിയോയാണ് വൈറലാകുന്നത്. ജയറാമിന്റെ മകനും യുവനായകനുമായ കാളിദാസ് ജയറാം ആണ് വീഡിയോ പങ്കുവെച്ചത്. ജയറാമും ഭാര്യ പാര്‍വതിയും മകള്‍ മാളവികയും ഭക്ഷണം കഴിക്കാനായി ഇരുന്നതും ഹോട്ടലിലെ ഒരു ജീവനക്കാരന്‍ മണി പസിക്കിത് മണി എന്നു പറയുന്നതാണ് വീഡിയോ. ജയറാം ജീവനക്കാരനെ നോക്കി ചിരിക്കുന്നതും ചിരി അടക്കാനാകാതെ ഇരിക്കുന്ന പാര്‍വതിയെയും വീഡിയോയില്‍ കാണാം View this post on Instagram A post shared by Kalidas Jayaram (@kalidas_jayaram)

വൈദ്യുതി വേണമെങ്കില്‍ ഇനി 9000 രൂപ വരെ മുടക്കേണ്ടി വരും; ഉപയോക്താക്കള്‍ക്ക് പണി തരാനൊരുങ്ങി കെ എസ് ഇ ബി

തിരുവനന്തപുരം: ഉപയോക്താക്കള്‍ക്ക് വലിയ രീതിയിലുള്ള സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന രീതിയില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി കെഎസ്‌ഇബി. നിലവിലെ തീരുമാനമനുസരിച്ച്‌ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചാല്‍ ഒരു ഉപഭോക്താവിന് 9000 രൂപ വരെ മുടക്കേണ്ടിവരും. പദ്ധതി നടപ്പാക്കുന്നതിന് വൈദ്യുതി ബോര്‍ഡിലെ വിതരണ വിഭാഗം ഡയറക്ടര്‍ക്ക് വ്യക്തിതാല്‍പര്യമുണ്ടെന്നാണ് സിഐടിയു യൂണിയന്റെ ആരോപണം. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പദ്ധതി നടപ്പാക്കാന്‍ പാടുള്ളു എന്ന് ചൂണ്ടിക്കാട്ടി സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനോട് എതിര്‍പ്പില്ലെങ്കിലും വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെ നീക്കം 7830 കോടി രൂപയുടെ അധിക ബാദ്ധ്യത വരുത്തുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്. പദ്ധതിക്കായി റൂറല്‍ ഇലക്‌ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പിടുന്നതിന് മുന്നോടിയായി ഊര്‍ജവകുപ്പ് സെക്രട്ടറിയും ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്‍ വിതരണ വിഭാഗം ഡയറക്ടര്‍ക്ക് വ്യക്തിതാല്‍പ്പര്യമുണ്ടെന്ന് ബോര്‍ഡിലെ…

ശ്രീനി പഴയ ശ്രീനിയായി മാറി, എല്ലാ അര്‍ത്ഥത്തിലും; പവിഴമല്ലി വീണ്ടും പൂത്തുലയും; ശ്രീനിയോടൊപ്പം സ്വന്തം സത്യന്‍

അസുഖങ്ങള്‍ അലട്ടുന്നതിനാല്‍ കുറച്ചു കാലങ്ങളായി സിനിമാ രംഗത്തു നിന്നും മാറി നില്‍ക്കുകയാണ് നടന്‍ ശ്രീനിവാസന്‍. മലയാളികളെ സംബന്ധിച്ചിടത്തോളം ശ്രീനിവാസന്റെ വിട്ടുനില്‍ക്കല്‍ വലിയ ദുഃഖമാണ്. എന്നാല്‍ തങ്ങളുടെ പ്രിയ നടന്‍ വീണ്ടും ക്യാമറയ്‌ക്ക് മുന്നില്‍ എത്തുന്നു എന്ന വാര്‍ത്ത ഹൃദയം കൊണ്ടാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കന്‍ എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ തന്റെ സുഹൃത്തിനെ കണ്ടതിന്റെ സന്തോഷം പങ്കുവെയ്‌ക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അതു സംഭവിക്കുകയാണ് എന്ന് സത്യന്‍ അന്തിക്കാട് ഫെയ്സ്ബുക്കില്‍ കുറിച്ചു. കുറുക്കന്റെ സെറ്റില്‍ നിന്നുമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് സംവിധായകന്റെ കുറിപ്പ്. സത്യന്‍ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്, ‘മഴവില്‍ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസന്‍ പറഞ്ഞു. “ഞാന്‍…

കെ.കെ മഹേശന്റെ മരണം: വെള്ളാപ്പള്ളി ഒന്നം പ്രതി

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം കണിച്ചുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ മരണത്തില്‍ പോലീസ് കേസെടുത്തു. കോടതി നിര്‍ദേശപ്രകാരമാണ് മാരാരിക്കുളം പോലീസ് കേസെടുത്തത്. എസ്.എന്‍.ഡി.പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നം പ്രതിയാക്കിയാണ് കേസ്. കെ.എല്‍ അശോക് രണ്ടാം പ്രതിയും വെള്ളാപ്പള്ളി തുഷാര്‍ മൂന്നാം പ്രതിയുമാണ്. ഗൂഢാലോചന, ആത്മഹത്യാ പ്രേരണ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്നലെ ഉത്തരവിട്ടത്. മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ വെള്ളാപ്പള്ളിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. മൂന്നു പേര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹേശന്റെ കുടുംബമാണ് കോടതിയെ സമീപിച്ചത്. മഹേശന്റെ മരണം കൊലപാതകത്തിന് സമാനമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സുഭാഷ് വാസുവടക്കമുള്ള എസ്‌എന്‍ഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച്‌ മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതിരോധിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. 2020 ജൂലൈ 24 നാണ്…

ഇന്ന് പ്രത്യേക മന്ത്രിസഭായോഗം; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബില്ലിന് അംഗീകാരം നല്‍കും

തിരുവനന്തപുരം: പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരും. നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് വേണ്ടിയാണ് മന്ത്രിസഭായോഗം ചേരുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബില്ലിന് യോഗം അംഗീകാരം നല്‍കും. നിയമസഭയില്‍ കൊണ്ടുവരേണ്ട ബില്ലുകളുടെ കാര്യത്തിലും തീരുമാനമെടുക്കും. മദ്യത്തിന്റെ വില്‍പന നികുതി നാലു ശതമാനം ഉയര്‍ത്താനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കരട് ബില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകരിക്കും. മദ്യക്കമ്ബനികളില്‍ നിന്ന് ഈടാക്കുന്ന 5% വിറ്റുവരവ് നികുതി ഒഴിവാക്കും. കെജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 10 പ്രകാരമാണു ഡിസ്റ്റിലറികളില്‍ നിന്ന് ഈടാക്കുന്ന വിറ്റുവരവ് നികുതി ഒഴിവാക്കുന്നത്. ഇതിനു പ്രത്യേക വിജ്ഞാപനം ഇറക്കും. ഇത് ഒഴിവാക്കുന്നതോടെ വര്‍ഷം 170 കോടി രൂപയുടെ നികുതി നഷ്ടമുണ്ടാകും. ഇതു പരിഹരിക്കാനാണ് വില്‍പന നികുതി നാലു ശതമാനം ഉയര്‍ത്തുന്നത്.  

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇടപാട്, റീട്ടെയില്‍ ഡിജിറ്റല്‍ രൂപ ഇന്നുമുതല്‍; ആദ്യ ഘട്ടത്തില്‍ നാലു നഗരങ്ങളില്‍

മുംബൈ: രാജ്യത്ത് ചില്ലറ ഇടപാടുകള്‍ക്കായുള്ള റീട്ടെയില്‍ ഡിജിറ്റല്‍ രൂപ ഇന്ന് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കും. ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു, ഭുവനേശ്വര്‍ എന്നി നാല് നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ എത്തുന്നത്. കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങള്‍ രണ്ടാംഘട്ടത്തിലെ പട്ടികയില്‍ ഉള്‍പ്പെടും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്കായുള്ള ഹോള്‍സെയില്‍ ഡിജിറ്റല്‍ രൂപ നവംബര്‍ ഒന്നുമുതല്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചിരുന്നു. വ്യക്തികള്‍ തമ്മില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന റീട്ടെയില്‍ ഡിജിറ്റല്‍ രൂപ തുടക്കത്തില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല. പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഗ്രൂപ്പുകളിലാണ് ആദ്യം അവതരിപ്പിക്കുന്നത്. ഓരോ ഘട്ടത്തിലും തെരഞ്ഞെടുത്തിട്ടുള്ള സ്ഥലങ്ങളിലെ വ്യാപാരികളും ഉപഭോക്താക്കളുമാകും ഗ്രൂപ്പിലുണ്ടാകുക. ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തിലെത്തുന്ന റീട്ടെയില്‍ ഡിജിറ്റല്‍ രൂപ നിലവില്‍ ആര്‍ബിഐ പുറത്തിറക്കുന്ന കറന്‍സി നോട്ടുകളുടെയും നാണയങ്ങളുടെും അതേ മൂല്യത്തിലാകും ലഭ്യമാകുക. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയ്ക്കാണ് ആദ്യ ഘട്ടത്തിലെ വിതരണ ചുമതല. രണ്ടാം…