കൊച്ചി: സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വൈസ്ചാന്‍സലറായി സിസ തോമസിനെ നിയമിച്ച നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. ചാന്‍സലറായ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത സര്‍ക്കാര്‍ ഹര്‍ജി അത്യപൂര്‍വ്വമായ നടപടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. തനിക്കെതിരായ ഹര്‍ജി നിലനില്‍ക്കില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഗവര്‍ണര്‍ എന്ന നിലയിലല്ല, ചാന്‍സലര്‍ എന്നനിലയിലുള്ള നടപടിയാണ് ചോദ്യം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. അത് ചോദ്യം ചെയ്യാന്‍ ഒരു വിദ്യാര്‍ത്ഥിക്ക് പോലും കഴിയുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ചാന്‍സലറെന്ന നിലയിലാണ്. യുജിസി ചട്ടങ്ങള്‍ പ്രകാരം മാത്രമേ ചാന്‍സലര്‍ക്ക് നിയമനം നടത്താന്‍ കഴിയുവെന്ന് കോടതി വ്യക്തമാക്കി. സര്‍വകലാശാല വി.സി നിയമനത്തില്‍ സ്ഥിരമാണെങ്കിലും താത്ക്കാലികമാണെങ്കിലും ഒരേ മാനദണ്ഡമാണെന്നും ഒരു ദിവസമാണെങ്കിലും വി.സിയായിരിക്കുന്നവര്‍ക്ക് ഈ മാനദണ്ഡം ബാധകമാണെന്നും യു.ജി.സി അറിയിച്ചു. ഈ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.അതിനിടെ, കെ.ടി.യു വി.സിയായുള്ള ഡോ.രാജശ്രീയുടെ…
Day: November 29, 2022
‘ഹൃദയപൂര്‍വം’… പൊതിച്ചോര്‍ സിറ്റ് ഔട്ടില്‍ വച്ചിട്ടുണ്ട്, ആശുപത്രിയില്‍ പോകുന്നതുകൊണ്ടാണ്; കുറിപ്പ്
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ ‘ഹൃദയപൂര്‍വം’ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കേളേജിലേക്ക് പൊതിച്ചോര്‍ ശേഖരിക്കാനെത്തിയപ്പോഴുണ്ടായ അനുഭവക്കുറിപ്പുമായി വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്. പൊതിച്ചോര്‍ തരാമെന്ന് പറഞ്ഞിരുന്ന വീടിന്റെ പൂട്ടിക്കിടക്കുന്നു ഗേറ്റില്‍ എഴുതി ഒട്ടിച്ച കുറിപ്പാണ് എംഎല്‍എ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഇന്ന് ഹൃദയപൂര്‍വ്വം മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതണം ചെയ്യേണ്ടത് ഡിവൈഎഫ്‌ഐ ഊരൂട്ടമ്ബലം മേഖല കമ്മിറ്റിയായിരുന്നു. പിരിയാക്കോട് യൂണിറ്റിലെ സഖാക്കള്‍ മടത്തുവിള പ്രദേശത്ത് പൊതിച്ചോര്‍ ശേഖരിക്കാന്‍ പോയപ്പോള്‍ പൊതിച്ചോര്‍ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റില്‍ ഒരു കുറിപ്പ് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പായിരുന്നു അത്. “പൊതിച്ചോര്‍ എടുക്കാന്‍ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോര്‍ തയ്യാറാക്കി സിറ്റ് ഔട്ടില്‍ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയില്‍ പോകുന്നതുകൊണ്ടാണ് ” ഈ നാട് ഇങ്ങനെയാണ് ആശുപത്രിയില്‍ പോകുമ്ബോഴും എന്തൊക്കെ അത്യാവശ്യങ്ങള്‍ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാന്‍ ഹൃദയപൂര്‍വ്വം ഭക്ഷണ പൊതികള്‍ നല്‍കുന്ന…
അടുത്ത അധ്യയനവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദം; പിജി ലാറ്ററല്‍ എന്‍ട്രി, ഗവേഷണത്തിന് മുന്‍തൂക്കം
തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. ഗവേഷണത്തിനു മുന്‍തൂക്കം നല്‍കുന്നതാണ് കോഴ്‌സിന്റെ ഘടന. വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാന്‍ നാല് വര്‍ഷ ബിരുദകോഴ്‌സിലൂടെ അവസരമുണ്ടാകും. രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അധ്യയനവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് യുജിസി ചെയര്‍മാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
വിഴിഞ്ഞം സമരം: സംസ്ഥാനത്തൊട്ടാകെ പൊലീസിനു ജാഗ്രതാ നിര്‍ദേശം, അവധിക്കു നിയന്ത്രണം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ ജാഗ്രത പാലിക്കാന്‍ പൊലീസിനു നിര്‍ദേശം. തീരദേശ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ജാഗ്രത ശക്തമാക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ നിര്‍ദേശം നല്‍കി. വിഴിഞ്ഞത്തു പൊലീസ് സ്റ്റേഷനു നേരെ അക്രമമുണ്ടായ പശ്ചാത്തലത്തിലാണ് നിര്‍ദേശം. കലാപസമാനമായ സാഹചര്യം നേരിടാന്‍ സജ്ജമാവാനാണ് സേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. റേഞ്ച് ഡിഐജിമാര്‍ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തണം. പൊലീസ് ഉദ്യോഗസ്ഥരുടെ അവധിക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ അവധി വേണ്ടവര്‍ ജില്ലാ പൊലീസ് മേധാവിയുടെ അനുമതി തേടണം. അക്രമ സാധ്യത കണക്കിലെടുത്ത് സ്‌പെഷല്‍ ബ്രാഞ്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതിനിടെ, വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനിയാണ് സ്‌പെഷല്‍ ഓഫീസര്‍. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവുമാണ് സംഘത്തിന്റെ ചുമതലകള്‍. മുഖ്യമന്ത്രിയുടെ…
കമൻറ് അടിച്ചത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിനിക്കും സുഹൃത്തിനും എതിരെ ക്രൂരമായ ആക്രമണം; മൂന്നുപേര്‍ പിടിയില്‍
കോട്ടയം: കമൻറ് അടിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനിക്കും സുഹൃത്തിനും എതിരെ ക്രൂരമായ അക്രമം. ഇന്നലെ രാത്രി പത്തരയോടെയാണ് കോട്ടയം നഗര ഹൃദയത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ആക്രമണമുണ്ടായത്. സിഎംഎസ് കോളേജിലെ വിദ്യാര്‍ത്ഥിനിയും സുഹൃത്തുമാണ് മൂന്നംഗ സംഘത്തിന്റെ ക്രൂരമായ അക്രമത്തിന് വിധേയരായത്. സംഭവത്തില്‍ കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസ്ലം, അഷ്ക്കര്‍, ഷെബീര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവം ഉണ്ടായതിന് തൊട്ടു പിന്നാലെ രാത്രി തന്നെ പോലീസ് മൂന്നു പ്രതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിഎംഎസ് കോളജിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഇന്നലെ അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവര്‍ക്കുള്ള വസ്ത്രങ്ങളും മറ്റും നല്‍കുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടിയും സുഹൃത്തും രാത്രി പുറത്തിറങ്ങിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴി നഗരത്തിലെ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചു. ഇവിടെ വച്ചാണ് പെണ്‍കുട്ടിക്ക് നേരെ യുവാക്കള്‍ കമന്റ് അടിച്ചത്. യുവാക്കളുടെ കമൻറ്…
എസ് ഐയെ അടിച്ചത് തടിക്കഷ്ണത്തില്‍ ആണി തറച്ച്, സ്റ്റേഷന്‍ നിയന്ത്രണം ഏറ്റെടുത്തതോടെ സമരക്കാര്‍ വ്യാപാര സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചു
തിരുവനന്തപുരം : വിഴിഞ്ഞത്ത് ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 70 പേരാണ് ചികിത്സതേടിയത്. ഇതില്‍ 31 പേരും പൊലീസുകാരാണ്. 38 പ്രദേശവാസികളും ഒരു മാദ്ധ്യമപ്രവര്‍ത്തകനും ആശുപത്രിയിലെത്തി. പ്രദേശവാസികളില്‍ കുറച്ചു പേര്‍ ഇന്നലെയാണ് ചികിത്സതേടിയത്. ഇതില്‍ 22 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംഘര്‍ഷത്തിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റ പ്രൊബേഷന്‍ എസ്.ഐ ലിജു പി.മണിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്രമികള്‍ ആണി തറച്ച തടികഷ്ണം ഉപയോഗിച്ചാണ് ലിജുവിന്റെ വലുതകാലില്‍ അടിച്ചത്. അടിയുടെ ആഘാതത്തില്‍ ആണി കാലില്‍ തുളച്ചുകയറി എല്ല് പൊട്ടി. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നാണ് വിവരം. മെഡിക്കല്‍ കോളേജില്‍ അടിയന്തരസാഹചര്യം കണക്കിലെടുത്ത് എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാനും ഏകോപിപ്പിക്കാനും ആശുപത്രിയിലെ 22ാം വാര്‍ഡ് ഞായറാഴ്ച രാത്രി തന്നെ തുറന്നു. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഐ.സി.യുവും സജ്ജമാക്കി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കനിവ് 108…
പങ്കാളിയെ വെട്ടിനുറുക്കിയ സംഭവം: പ്രതിയുമായി പോയ വാഹനത്തിനുനേരെ ആക്രമണം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പങ്കാളിയെ 35 കഷണമായി വെട്ടിനുറുക്കിയ കേസിലെ പ്രതി അഫ്താബ് പൂനെവാലെയുമായി പോയ പൊലീസ് വാഹനത്തിനുനേരെ ആക്രമണം. രോഹിണിയിലെ ഫോറന്‍സിക് ലാബില്‍ നുണപരിശോധനയ്ക്ക് ശേഷം തിങ്കള്‍ വൈകിട്ട് ആറോടെ പുറത്തിറങ്ങവെ ഹിന്ദുസേനക്കാരെന്ന് അവകാശപ്പെട്ടെത്തിയ അഞ്ചംഗസംഘം ആക്രമിക്കുകയായിരുന്നു. രണ്ടുപേര്‍ വാള്‍ വീശിയതോടെ പൊലീസ് തോക്കെടുത്തു. സബ് ഇന്‍സ്പെക്ടറും നാല് പൊലീസുകാരുമാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. കൂടുതല്‍ പൊലീസെത്തി അക്രമികളെ പിടികൂടി. ആക്രാശത്തോടെ വാഹനത്തിന്റെ പിന്‍വാതില്‍ തുറന്ന് അഫ്താബിന് നേര്‍ക്ക് വാള്‍ വീശിക്കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനം വേഗത്തില്‍ ഓടിച്ചുപോയതിനാല്‍ അഫ്താബിനെ ആക്രമിക്കാനായില്ല. കൊലപാതകത്തെ ലൗജിഹാദുമായി കൂട്ടിക്കെട്ടി തീവ്രഹിന്ദു സംഘടനകള്‍ ആദ്യം മുതലേ വ്യാപക പ്രചാരണം നടത്തുന്നുണ്ട്. ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയും ഇത് ഏറ്റുപിടിച്ചു. കൊല്ലപ്പെട്ട ശ്രദ്ധ വാക്കറുടെ ശരീരം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കൂടുതല്‍ ആയുധങ്ങളും തിങ്കാളാഴ്ച കണ്ടെടുത്തു. മറ്റൊരു പെണ്‍കുട്ടിക്ക് അഫ്താബ് സമ്മാനിച്ച ശ്രദ്ധയുടെ മോതിരവും വീണ്ടെടുത്തിട്ടുണ്ട്.…